Monday, September 16, 2024
പരിവേദനം [ നാലുകെട്ട് -65 2]പണ്ട് നമ്പൂതിരി ഗൃഹങ്ങളിൽ ആൺ പ്രജകളിൽ മൂത്തആൾ മാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അനിയന്മാർ മാറ്റു ജാതിയിൽ നിന്നും ഗാന്ധർവ്വ വിധി പ്രകാരം വിവാഹം കഴിക്കും." പരിവേദനം" എന്നാണതിന്നു പറയുക. അവർക്ക് തറവാട്ടിൽ അർഹമായ സ്ഥാനം പോലും കിട്ടിയിരുന്നില്ല. ഇനി മൂത്ത ആൾക്ക് ഒന്നിൽ കൂടുതൽ വിവാഹം ആകുകയും ചെയ്യാം. അതിന് " അധിവേദനം" എന്നാണ് പറയുക. അങ്ങിനെ വൃദ്ധന്മാരുടെ ഭാര്യമാരായി ചെറുപ്പത്തിലേ പെൺകിടാങ്ങൾ എത്തിയിരുന്നു. ഈ ദുരാചാരത്തിനെതിരെ പടപൊരുതി വിജയിച്ചത് വി.ടി.യും പ്രേംജിയും അടങ്ങുന്ന ഉൽപ്പതിഷ്ണുക്കളായിരുന്നു. അവർ മറക്കടക്കുള്ളിലെ മഹാനരകത്തെ അടുക്കളയിൽ നിന്നരങ്ങത്ത് എത്തിച്ചു. എൻ്റെ മുത്തശ്ശന് നാലനിയന്മാർ ആയിരുന്നു. മുത്തശ്ശൻ മാത്രം മേ സ്വജാതിയിൽ നിന്ന് വിവാഹം കഴിച്ചിരുന്നുള്ളു. അനിയന്മാർ അന്യജാതിയിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത്. അവർ വന്നാൽ തറവാട്ടിൽ പ്രവേശനം പോലുമില്ലായിരുന്നു. സ്വന്തം ചോരയാണ്. വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. പിൽക്കാലത്ത് ഞങ്ങൾ ഒരു കുടുംബ സംഗമം നടത്തിയിരുന്നു. അന്ന് ഇവരേ ഒക്കെത്തേടിപ്പിടിച്ച് സംഗമത്തിന് തറവാട്ടിലെത്തിച്ച് അർഹമായ സ്ഥാനം നൽകി ആദരിക്കുകയുണ്ടായി. നമ്മളിൽ ഒന്നായി അവരേ ഒപ്പം ചേർത്തുനിർത്തി. അവരുടെ സന്തോഷം ഒന്നു കാണണ്ടതായിരുന്നു. അവരെ നാലുകെട്ടിനകത്ത് കയറ്റിയിരുത്തി. പണ്ടൊക്കെ ഇതിനകമൊന്നു കാണാൻ മോഹിച്ചിട്ടുണ്ടായിരുന്നത്രേ. ഇന്നും ആ സൗഹൃദം നമ്മൾ കാത്തുസൂക്ഷിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment