Thursday, September 12, 2024

പഴയിടം ദാമോദരൻ നമ്പൂതിരി [നാലുകെട്ട് - 647] എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തികളെപ്പറ്റിയുള്ള പരമ്പരയിൽ അടുത്തതാണിത്. പഴയിടം ദാമോദരൻ നമ്പൂതിരി നമ്മുടെ പഴയിടംമോഹനൻ നമ്പൂതിരിയുടെ അച്ഛനാണ്. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും തനതു കലകളെ വളർത്തുവാനും തൻ്റെ സം ബാദ്യത്തിൻ്റെ ഒരു നല്ല ശതമാനം ചെലവാക്കിയ അദ്ദേഹത്തേ ആദരവോടെ യേ കണ്ടിട്ടുള്ളു. കഥകളിയുടെ വടക്കൻ ചിട്ടയും തെക്കൻ ചിട്ടയും തമ്മിൽ യോജിപ്പിക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. കളിക്കോപ്പുകളുമായി കലാമണ്ഡലം കൃഷ്ണൻ നായർ പല പ്രാവശ്യം കുറിച്ചിത്താനത്ത് വന്നപ്പഴും പഴയിടം അവരുടെ കൂടെത്തന്നെ ഉണ്ടാകും.അവർക്ക് എല്ലാ സൗകര്യവും ചെയ്ത്കൊടുത്തതും അദ്ദേഹമാണ്.അതുപോലെ തായമ്പക .പ്രധാനമായും വടക്ക് മതിൽക്കകത്ത് നടന്നിരുന്നതായമ്പക ഒരു വലിയ പരിപാടി ആയി വേദിയിൽ അവസരം നൽകിയത് കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലാണ്. ഇവിടുന്നാണ് അത് തെക്കൻ ജില്ലകളിലേക്ക് പ്രചരിക്കുന്നത്. മാതംഗ ശാസ്ത്രത്തിലും അദ്ദേഹം നിപുണനായിരുന്നു. ആനയുടെ ലക്ഷണങ്ങൾ നന്നായി അറിയാവുന്ന അദ്ദേഹത്തെ കൂട്ടിയാണ് ആനയെ വാങ്ങാൻ അന്ന് ആൾക്കാർ പോയിരുന്നത്. കേരളത്തിലെ ഏത് ആനയെക്കണ്ടാലും അതിൻ്റെ ചരിത്രവും ലക്ഷണവും മുഴുവൻ അദ്ദേഹത്തിന് കാണാപ്പാടം പക്ഷേ ഇതുകൊണ്ടൊന്നുമല്ല അന്ന് അദ്ദേഹം ഞങ്ങൾക്ക് പ്രിയങ്കരനായത്.നമ്പൂതിരി ഫലിതങ്ങളുടെ ചാരുത മുഴുവൻ ഉൾക്കൊണ്ട അദ്ദേത്തിൻ്റെ സംസാരരീതിയാണ്. ഏതു ടൻ ഷൻ പിടിച്ച സാഹചര്യത്തിലും പഴയിടം ഉണ്ടങ്കിൽ ആൾക്കാരെ ചിരിപ്പിക്കാനും അങ്ങിനെ മന സംഘർഷം ലഘൂകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഏതാൾക്കൂട്ടത്തിലും തനിക്ക് തോന്നിയത് മടി കൂടാതെ ഉറക്കെപ്പറഞ്ഞ് ഹാസ്യാത്മകമായി ചിത്രീകരിക്കാൻ അദ്ദേഹത്തേക്കഴിഞ്ഞ് വേറൊരാൾ ഉണ്ടായിരുന്നില്ല."സഹോദരിയെ വിവാഹം കഴിച്ച ആൾ " എന്നു പറഞ്ഞ് തൻ്റെ ബ്രദർ ഇൻ ലോയേപ്പ രി ചയപ്പെടുത്തിയപ്പോൾ "നമ്മുടെ നാട്ടിൽ അത് പതിവില്ല" എന്ന പറഞ്ഞത് ഒർക്കുന്നു സ്വന്തം'സുഹാദരിയെ വിവാഹം കഴിക്കാറില്ലന്നു .അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ഫലി തോക്ത്തികൾ സംഘടിപ്പിച്ച് ഒരു പുസ്തമാക്കാനുള്ള ഒരു ശ്രമം ആരംഭിച്ചതാണ്. ആ നല്ല ഓർമ്മകൾക്കു മുമ്പിൽ നമസ്ക്കരിക്കുന്നു

No comments:

Post a Comment