Sunday, November 30, 2025
ശ്രീ.കോങ്ങാട് മധു - പഞ്ചവാദ്യത്തിലെ അതികായൻ തിരുമാന്ധാംകു ഭഗവതിയുടെ ഉപാസനയൊടെ ആണ് കൊണ്ടാട് മധു എന്ന വാദ്യകലാകാരൻ്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. ഭഗവതിയുടെ കളംപാട്ടിന് അച്ഛൻ്റെ കൂടെ പത്തുവയസു മുതൽ സജീവം.1971-ൽ തൃശൂർ പൂരത്തിന് ആദ്യമായി ഭാഗഭാക്കായി . പിന്നെ നാൽപ്പത്തി ഒന്നു വർഷം പൂരത്തിന് നിറ സാന്നിദ്ധ്യം. അമരക്കാരനായി എട്ടുവർഷം. കോങ്ങാട് ക്ഷേത്ര കലാ അക്കാഡമിയിൽ നിന്ന് വാദ്യകല അഭ്യസിച്ചു.പിന്നീട് പല്ലാവൂർ സഹോദരന്മാർ, അന്നമനട പരമേശ്വരമാരാർ, അപ്പുക്കുട്ടി പുതുവാൾ തുടങ്ങിയ അതികായന്മാരിൽ നിന്നും തുടർപഠനം.തിരുമാന്ധാംകുന്ന് ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച കോങ്ങാട് മധുവിന് പിന്നീട് പുറകോട്ടു നാക്കണ്ടി വന്നില്ല. നാളെ പൂതൃക്കോവിൽ ഏകാദശി വിളക്കിൻ്റെ ശ്രീബലിക്ക് ഈ അതുല്യ കലാകാരനാണ് പഞ്ചവാദ്യത്തിൻ്റെ അമരക്കാരൻ. ആ താള വിസ്മയത്തിനായി കാത്തിരിക്കുന്നു. സഹർഷം സ്വാഗതം
Monday, November 24, 2025
പൂതൃക്കോവിൽ സംഗീതോത്സവം ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം;അതുപോലെ മള്ളിയൂരും പനച്ചിക്കാടും. ഇപ്പോൾ നമ്മുടെ തെക്കൻ ഗുരുവായൂരും ഒരു ദിവസം സംഗീതാർച്ചനക്കായി മാറ്റി വയ്ക്കുന്നു. - കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിൽ ഏകാദശി വിളക്കിനൊടനുബന്ധിച്ചുള്ള ഉത്സവാരംഭം സംഗീതാർച്ചന യോടെ ധന്യമാക്കുന്നു. കൊടിയേറ്റിൻ്റെ അന്ന് പകൽ മുഴുവൻ നീളുന്ന ഈ സംഗീതസപര്യ കഴിഞ്ഞ മൂന്നു വർഷമായി നടന്നു വരുന്നു. ഇത്തവണ പ്രസിദ്ധ സംഗീതജ്ഞനായ ശ്രീ.എസ്.മഹാദേവൻ [തിരുവനന്തപുരo] സംഗീതാർച്ചനയോടെ ഈ പരിപാടിക്ക് സമാരംഭം കുറിക്കുന്നു. അനൂ ഗ്രഹീതരായ അനേകം കലാകാരന്മാർ കൂടെ അണി ചേരുന്നു. സംഗീതത്തെ പൂതൃക്കൊവിലപ്പന് ഒരു അർച്ചന പോലെ ഈ ദിനം സമർപ്പിക്കൂമ്പാൾ അനേകം സംഗീതജ്ഞർക്ക് ഇവിടെ അരങ്ങേറ്റം കുറിയ്ക്കാനുള്ള അവസരവും സംജാതമാകുന്നു. സുപ്രസിദ്ധ ഘടം ആർട്ടിസ്റ്റ് ശ്രീ.അനന്തകൃഷ്ണൻ ആണ് മൂന്ന് വർഷം മുമ്പ് ഇങ്ങിനെ ഒരാശയം അവതരിപ്പിച്ച് പ്രാവർത്തികമാക്കിയത്.ഇന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഇത് അഭംഗുരം തുടരുന്നു. നന്ദി അനന്തകൃഷ്ണൻ.
Friday, November 21, 2025
കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കൊങ്കണി സാഹിത്യ അക്കാദമി (കേരള) പ്രസിദ്ധീകരിക്കുന്ന എന്റെ പുസ്തകം "കൃഷ്ണാച്ചെ ഹാസു " കൃഷ്ണന്റെ ചിരിയുടെ കൊങ്കണി പരിഭാഷയുടെ കവർ പേജ് പ്രകാശനം എറണാകുളം സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ നടന്നു. പഴയിടം മോഹനൻ നമ്പൂതിരി, മുൻ സിന്ഡിക്കേറ്റ് ബാങ്ക് ചെയർമാൻ എൻ. കാന്തകുമാർ, കൊങ്കണി സാഹിത്യ അക്കാദമിയുടെ സ്ഥാപക ചെയർമാൻ പയ്യന്നൂർ രമേഷ് പൈ കൊങ്കണി സാഹിത്യ അക്കാദമിയുടെ മെമ്പർ സെക്രട്ടറി ഡി. ഡി. നവീൻ കുമാർ തുടങ്ങിയവരെ കാണാം.
Saturday, November 15, 2025
പാച്ചു സഫാരി പാർക്കിലേയ്ക്ക് [ പാച്ചു കണ്ട അമേരിയ്ക്ക- 6] മുത്തശ്ശാ ഇനി സഫാരി പാർക്കി വയ്ക്കിലേയ്ക്ക് പോകാം.പാച്ചൂന് നല്ല പേടിയുണ്ട്. ആയിരത്തി ഇരൂ ന്യൂറോളം വന്യമൃഗങ്ങളുടെ ഇടയിലേക്കാണ് യാത്ര. അവരുടെ വണ്ടി യുണ്ട്. നമുക്ക് നമ്മുടെ വണ്ടിയിൽപ്പൊകാം. എപ്പോ വേണമെങ്കിലും തിരിച്ചു പോരാമല്ലൊ? ആ ഭീകരന്മാരായ കാളക്കൂട്ടമാണല്ലോ നമ്മേ എതിരേക്കുന്നത്. അതിൻ്റെ വലിയ കൊമ്പുകൾ വണ്ടിയിൽ കൊണ്ടാൽ മതി. വണ്ടിക്ക് കേടുവരാൻ. ഹോണടിക്കാതെ സാവധാനം മുമ്പോട്ടു പോയാൽ മതി. ഒട്ടകപ്പക്ഷികൾ നമ്മുടെ വണ്ടിയെ പൊതിഞ്ഞല്ലൊ.? അവർക്ക് കൊടുക്കാനുള്ള തീറ്റ വണ്ടിയലുണ്ട്.അതു കിട്ടാനാണ് ഈ ബഹളം.ഗ്ലാസ് പതുക്കെ തുറന്ന് അതിനതീറ്റ കൊടുത്തു. ഒരുത്തൻ അവൻ്റെ തല വണ്ടിക്കകത്തെക്കിട്ടല്ലോ.? ഒരു വൃത്തികെട്ട സ്മെല്ലാണവക്ക് .ഗ്ലാസ് പൊക്കാൻ പറ്റണില്ലല്ലൊ. അവൻ തല വലിക്കുന്നുമില്ല. മുത്തശ്ശാ ആ ബക്കറ്റ് പുറത്തേക്കി ടൂ: എല്ലാം കൂടി തീറ്റക്കായി ആ ബക്കറ്റിനു ചുറ്റും കൂടി.ഞങ്ങൾ ഗ്ലാസ് ഉയർത്തി. രക്ഷപെട്ടു ഇനി ഗ്ലാസ് താഴ്ത്തണ്ട. അവിടെ ഒരു രണ്ടുനില കെട്ടിടമുണ്ട്. അതിൻ്റെ പോർട്ടിക്കൊവിൽ നിന്നാൽ നമുക്ക് ജിറാഫിന് തീറ്റ കൊടുക്കാം.പാച്ചൂന്ന് ഏററവും ഇഷ്ടംജിറാഫിനെ ആണു്. പാവമാണ്. നല്ല വൃത്തിയും ഉണ്ട്. അതിന് തീറ്റ കാണിച്ചപ്പഴേഅതിൻ്റെ തല കെട്ടിടത്തിൻ്റെ മുകളിൽ വരെ ഉയർത്തി. പാച്ചു അതിൻ്റെ തലയിൽ ത്തലോടി തീറ്റ കൊടുത്ത് ഞങ്ങൾ താഴേക്കിറങ്ങി വണ്ടിയിൽക്കയറി. ഇനി കി ഗ്ചീറ്റയാണ് .അവൻ അപകടകാരിയാണ്. അടുത്തു പോകണ്ട. പിന്നെ നമ്മുടെ ബംഗാൾക്കടുവ .അവനാണി വിടത്തെ രാജാവ്. ഇവന് ഏത് കാലാവസ്ഥയിലും ജീവിക്കാൻ പറ്റും. ഭീകരന്മാരായ ഒട്ടകങ്ങളെയും ഒന്നും കാണണ്ട മുത്തശ്ശാ. നമുക്ക് തിരിച്ചു പോകാം. അവിടെ പെറ്റ് ആനിമൽസിന് തീറ്റ കൊടുക്കുന്ന ഒരിടമുണ്ട്. പാച്ചൂന് ഏറ്റവും ഇഷ്ടം അവിടെയാണ്.
Monday, November 3, 2025
സ്വിറ്റ്സർലൻ്റിലെ ലുട്ട് ഷൈയിൻ നദി. [ യൂറോപ്പ് 1 55] അതി മനോഹരമായ അനേകം നദി ക ൾ കൊണ്ടും, വെള്ളച്ചാട്ടങ്ങൾ കൊണ്ടും, സ്പടിക തുല്യമായ തടാകങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ സ്വർഗ്ഗഭൂമി. എത്ര കണ്ടാലും മതിവരാത്ത പ്രകൃതി ഭംഗി.അതിൽ ഏറ്റവും ആകർഷകമായ ഒരു നദിയാണ് ലൂട്ട് ഷൈൻ നദി. രണ്ടു വ്യത്യസ്ഥ ഭാവമുള്ള നദികൾ കൂടിച്ചേർന്നതാണ് ഈ മനോഹരനദി.ഒമ്പതു കിലോമീറ്റർ താഴെ നീളുണ്ടിതിന്.ഈ നദികളിൽ ഒന്നിലെ വെള്ളം സ്പടിക തുല്യമാണ്.മലമുകളിൽ നിന്നുള്ള ഹിമാനികൾ ഉരുകി ഒലിക്കുന്ന ജല സമ്പത്ത്. ഈ നദി ഒഴുകി എത്തുന്ന ലൊട്ടർ ബ്രുൺ താഴ് വര മനോഹരമാണ്.ധാരാളം വെയിലും വെളിച്ചവും ലഭിക്കുന്ന ഈ നദി സ്പടിക തുല്യം. അടുത്തതിന് ഒരു ഇരുണ്ട ഭാവമാണ്. വളരെ നിബിഡമായ മരങ്ങളുടെ ഛായയിൽ ഒഴുകുന്നതു കൊണ്ടാവാം ഈ നദിയ്ക്കു് ഒരു ഇരുണ്ട നിറം. സൂര്യപ്രകാശം കുറച്ചേ ഈ വെള്ളത്തിൽ ലഭിയുന്നുള്ളു.മരങ്ങളുടെ നിഴലുകളുടെ ഇരുണ്ട നിറം കൂടി ആയപ്പൊ ൾ പൂർണ്ണമായി.ഇതു രണ്ടും കൂടി ചേർന്ന് ഒഴുകുമ്പോൾ അതിൻ്റെ സൗന്ദര്യം ഒന്നു വേറെയാണ്. ആ നദികൾ മനോഹരമായ ആ തടാകത്തിൽ പതിയ്ക്കുമ്പോൾ അതിൻ്റെ മനോഹാരിത കൂട്ടുന്നു. ഇവ മാലിന്യ മുക്ത്മായി സൂക്ഷിക്കുന്ന നാട്ടുകാരുടെ മുൻ കൈ ആണ് എടുത്തു പറയണ്ടത്. സ്വിറ്റ്സർലൻ്റിലെ ടാപ്പിൽ നിന്നു കിട്ടുന്ന വെള്ളം പോലും പരിശുദ്ധമാണ്.ഔഷധ ഗുണമുള്ളതുമാണ്
Subscribe to:
Comments (Atom)
