Saturday, June 28, 2025

നോർഫോർക്കിലെ സൂര്യോദയം [ അമേരിക്ക 129 ] വെർജീനിയ ബീച്ച് മുപ്പത്തി എട്ടു മൈ ൽ നീളത്തിലങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നു. തിരക്കിൽ നിന്നൊത്തിരിമാറി ബീച്ചിനഭിമുഖമായി ഒരു മുറി എടുക്കണം: അവിടെ മുക്കുവർ മീൻ പിടിക്കുന്നതും അവരുടെ ജീവിതരീതിയും മനസിലാക്കണം. അങ്ങിനെയാണ് നോർഫോർഡിൽ എത്തിയത്.രണ്ടാം നിലയിൽ സമുദ്രത്തിനഭിമുഖമായിത്തന്നെ മുറി എടുത്തു. യാതൊരു തിരക്കുമില്ലാത്ത ബീച്ച്.കല്ലുപാകി അർത്ഥവൃത്താകൃതിയിൽ സമുദ്രത്തെ തിരിച്ചിരിക്കുന്നു. തിരകളില്ലാതെ നീന്താം. തിരകളില്ലാത്ത എന്തു സമുദ്രം.നീന്തർവേ ണ്ടന്നു വച്ചു. അവിടെ മുക്കുവർ മീൻ പിടിക്കുന്നുണ്ട്. കടലിൽപ്പോകാൻ ആരോഗ്യമില്ലാത്തവർ.ചെറിയ വലയും ചൂണ്ടയുമുണ്ട്. ലോകം മുഴുവനുള്ള മുക്കുവരുടെ വിശ്വാസങ്ങളുo അവരുടെ മിത്തുകളും ഒരുപോലെ ആണന്നു തോന്നിയിട്ടുണ്ട്. ഇവിടെയും അവർക്ക് കടൽ കടലമ്മയാണ്. ഒത്തിരി സമാനതകൾ ഉണ്ട്. വിശ്വാസങ്ങൾ പോലും. ആ ഏരിയ താമസിക്കാൻ അത്ര യോഗ്യമല്ല സൂക്ഷിക്കണം എന്നു പദേശിച്ചവരുണ്ട്. വലിയ പരിഷ്ക്കാരമില്ലന്നേ ഒള്ളു.അവരേ വിശ്വസിക്കാം എന്നെനിക്കു തോന്നി. തകഴിയുടെ ചെമ്പൻ കുഞ്ഞും അച്ചൻകുഞ്ഞും അവിടെയും ഉണ്ട്. അവർ മത്സ്യം പിടിക്കുന്നത് വിനോദത്തിനല്ല, ജീവിക്കാനാണ്. വിശപ്പുമാറാനാണ്. അലാറം വച്ച് അതിരാവിലെ എഴുന്നേറ്റൂ. സൂര്യഭഗവാൻ സാവധാനം ഉയർന്നു വരുന്നു.മൂപ്പർക്ക് ഒരു ധൃതിയും ഇല്ല. അങ്ങിനെ ഉയർന്നുയർന്നു വരുമ്പോൾ ഇരുട്ടിലായിരുന്ന സുന്ദ്ര തീരം തെളിഞ്ഞു തെളിഞ്ഞു വന്നു. അവസാനം പൂർണ്ണമായും ഭഗവാൻ ദർശനം നൽകി.തീരം മുഴുവൻ തൻ്റെ പൊൻപ്രഭ വിതറി. സൂര്യോദയത്തിൻ്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഇവിടുത്തു തന്നെ വേണമെന്നു തോന്നി. അത്ര മനോഹരം.പതുക്കെ ഞങ്ങൾ സമുദ്രതീരത്തേക്കിറങ്ങി.ഒരു പ്രഭാത സവാരി. സൂര്യഭഗവാൻ്റെ പൊൻകിരണങ്ങളേററ്.പ്രഭാത സവാരിക് ബീച്ചാണ് നല്ലത്. ശുദ്ധമായ വായൂ.നടന്നുനടന്നു മൈലുകൾ താണ്ടിയതറിഞ്ഞില്ല. അവിടെ വിനോദ സഞ്ചാരികൾ അധികമില്ല. ഇരപിടിക്കാൻ തപസു ചെയ്യുന്ന കൊക്കുകളും മുക്കുവരും മാത്ര o. തിരിച്ചു വന്നപ്പോഴേക്കും മടുത്തു.നല്ല വിശപ്പ്. കളി കഴിഞ്ഞ് ഡ്രസ് ചെയ്ത് പുറത്തിറങ്ങി. ഇവിടെ ബ്രക്ക് ഫാസ്റ്റ് ഫ്രീ ആണ്.പലതും നമ്മൾ തന്നെ ഉണ്ടാക്കിക്കഴിക്കണം ആദ്യം ഒരു ചൂടു കാപ്പി. ഇവിടെ കാപ്പി അടിപൊളിയാണ്. എന്നാൽ ചായ ഒട്ടും കടുപ്പം കാണില്ല. വലിയ തിരക്കുകളിൽ നിന്നൊഴിഞ അങ്ങിനെയുള്ള സ്ഥലം കൂടുതൽ ആസ്വാദ്യകരമായി തോന്നി.

Thursday, June 12, 2025

ഓൾഡ് എയ്ജ് ഹോമിൽ അച്ചു ഗിത്താർ വായിച്ചു. [ അച്ചു ഡയറി-581 ] മുത്തശ്ശാ ഈ ആഴ്ച്ച ഇവിടെ സ്കൂൾ അടക്കുകയാണ്. ഞങ്ങൾക്കൊക്കെ റിലാക്സ് ചെയ്യാൻ ഒരാഴ്ച്ച.കഴിഞ്ഞ ആഴ്ച്ച പരീക്ഷതീർന്നിരുന്നു. ഇന്ന് ക്ലാസിൽ ടീച്ചർ വീഡിയോ ഗയിം കൊണ്ടുവന്നു കുട്ടികളോട് കളിച്ചോളാൻ പറഞ്ഞു. ടീച്ചറും കൂടി.ഇരുവരെയുള്ള പഠനത്തിൻ്റെ ടൻഷൻ ഒക്കെ ഇവിടെത്തന്നെ അവസാനിപ്പിക്കണം. അച്ചു ഗിത്താർ പഠിക്കുന്നുണ്ട്. ഞങ്ങൾക്ക് സ്കൂളിൽ ഒരു മ്യൂസിക് ബാൻ്റ് ഉണ്ട്.കഴിഞ്ഞ ദിവസം ഒരു പരിപാടി ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഞങ്ങൾ ഒരു ഓൾഡ് എയ്ജ് ഹോമിൽപ്പോയി. അവിടുത്തെ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും വേണ്ടി അച്ചു ഗിത്താർ വായിച്ചു കൊടുത്തു. അവിടെ വയസായവർ മാത്രം.ബന്ധുക്കൾ ആരും കൂടെയില്ല. അവർക്ക് വലിയ സന്തോഷമായി.അവർ നമ്മുടെ കൂടെ നൃത്തം ചെയ്തു. മുത്തശ്ശാ അവരുടെ സന്തോഷം ഒന്നു കാണണ്ടതാണ്.ഞങ്ങൾ അവർക്ക് സമ്മാനങ്ങൾ കൊടുത്തു. കഴിഞ്ഞ ദിവസം ഞങ്ങൾ കുട്ടികൾ അവർക്കൊരോരുത്തവർക്കും കത്തുകൾ എഴുതിയിരുന്നു.'പലരും ആ കത്തുകൾ തിരഞ്ഞെടുത്തു കൊണ്ടുവന്നു. എൻ്റെ പേരും പറഞ്ഞപ്പോൾ ഒരു എൺമ്പതു വയസുള്ള മുത്തശ്ശൻ അടുത്ത വന്നു. എന്നെ കെട്ടിപ്പിടിച്ചു. എനിക്കിതുവരെ ആരും കത്തയച്ചിട്ടില്ല. മോനാണ് ആദ്യമായി കത്തയച്ചത്.സന്തോഷായി.ആ കണ്ണുകളിൽ കണ്ണുനീർ.അച്ചൂ നും സങ്കടായി മുത്തശ്ശാ. അവരുടെ പേരക്കുട്ടികൾക്ക് എന്താ കത്തയച്ചാല്.ഇടക്കൊന്നു വന്നു കണ്ടാൽ. ആരും അവരേ അന്വേഷിച്ച് വരാറില്ലത്രേ. കഷ്ടം തോന്നി. പക്ഷേ അവർക്ക് ഇവിടുത്തെ ഗവണ്മെൻ്റ് എല്ലാ സഹായവും ചെയ്യുന്നുണ്ട് മുത്തശ്ശാ. പക്ഷേ അവർക്കു വേണ്ടത് മക്കളുടെ സാമിപ്യമാണ്. അവരുടെ സ്നേഹമാണ് ഞങ്ങൾ പിരിയുമ്പോൾ അവർ വണ്ടിയുടെ അടുത്ത് വരെ വന്നു. ഇനിയും വരണം. കത്തുകൾ അയക്കണം. ആ മുത്തശ്ശൻ എൻ്റെ കൈ പിടിച്ചു പറഞ്ഞു. അവരെപ്പിരിഞ്ഞപ്പോൾ ആകെ വിഷമായി മുത്തശ്ശാ.

Thursday, June 5, 2025

KAGwവിൻ്റെേ ഗോൾഡൻ ജൂബിലി ചാരിറ്റി റൺ [ അമേരിക്ക - 122] കേരളാ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റ് വാഷിംഗ്ടൻ - ഒരു സേവനത്തിൻ്റെ പര്യായമായിത്തുടങ്ങിയിട്ട് കുറേക്കാലമായി .ഇപ്പോൾ കെ എ ജി ഡബ്ല്യു ഗോൾഡൻ ജൂബിലിയുടെ നിറവിലാണ്.സാംസ്കാരിക പരിപാടികൾ, സാഹിത്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇതിനൊക്കെ ഉപരി ചാരിററി പ്രവർത്തനങ്ങൾ ഇതൊക്കെയാണ് ഈ പ്രവാസി സംഘടനയുടെ മുഖമുദ്ര. പത്തു വർഷം മുമ്പ് പ്രൗഡഗംഭീരമായ ഒരു ചടങ്ങിൽ എൻ്റെ അച്ചുവിൻ്റെ ഡയറി ഈ സംഘടന പ്രകാശനം ചെയ്തത് ഇന്നും നന്ദിയോടെ ഓർക്കുന്നു. ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾക്കു് നേതൃത്വം നൽകുന്ന സംഘടന ഇത്തവണ അതിനായി ഫണ്ട് ശേഖരിക്കാൻ ഒരു നൂതന രീതി ആണ് ആവിഷ്ക്കരിച്ചത്. " കോച്ച് ടു ഫയ് വ് കെ. നിങ്ങളുടെ സോഫയിൽ നിന്ന് അഞ്ച് കിലോമീറ്റർ! ഇതവരുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു ചാരിറ്റി റൺ ആണ്.ഇതിൽ അഞ്ചു കിലോമീറ്റർ നടത്തം, ഓട്ടം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.അതു പോലെ കുട്ടികൾക്ക് "ഫൺ വാക്കും." അതിന് പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അവർ ഒരോ ടീ ഷർട്ട് നൽകും. അതിന് ഒരു തുകയും ഈടാക്കും.വ്യക്തിക്ക് മുപ്പത് ഡോളറും, ഗ്രൂപ്പിന് ഇരുനൂറ്റി അമ്പത് ഡോളറും.കുട്ടികൾക്ക് സൗജന്യമാണ്. അതോടൊപ്പം ആരോഗ്യത്തിന് നടത്തത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.. പോട്ടോമാക് വെള്ളച്ചാട്ടത്തിനടുത്തുള്ള ഗ്രേറ്റ് ഫാൾ പാർക്കിൽ നിന്നാണ് ചാരിറ്റി റൺ തുടങ്ങിയത്. അതിലെ പങ്കാളിത്തവും അംഗങ്ങളുടെ പ്രതിബധതയും സത്യത്തിൽ അൽഭുതപ്പെടുത്തി.

മലയാള ഭാഷക്കൊരു പ്രവാസി കൂട്ടായ്മ - കെ.സി.എസ് കളരി [അമേരിക്ക-121 ] അമേരിക്കൻ യാത്രയിലെ ഹൃദ്യമായ അനുഭവങ്ങൾ അനവധിയാണ്.കഴിഞ്ഞ ദിവസം മേരിലാൻ്റിൽ "കെ.സി.എസ് കളരി "യുടെ വാർഷികത്തിൽ വിശിഷ്ടാതിഥി ആയി പ്പങ്കെടുക്കാനവസരം കിട്ടി. സത്യത്തിൽ അവിടെ ചെന്നപ്പോൾ അൽഭുതപ്പെട്ടു പോയി.കെ.സി.എസ് എന്ന പ്രവാസി കൂട്ടായ്മ്മ കഴിഞ്ഞ പതിനഞ്ച് വർഷമായി പ്രവാസികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ "കെസിഎസ് കളരി " എന്നൊരു സംരംഭം ഭംഗി ആയി നടത്തി വരുന്നു. ഇവിടെത്തന്നെ മൂന്നു ചാപ്റ്ററുകളിലായി ഇരൂനൂറോളം കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുന്നുണ്ട്. ഇരുപതോളം ടീച്ചേഴ്സ് അവരുടെ എല്ലാത്തിരക്കിനിടയിലും ഇവർക്ക്സൗജന്യമായി ക്ലാസ് എടുക്കുന്നുണ്ട്. അവരുടെ അർപ്പണബോധത്തിന് ആദരവ് അർഹിക്കുന്നു. കെ സി എസ്‌ കളരിയുടെ അടുത്ത ലവൽ സർട്ടിഫിക്കേഷൻ കോഴ്സ് " കണിക്കൊന്ന " അടുത്തത് "സൂര്യകാന്തി " ഡിപ്ലോമാ കോഴ്സ്.. അതിൽ പാസാവുന്നവർക്ക് കേരളാ ഗവന്മേൻ്റ് അംഗീകൃത മലയാളംമിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നു." സീൽ ഓഫ്ബൈലിറ്ററസി " യോഗ്യതാ പരീക്ഷ പാസാകുന്നവർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും. കേരളാ മലയാള മിഷനിൽ രജിസ്റ്റർ ചെയ്താണ് ഈ സംരംഭം അവർ തുടരുന്നത്. ഇതൊക്കെ ഈ അമേരിക്കയിൽ കുറച്ചു പേരുടെ അർപ്പണബോധം കൊണ്ടാണ് നടത്തുന്നത്. കെ സി എസ് എന്ന പ്രവാസി സംഘടനയുടെ ശക്തമായ പിന്തുണയും ഇതിനുണ്ട്. കെ.സി.എസ് കളരിയുടെ എല്ലാമെല്ലാമായ ബീനാ ടോമിയാണ് എന്നെ ക്ഷണിച്ചത്‌. നാട്ടിൽ തൊടുപുഴയാണവരുടെ സ്വദേശം. പിന്നെ അതിൻ്റെ പ്രസിഡൻ്റ് ശ്രീ.അനീഷ്.ഇവരുടെ ഒക്കെ പ്രവർത്തനം കാണുമ്പോൾ നമുക്ക് നാട്ടിൽപ്പോലും ഇങ്ങിനെ ഒന്നു ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന കുറ്റബോധം തോന്നി പത്തു വർഷം മുമ്പ് എൻ്റെ അച്ചുവിൻ്റെ ഡയറി ഇവിടെ അച്ചുതന്നെ പ്രകാശനം ചെയ്തപ്പോൾ ഈ സംഘടനയെപ്പററി കേട്ടിരുന്നു. അന്ന് ആ പുസ്തകത്തിൽ എല്ലാവരും ഓട്ടോ ഗ്രാഫ് തന്നപ്പോൾ ഒരു കൊച്ചു കുട്ടി മാത്രം നല്ല മലയാളത്തിലാണ് എഴുതിത്തന്നത് 'അനഘ .ഈ കളരിയിൽ നിന്നാണന്നു മലയാളം പഠിച്ചതെന്ന് പറഞ്ഞിരുന്നു.ഇത്രയും വലിയ ഒരു പ്രസ്ഥാനമാണിതെന്ന് അന്നു മനസിലാക്കിയില്ല.കെ.സി.എസിൻ്റെ വിപുലമായ പ്രവർത്തന മേഘലയിൽ ഒന്നു മാത്രമാണ് ഈ കളരി. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാഎഴുത്തുകാരിലൂടേയും കൃതികൾ സന്നിവേശിപ്പിച്ച കുട്ടികളുടെ പരിപാടികൾ അനുപമമായിരുന്നു. ആ സംഘടനയുടെ നിലവാരം വിളിച്ചോതുന്ന ഒരു പരിപാടി ആയി അത് മാറിയിരുന്നു. അഭിമാനം തോന്നി, ആദരവ് തോന്നി. പരിപാടികൾ മുഴുവൻ കഴിഞ്ഞാണവിടുന്ന് പിരിഞ്ഞത്

Monday, June 2, 2025

മുത്തശ്ശാ പാച്ചുവിന് ഇന്ന് സ്ക്കൂളിൽ "ഫീൽഡ് ഡേ" [ അച്ചു ഡയറി-580] മുത്തശ്ശാ പാച്ചുവിന് ഇന്ന് സ്ക്കൂളിൽ പോകാൻ ഭയങ്കര ഉത്സാഹമാണ്. കാരണം സ്ക്കൂളിൽ ഇന്ന് "ഫീൽഡ് ഡേ" ആണ്. അവിടെ അദ്ധ്യയന വർഷത്തിൻ്റെ അവസാനം ഒരാഴ്ച്ച കുട്ടികൾക്ക് അടിച്ചു പൊളിയ്ക്കാനുള്ള സമയമാണ്. അതിലൊന്നാണ് ഈ ഫീൽഡ് ഡേ' ഇന്ന് കുട്ടികളെ സ്വതന്ത്രമായി ഗ്രൗണ്ടിലേക്കിറക്കി വിടും. അവിടെ ധാരാളം കളികൾ ഉണ്ടാകും അധികവും ഫണ്ണിഗയിംസ് .: ചാക്കിൽക്കയറി ഓടുക., വടംവലി, വാട്ടർ ബലൂൺ എന്നു വേണ്ട അവർക്കിഷ്ടമുള്ളതെല്ലാം ഉണ്ടാകും. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ മത്സരങ്ങളും ഉണ്ടാകും.അവൻ വലിയ ഉത്സാഹത്തിലാണ്.ഒരു വിഷമമേ ഉള്ളു. ഒരു സമയം അവനിഷ്ടമുള്ള പല ഗയി മുകൾ നടക്കുമ്പോൾ ഏത് തിരഞ്ഞെടുക്കും എന്നത് . അവൻ ഇന്നലെ മുതൽ തന്നെ തയ്യാറെടുപ്പ് തുടങ്ങി. നല്ല ഹൈക്കിഗ് ബൂട്സ്.സ്പോട്സ് ജഴ്സി ,തൊപ്പിഎല്ലാം അവൻറഡിയാക്കി വച്ചു.ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്സി ആണ് അവന് ഏറ്റവും ഇഷ്ടം. അത് തെച്ച മടക്കി വച്ചിട്ടുണ്ട്. ഇത് സ്ക്കൂൾ ദിനങ്ങൾ അവസാനിക്കുന്നതിൻ്റെ ആഘോഷമാണ്. ഇനി കൂട്ടുകാരെ കുറേക്കാലത്തേക്ക് കാണില്ല. പരമാവധി കൂട്ടുകാരുമായി അടിച്ചു പൊളിക്കുക അതാണവൻ്റെ ഉദ്ദേശം.ഇതിനിടെ മത്സരങ്ങളും ഉണ്ട്.അവന് സോക്കർ ആണ് കൂടുതൽ ഇഷ്ട്ടം. പക്ഷെ ഇന്നവിടെ അധികവും ഫണ്ണി ഗെയിംസാണ്. അതൊക്കെ കഴിഞ്ഞ് സ്കൂളിൽ നിന്നൊരു വരവുണ്ട്. കാണണ്ടതാണ്. ബൂട്സും, ജഴ്സിയും നനഞ്ഞ് ചെളി പിടിച്ച് അലങ്കോലമായിട്ടുണ്ടാകും. ആനയെ ത്തിന്നാനു ള്ള വിശപ്പും ഉണ്ടാകും. വരുമ്പഴേ അമ്മ അവനെ കുളിമുറിയിൽ കയറ്റും.അതിനു ശേഷം അവനിഷ്ടമുള്ളതൊക്കെ അവന് അമ്മ ഉണ്ടാക്കി വച്ചിട്ടുണ്ടാവും