Monday, December 2, 2024

ഉത്സവം ഐ കെ കെ ഫ്- ദൂബായിൽ വേറിട്ടൊരനുഭവം. [ ദൂബായി - 120 ]കലാകേരളത്തിൻ്റെ ഒരു നേർക്കാഴ്ച്ച.ഇവിടെ ദൂബായിയിൽ. മൂന്നു ദിവസമായി അരങ്ങേറുന്ന "ഉത്സവംikkF ". കഥകളിയും, കൂടി ആട്ടവും ,തായമ്പകയും അരങ്ങു കൈയ്യടക്കിയ കലാമേള.2007-ൽ തുടങ്ങിയ ഈ കലാസപര്യ പതിനാറാം വർഷമായി ഇന്നും ആഘോഷിക്കുന്നു. ഇൻഡ്യൻ ക്ലാസിക്കൽ കലകളെപ്പരിചയപ്പെടുത്തുന്ന ഈ മാമാങ്കത്തിന് നമ്മുടെ കേരളത്തിന് അവർ നൽകുന്ന പ്രാധാന്യം അഭിനന്ദനം അർഹിക്കുന്നു. ഉഷാനങ്ങ്യാരുടെ നേതൃത്വത്തിൽ നടന്ന കൂടി ആട്ടം വല്ലാത്തൊരു ഗൃഹാതുരത്വമാണ് സമ്മാനിച്ചത്‌. ലവണാസുരവധവും, സന്താനഗോപാലവും, നളചരിതവും സമ്മാനിച്ച് കഥകളി ആചാര്യന്മാർ തായമ്പകയും മേളവും ചെറുതാഴത്തിൻ്റെയും കല്ലൂർ ഉണ്ണികൃഷ്ണൻ്റെയും കയ്യിൽ ഭദ്രമായപ്പൊൾ ഈ കലാ മാമാങ്കം വേറൊരു തലത്തിലെത്തി.ഇവിടത്തെ പ്രവാസി മലയാളികളോട് കടപ്പാടും സ്നേഹവും തോന്നിയ ദിവസങ്ങൾ.അവർ അത് നെഞ്ചിലേററ രീതി അനുകരണീയമാണ്. ശ്രീ.ചെറുതാഴം ചന്ദ്രൻ്റെയും ശ്രീ കല്ലൂർ ഉണ്ണികൃഷ്ണൻ്റെ യുoഡബിൾ തായമ്പക അവിസ്മരണീയമായി. വാദ്യകലയിൽ നാദ ഗോപുരങ്ങൾ തീർത്ത് ഡബിൾ തായമ്പകയിൽ ഈ അനുഗ്രഹീത കലാകാരന്മാർ നിറഞ്ഞാടിയപ്പോൾ പ്രവാസിലോകം അക്ഷരാർത്ഥത്തിൽ കോരിത്തരിച്ചു പോയി. ഗൾഫ് നാടുകളിൽ ഇതിനു കിട്ടിയ സ്വീകാര്യതയിൽ അൽഭുതപ്പെടാനില്ല. കാരണം ഇവിടെ അത്ര അധികം ആൾക്കാർ ചെണ്ട അഭ്യസിക്കുന്നുണ്ട്. ഇവിടുന്നുള്ള മേള കലാകാരന്മാരും തായമ്പക ക്ക് കൂടെ കൂടിയപ്പോൾ അതൊരു നാദവിസ്മയമായി മാറി .രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല. ഈ ദൂബായിയിൽ ഇങ്ങിനെ ഒരു ഭാഗ്യം പ്രതീക്ഷിച്ചില്ല. ദൂബയിലെ പ്രവാസി കൂട്ടായ്മ്മയും, ഇൻഡ്യൻ കോൺസിലെ ററും,മറ്റു കലാപ്രേമികളും ഒന്നിച്ചു നടത്തുന്ന ഈ ഉത്സവത്തിൻ്റെ ക്ഷണക്കത്തിൻ്റെ ഔന്നത്യം മുതൽ തുടങ്ങുന്നു ഇതിൻ്റെ ആധികാര്യത: ഒരു നല്ല ആമേടപ്പെട്ടിയിൽ അടക്കം ചെയ്ത ആ ക്ഷണക്കത്ത് വല്ലാതെ ആകർഷിച്ചു. എൻ്റെ ഷോ കെയിസിന് അലങ്കാരമാക്കാൻ അതും കയ്യിലെടുത്തു.ഇതിൻ്റെ സംഘാടകരോട് നന്ദി പറഞ്ഞ് തിരിച്ചു പോന്നു.

ഹജാർപർവ്വതനിരകൾക്കിടയിലൂടെ ഫൂ ജിയാറയിലേയ്ക്ക് [ദ്യൂ ബായ്- 119] ദൂബായിൽ നാലു പ്രാവശ്യം വന്നപ്പഴും നടക്കാത്ത ഒരു സ്വപ്നമുണ്ട്. ഫൂജിയാറ .ഇത്തവണ രണ്ടു ദിവസം അവിടെ പോയിക്കൂടാൻ തീരുമാനിച്ചു. ദൂബായിൽ നിന്ന് അങ്ങോട്ടുള്ള യാത്ര ഒരു പ്രത്യേക അനുഭൂതിയാണ്. മൂന്നു മണിക്കൂർ താഴെ ഡ്രൈവുണ്ട്. വലിയ പർവ്വതനിരകൾക്കിടയിലൂടെയുള്ള യാത്ര. ഹജാർപർവതനിരകൾ ! രാജപാതക്കിരുവശവും പലമടക്കുകളായി ഉയർന്നു നിൽക്കുന്ന കാഴ്ച്ച തന്നെ ഗംഭീരം. സ്റ്റോൺ പർവ്വതo എന്നാണിതിനെപ്പറയുക. അറേബ്യൻ പെനിസുലയ്ക്കും വടക്കൻ ഒമാനും ഇടയിലുള്ള പർവ്വതനിരകൾ.കല്ലും പ്രത്യേകതരം മണലും പാറകളും കൊണ്ടുള്ള പർവ്വതങ്ങൾ ആണ്. എഴുനൂറു കിലോമീറ്റർ നീളവും നൂറു കിലോമീറ്റർ വീതിയുമുള്ള ഈ ഭീകരൻ അങ്ങിനെ പലമടക്കുകളായി അങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നു. ജബൽ ഷംസ് ആണിതിൽ ഏറ്റവും ഉയരം കൂടിയ പർവ്വതം.മൊട്ടക്കുന്ന കൾക്കിടയിൽ ഇടക്കിടെ ഒലീവ് മരങ്ങളും, മാതള നാരകവും, അത്തിമരവും, ചുരച്ചെടികളും കാണാം. നല്ല ഈയം കലർന്ന കല്ലു കളാണന്നു തോന്നു 0ചിലിടത്ത് വെട്ടിത്തളങ്ങുന്നത് കണ്ടാൽ. ഏതാണ്ട് അഞ്ചോളം തുരങ്കങ്ങൾ ഈ പർവതങ്ങളെ കീറി മുറിച്ചുണ്ടാക്കിയത്‌ .മഴക്കാലത്ത് വെളളം ഒലിച്ചിറങ്ങിയതിൻ്റെ ചാലുകൾ കാണാം. പല മലമടക്കുകളായി കിടക്കുന്നിടത്തു നിന്ന് ട്രക്കിഗിന് സൗകര്യമുണ്ട്. വഴി വശത്ത് ട്രക്കി ഗിന് തയ്യാറെടുക്കുന്ന കുട്ടികളെ കാണാം. അങ്ങിനെ ഫ്യൂജിയാനയിലെത്തി. ദൂബായിൽ നിന്ന് തികച്ചും വ്യത്യസ്ഥം. അതുപോലെ അംബരചുംബികളായ ആഡംബരകെട്ടിടങ്ങളില്ല. ചെറിയ ചെറിയ സിറ്റികൾ. കടൽത്തീരത്തോടടുത്തപ്പോൾ സിറ്റിയുടെ ഭാവം മാറി. ബീച്ചു റിസോർട്ടുകൾ ഇടക്കിടെ കാണാം. നക്ഷത്ര സ്റ്റാറ്റസ് ഉള്ളതും അല്ലാത്തതും. ഞങ്ങൾ ബുക്ക് ചെയ്തത് പഞ്ചനക്ഷത്രം തന്നെ. അതിൻ്റെ സൗകര്യവും അസൗകര്യവും അനുഭവിച്ചു