Thursday, October 31, 2024
ആമിയുടെ ഷിഗ്ഷൂ - ഒരു ടിബറ്റൻ സുന്ദരി [ ദ്യൂബായി - 103] ദുബായിൽ മോളുടെ ഫ്ലാറ്റിലേയ്ക്ക് കാലുവച്ചപ്പഴേ സ്വീകരിച്ചത് മനോഹരി ആയ ഒരു നായക്കുട്ടി ആണ്. നള എന്നാണവളുടെ വിളിപ്പേര്. ഷിഗ്സു ഇനത്തിൽപ്പെട്ട ഒരു ടിബറ്റൻ സുന്ദരി ആണ് അവൾ. മനോഹരി ആണ് ഈ പെറ്റ് ഡോഗ്. ചെറിയ മൂക്കും ഇരുണ്ട തവിട്ടു നിറമുള്ള കണ്ണുകളും അവളേ കൂടുതൽ സുന്ദരി ആക്കുന്നു ക്രൗര്യത്തിലും അവൾ മോശമല്ല.ഷി ഗ്സു എന്നതിൻ്റെ അർത്ഥം തന്നെ സിംഹം എന്നാണ്. വനരാജൻ്റെ എല്ലാ പ്രൗഢിയും ഈ കൊച്ചു സുന്ദരിക്കുണ്ട്. ലയൺ ഡോഗ് എന്നാണ് ടിബറ്റുകാർ ഇതിനെ വിളിക്കുക. ബുദ്ധിസ്റ്റുകൾ വളരെ പ്പവിത്രമായി കാണുന്ന ഈ ഇനം നായകൾക്ക് പെററ് ഡോഗുകളിൽ ഉയർന്ന സ്ഥാനമാണ ളളത്. പതിനൊന്നു വർഷം മാത്രം ആയുസ്സുള്ള ഇവയുടെ ക്ഷണിക ജീവിതത്തിൽ സ്നേഹത്തിൻ്റെ പ്രതീകമായി നമ്മളെ ആനന്ദിപ്പിച്ചു കൊണ്ടിരിക്കും. നള.ആമ്പൽപ്പൂവ് എന്നർത്ഥം അത്ര നൈർമ്മല്യമാണവൾക്ക്. അവൾ ഇന്ന് ഈ കുടുംബത്തിലെ ഒരംഗമാണ്. മുറികൾ ഒന്നും അവൾ വൃത്തികേടാക്കില്ല. ചിലപ്പോൾ ഓടി വന്ന് മടിയിൽക്കയറി ഇരിയ്ക്കും. ആമിക്കുട്ടിയെയാണവൾക്കേററും ഇഷ്ടം. ആമി സ്കൂളിൽ നിന്നു വരുന്ന സമയം അവൾക്കറിയാം. ജനാലയ്ക്കൽ നോക്കിയിരിക്കും. ആമിയേ ദൂരെക്കാണ്ടുമ്പഴേ അവളെ സ്വീകരിയ്ക്കാൻ അവൾ ഓടി എത്തും.പിന്നെ ഒരു സ്നേഹപ്രകടനമാണ്. അവളെ കളിപ്പിച്ച് നല്ല ഉടുപ്പും ഇടീച്ച് മെയ്ക്കപ്പ് ചെയ്ത് അവളെ ഒരുക്കി ആമി കൂടെ കൂട്ടും.പിന്നെ എപ്പഴും മോളുടെ കൂടെ .
Wednesday, October 30, 2024
പാസ്പോർട്ടിൻ്റെകൂടെ ഒരു സിം കാർഡും.[ ദൂബായി ഒരൽഭുതലോകം - 102] ദൂബായി എയർപ്പോർട്ടിൽ എമിമേഷൻ ക്ലിയറൻസിൻ്റെ ഒരു വേഗത എല്ലാവരെയും അത്ഭുതപ്പെടുത്തും. അത്യന്താധുനിക സാങ്കേതിക വിദ്യ, റോബർട്ടിക് ടെക്കം നോളജി ഉൾപ്പെടെ അവർ അതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യാത്ര കഴിഞ്ഞ് മടുത്തു വരുന്നവർ ഇമിഗ്രേഷന് മണിക്കൂറുകൾ ക്യൂ നിൽക്കണ്ട അവസ്ഥ പല സ്ഥലത്തും അനുഭവിച്ചിട്ടുണ്ട്. എന്നാൽ ദൂബായി ഇൻ്റർനാഷണൽ എയർപ്പോർട്ട് അതിനൊരപവാദമാണ്. എത്ര പെട്ടന്നാണ് അവിടെ കാര്യങ്ങൾ നടക്കുന്നത്ഥ് ടെർമിനലിൽ നിന്ന് എമിഗ്രേഷൻ പോയിൻ്റ് എത്താൻ അവരുടെ വണ്ടി കയറി മെട്രോയിൽ കയറി എത്തണം. അതിനും ഒട്ടും കാത്തു നിൽക്കണ്ടി വരില്ല. അത്ര കാര്യക്ഷമമാണ് അവിടുത്തെ സംവിധാനം. ഇത്തവണ എന്നേ അൽഭുതപ്പെടുത്തിയത് എമിഗേഷൻ ക്ലിയറൻസ് കഴിയുമ്പഴേ എല്ലാ പാസ് പൊർട്ടിൻ്റെയും കൂടെ നമ്മുടെ പേരിൽ ഒരു സിം കാർഡു കൂടി നമുക്ക് തരും' അതിന് 10GBഫ്രീ ആണ്. ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞാൽ നമുക്ക് ഇത് റീചാർജ് ചെയ്ത് ഉപയോഗിക്കാം. അതു യാത്രക്കാർക്ക് ചില്ലറ സൗകര്യമൊന്നുമല്ല തരുന്നത്. അവിടെ അതിനും കാത്തു നിൽക്കണ്ട. ഒന്നും ഒപ്പിട്ടു കൊടുക്കണ്ട. നമ്മുടെ അഡ്രസ്പ്രൂഫ് അവരുടെ കയ്യിൽ ഉണ്ടല്ലോ.? അതു വച്ച് അവർ കാർഡ് ഇഷ്യൂ ചെയ്യും. Do എന്ന കമ്പനിയുടെ സിം ആണ് അവർ തരുക . ഈ സംവിധാനം ടൂറിസ്റ്റുകൾക്ക് വേണ്ടി നമ്മുടെ എയർ പോർട്ടുകളിലും ചെയ്യാവുന്നതാണ്. ലോകത്ത് പല സ്ഥലങ്ങളിലും സന്ദർശിച്ചിട്ടുണ്ടങ്കിലും ഇവിടെ മാത്രമാണ് ഈ സംവിധാനം കണ്ടിട്ടുള്ളത്.
Tuesday, October 29, 2024
യൂറോപ്പിലെ സമയമാറ്റം. [ യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ - 101 ] ഒക്ട്രോബർ അവസാനത്തോടെ യൂറോപ്പിലെ ക്ലോക്കുകളിലെ സമയവും മാറും. സെൻ്റട്രൽ യൂറോപ്യൻ സമയം (CET] തുടർന്ന് ബാധകമാകും.ശരത്ക്കാലത്ത് ആണ് ഈ സമയമാറ്റം അനുഭവപ്പെടുക. മദ്ധ്യ യൂറോപ്പിൽ ഒക്ടോബർ അവസാനത്തെ ഞായറാഴ്ച്ചയാണ് സമയം മാറുന്നത്.അതായത് ഒക്ടോബർ 26-27 ആ സമയത്ത് ക്ലോക്കുകൾ ഡേ ലൈറ്റ് സേവിഗ് ടൈമിൽ നിന്ന് സെൻ്ററൽ യൂറോപ്യൻ സമയക്രമത്തിലെക്ക് ഓട്ടോമാറ്റിക്ക് ആയി മാറും. അപ്പോൾ രാത്രി ഒരു മണിക്കൂർ കൂടുതൽ വരും. റേഡിയോ നിർമ്മിതവാച്ചുകളും ക്ലോക്കുകളും സമയം മാറ്റേണ്ടതില്ല.താനെ മാറിക്കൊളും ആ കൃത്യസമയത്ത് വാച്ചിൻ്റെ വീഡിയോ എടുത്താൽ ഈ അൽഭുത പ്രതിഭാസം നമുക്ക് കാണാം. ഇത്തവണത്തെ ആ സമയമാറ്റും വരുൺ വീഡിയോയിൽ പകർത്തിയിട്ടുണ്ട് അത് താഴെക്കൊടുക്കാം.
Sunday, October 27, 2024
അബൂദാബിയിലെ ബാപ്സ് സ്വാമി മന്ദിർ [ ദൂബായി ഒരൽഭുതലോകം - 101 ] പരമ്പരാഗത ഹിന്ദു ശൈലിയിലുള്ള ഒരമ്പലം .എങ്കിലും ഈ അക്ഷർദാം ക്ഷേത്ര സമുച്ചയങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഡൽഹിയിലും അമേരിക്കയിലും ഇത് നമ്മൾ കണ്ടിട്ടുണ്ട്.അബൂദാബിയിലെ ബാപ്സ്മന്ദിർവെ സ്റ്റേഷ്യയിലെ ഏറ്റവും വലിയതാണ്.ഇതിൽ വേണ്ട ഇരുപത്തി ഏഴേക്കർ സ്ഥലംനൽകി സകല സഹായവും ചെയ്തത് അബുദാബി ഭരണാധികാരി ആണ്.മത സൗഹാർദ്ദത്തിൻ്റെ മകുടോദാഹരണമായി അത് മനസ്സിൽ സ്ഥാനം പിടിക്കും.ശിവപുരാണത്തിലേക്കും, ഭാഗവത 6ത്തിലെയും, മഹാഭാരതത്തിലെയും കഥകൾ അവിടെ മനോഹരമായികൊത്തി വച്ചിട്ടുണ്ട്.കൂടാതെ 'അറേബ്യ ൻ, ഈജിപ്ഷ്യൻ കഥാബീജങ്ങളും ഇവിടെ കാണാം പുറമേ രാജസ്ഥാനിലെ ചുവന്ന സാൻ്റ് സ്റ്റോൺ ആണ് ഉപയോഗിച്ചിരിക്കുന്നത്. എത്ര വലിയ ചൂടിനേയും ചെറുക്കാൻ ഇതിനു കഴിയും.അകത്ത് ഇറ്റാലിയൽ മാർബിളിൽ തീർത്ത മനോഹര കൊത്തു പണികൾ നമ്മേ അൽഭുതപ്പെടുത്തും.ആദ്യം ആ അൽഭുത കൊത്തുപണിയെ ആണ് നമസ്ക്കരിക്കുക. മാർബിളിൽ കൊത്തിവച്ച കവിത പോലെ തൂണുകളും കമാനങ്ങളും, മെൽക്കൂരയും .ശിവപാർവ്വതി മാർ ഗണപതിക്കും മുരുകനും നടുക്ക്. കൃഷ്ണനും രാധയും; രാമലക്ഷ്മണന്മാർ ശബരിമല അയ്യപ്പൻ എല്ലാം മനോഹരമായ ശ്രീകോവിലിൽ '.ഒത്ത നടുക്ക് അക്ഷർപുരുഷോത്തമൻ 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയുമുള്ള ഈ മനോഹര മന്ദിരം മനസിനെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത് .സന്ദർശക മുറി പ്രാർത്ഥനാമുറി, എക്സ് ബിഷൻ സെൻറർ, കുട്ടികളുടെ ഗാർഡൻ, ഫുഡ് കോർട്ട്. ഗിഫ്റ്റ് ഹൗസ് എല്ലാം ഈ സമുച്ചയത്തിലുണ്ട്.
Thursday, October 24, 2024
കാനന ക്ഷേത്രത്തിൽ കാന്താരി തോട്ടം [ കാനന ക്ഷേത്രം 56 ] കാനന ക്ഷേത്രത്തിലെ വൃക്ഷങ്ങൾക്കെല്ലാം ചതുരത്തിൽ തറ കെട്ടി അതിൽ ചാണകപ്പൊടിയും മററു ജൈവവളങ്ങളും ചേർത്ത് നിറച്ചു വച്ചു.അതിന് ഇടവിളയായി കാന്താരിച്ചീനി കൃഷി ചെയ്തു. ഏതാണ്ട് 200 ചുവട് പഴുത്ത മുളക് രണ്ടു ദിവസം നല്ലപോലെ വെയിൽ കൊള്ളിച്ച് ഉണക്കി എടുക്കണം. അതിൻ്റെ അരി വേർതിരിച്ചെടുത്ത് പാകി മുളപ്പിക്കണം.നാലു മുതൽ ആറു വർഷം വരെ ഇത് ആദായം തരും. ഇന്ന് റബർ കൃഷിയേക്കാൾ ലാഭമാണിത്. കിലോക്ക് എഴുനൂറ്റി അമ്പതു രൂപയുണ്ട് വില. അതിൽ അടങ്ങിയിരിക്കുന്ന കാപ്സി സിൻ എന്ന രാസവസ്തു വാണ് എരിവ് നൽകുന്നത്. വിശപ്പ് വർദ്ധിപ്പിക്കുക, കൊഴുപ്പ് കുറയ്ക്കുക., കൊളോസ്റ്റർ നിയന്ത്രിക്കുക എല്ലാം കാന്താരിയുടെ പ്രയോജനമാണ്. രക്തം നേർപ്പിക്കാൻ ഇതിനു കഴിയും.ഇത് കൂടുതൽ കഴിച്ചാൽ രക്തം വെള്ളമാകും എന്നു പഴമക്കാർ പറയാറുണ്ട് ആയൂർവേദത്താൽ വാതരോഗം, അജീർണ്ണം, വായൂ കോപം, പൊണ്ണത്തടി ഇതിനൊക്കെ പ്പരിഹാരമായി കാന്താരിയേ നിർദ്ദേശിക്കാറുണ്ട്. ഇത് അരച്ച് സോപ്പ് ലായനി ചേർത്ത് നല്ല കീടനാശിനി ഉണ്ടാക്കാറുണ്ട്.
Sunday, October 20, 2024
പൂതൃക്കോവിൽ ഏകാദശി സംഗീതോത്സവം " രണ്ടു വർഷമായി ഏകാദശി വിളക്കിനോടനുബന്ധിച്ച് 'കൊടിയേറ്റിൻ്റെ അന്ന് പൂതൃക്കോവിലിൽ നടക്കുന്ന ഏകാദശി സംഗീതോത്സവം ഒരു നല്ല തുടക്കമായിരുന്നു. അതിന് തുടക്കമിട്ടത് സുപ്രസിദ്ധ ഘടം കലാകാരൻ ശ്രീ.എസ്.അനന്തകൃഷ്ണനാണ്. തൻ്റെ സ്വാധീനവും, കലാപരമായ കഴിവും പ്രയോജനപ്പെടുത്തി ആണ് അദ്ദേഹം ഇങ്ങിനെ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്.2022 ൽ ശ്രീ.താമറക്കാട് ഗോവിന്ദൻ നമ്പൂതിരിയും, 2023-ൽ ശ്രീമതി മാതംഗി കൃഷ്ണമൂർത്തിയും ആണ് അതിന് ഭദ്രദീപം കൊളുത്തി സമാരംഭം കുറിച്ചത്.ഈ വർഷം'ശ്രീ.ചെങ്കോട്ട ഹരിഹര സുബ്രമണ്യ അയ്യർ ആണ് അത് പൂ തൃക്കോവിലപ്പന് സമർപ്പിക്കുന്നത്, ഈ വലിയ സംരംഭത്തിന് ശ്രീ.അനന്തകൃഷ്ണൻ്റെ ഉദ്ദേശ ശുദ്ധി ഉദാത്തമാണ്. അഭിനന്ദനങ്ങൾ. അതു കൊണ്ടായില്ല. അമ്പലത്തിൻ്റെ മതിൽക്കകത്ത് പഴയ വേലപ്പന്തലിൻ്റെ സ്ഥാനത്ത് [ പുറകിൽ വനമാലയുടെ വശത്തുള്ള കോണിൽ ] സ്ഥിരമായി ഒരു കലാമണ്ഡപം ഉയർന്നുവരണം.തൻ്റെ കലാസപര്യക്ക് ഒരു സമർപ്പണത്തിന്, അരങ്ങേറ്റത്തിന് ഉള്ള ഒരു മണ്ഡപം .വൈയ്ക്കത്തും, പനച്ചിക്കാട്ടും, മള്ളിയൂരും അത് വിജയിച്ചതാണ്. കമ്മറ്റിക്കാരും ദേവസ്വം അധികൃതരും കൂടി അങ്ങിനെ ഒരു കാര്യം നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടന്നുള്ള ത് സ്വാഗതാർഹമാണ്.ഈ വർഷം തന്നെ ചെങ്കോട്ടയെക്കൊണ്ട് അതിൻ്റെ ഉത്ഘാടനം ചെയ്യിച്ച് അതിന് തുടക്കമിടുന്നത് നല്ലതായിരിക്കും
Tuesday, October 15, 2024
പൊന്നന് പൊന്നുകൊണ്ടൊരു പല്ല് [കീശക്കഥകൾ 202]പൊന്നന്പല്ലുവേദന. സഹിക്കാൻപറ്റണില്ല.അല്ലങ്കിലും ഒരു ചെറിയ വേദന പോലും പൊന്നന് സഹിക്കാൻ പറ്റില്ല. ഇഷ്ടം പോലെ സമ്പത്തുള്ള ഞാൻ എന്തിന് കഷ്ടപ്പെടണം. പൊന്നൻ്റെ ചിന്ത അതായിരുന്നു.അതു കൊണ്ട്തന്നെ ചികിത്സക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തന്നെ തിരഞ്ഞെടുത്തത്. അങ്ങിനെ ആ ക്ലിനിക്കിൽ എത്തി. രണ്ട് പല്ല് കേടാണ് .എക്സ് റേ എടുത്തു പൊന്നന് കാണിച്ചു കൊടുത്തു. പൊന്നന് കണ്ടിട്ട് ഒന്നും മനസിലായില്ല. റൂട്ട് കനാൽ ചെയ്യണം. എന്നിട്ട് പല്ല് അടച്ചു വയ്ക്കാം. അതിൽ നിൽക്കണ്ടതാണ്. ഒന്നിന് ക്യാപ് ഇടണം. ഇതൊരു പരീക്ഷണമാണ് ആ പല്ല് നില നിർത്താനുള്ള പരീക്ഷണം.അതിൽ നിന്നില്ലങ്കിൽപ്പല്ല് പറിയ്ക്കണ്ടി വരും. സാരമില്ല വേറേ പല്ല് വച്ചു തരാം. ആദ്യം മോണ മരപ്പിച്ചു. അതു കഴിഞ്ഞ് പല്ല് ഡ്രില്ല് ചെയ്തു തുടങ്ങി. കിർ കിർശബ്ദത്തോടെ പല്ലിൻ്റെ കഷ്ണങ്ങൾ തെറിക്കുന്നത് പൊന്നാനറിഞ്ഞു. ഒരാഴ്ച്ച ആൻ്റിബയോട്ടിക്സ് വേണം.ബി കോപ്ലക്സ് സപ്ലിമെൻ്റ് ചെയ്യണം. വേദനക്കും, നീർക്കെട്ടിനും മരുന്നു വേറേ .രണ്ടു ദിവസം കഴിഞ്ഞ് പല്ല് അടച്ചു തന്നു.കട്ടി ആയതും ചൂടുള്ളതുമായ ആഹാരം ഒഴിവാക്കണം. എന്തും സഹിക്കാoവെദന മാറിയാൽ മതി. ഒന്നര ആഴ്ച്ചകൊണ്ട് പണി പൂർത്തി ആയി .ഒരു പല്ലിനിത്ര എന്നാണ്കോട്രാക്റ്റ് .കണക്ക് തീർത്തു. പോന്നു. ഇടക്കിടക്ക് ക്ഷേമാന്യേഷണം.തുടർചെക്കപ്പിന് മുഹൂർത്തം കുറിച്ചു. അങ്ങിനെ വീണ്ടും ആശുപത്രിയിൽ .വേദനയുണ്ട്. നമുക്ക് ഒരു പല്ലിന് ക്യാപ്പിടണ്ടി വരും.മററത് വേദന മാറിയില്ലങ്കിൽ പറിക്കണം. എന്നിട്ട് പല്ല് വച്ചു തരാം: പിന്നീട് ചെന്നപ്പോൾ പറഞ്ഞ പോലെ ഒരു പല്ലിന് ക്യാപ്പിട്ടു.അടുത്തത് പറിക്കണ്ടി വരും. അങ്ങിനെ ആ പല്ല് പറിച്ചു. ഇനി മൂന്നു ദിവസം മരുന്ന് കഴിച്ച് മോണ ഉറച്ചിട്ടു വന്നാൽ അളവെടുക്കാം. ഇതിനോടകം ഇരുപത് ദിവസം കടന്നു പോയി. അന്ന് മെഴുകു വച്ച് അളവെടുത്തു. ഇനി പല വിലയുടെ പല്ലുണ്ട്. ഏതു വേണമെന്ന് തീരുമാനിച്ചാൽ മതി. ക്യാഷ് മുടക്കാൻ മടിയില്ലങ്കിൽ സ്വർണ്ണപ്പല്ല് വയ്ക്കാം. കൊള്ളാം. പൊന്നന് പൊന്നുകൊണ്ട് പല്ല്. സമ്മതിച്ചു. പല്ലിൻ്റെ പണി തീരുമ്പോൾ വിളിക്കാം. അതിനിടെ സ്വർണ്ണത്തിന് അലർജിയുണ്ടോ എന്ന് ടസ്റ്റ് ചെയ്യണം.അതും കുഴപ്പമില്ല.അങ്ങിനെ സ്വർണ്ണപ്പല്ല് വച്ചു തന്നു. അണപ്പല്ലാണ് ആരും കാണില്ല. പൊന്നത് സങ്കടായി. ഒരു മാസം കഴിഞ്ഞു. ഒരു ദിവസം പൊന്നൻ്റെ വായിലെ സ്വർണ്ണപ്പല്ല് കാണാനില്ല. എവിടെപ്പോയി.. വയറ്റിലേക്ക് ആഹാരം കഴിച്ചപ്പോൾ ഇറങ്ങിപ്പോയിരിക്കും. സാരമില്ല. എക്സ് റേ എടുത്തു നോക്കാം. അവൻ ആമാശയവും കിടന്ന് താഴേക്കുള്ള യാത്രയിലാണ്. കാത്തിരിക്കണം. യൂറോപ്യൻ ക്ലോസെററ് ഒഴിവാക്കണം. എന്നും ചെക്കു ചെയ്യണം. അവസാനം രണ്ടാം ദിവസം അവൻ പുറത്തുവന്നു. നല്ലവണ്ണം കഴുകിത്തുടച്ചെടുത്തു. എന്നാലും വീണ്ടും വായിൽ ഫിറ്റ് ചെയ്യാനൊരു മടി. സാരമില്ല തൂക്കി വിൽക്കാം. ഒരു പക്ഷേ ചെറുചൂടേ ഉപ്പുവെള്ളം കവിൾക്കൊണ്ടാൽ മാറുമായിരുന്ന പല്ലുവേദന ഇങ്ങിനെ ആയി
Subscribe to:
Posts (Atom)