Wednesday, July 17, 2024
മുത്തശ്ശാ പാച്ചുപണി തുടങ്ങി. [അച്ചു ഡയറി-569] അമേരിക്കയിലെ അച്ചൂസ് ഡയറിയുടെE Book സെയിൽ പാച്ചുവിനെയാണ് മുത്തശ്ശൻ ഏൾപ്പിച്ചിരിക്കുന്നത് എന്നാണവൻ പറയുന്നത്. അവനത് വളരെ പ്രൊഫഷണലായാണ് പ്ലാൻ ചെയ്യുന്നത്. കാണുന്നവരോടൊക്കെ അവൻ കാര്യങ്ങൾ വിശദീകരിക്കും. എങ്ങിനെയും ബുക്ക് ഏർപ്പിക്കും.ക്യാ ഷൂം വാങ്ങും. അതിന് അച്ഛനേ സേവ പിടിച്ച് ഒരക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ചിലർ ക്യാഷായി പേ ചെയ്യും. എല്ലാത്തിനും അവന് വ്യക്തമായ കണക്കുണ്ട്. അതിനു വേണ്ടി ഒരു പ്രൊമോഷൻ വീഡിയോ വേണമെന്ന് പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു. അവസാനം അച്ചു ഒന്നു ശരിയാക്കിക്കൊടുത്തു. അച്ഛനും അമ്മയും സഹായിച്ചു. പക്ഷേ ഞങ്ങളെഞട്ടിച്ചു കളഞ്ഞത് അവൻ്റെ പ്രസ ൻ്റെഷൻ ആണ്. എന്തു ഭംഗിയായാണ് അവൻ കാര്യം അവതരിപ്പിച്ചത്. അവൻ ആദ്യ അമ്പതു സെയിലുകൾക്ക് ഒരു റിഡക്ഷനും പ്രഖ്യാപിച്ചു.അഞ്ച് ഡോളർ മതി അത്രേ.ഇക്കണക്കിനു പോയാൽ അവൻEBook കുറെ വിൽക്കുന്ന ലക്ഷണമുണ്ട്. കൊച്ചു കുട്ടി ആയതു കൊണ്ട് എല്ലാവർക്കും കൗതുകമാണ്. ഒരു കുടുംബത്തിൽ നിന്നു തന്നെ രണ്ടും മൂന്നും എടുക്കുന്നുണ്ട്. രണ്ടെണ്ണം എടുത്താൽ ഒന്നു ഫ്രീ കൊടുക്കാൻ പറഞ്ഞിട്ട് അവൻ സമ്മതിച്ചില്ല. ജോലി ചെയ്ത് ക്യാഷ് ഉണ്ടാക്കുന്നതിൻ്റെ സുഖം ഒന്നു വേറേ ആണ് മുത്തശ്ശാ.അച്ചുവും വെക്കേഷന് ജോലിക്കു പോകുന്നുണ്ട് പക്ഷേ സോഷ്യൽ വർക്കാണന്നു മാത്രം.കുട്ടികൾക്ക് ഗിത്താർ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. പക്ഷേ അച്ചു ക്യാഷ് വാങ്ങാറില്ല."ഏട്ടൻ്റെ കൂട്ടല്ല.ഞാൻ ഒരു പ്രോഡക്റ്റ് കൊടുത്തിട്ടാ ക്യാഷ് വാങ്ങുന്നെ." അവൻ്റെ ന്യായീകരണം. അവൻ്റെ കൊൺഫിഡൻസ് കാണുമ്പോൾ അച്ചൂന് സന്തോഷാ മുത്തശ്ശാ.
Friday, July 12, 2024
തൊണ്ണൂറ്റി അഞ്ചിൻ്റെ ചെറുപ്പവുമായി ജസ്റ്റീസ് സുകുമാരൻ സാർ ..... ഒരു വലിയ എൻവയർമെൻ്റ് പ്രോജക്റ്റ് ഡിസ്ക്കസ് ചെയ്യാൻ വിളിച്ചിട്ടാണ് ഇന്നലെ സുകുമാരൻ സാറിൻ്റെ അടുത്തു പോയത്. അദ്ദേഹത്തിൻ്റെ തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ ദിനം. വേണ്ടപ്പെട്ടവരെല്ലാം പിറന്നാൾ ആഘോഷമാക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി അദ്ദേഹത്തിൻ്റെ സാമൂഹിക പ്രതബദ്ധത വിളിച്ചോതുന്നതായിരുന്നു."എനിക്ക് തൊണ്ണൂറ്റി അഞ്ച് വയസായി. ആഘോഷങ്ങൾ ഒന്നും വേണ്ട. എന്നാൽ നാടിന് ധാരാളം ശുദ്ധവായൂ പ്രദാനം ചെയ്യുന്ന തൊണ്ണൂറ്റി അഞ്ച് മുളകൾ മംഗളവനത്തിൽ വച്ചുപിടിപ്പിച്ചാൽ മതി;" അതാണ് സുകുമാരൻ സാർ. പ്രകൃതിസംരക്ഷണത്തിൻ്റെ കാര്യം വരുമ്പോൾ അദ്ദേഹം ഇന്നും ചെറുപ്പമാണ്. എറണാകുളത്ത് ഹൈക്കോർട്ടിനടുത്തുള്ള മംഗളവനം അതിനടുത്ത് കാടുകയറി അനാഥമായി കിടക്കുന്ന റയിൽവേ ഭൂമിയും ചേർത്ത് ഒരു വലിയ എൻവയർമെൻ്റ് പ്രോജക്റ്റിൻ്റെ പണിപ്പുരയിലാണദ്ദേഹം.ആ പ്രോജക്റ്റ് സെൻ്ററൽ ഗവന്മേൻ്റിൽ സമർപ്പിച്ച് അനുമതി വാങ്ങണം. അദ്ദേഹത്തിന് സംശയമില്ല. അതു കിട്ടും.എന്നാൽക്കഴിവതെല്ലാം ചെയ്ത് ഈ ബ്ര ഹ്മ്മാണ്ഡൻ പ്രോജക്റ്ററിൻ്റെ ഭാഗമാകാം എന്നദ്ദേഹത്തിന് നാക്കു കൊടുത്താണ് അവിടന്നിറങ്ങിയത്.ആ നിശ്ചയദാർഡ്യത്തിന് ഒരു വലിയ സല്യൂട്ട്
Wednesday, July 10, 2024
കാനനക്ഷേത്രത്തിൽ ഒരു പ്രകൃതി സൗഹൃദ തീയേറ്റർ [കാനനക്ഷേത്രം - 44] ഗ്രൂപ്പ് കളായി കാനന ക്ഷേത്രം സന്ദർശിക്കുന്നവർക്ക് ഒരു പരിപാടിക്കൊരു വേദി. നേച്ചർ ക്ലബുകാരും, കോളേജുകളിലെ NSS ഗ്രൂപ്പുകളും യോഗാചാര്യൻമാരും ഒക്കെ ആഗ്രഹം പ്രകടിപ്പിച്ച തരത്തിൽഒരു വേദി. അതിനൊക്കെ പ്പരിഹാരമായി കാനനക്ഷേത്രത്തിൽ ഒരു പ്രകൃതി സൗഹൃദ തീയേറ്റർ ഒരുങ്ങുന്നു. തീയേറ്റർ എന്നാൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നുമില്ല." വനതീർത്ഥത്തിന് സമീപം മുകളിലുള്ള പറമ്പിൽ ഒരു വേദി. ഒരു ഓപ്പൺ സ്റ്റേജ്.മേൽക്കൂരയോ ആർഭാടമായ അതിരുകളോ ഇല്ല. അതിന് താഴെ വിശാലമായ പുൽത്തകിടി .ഫല വൃക്ഷത്തണലിൽ ഇരിപ്പിടങ്ങൾ .വലിയ കല്ലുകൾ കൊണ്ട് ക്രമീകരിച്ച ഇരിപ്പിടം. പഴയ റോമാ സാമ്രാജ്യത്തിൻ്റെ "ആംഫി തീയേറ്ററിൻ്റെ "വേറൊരു ലളിതമായ രൂപം. അവിടെ വേദി ന ടു ക്കാണ്. ഇരിപ്പിടങ്ങൾച്ചുറ്റും'. പ്രസിദ്ധമായ പോര ങ്കങ്ങൾ ക്കുള്ള വേദി.ഇവിടെ വെള്ളച്ചാട്ടത്തിൻ്റെ കളകളാരവത്തിൽ, പക്ഷികളുടെ കളകൂജനവും, അണ്ണാറക്കണ്ണൻ്റെ "ഛിൽഛിൽ " ശബ്ദവും, മന്ദമരുതനിലുലയുന്ന ഇലകളുടെ മർമ്മരവും പക്കമേളം ഒരുക്കുന്ന ഒരു വേദി. ഇന്നത്തേ തീയേറ്റർ എന്ന കോൺക്രീറ്റ് ചൂളയിൽ നിന്നൊരു മോചനം.മെഡിറ്റേഷൻ പാർക്ക് എന്ന സങ്കൽപ്പത്തിന് കൂടുതൽ സൗകര്യം നൽകുന്ന ഒരു സംരംഭം.
Tuesday, July 2, 2024
മേസ് ലാൻ്റ് കെറി ഗ്- ചലിക്കുന്ന ഒരു ആർച്ച് ഡാം. [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ 72 ] സമുദ്രനിരപ്പിൽ നിന്നു താഴ്ന്നു കിടക്കുന്ന സൗത്ത് ഹോളണ്ടിനെ വരുണ കോപത്തിൽ നിന്ന് രക്ഷിക്കാൻ തനതായ ഡച്ച് സാങ്കേതിവിദ്യ. .എന്നും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നതർലൻ്റിലെ ചില പ്രവിശ്യകൾ 1953 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങി എന്നു തന്നെ പറയാം. അന്ന് 'ആയിരത്തി എണ്ണൂറിലധികം പേരാണ് മരിച്ചത്. ഇനി ഇങ്ങിനെ ഒരു ദുരന്തം ഉണ്ടാകരുത്. സമുദ്ര ദേവനെ തടയണം.അതിന് അവർ വികസിപ്പിച്ചെടുത്ത കൈകൾ ആണ് ആ ചലിക്കുന്ന ഭീമൻ തടയിടണകൾ. ചെറിയ രണ്ട് ആർച്ച് ഡാം എന്നു തന്നെ പറയാം. രണ്ടു വശത്തും രണ്ടു ഭീമൻ ലിവറുകളിൽ ബന്ധിച്ചിരിക്കുന്ന ആ രണ്ടു ഭീമൻ ഭിറ്റികൾ അർദ്ധവൃത്താകൃതിയിൽചലിച്ച് ഒന്നിച്ച് സമുദ്രത്തിനു കുറുകെ ഒരു വലിയ ഡാം തന്നെ തീർക്കുന്നു. ആഗോള വ്യാപാര കേന്ദ്രമായ നതർ ലൻ്റിലെ ആ തുറമുഖത്തിൽ കപ്പൽ വരുന്നതിനും പോകുന്നതിനും തടസമില്ലാതെ ആണ് ആ ഭീമാകാരമായ ചലിക്കുന്ന കൈകൾ നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ലോകത്തു തന്നെ ഏറ്റവും വലുതാണ്. ഇരുനൂറ്റി പ ത്ത് മീററർ വീതി. ഇരുപത്തിരണ്ടു മീററർ ഉയരം പതിനഞ്ചു മീറ്റർ ആഴം ഉള്ള ആ കൈകൾ കറങ്ങുന്നത് രണ്ടു ബ്രഹ്മാണ്ഡൻ ലിവറുകളിലാണ്. അതിന് ഫ്രാൻസിലെ ഈഫൽ ഗോപുരത്തേക്കാൾ പൊക്കമുണ്ട്. വേലിയേറ്റവും വെള്ളപ്പൊക്കവും വന്ന് ജലനിരപ്പുയരുമ്പോൾ ഇത് താനേ തിരിഞ്ഞ് ഒരു വൻമതിൽ തന്നെ സൃഷ്ട്ടിക്കുന്നു. അവിടെ ഇതിൻ്റെ സാങ്കേതികവിദ്യ വിവരിക്കുന്ന ഒരു മ്യൂസിയം ഉണ്ട്. അവിടെ ഒരു മിനി തീയേറ്ററിൽ അര മണിക്കൂർ ദൈർഘ്യമുള്ള ഒരു ഡോക്കുമെൻ്ററി ഉണ്ട്. അതു കണ്ടു കഴിയുമ്പഴാണ് ആ സാങ്കേതിക വിദ്യയുടെ പൊരുൾ പൂർണ്ണമായും മനസിലായത്.പിന്നെ ആ മ്യൂസിയം നടന്നു കാണാം.ഒത്തിരി അറിവ് പകർന്നു തരുന്ന പ്രദർശനം. അവസാനം നമ്മൾ ഒരു വലിയ ലോബിയിലാണെത്തന്നത്.വശങ്ങളിലുള്ള ഗ്ലാസിലൂടെ അത് നമുക്ക് നേരിട്ട് കണ്ടാസ്വദിക്കാം. അവിടെയുള്ള ചൂരലുകൊണ്ടുള്ള ഒരു ഊഞ്ഞാലിൽ ഇരുന്ന് അവരുടെ ആഹാരവും കഴിച്ച് വിശ്രമിക്കാം. പുറത്തിറങ്ങിയാൽ അവിടെ ഒരു കുന്നുണ്ട്. അനേകം പടികൾ ചവിട്ടിക്കയറി മുകളിലെത്തിയാൽ ഈ ദൈവത്തിൻ്റെ കൈകളുടെ ഒരാകാശക്കാഴ്ച്ച നമുക്ക് കാണാം. അവിടുന്ന് കറങ്ങിത്തിരിഞ്ഞ് സമുദ്രതീരത്തുകൂടി അരയന്നങ്ങളോട് ചങ്ങാത്തം കൂടി അങ്ങിനെ നടക്കാം. മനോഹരമായ ഒരു വാൾപേപ്പർ പോലെയുള്ള ആ കാഴ്ചാനുഭവം ഒരു പടുകൂറ്റൻ കപ്പലിൻ്റെ വരവോടെ പൂർണ്ണമായി. ഇവിടുത്തെ വൃത്തിയും വെടിപ്പുമാണ് അഭിനന്ദിക്കപ്പെടേണ്ടതു്. ഈ കാഴ്ച്ചകളൊക്കെ നതർലൻ്റിന് മാത്രം സ്വന്തം.
Subscribe to:
Posts (Atom)