Wednesday, July 10, 2024

കാനനക്ഷേത്രത്തിൽ ഒരു പ്രകൃതി സൗഹൃദ തീയേറ്റർ [കാനനക്ഷേത്രം - 44] ഗ്രൂപ്പ് കളായി കാനന ക്ഷേത്രം സന്ദർശിക്കുന്നവർക്ക് ഒരു പരിപാടിക്കൊരു വേദി. നേച്ചർ ക്ലബുകാരും, കോളേജുകളിലെ NSS ഗ്രൂപ്പുകളും യോഗാചാര്യൻമാരും ഒക്കെ ആഗ്രഹം പ്രകടിപ്പിച്ച തരത്തിൽഒരു വേദി. അതിനൊക്കെ പ്പരിഹാരമായി കാനനക്ഷേത്രത്തിൽ ഒരു പ്രകൃതി സൗഹൃദ തീയേറ്റർ ഒരുങ്ങുന്നു. തീയേറ്റർ എന്നാൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നുമില്ല." വനതീർത്ഥത്തിന് സമീപം മുകളിലുള്ള പറമ്പിൽ ഒരു വേദി. ഒരു ഓപ്പൺ സ്റ്റേജ്.മേൽക്കൂരയോ ആർഭാടമായ അതിരുകളോ ഇല്ല. അതിന് താഴെ വിശാലമായ പുൽത്തകിടി .ഫല വൃക്ഷത്തണലിൽ ഇരിപ്പിടങ്ങൾ .വലിയ കല്ലുകൾ കൊണ്ട് ക്രമീകരിച്ച ഇരിപ്പിടം. പഴയ റോമാ സാമ്രാജ്യത്തിൻ്റെ "ആംഫി തീയേറ്ററിൻ്റെ "വേറൊരു ലളിതമായ രൂപം. അവിടെ വേദി ന ടു ക്കാണ്. ഇരിപ്പിടങ്ങൾച്ചുറ്റും'. പ്രസിദ്ധമായ പോര ങ്കങ്ങൾ ക്കുള്ള വേദി.ഇവിടെ വെള്ളച്ചാട്ടത്തിൻ്റെ കളകളാരവത്തിൽ, പക്ഷികളുടെ കളകൂജനവും, അണ്ണാറക്കണ്ണൻ്റെ "ഛിൽഛിൽ " ശബ്ദവും, മന്ദമരുതനിലുലയുന്ന ഇലകളുടെ മർമ്മരവും പക്കമേളം ഒരുക്കുന്ന ഒരു വേദി. ഇന്നത്തേ തീയേറ്റർ എന്ന കോൺക്രീറ്റ് ചൂളയിൽ നിന്നൊരു മോചനം.മെഡിറ്റേഷൻ പാർക്ക് എന്ന സങ്കൽപ്പത്തിന് കൂടുതൽ സൗകര്യം നൽകുന്ന ഒരു സംരംഭം.

No comments:

Post a Comment