Friday, July 12, 2024
തൊണ്ണൂറ്റി അഞ്ചിൻ്റെ ചെറുപ്പവുമായി ജസ്റ്റീസ് സുകുമാരൻ സാർ ..... ഒരു വലിയ എൻവയർമെൻ്റ് പ്രോജക്റ്റ് ഡിസ്ക്കസ് ചെയ്യാൻ വിളിച്ചിട്ടാണ് ഇന്നലെ സുകുമാരൻ സാറിൻ്റെ അടുത്തു പോയത്. അദ്ദേഹത്തിൻ്റെ തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ ദിനം. വേണ്ടപ്പെട്ടവരെല്ലാം പിറന്നാൾ ആഘോഷമാക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി അദ്ദേഹത്തിൻ്റെ സാമൂഹിക പ്രതബദ്ധത വിളിച്ചോതുന്നതായിരുന്നു."എനിക്ക് തൊണ്ണൂറ്റി അഞ്ച് വയസായി. ആഘോഷങ്ങൾ ഒന്നും വേണ്ട. എന്നാൽ നാടിന് ധാരാളം ശുദ്ധവായൂ പ്രദാനം ചെയ്യുന്ന തൊണ്ണൂറ്റി അഞ്ച് മുളകൾ മംഗളവനത്തിൽ വച്ചുപിടിപ്പിച്ചാൽ മതി;" അതാണ് സുകുമാരൻ സാർ. പ്രകൃതിസംരക്ഷണത്തിൻ്റെ കാര്യം വരുമ്പോൾ അദ്ദേഹം ഇന്നും ചെറുപ്പമാണ്. എറണാകുളത്ത് ഹൈക്കോർട്ടിനടുത്തുള്ള മംഗളവനം അതിനടുത്ത് കാടുകയറി അനാഥമായി കിടക്കുന്ന റയിൽവേ ഭൂമിയും ചേർത്ത് ഒരു വലിയ എൻവയർമെൻ്റ് പ്രോജക്റ്റിൻ്റെ പണിപ്പുരയിലാണദ്ദേഹം.ആ പ്രോജക്റ്റ് സെൻ്ററൽ ഗവന്മേൻ്റിൽ സമർപ്പിച്ച് അനുമതി വാങ്ങണം. അദ്ദേഹത്തിന് സംശയമില്ല. അതു കിട്ടും.എന്നാൽക്കഴിവതെല്ലാം ചെയ്ത് ഈ ബ്ര ഹ്മ്മാണ്ഡൻ പ്രോജക്റ്ററിൻ്റെ ഭാഗമാകാം എന്നദ്ദേഹത്തിന് നാക്കു കൊടുത്താണ് അവിടന്നിറങ്ങിയത്.ആ നിശ്ചയദാർഡ്യത്തിന് ഒരു വലിയ സല്യൂട്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment