Saturday, February 24, 2024

പരിപ്പുവട [കീ ശക്കഥ-307] മദ്ധ്യകേരളത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രം. അതിൻ്റെ നടയിൽ അൽപ്പം മാറി ഒരു വെജിറ്റേറിയൻ ഹോട്ടൽ. അത്യന്താധുനിക സൗകര്യങ്ങൾ. നല്ല വിശപ്പുണ്ട്. ഊണിൻ്റെ സമയമാണ്.പെട്ടന്നാണ് എൻ്റെ ചിന്ത വർഷങ്ങൾ പുറകോട്ടു പോയത്.അന്നവിടെ ഒരു പഴയ ബ്രാഹ്മണ ഹോട്ടൽ ആയിരുന്നു. ആ ചെളി പിടിച്ച ബഞ്ചും ഡസ്ക്കും.ചില്ലലമാരിയിൽ പരിപ്പുവട, ഉഴുന്നുവട, പഴംബോളി.അതിൻ്റെ ഹരം പിടിപ്പിക്കുന്ന ഗന്ധം.അമ്പതു വർഷം മുമ്പാണ്. റയിൽവേയുടെ ഒരു ടെസ്റ്റ് എഴുതാൻ സുഹൃത്തുമൊത്തു പോന്നതാണ്. അന്ന് Sസ്ററു ക ഴിഞ്ഞിറങ്ങുമ്പോൾ നമ്മുടെ രണ്ടു പേരുടെയും കയ്യിൽ ആകെ നാലു രൂപ. വണ്ടിക്കൂലി മാറ്റി വച്ച് ബാക്കിയ്ക്ക് എന്തെങ്കിലും കഴിക്കാം. മൂന്നു പരിപ്പുവടക്കുള്ള ക്യാഷ് ഉണ്ട്.പരിപ്പുവട ഓർഡർ ചെയ്തു. സ്വാമി ഒരു വാഴയിലയിൽ മൂന്നു പരിപ്പുവട കൊണ്ടുവച്ചു."ചായ ? കാപ്പി ?""ഒന്നും വേണ്ട കുടിക്കാൻ പച്ച വെള്ളം കിട്ടിയാൽ മതി. ചായക്കറ പിടിച്ച ആ ചില്ലു ഗ്ലാസിൽ സ്വാമി വെള്ളം കൊണ്ടു വച്ചു.മൂന്നാമത്തെപ്പരിപ്പുവട പങ്കിട്ട് കഴിച്ച് പച്ച വെള്ളവും കുടിച്ച് അവിടുന്നിറങ്ങി. അതൊരു കാലം. പിന്നെ ക്രമേണ ഞങ്ങൾ പിരിഞ്ഞു. രണ്ടു പേരും രണ്ടു വഴിക്ക്.അമ്പതു വർഷമായി. പിന്നെക്കണ്ടിട്ടില്ല. ഇന്നു ഞാനിരിക്കുന്ന കസേര ഇരുന്ന സ്ഥലത്തായിരുന്നു ആ പഴയ തടി ബഞ്ചും ഡസ്ക്കും."എന്താണ് കഴിക്കാൻ?""ഒരു പരിപ്പുവട " പെട്ടന്നങ്ങിനെയാണ് പറഞ്ഞത്. അയാൾ അത്ഭുതത്തോടെ നോക്കി. ഈ ഊണിൻ്റെ സമയത്ത് .എല്ലാവരും എന്നെ ശ്രദ്ധിച്ചു ക്യാഷി ലിരിക്കുന്ന ആളും എന്നെ സൂക്ഷിച്ചു നോക്കുന്നു. അദ്ദേഹം സാവധാനം അടുത്തുവന്നു."പരിപ്പുവടക്ക് ചായയും കാപ്പിയും ഒന്നും വേണ്ടല്ലോ? പച്ചവെള്ളം മതിയായിരിക്കും." ഞാൻ ഞട്ടിത്തിരിഞ്ഞു നോക്കി. അവൻ ചിരിക്കുന്നു. ആര് .. എൻ്റെ പഴയ കൂട്ടുകാരൻ. അന്നുപരിപ്പുവട ഭാഗം വച്ച എൻ്റെ പ്രിയ സുഹൃത്ത്. സത്യത്തിൽ ഞട്ടിപ്പോയി. ഞാനവനെ സൂക്ഷിച്ചു നോക്കി. എന്തൊരു മാറ്റം." നീ .ഇവിടെ?"അവനടുത്തു വന്നിരുന്നു.പിന്നെ പഴയ കഥകൾ" ഒത്തിരി കഷ്ടപ്പെട്ടു. പല ബിസിനസും നടത്തിപ്പൊളിഞ്ഞ് ആത്മഹത്യയുടെ വക്കിൽ വരെ എത്തിയതാണ്. അവസാനം ഈ ഹോട്ടൽ ബിസിനസിൽ എത്തി "എനിയ്ക്കൽ ഭൂതം തോന്നി: ഈ ഹോട്ടൽ ബ്രാഞ്ച് എനിയ്ക്കറിയാം കേരളത്തിലും പുറത്തും ഒരുപാട് ബ്രാഞ്ചുകൾ. വെജിറ്റേറിയൻ ഭക്ഷണത്തിന് ഒരു നൂതന ബ്രാൻ്റ്. ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രാൻ്റ്. ഞാനൽ ദുതത്തോടെ അവൻ്റെ കഥ കേട്ടിരുന്നു."തൻ്റെ കാര്യം പറഞ്ഞില്ലല്ലോ?"ജോലിയുമായി ലോകസഞ്ചാരം' പെൻഷ്യനായി. ഇപ്പം അൽപ്പസ്വൽപ്പം സാഹിത്യം .കുറച്ച് പൊതുപ്രവർത്തനം'" ആ പഴയ സൗഹൃദയങ്ങളുടെ കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല.അവൻ എൻ്റെ പ്ലെയിറ്റിൽ നിന്ന് ആ പരിപ്പുവട പകുതി പൊട്ടിച്ചു കഴിച്ചു.ആ പഴയ പങ്കുവയ്ക്കലിൻ്റെ രുചി.ആ പഴയയിടത്തിൽത്തന്നെ.അവൻ പൊട്ടിച്ചിരിച്ചു.

No comments:

Post a Comment