Wednesday, February 14, 2024
കരിപ്പടവത്തു കാവിലെ ഗരുഡൻ പറവ [നാലുകെട്ട് - 568] ദേവീക്ഷേത്രങ്ങളിലെ മറ്റൊരു അനുഷ്ഠാന കല. ദാരികവധം കഴിഞ്ഞ് രക്ത ദാഹി ആയി കാളി കലിതുള്ളി രക്ത പാനത്തിനായി പാഞ്ഞു നടക്കുന്നു. ഭദ്രകാളിയുടെ കോപം ശമിപ്പിയ്ക്കാൻ മഹാവിഷ്ണു തൻ്റെ വാഹനമായ ഗരുഡനെ നിയോഗിക്കുന്നു. ഗരുഡൻ ദേവിയുടെ മുമ്പിൽ നൃത്തം ചെയ്യുന്നു.ദേവിയുടെ കോപം അടങ്ങുന്നില്ല. അവസാനം ഗരുഡൻ തൻ്റെ രക്തം ദേവിയ്ക്ക് സമർപ്പിക്കുന്നു.അതു പാനം ചെയ്ത് ദേവിയുടെ കോപം ശമിക്കുന്നു. അതാണ് ഈ അനുഷ്ഠാനകലയുടെ ഐതിഹ്യം. കാരപ്പടവത്തുകാവിൽ അപൂർവ്വമായി തൂക്കവില്ലിൽ കോർത്തുള്ള ഗരുഡൻ തൂക്കം കണ്ടിട്ടുണ്ട്. പുറത്തെ തൊലി ഒന്നു പൊട്ടിച്ച് രക്തം വരുത്തി കച്ചയിലാണ് വില്ല് കോർക്കുക. ഗരുഡൻ പറവയാണ് ഇപ്പോൾ സർവ്വസാധാരണം. കൊക്കും ചിറകും ശരീരത്തിൽ വച്ചു കെട്ടി ചമയങ്ങൾ അണിഞ്ഞ് മുഖത്ത് ചായം തേച്ച് നൃത്തമാടുന്ന ഗരുഡൻ പറവ കാണാൻ തന്നെ ഒരു കൗതുകമുണ്ട്.പ്രതാനുഷ്ഠാനങ്ങളോടെ വേണം ഈ അനുഷ്ഠാനകലയിൽപ്പങ്കെടുക്കാൻ .ചെണ്ട മദ്ദളം ഇലത്താളം ആണ് വാദ്യ അകമ്പടി. ഇവിടെ പാണ്ടിമേളത്തോടു കൂടിയാണ് ഗരുഡൻ പ റവ. ഒമ്പത്കരകളുടെ അധിപയാണ് കാരിപ്പടവത്ത് കാവിലമ്മ. ദേശതാലപ്പൊലിയും ഗരുഡൻ പറവയും ഈ ദേശങ്ങളിൽ നിന്നൊക്കെ വന്നു കണ്ടിട്ടുണ്ട്. ഇപ്പോൾ ഓരോ കുടുംബക്കാരും ഇത് ഒരു വഴിപാട് പോലെ ചെയ്യാറുണ്ട്. ഇത്തവണ പന്ത്രണ്ടോളം ഗരുഡന്മാർ പലിടങ്ങളിൽ നിന്ന് ഘോഷയാത്ര ആയി ക്ഷേത്രമൈതാനത്തിൽ എത്തി നടയിലേക്ക് ആഘോഷമായി നീങ്ങുന്നു കുംഭഭരണിയുടെ വർണ്ണാഭമായ ഈ അനുഷ്ഠാന കല മനസിന് ഹരം പകരുന്നതാണ്. ഭക്തർക്ക് സായൂജ്യവും
Subscribe to:
Post Comments (Atom)
No comments:
Post a Comment