Tuesday, April 27, 2021
ചാമ്പയ്ക്കാ അച്ചാർ [തനതു പാകം. - 47] ഇപ്പോൾ ചാമ്പയ്ക്കയുടെ കാലമാണല്ലോ? ഒരു ചാമ്പയ്ക്കാപിക്കിൾ പരീക്ഷിക്കാം. നല്ല മൂത്ത് പഴുത്ത ചാമ്പയ്ക്കാനിലത്തു വീഴാതെ പറിച്ചെടുത്ത് വെള്ളത്തിൽ ഇട്ടു വയക്കണം. ഉപ്പും മഞ്ഞപ്പൊടിയും ചേർക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് ചമ്പക്കാ എടുത്തു തുടച്ച് വയ്ക്കണം.അത് രണ്ടായി മുറിച്ച് അതിനുള്ളിലെ കായ്കളയണം.അത് ഒരു പാത്രത്തിൽ പകർന്ന് പൊടിയുപ്പ് തിരുമ്മി വയ്ക്കണം. അടുപ്പത്ത് ഒരു സ്റ്റീൽ ചീനച്ചട്ടി വച്ച് അതിൽ വെളിച്ചണ്ണ പാകത്തിന് ചേർക്കണം.അതിൽ കാന്താരിമുളക് ചതച്ചിടണം.അതിൽ കുറച്ച് കായപ്പൊടി ചേർക്കണം. മുളക് പൊടി ആവശ്യത്തിന് ചേർത്ത് ചൂടാകുമ്പോൾ ചാമ്പയ്ക്കാ അതിലിട്ട് നന്നായി ഇളക്കണം. നന്നായി മിശ്രിതം ചാമ്പയ്ക്കായിൽ പിടിക്കുന്നവരെ ഇളക്കുക. നല്ല പുളിയുള്ള ചാമ്പയ്ക്കാ അച്ചാർ തയാർ.ഇത് കൂടുതൽ കാലം ഇരിയ്ക്കില്ല. അതു കൊണ്ട് ഒരാഴ്ച്ചത്തേക്ക് ഉള്ളത് മാത്രം ഉണ്ടാക്കുക.
Monday, April 26, 2021
അർജുൻ്റെ യാത്ര [ അച്ചു ഡയറി-4 26]മുത്തശ്ശാ അച്ചൂൻ്റെ ഫ്രണ്ട് അർജുൻ ഇന്ന് നാട്ടിലേയ്ക്ക് പോവുകയാണ്. ആകെ സങ്കടായി. എൻ്റെ ക്ലോസ് ഫ്രണ്ടാണവൻ. ഈ കോവിഡ് കാലത്ത് അവനേ ഉണ്ടായിരുന്നൊള്ളു കൂട്ടിന്.അച്ചു നാട്ടിലേയ്ക്ക് വരാൻ മോഹിച്ചിട്ട് കുറേക്കാലമായി .അവനെങ്കിലും സാധിച്ചല്ലോ. നന്നായി. അച്ചൂന് സന്തോഷായി. അവൻ പോയി അടിച്ചു പൊളിയ്ക്കട്ടെ. പക്ഷേ മുത്തശ്ശാ അച്ചൂൻ്റെ ഉള്ളിൽ ഒരു ചെറിയ സങ്കടണ്ട്. അവൻ പോണതിന്.യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പും കഴിഞ്ഞ് ആവർ ഇറങ്ങി. അച്ഛനാണ് അവരെ എയറോഡ്രോമിൽ ആക്കാമെന്ന് ഏറ്റത്.അച്ചും കൂടെപ്പോയി. കാറിൽ അവൻ്റെ അടുത്താ അച്ചു ഇരുന്നത്. അവനൊന്നും മിണ്ടിയില്ല. അവന് വല്ലാത്ത സങ്കടം പോലെ തോന്നി.നാട്ടിൽ പോകുമ്പോൾ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്.ഞങ്ങൾ വിമാനത്താവളത്തിൽ എത്തി. അവനെൻ്റെ കൈവിട്ടന്നില്ല. ഞങ്ങൾ കാറിൽ നിന്നിറങ്ങി പെട്ടിയുമായി അകത്തു പോയി .സമയം അന്വേഷിച്ചു വരാം എന്നു പറഞ്ഞ് അവൻ്റെ അച്ഛൻ അകത്തേയ്ക്ക് പൊയി. തിരിച്ചു വന്നപ്പോൾ ആകെ ആ മുഖത്തൊരങ്കലാപ്പ്. അവരുടെ ഫ്ലൈറ്റ് ക്യാൻസൽ ആയി. ഇനി പോകാൻ പറ്റില്ല. അവൻ്റെ അമ്മ കരയാൻ തുടങ്ങി. അച്ചൂന് ആകെ വിഷമായി. അവരുടെ സങ്കടം കണ്ടപ്പോൾ. ഇനി എന്നത്തേയ്ക്കാകുമെന്നറിയില്ല. താമസിച്ചാൽ അവൻ്റെ അച്ഛൻ്റെ ജോലി പ്രശ്നമാകും.ഇൻഡ്യയിൽ വിസ സ്റ്റാമ്പ് ചെയ്യാനും താമസം വരും .പാവം അർജുനനും സങ്കടായിക്കാണും എന്നാ അച്ചു വിചാരിച്ചത്. പക്ഷേ അവൻ സന്തോഷത്തോടെ ഓടി വന്ന് അച്ചൂനേ കെട്ടിപ്പിടിച്ചു. എനിയ്ക്കിവിടെയാ ഇഷ്ട്ടം .അവൻ അച്ചുവിൻ്റെ ചെവി യിൽ പറഞ്ഞു.
Wednesday, April 21, 2021
"സോഷ്യൽ ഓഡിററി ഗ്" [ ലംബോദരൻ മാഷും തിരുമേനിം - 65]" മെയ് രണ്ടാകട്ടെ അപ്പഴറിയാം ഭരണവിരുദ്ധ വികാരം "" എന്നാ മാഷേ ഇന്ന് തിരഞ്ഞെടുപ്പ് ഫലമാണോ അജണ്ട "?" തിരുമേനി കണ്ടോ ഇത്തവണത്തെ ജനങ്ങളുടെ വിലയിരുത്തൽ എങ്ങിനെ ആകും എന്നു്. ""അത് പേടിക്കണ്ട മാഷേ.കേരളീയർ നല്ല കാഴ്ച്ചപ്പാടുള്ളവരും സാക്ഷരരും ആണ്. അവർ നാടിൻ്റെ പോക്ക് ഒരോ ഇഞ്ചും ശ്രദ്ധിക്കുന്നുണ്ട്.ഒരു നല്ല സോഷ്യൽ ഓഡിറ്റി ഗ് ലോകത്ത് എവിടെയെക്കായിലും ഇവിടെ നടക്കും.""ഇത്തവണ ത ട ർ ഭരണം ഉണ്ടാകില്ല.ഉറപ്പ് ""രാഷ്ട്രീയം വിടുമാഷേ.. അമിത രാഷ്ട്രീയമില്ലാത്ത ജനങ്ങളാണ് ഇത്തവണ തീരുമാനം എടുക്കുന്നത്. നമ്മൾ തിരഞ്ഞെടുത്ത വിട്ടവർ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ നാടിന് വേണ്ടി എന്തൊക്കെ ച്ചെയ്തു എന്നാണവർ നോക്കുക.അതു പോലെ ആരൊക്കെ ഇടങ്കോലിട്ടു എന്നതും .അതപോലെ ജനപ്രതിനിധികൾ തിരഞ്ഞെടുത്തു വിട്ടവർക്കും ഇതു ബാധകമാണ് "" നമുക്ക് കാണാം തിരുമേനി കണ്ടോ ഇഴിമതിക്കെതിരായ വിലയിരുത്തലാകും""എല്ലാം വിലയിരുത്തുന്ന ജനങ്ങളുടെ ഓഡിററി ഗ് എന്താകും എന്ന് നമുക്കു നോക്കാം. നമ്മുടെ ജനാധിപത്യത്തിൽ എനിയ്ക്ക് പൂർണ വിശ്വാസമാണ് "
Friday, April 16, 2021
കിനോകുനിയ ബുക്ക്സ്റ്റാളിലെ ഭഗവത് ഗീത [ ദൂബായി ഒരൽഭുതലോകം 120 ]അന്ന് ദൂബായിൽ ബുർജ് ഖലീഫാ കാണാൻ പോയപ്പഴാണ് ദുബായ് മോളിലെ ആ ജപ്പാനീസ് ബുക്ക്സ്റ്റാളിൽ എത്തിയത്."കിനോക്കുനിയ " ബുക്ക്സ്റ്റാൾ.ടോക്കിയാ ആണ് ആ ബുക്സ്റ്റാളിൻ്റെ ആസ്ഥാനം.അമേരിയ്ക്കാ, സിംഗപ്പൂർ, ഇൻസോനേഷ്യാ, ദൂബായി തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു പുസ്തകശാല. പല ഭാഷകളിലായി അമ്പത് ലക്ഷത്തോളം പുസ്തകങ്ങൾ ഇവിടുണ്ട്.എന്നെ അത്ഭുതപ്പെടുത്തിയതതൊന്നുമല്ല. അവിടെക്കണ്ട നമ്മുടെ "ഭഗവത്ഗീത "യാണ്. നാലായിരത്തി എഴുനൂറ് ദി റംസാണ് അതിൻ്റെ വില. ഏതാണ്ട് തൊണ്ണൂറായിരം രൂപ! എത്ര ഭംഗി ആയാണ് ആ പുണ്യ ഗ്രന്ഥം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിൻ്റെ പുറംചട്ട ഒരു ഇരുമ്പ് സെയ്ഫ് പോലെ ലോക്ക് ചെയ്തു വയ്ക്കാം. ആ ദിവ്യ ഗ്രന്ഥത്തിൻ്റെ ഗഹനമായ ഉള്ളടക്കത്തിനനുസൃതമായ പുറംചട്ട .ലോക്ക് തുറന്നാൽ നമുക്ക് പുറംചട്ട രണ്ടു വശത്തേക്ക് തുറക്കാം. എനിയ്ക്കഭിമാനം തോന്നി. എത്ര സുരക്ഷിതമായാണ് അതു സൂക്ഷിച്ചിരിയ്ക്കുന്നത്. പേജ് കൾ മറിക്കുമ്പോൾ സ്വർണ്ണലിപികളിൽ നമുക്ക് ആ പുസ്തകം വായിച്ചെടുക്കാം.അതിഗഹനമായ ആശയങ്ങൾ അടങ്ങിയ ആ മഹത് ഗ്രന്ഥം ഇതിൽ കൂടുതൽ ഭംഗിയായി സൂക്ഷിക്കാനാവില്ല എന്നു തോന്നി.
അവാർഡ് [ കീ ശക്കഥകൾ -116]ഔതച്ചേട്ടന് സഹനടനുള്ള ദേശീയവാർഡ്. ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഔതച്ചേട്ടൻ്റെ മലയോര ഗ്രാമത്തിലേയ്ക്ക്.മാധ്യമപ്പട എത്തുന്നതിന് മുമ്പെ ത്തണം.സംവിധായകൻ രാജീവ് ആ കാഞ്ഞിരപ്പള്ളി മലയോര കർഷകൻ്റെ കഥ പറഞ്ഞപ്പഴേ ഞാൻ പറഞ്ഞു. എനിയ്ക്ക് തയാറെടുപ്പു വേണം. അവരുടെ മാനറിസം നേരിട്ട് കണ്ട് പരിചയപ്പെടണം. എന്നാലേ കഥാപാത്രത്തിന് പൂർണ്ണത കൈവരൂ.അങ്ങിനെയാണ് അങ്ങു ദൂരെ മലമടക്കിൽത്താമസിക്കുന്ന ഔ തച്ചേട്ടൻ്റെ അടുത്ത് ത്തിയത്.ബാഹ്യലോകവുമായി ഒരു ബന്ധവും ഇല്ലാത്തൊരിടം. ഞങ്ങൾ ചെന്നപ്പോൾ ഔതച്ചേട്ടൻ പറമ്പിൽപ്പണിയിലാണ്. ആരാ. തല ഒന്നുഉയർത്തി നോക്കി.: ഒരാറര അടിപ്പൊക്കം.ഒത്ത ശരീരം. കുറ്റിത്തല മുടി.ഒറ്റത്തോർത്ത് മാത്രം വേഷം. എഴുപത്തി അഞ്ച് വയസ് പ്രായം കാണും." ഒരാഴ്ച്ച ഔതച്ചേട്ടനൊപ്പം താമസിക്കാനനുവദിയ്ക്കണം" ഔ തച്ചേട്ടൻ ഒന്നു സൂക്ഷിച്ചു നോക്കി." ഒരു പ്രകാരത്തിൽ ആ പച്ച മനുഷ്യൻ സമ്മതിച്ചു.വീട്ടിൽ ഔതയും ഭാര്യ മറിയയും മാത്രം. വീടിൻ്റെ ഒരു മുറി എനിയ്ക്കായി ഒരുക്കിത്തന്നു." ഞങ്ങൾ കഴിയ്ക്കുന്നത് മതിയെങ്കിൽ.... " അതു മതി. അവരുടെ ഭാഷ, .സ്ലാഗ്, ആഹാരം, മാനറിസം എല്ലാം പഠിക്കണം. എന്നാലേ ആ പരുക്കൻ കഥാപാത്രം ചെയ്യാൻ പറ്റൂ. ഇത്രയും സൗകര്യം കുറഞ്ഞിടത്ത് എന്നെ ആക്കിപ്പോകാൻ രാജീവിന് വിഷമമായിരുന്നു. എനിക്ക് വല്ലാത്ത സന്തോഷവും.ഔ തച്ചേട്ടൻ സിനിമാ കണ്ടിട്ടില്ല. അവിടെ കറണ്ടും ടി.വി യും ഒന്നുമില്ല. കാട്ടിലെ കുറേ ഫോട്ടോ എടുക്കാനാണന്നാ പറഞ്ഞിരിക്കുന്നെ. ഞാനൊരു സിനിമാ നടൻ ആണന്നു പോലും അവർക്കറിയില്ല.ഒരാഴ്ച്ച ജീവിതത്തിൽ മറക്കാനാവില്ല. അത്ര പച്ചആയ ജീവിതം. തനിനാടൻ ഭക്ഷണം. ഔതക്കെല്ലാം സ്വയംപര്യാപ്തം. പശൂ, ആട്, കോഴി എല്ലാത്തിനേം വളർത്തുന്നുണ്ട്. കുളത്തിൽ പല തരംമത്സ്യത്തിനേയും വളർത്തുന്നു.കപ്പയും മത്സ്യവും ഔതയുടെ ബലഹീനതയാണ്. ഔ തച്ചേട്ടനെ പഠിക്കാൻ ഒരാഴ്ച്ച പോരാ എന്നു തോന്നി.ആ കളങ്കമില്ലാത്ത മനസു നിറയെ സ്നേഹമാണ്. കഠോരമായ പാറക്കെട്ടിനുള്ളിലെ തെളിനീരുറവ പോലെ.രാജീവ് വന്നപ്പോൾ ഷൂട്ടി ഗ് ഇവിടെത്തന്നെ ആയാലോ എന്നു പറഞ്ഞത് ഞാൻ തന്നെയാണ്.അതു പോലെ കഥയിൽ ഒരു ചെറിയ ട്വിസ്റ്റ് നടത്തി ഔതച്ചേട്ടനേക്കൂടി ഒരു നല്ല കഥാപാത്രം ആക്കിയാലോ? ഔ തച്ചേട്ടനറിയാതെ അത് സാധിയ്ക്കണം. രാജീവിനും സന്തോഷമായി."മൂന്നു മാസത്തേക്ക് ഇവിടെ ഒരു സിനിമാ ഷൂട്ടി ഗിന് സമ്മതിക്കമോ?"മോൻ്റെ ഇഷ്ടം പോലെ "അമ്പതിനായിരം രൂപാ അഡ്വാൻസ് കൊടുത്തപ്പോൾ ഔതഞട്ടി."എനിക്കെന്തിനാ ഇത്രയും ക്യാഷ്.ഇവിടെ സൂക്ഷിയ്ക്കാനും സൗകര്യമില്ല " ഔത ക്യാഷ് തിരികെ ത്തന്നു."എല്ലാവർക്കുമുള്ള തീറ്റ കുടി പറ്റുമെന്ന് തോന്നുന്നില്ല;. " അതൊക്കെ ഞങ്ങളേററു.അങ്ങിനെ ഷൂട്ടി ഗ് തുടങ്ങി. ഔ തച്ചേട്ടതറിയാതെ അനേകം ഷോട്ട്കൾ ക്യാമറാമേൻ ഫിലിമിലാക്കി. ക്യാമറാക്കണ്ണിലൂടെ ഔ തച്ചേട്ടനെ മുഴുവൻ വരച്ചു കാണിയ്ക്കാൻ ബുദ്ധിമുട്ടാ. അത്രയ്ക്ക് ലക്ഷണമൊത്ത ഇമ്മേജ്. വൈകിട്ട് തീറ്റകുടിക്ക് ഔതച്ചേട്ടനും ഭാര്യയും ഉണ്ടാകും. സ്വൽപ്പം അകത്തു ചെന്നാൽ പാട്ടായി കൂത്തായി. ഞങ്ങളുടെ സ്ക്കോച്ചിനെ വെല്ലുന്ന സാധനം ഔത ഉണ്ടാക്കുന്നുണ്ട്. മൂന്നു മാസം കൊണ്ട് സിനിമാപൂർത്തിയാക്കി ഞങ്ങൾ പിരിഞ്ഞതാണ്. ഇനി എഡിറ്റി ഗിലും ഡബ്ബിഗ്ഗിലും ഔതച്ചേട്ടനെ ഒരു പ്രധാന കഥാപാത്രമാക്കി മാറ്റണം.ഇതിനിടെ ഔതക്കേറ്റവും ഇഷ്ടമുള്ള അടുത്തുള്ള അമ്പത്‌സെൻ്റ് സ്ഥലം ഔതയുടെ പേരിൽ വാങ്ങിയിരുന്നു. അതിൻ്റെ ആധാരവും കൊടുക്കണം.അത് ഔത അറിഞ്ഞിട്ടില്ല.ഞങ്ങൾ ഔ തച്ചേട്ടൻ്റെ വീടിനടുത്തെത്തി. പറമ്പിൽപ്പണിയ്ക്കിടയിൽ നിന്ന് ഔത ഓടി വന്നു. "സിനിമാ എടുക്കാൻ സഹായിച്ചതിന് ഔ തച്ചേട്ടത് ഒരു സമ്മാനമുണ്ട്. അഞ്ചു ലക്ഷം രൂപയും കിട്ടും. ഡൽഹിയിൽ പോയി വാങ്ങണം. ഞങ്ങൾ കൊണ്ടു പോകാം.""അതൊന്നും എനിക്കു വേണ്ട. നിങ്ങൾ തന്നെ വാങ്ങിയാൽ മതി"."ഞങ്ങൾ എടുത്ത സിനിമാ കാണണ്ടേ.?""ഓ.. അതൊന്നും വേണ്ട മക്കളേ" ഔ തച്ചേട്ടൻ തൂമ്പാ എടുത്തു പണി തുടങ്ങി. " " എന്നാൽഞങ്ങൾ വേറേ ഒരു സമ്മാനം തരാം" സ്ഥലത്തിൻ്റെ ആധാരം ഔ തച്ചേട്ടൻ്റെ കയ്യിൽ വച്ചു കൊടുത്തു." ഔ തച്ചേട്ടൻ ഏറ്റവും മോഹിച്ച ആ ഭൂമി ഇനി ഔ തച്ചേട്ടന് സ്വന്തം."ഔ തച്ചേട്ടൻ്റെ കൈ വിറച്ചു. ഞങ്ങളെ നോക്കി താണു തൊഴുതു. ആ കണ്ണിൽ കണ്ണീരിൻ്റെ നനവ് ഞാൻ ശ്രദ്ധിച്ചു.
Sunday, April 11, 2021
ക്ഷീര ധൂമം - മൈഗ്രയിന് [ആയൂർവേദ ചികിത്സാനുഭവങ്ങൾ- 16 ]ആയുർവേദത്തിൽ സ്വേദ ചികിത്സയും പ്രധാനമാണ്. മൈഗ്രയിന് എനിയ്ക്കണ്ടായ ഒരു ചികിത്സ പ്രസ്ഥാവ്യമാണ്. ഭീകരമായ തലവേദന. സയിനസൈറ്റിസ്, മൈഗ്രയിൻ ഇവയ്ക്ക് ചികിത്സ പലതു ചെയതു.അങ്ങിനെയാണ് കൂട്ടാലയിലെ ശ്രീധരിയിൽ എത്തിയത്.സൈനസ് ക്യാവിററി യിൽ കഫം നിറഞ്ഞ് കട്ടി പിടിച്ച് ഞരമ്പുകളിൽ മർദ്ദം ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന വേദന. മാറ്റിത്തരാം.അഞ്ചു ദിവസത്തെ കിടത്തിച്ചികിത്സ. ശരീരത്തിനെ ചികിത്സയ്ക്ക് പാകപ്പെടുത്തുന്ന ചികിത്സ രീതികൾ ആദ്യം. പലർക്കും ശരീരപ്രകൃതി അനുസരിച്ച് വിധിക്കുന്ന മരുന്നുകൾ. എനിക്ക് ദ ശമൂലം കഷായത്തിൽ മറ്റെന്തോ മരുന്നുകൾ ചേർത്ത് അത്രയും പാലും ചേർത്ത് തിളപ്പിച്ചാണ് ഉപയോഗിച്ചത് അതിൽ നിന്നു വരുന്ന ആവി മുഖത്ത് പല സ്ഥലത്ത് കൊള്ളിയ്ക്കുകയാണ് ചികിത്സ. അതിന് ആദ്യം അഭ്യംഗം.അതിനു ശേഷം മുഖത്ത് ധാന്വന്തരം തൈലം പുരട്ടുന്നു. അതിൽ നിന്നു വരുന്ന ആവി മുഖത്തടിപ്പിക്കുന്നു. ഒരു നല്ല കമ്പിളി കൊണ്ട് തല മൂടി ആണ് ആവി കൊള്ളിയ്ക്കുന്നത്. കണ്ണ് അടച്ച് വേണം ചെയ്യാൻകുറച്ച് കഴിയുമ്പോൾ കഫം മുഴുവൻ ഇളകുന്നതു് നമുക്കനുഭവപ്പെടും. ചുമച്ചും മൂക്കു ചീററിയും ആ കഫം മുഴുവൻ പുറത്തു കളയണം. നമുക്കത്ഭു തം തോന്നും. ഇതിനു മാത്രം കഫ മോ!? നസ്യം കുറച്ചു കൂടെ രൂക്ഷമാണ്.ഈ ചികിത്സാരീതി കുറച്ചു കൂടി ശാന്തമാണു്. അഞ്ചു ദിവസം ഇതു തുടർന്നു.പിന്നെ ഇന്നുവരെ എന്നെ മൈഗ്രയിൽ ശല്യപ്പെടുത്തിയിട്ടില്ല.
Friday, April 9, 2021
വ്യത്യസ്തമായ ഒരു ഉണക്കു മാങ്ങാ അച്ചാർ [തനത് പാകം - 46] നല്ലവണ്ണം മൂത്ത്തകിടി ഉറച്ച മാങ്ങാ കഴുകി എടുക്കണം. ഉൾക്കാമ്പ് കൂടുതൽ ഉള്ള മാങ്ങാ ഉത്തമം. അതു നല്ല മൂർച്ചയുള്ള വാക്കത്തിക്ക് വെട്ടി അറഞ്ഞെടുക്കണം .അതിൻ്റെ മാങ്ങയണ്ടി ഉൾപ്പടെ മുറിഞ്ഞ് കിട്ടണം. അതിനുള്ളിലെ പരിപ്പ് മാറ്റണം.കല്ലുപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് തിരുമ്മി യോജിപ്പിച്ച് അടച്ചു വയ്ക്കണം. പിറേറദിവസം അതിൽ പകുതി വെള്ളം നിറഞ്ഞിട്ടുണ്ടാകും. ആ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് വെയിലത്ത് വച്ച് ഉണക്കി എടുക്കണം. ഒരു ദിവസത്തെ വെയിൽ മതിയാകും. രണ്ടു കിലോ മാങ്ങയ്ക്ക് 200gm വീതം ഉലുവപ്പൊടി, കടുക് പൊടി, മല്ലിപ്പൊടി, 350 gm മുളക് പൊടി, 50 gm.കുരുമുളക് പൊടി, കുറച്ച് മഞ്ഞപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ കരുതുക. ഒരു ഉരുളി അടുപ്പത്ത് വച്ച് 200gm നല്ലണ്ണ ഒഴിച്ച് ചൂടാക്കുക.അതിൽ അമ്പതു ഗ്രാം കായപ്പൊടി ചേർത്തിളക്കി വാങ്ങി വയ്ക്കണം. ചൂടായിക്കഴിയുമ്പോൾ പൊടികൾ ഒന്നൊന്നായി ചേർത്ത് യോജിപ്പിയ്ക്കണം. അതിലേക്ക് 200gmപൊട്ടുകടലയും പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിയ്ക്കുക. അതിലേയ്ക്ക് ഉണക്കി വെള്ളം വലിഞ്ഞ മാങ്ങ ചേർത്തിളക്കി യോജിപ്പിയ്ക്കണം. അത് ഒരു ഭരണിയിലേയ്ക്ക് പകർന്ന് മുകളിൽ എണ്ണ ശീലയിട്ട് അടച്ചു വയ്ക്കണം. മുകളിൽ തുണി കെട്ടി അടച്ചു വക്കണം. ആറു മാസം കഴിഞ്ഞാൽ വ്യത്യസ്ഥമായ സ്വാദിഷ്ടമായ ഉണക്ക മാങ്ങാ അച്ചാർ പാകപ്പെടും....
Monday, April 5, 2021
മധുപുരാണം [ കീശക്കഥകൾ -115] നന്ദൻ ആ മനോഹരമായ കുപ്പി ഒന്നുകൂടി നോക്കി. മുന്തിയ ഇനം മദ്യമാണ് തറവാടി.ഏഴായിരംരു പയുടെ മുതൽ.നന്ദനും കൂട്ടരും ബാഗ്ലൂ രിൽ ഉന്നത ഐ.ടി ഉദ്യോഗസ്തർ. കൊറോണാ കാരണം വീട്ടുകാരെ നാട്ടിലേയ്ക്കയച്ചു. പുറത്തിറങ്ങാൻ പറ്റില്ല. വീട്ടുതടങ്കൽ. ഒറ്റപ്പെടൽ. ജോലിയുടെ സമ്മർദ്ദം വെറേ. ഭ്രാന്തു പിടിയ്ക്കും.നന്ദനും കൂട്ടുകാരും നാട്ടിലേയ്ക്ക് പോരുകയാണ്. ഒന്ന്റിലാക്സ് ചെയ്യണം. കുറേ ദിവസം ലീവ്. അവിടെ ചെന്നാൽ ക്വാറ ൻ്റയിൻ വേണം. ആറു ദിവസം. ഒരു വലിയ ബഗ്ലാവ് എർപ്പാടാക്കിയിട്ടുണ്ട്. ഇനി ആറ് ദിവസം അടിച്ചു പൊളിയ്ക്കണം.അതിനു കരുതിയതാണ് ആകെ ആറ് കുപ്പി.ചെക്കുപോസ്റ്റിൽ വണ്ടി തടഞ്ഞു.കപ്പി കൊണ്ടു പോകാൻ പറ്റില്ല. കാലിൽ വീണു.ഒരു രക്ഷയുമില്ല. അവസാനം ഒരൊത്തുതീർപ്പ്: ഒരു കപ്പി കൊണ്ടു പോകാം. അതും കുടിച്ചിട്ട് പോകാം.അല്ലങ്കിൽ വീണ്ടും പിടിച്ചാൽ അതും നഷ്ടപ്പെടും. അഞ്ചു കുപ്പിയും ആ ദുഷ്ടൻ പിടിച്ചുവച്ചു. ഒന്ന് തിരിച്ചു തന്നു.അതു കൊണ്ട് യാത്ര തുടർന്നു. ഇനിയും പിടിച്ചാൽ ! കഴിച്ചിട്ട് പോകാം. വണ്ടി വഴി വക്കത്ത് നിർത്തി. നറുക്കിട്ട് വണ്ടി ഓടിയ്ക്കാൻ ഒരാളെ തിരഞ്ഞെടുത്തു. അവൻമദ്യപിയ്ക്കാൻ പാടില്ല. നറുക്ക് വീണത് നന്ദ ന്. ബാക്കിയുള്ളവർ മദ്യം കഴിച്ചു തുടങ്ങി. നന്ദന് ഉള്ളത് ഒരു വാട്ടർബോട്ടിലിൽ പകർന്നു.പെട്ടന്ന് ഒരു പോലീസ് വണ്ടി ചവിട്ടി നിർത്തി. പൊതുനിരത്തിൽ മദ്യപിക്കരുതെന്നറിയില്ല. വീണ്ടും പെനാൽറ്റി, കണിയ്ക്കാ. ഒരു വിധം തടിയൂരി. നന്ദൻ വണ്ടി സ്പീട് കൂട്ടി. അവരുടെ കട്ടിറങ്ങമ്പോൾ അവരേവണ്ടി ഏൾപ്പിച്ച്. ബാക്കി അകത്താക്കണം. ഞാനോടിയ്ക്കാം .എനിക്കൊരു പ്രശ്നവുമില്ല. അവൻ വളയം ഏറ്റെടുത്തു കുറച്ചു വന്നപ്പഴേ ഹൈവേ പെട്രോൾ. അവൻ്റെ മിഷ്യൻ എൻ്റെ കൂട്ടുകാരനെ ഒറ്റിക്കൊടുത്തു. ലൈസൻസ് കട്ടാക്കും .ഏമാൻ്റെ ഭീഷണി. വലിയ ഒരു തക കാണിയ്ക്കിട്ട് പ്രശ്നം അവസാനിപ്പിച്ചു.അതിനിടെ എൻ്റെ വാട്ടർബോട്ടിൽ അവർ കൈക്കലാക്കി.ആഇതാണ് പരിപാടി അല്ലെ? അവനത് റോഡിൽ കമിഴ്ത്തി.വെളുപ്പിന് ബംഗ്ലാവിൽ എത്തി. വീട്ടുകാർ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരോ ദിവസവും ഊഴം വച്ച് വീട്ടുകാർ ഭക്ഷണം എത്തിച്ചു കൊണ്ടിരുന്നു.പുറത്തു കൊണ്ട് വയ്ക്കുകയേ ഒള്ളു. ഇടക്കിടെ ഹെൽത്ത് കാർ ' പോലീസ് കാർ .ആകെ ബോറടച്ചു തുടങ്ങി.ഒരു കുപ്പി കിട്ടിയിരുന്നെങ്കിൽ എന്തും കൊടുക്കമായിരുന്നു. എവിടെ. ആരോട് പറയാൻ.ഇന്ന് നന്ദൻ്റെ വീട്ടുകാരുടെ ഊഴമാണ്.ഒരു ബയൻ്റ് പെട്ടി പോർട്ടിക്കൊവിലിൽ വച്ചിട്ടുണ്ട്. അത് ഡൈനിഗ് ടേബിളിൽ വച്ച് സാവധാനം തുറന്നു. അതിനു മുകളിൽത്തന്നെ നന്ദൻ്റെ ഭാര്യയുടെ ഒരു കത്ത്."ഏട്ടനും കൂട്ടുകാർക്കും ബോറടിച്ചു കാണും അച്ഛൻ്റെ മിലിട്ടറി കോട്ടായിൽ നിന്നു പൊക്കിയ രണ്ടു കുപ്പി കൂടെ വയ്ക്കുന്നു."നന്ദൻ ഞട്ടി. ഞാൻ മദ്യപിക്കുന്നതിൽ ഏററവും വിരോധമുള്ള ഭാര്യ! അവന് അവളോട് സ്നേഹം തോന്നി.നന്ദൻ നാലുപാടും നോക്കി കൂട്ടുകാർ അറിഞ്ഞിട്ടില്ല. വൈകുന്നേരം പാത്രങ്ങൾ പെട്ടിയിൽ നിറച്ച് തിരികെ ഏ8പ്പിക്കമ്പോൾ നന്ദൻ ഒരു കുറിപ്പ് ഭാര്യയ്ക്കായി അതിൽ വച്ചിരുന്നു."നന്ദിയുണ്ട്... ഞാൻ കുടി നിർത്തി. കുപ്പി തിരികെക്കൊടുത്തു വിടുന്നു."
Thursday, April 1, 2021
നമ്പ്യാത്തൻ്റെ അമൃതേത്ത് [ആറാം ദിവസം ]ഇന്ന് നമ്പ്യാത്തന് പഴങ്ങൾ മാത്രം. പഴത്തിൻ്റെ ജ്യൂസ് കുടിയ്ക്കാനും .ഇങ്ങിനെ മാസത്തിൽ ഒരു ദിവസം പതിവുണ്ട്. രാവിലെ ഏത്തപ്പഴം ചുട്ടെടുക്കും.ചെമ്പ് കൊണ്ട് അതിനൊരു കുഴൽ ഉണ്ട്.അത് രണ്ടായി ഊരി എടുക്കാം. എന്നിട്ട് ഏത്തപ്പഴം അതിലിട്ട് അടച്ച് കനലിൽ ഇട്ട് ചുട്ടെടുക്കും. അതിനൊരു പ്രത്യേക സ്വാദാണ് .അതിലെ ജലാംശം പകുതിയിലധികം വറ്റിയിരിയ്ക്കും.ചെറുനാരങ്ങാ തൊണ്ടോടു കൂടി അരച്ച് കാന്താരിമുളകും ഉപ്പും നെല്ലിക്കാ വെള്ളവും ചേർത്ത് കുടിയ്ക്കും .അതിൻ്റെ സ്വാദ് എല്ലാവർക്കും പിടിയ്ക്കില്ല.ആരോഗ്യത്തിന് പറ്റിയ പാനീയമാണ്.നല്ല പഴുത്തു തുടങ്ങിയ മൂവാണ്ടൻ മാങ്ങാ പറിച്ച് വയ്ക്കോലിൽ പൊതിഞ്ഞുവച്ചിട്ടുണ്ടാകും. അത് തൊണ്ടു ചെത്തി പൂളി തിന്നും. പഴുത്ത മാതള നാരങ്ങയുടെ അല്ലി എടുത്ത് വച്ചിരിയ്ക്കും അത് ഇടക്കിടയ്ക്ക് കഴിയ്ക്കും.വടക്കേ തൊടിയിലെ തേൻവരിയ്ക്കാപ്ലാവ് തറവാട്ടിലെ ഇല്ലത്തെ ഒരു അമൂല്യ സമ്പത്താണ്. അതിൻ്റെ ചക്കപ്പഴം പ്രസിദ്ധമാണ്. അത് പറിച്ചു വയ്ച്ച് പഴുപ്പിയ്ക്കും. വലിയ ചുളകളാണ്. ചുവന്നു തുടങ്ങുന്ന തേൻവരിയുടെ ചുള എത്ര കഴിച്ചാലും മതിയാകില്ല. അത്താഴത്തിന് അതാണ്.കൂടെ ഒരു പേരയ്ക്കയും. കിടക്കുന്നതിന് മുമ്പ് രണ്ടു പൂവ്വൻ പഴവും.മാസത്തിൽ രണ്ടു ദിവസം ഉപവാസവും, ഒരു ദിവസം പഴങ്ങൾ മാത്രം കഴിച്ചുള്ള ആഹാരരീതിയും ,ആചാരത്തിൻ്റെ ഭാഗമായി പല ദിവസവും ഒരിയ്ക്കലും [ ദിവസത്തിൽ ഒരു നേരം മാത്രം ആഹാരം] നമ്പ്യാത്തൻ്റെ ആരോഗ്യം നിലനിർത്തുന്ന ഘടകങ്ങൾ ആണ്. കിടക്കുന്നതിന് മുമ്പ് രണ്ട് ഔൺസ് നെല്ലിക്കാരിഷ്ടവും കഴിച്ച് അന്നത്തെ ആഹാരം നമ്പ്യാത്തൻ അവസാനിപ്പിയ്ക്കും.
Subscribe to:
Posts (Atom)