Friday, August 18, 2017

നയാഗ്രാഫാഴ്സ് ട്രൈക്കളറാക്കി [അച്ചു ഡയറി-173]
   
            മുത്തശ്ശാ നയാഗ്രാ ഞങ്ങൾ അടിച്ചു പൊളിച്ചു. രണ്ടു ദിവസം. ആമിയും ആദിയേട്ടനും ദൂ ബായിൽ നിന്നു വന്നപ്പോ ൾ ഞങ്ങൾ ത്രീ ബോയ്സ് ആന്റ് വൺ ഗേൾ ആയി. ആ മിക്ക് സങ്കടായി. 

        ആഗസ്റ്റ് പതിനാലിന് ഞങ്ങൾക്ക് തിരിച്ചു പോരണ്ടി വന്നു. അതാ സങ്കടയേ. പിറ്റേ ദിവസം നയാഗ്രാ വെള്ളച്ചാട്ടം ഇൻഡ്യൻ പതാകപോലെ ട്രൈക്കളർ ആക്കും.സ ഫോണും, വൈററും, ഗ്രീനും. അതു കാണാൻ പറ്റിയില്ല. വിഷമായി. ആരാ അതു ചെയ്യുന്നതെന്ന് മുത്തശ്ശനറിയോ? അതും ഒരു മലയാളിയാ. സി ബു നായർ. ബഫല്ലോ യൂണിവേഴ്സിറ്റിയിലാണ് സി ബു വർക്കു ചെയ്യുന്നത്. അമേരിക്കയിൽ താമസിക്കുന്ന ഞങ്ങളെപ്പോലുള്ള ഇൻഡ്യാക്കാർക്ക് അദ്ദേഹത്തോട് സ്നേഹം തോന്നുന്നു. ഞങ്ങൾ ബഫല്ലോ യൂണിവേഴ്സിറ്റിയുടെ അടുത്താ താമസിച്ചിരുന്നത്. പോയിക്കാണാമായിരുന്നു. അതും പററിയില്ല. 

     അച്ചൂന് ഇൻഡ്യൻ ഫ്ലാഗ് കാണുമ്പോൾ എന്തു സന്തോഷമാണന്നോ. അതുപോലെ മാപ്പിൽ ഇൻഡ്യ കാണുമ്പഴും. ദൂബായിൽ ഏറ്റവും ഉയരം കൂടിയ ബർജു ഖലീഫയിൽ റിപ്പബ്ലിക്ക് ദിനത്തിൽ ട്രൈക്കളർ ആക്കി എന്നാ ദിയേട്ടൻ പറഞ്ഞു. ഏട്ടൻ പോയിക്കണ്ടു. 

        ട്രൈക്കളറാക്കിയ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ അച്ചുവിനു കിട്ടിയിട്ടുണ്ട് അതു മുത്തശ്ശന് അയച്ചു തരാം

Wednesday, August 16, 2017

   മനസിലൊരോണപ്പൂക്കളം [നാലു കെട്ട് - 139]

         അന്നൊക്കെ പഞ്ഞം കർക്കിടകം പടിയിറങ്ങിയാൽ പൊന്നിൻചിങ്ങത്തെ വരവേൽക്കുന്നത് ഒരു ഉത്സവമാണ്. കുട്ടികൾ ഓണത്തുമ്പികളുടെ കൂട്ട് പാറിപ്പറന്നു നടക്കും. ഓല മെടഞ്ഞ് പുക്കൂടയുണ്ടാക്കി പൂവിറുക്കാൻ കാടും മേടും ചുറ്റി നടക്കും. കൊങ്ങിണി പൂവ് അരിപ്പൂവ്, ശഖുപുഷ്പം -, കുടയുണ്ടാക്കാൻ വീണ്ട പ്പൂവ്.അങ്ങിനെ എന്തെല്ലാം. ഒരോ ദിവസവും പൂക്കളം വലുതായി വലുതായി വരും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അച്ഛനും മുത്തശ്ശനും കൂടും പൂവിടാൻ. അന്ന് മനസിലാണ് ഓണം. മുറ്റത്ത് പച്ചച്ചാണകം കൊണ്ടു വട്ടത്തിൽ മെഴുകി അതിലാണ് പൂവിടുക.

        മുറ്റത്തോട് ചേർന്ന് ഒരു വരിക്കപ്ലാവുണ്ട്. അതിന്റെ കൊമ്പിലാണ് ഊഞ്ഞാൽ കെട്ടുക. കാടുകയറിയ ഇല്ലപ്പറമ്പിൽ ധാരാളമായിക്കാണുന്ന ഞ റ ള വള്ളിയാണ് ഊഞ്ഞാൽ കയർ . പടി ആയി തെങ്ങിൻ മടൽ . അങ്ങിനെ പുതുവത്സരത്തിന്റെ ചാരുത എല്ലാവരും മനസിലേക്ക്  ആവാഹിക്കുന്നു. ഒരു വിളവെടുപ്പിന്റെ ഉത്സവം കൂടി ആയി ആ കാലം മാറും. ഇന്നത്തേപ്പോലെ അതിനൊരു ദിനം അങ്ങിനെയില്ല.

           ഓണക്കളികൾ പലതാണ്. ആൺ കുട്ടികൾക്ക് തലപ്പന്തുകളി, പുഞ്ചകളി. പുഞ്ചകളി ഇന്നത്തെ കബഡി പോലെയാണ്. എതിർ ടീം പി ടി ക്കാൻ വരുമ്പോൾ പുഞ്ചകൊണ്ടടിച്ചോടിക്കും. ഒരു തരം ചെടിയാണ് പുഞ്ച .അത് ചൂലുപോലെ ആക്കി  കയ്യിൽക്കരുതും. അരക്കു താഴെയേ അടിക്കാവൂ. ഓലമെടഞ്ഞ പന്തു കൊണ്ടുള്ള തലപ്പന്തുകളിക്ക് പല ഘട്ടങ്ങൾ ഉണ്ട്. പെൺകുട്ടികൾക്ക് തിരുവാതിര കളിയാണ് പ്രധാനം.പിന്നെ "അക്കുകളി". മുറ്റത്ത് കളം വരച്ച് ഒരു കളത്തിൽ അക്ക് (കരു) ഇടുന്നു. ഒറ്റക്കാലിലിൽ വരയിൽച്ചവിട്ടാതെ അക്കിൽ ചവിട്ടണം. ചവിട്ടിയാൽ ആ കളം അടയാളപ്പെടുത്തും. അങ്ങിനെ കളി തുടരും.

        ഇന്ന് ഓണം വിരൽത്തുമ്പിലാണ്. അല്ലങ്കിൽ ദർശനത്തിലാണ്. സ്വീകരണ മുറിയിലാണ്. ഹൃദയത്തിലേക്ക്. മനസിലേക്ക് ഓണം ആവാഹിച്ചിരുന്ന ആ നല്ല നാളുകൾ മനസിലൂടെ കടന്നു പോയി
...

Thursday, August 10, 2017

      ആദ്യ ബസ്സ്- ഒരു കരിവണ്ടി.. [നാലു കെട്ട് - 138]

             ആദ്യമായി നാട്ടിലൂടെ ബസ് സർവ്വീസ് തുടങ്ങിയത് അച്ഛൻ പറഞ്ഞറിയാം. പിൽക്കാലത്ത് അതിൽ യാത്ര ചെയ്തിട്ടുമുണ്ട്. ബസ്സിന്റെ ബോണറ്റ് മുമ്പിലേക്ക് തള്ളിയ ആകൃതി. കൽക്കരി യാ ണ് ഇന്ധനം. വണ്ടിക്കു പുറകിൽ ഒരു സിലിണ്ടർ ഉണ്ട്. അതിൽ കരിനിറച്ച് കത്തിയ്ക്കുo. ഒരു പ്രത്യേക ആകൃതിയുള്ള കമ്പിയിട്ട് ശക്തിയായി കറക്കിയാണ് സ്റ്റാർട്ടാക്കുന്നത്. സ്റ്റാർട്ടാകുമ്പോ വണ്ടി ആകെ വിറയ്ക്കാൻ തുടങ്ങും. നല്ല ശബ്ദവുേo.   ബോണറ്റ് പടപടാ ന്ന് അടിക്കാൻ തുടങ്ങും. 

        ഇവിടെ അടുത്തുകൂടി വയ്ക്ക o പാലാ റൂട്ടിൽ ആണ് ആദ്യ സർവ്വീസ്. ഏറ്റുമാനൂർ പ്രസിദ്ധമായ ചിറയിൽ കുടുബാഗങ്ങളുടെ വകയാണ് ബസ്. " SMS .സർവ്വീസ്. ഒരു താടിക്കാരൻ ആയിരുന്നു സാരഥി. "താടി വാലാ " എന്ന് ആ ബസിന് പറയാറുള്ളത് ഓർക്കുന്നു. ഞങ്ങൾ കുട്ടികൾക്ക് അയാൾ ഹീറോ ആയിരുന്നു. ഡ്രൈവറുടെ  വലത്തു വശത്ത് പിടിപ്പിച്ചിരിക്കുന്ന വളഞ്ഞ കഴലിന്റെ അറ്റത്തുള്ള ബലൂൺ പോലുള്ള ഹോൺ ആണ് കുട്ടികൾക്ക് ഏറ്റവും ഇഷ്ടം. 
     വണ്ടിയുടെ നീളത്തോ ട് നീളം ഫുട്‌സ്റ്റെപ്പുണ്ട്..  ബസ്സിൽ രണ്ടു ക്ലാസാണ്. മുമ്പിലിരിക്കാൻ ചാർജ് കൂടുതൽ ആണ്. അവിടെ പഞ്ഞി നിറച്ച സീററാണ്. പുറകിൽ ചകിരി നിറച്ചോ, അല്ലങ്കിൽ വെറും പലക യോ ആകും.പുറകിൽ പുകയുടെ ശല്യംകൂടും.പ്രത്യേക സ്റ്റോപ്പ് ഒന്നുമില്ല.എല്ലായിടത്തും നിർത്തും.കാത്തു കിടക്കുകയും ചെയ്യും. 

       ഇന്നത്തെ അത്യന്താധുന കബസ്സുകൾ പരിചയിച്ച പുതുതലമുറക്ക് ഇതൊരത്ഭുതമാകാം. സത്യത്തിൽ അങ്ങിനെ ഒരു ബസിൽ യാത്ര ചെയ്യാൻ കൊതി തോന്നുന്നുണ്ട്.

Wednesday, August 9, 2017

     അച്ചു നയാഗ്രയ്ക്ക്   [ അച്ചു ഡയറി-172]

   മുത്തശ്ശാ അച്ചു ഇരുപത് ദിവസം അടിച്ചു പൊളിക്കാൻ പോവുകയാ. ആദി യേട്ടനും ആ മിക്കുട്ടിയും വന്നിട്ടുണ്ട്. ദൂബായിൽ നിന്ന്. അച്ചൂ ന ങ്ങട് സന്തോഷായി. മുത്തശ്ശനും കൂടി വേണ്ടതായിരുന്നു. അതാ സങ്കടം. നയാഗ്ര വെള്ളച്ചാട്ടം കാണണം. അവിടെ രാത്രിയിലെ ഫയർ വർക്കു കാണണം. ലിഫ്റ്റി ലിറങ്ങി താഴെ എത്തി വെള്ളച്ചാട്ടത്തിന്റെ അരികിലൂടെ ബോട്ടുയാത്ര നടത്തണം." ഹോഴ്സ് ഷൂ" ആകൃതിയിലാ ആ വെള്ളച്ചാട്ടം. അച്ചു മുമ്പ് പോയിട്ടുണ്ട്. ഇപ്പോ ആദി യേട്ടനെ കാണിയ്ക്കാനാ പോണത്. രണ്ടു ദിവസം അവിടെ കൂടണം. പറ്റുമെങ്കിൽ കാനഡയിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച കാണണം.അതാണ് ഏറ്റവും ത്രില്ലിഗ്.അച്ഛൻ പറഞ്ഞതാ. അച്ചു കാനഡയിൽ പോയിട്ടില്ല.

      ബോട്ടിൽക്കയറുമ്പോൾ എല്ലാവർക്കും മഴക്കോട്ട് തരും. വെള്ളച്ചാട്ടത്തിൽ നിന്ന് തെറിക്കുന്ന വെള്ളത്തിന് നമ്മുടെ മഴയേക്കാൾ ശക്തിയാ.അച്ചൂന് മഴ നനയാനാ ഇഷ്ടം. അമ്മാത്തു വന്നാൽ മാത്രമേ മഴ നനയാൻ സമ്മതിക്കു. ആമിക്കുട്ടി പേടിക്കും ഉറപ്പാ. അതു കഴിഞ്ഞ് മുകളിൽക്കയറിയാൽ ഒരു സ്റ്റപ്പിൽ കൂടി ഇറങ്ങി വെള്ളച്ചാട്ടത്തിനടിയിൽ എത്താം. ഗ്ലാസ് ഭിത്തി പോലെ നമുക്ക് മുമ്പിൽ വെള്ളച്ചാട്ടം. ആദി ഏട്ടൻ ഇതുവരെ വിശ്വസിച്ചിട്ടില്ല. കാണിച്ചു കൊടുക്കണം. 

         മുത്തശ്ശാ വെക്കേഷന് നാട്ടിൽ വരാത്തതിന്റെ സങ്കടം തീർന്നു. ഏട്ടനം പെരശ്ശിയും എല്ലാവരും കൂടി എന്തു രസമാണന്നോ?. നാട്ടിലെത്തിയ പോലെ അച്ചൂന് തോന്നണു.പോയി വന്ന് വിശേഷങ്ങൾ പറയാം.... മുത്തശ്ശാ....

Sunday, August 6, 2017

       സഹ്യന്റെ മകൻ.....

       ഞാൻ സഹ്യന്റെ മകൻ. നിങ്ങളുടെ കവി പണ്ട് പാടിപ്പു കഴ്ത്തിയിട്ടില്ലെ. അവൻ തന്നെ. എന്റെ കൂടെ രണ്ടാനകൾ കൂടിയുണ്ട്. ഞങ്ങൾ നാട്ടിലേക്ക് ഒന്നിറങ്ങിയതാ. നിങ്ങളുടെ ഗ്രാമവും, പട്ടണവും കാണാനുള്ള മോഹം കൊണ്ടൊന്നുമല്ല. ഗതികേടുകൊണ്ടാണ്. അതിനിത്ര കൊലാഹലം കൂട്ടണ്ട കാര്യമൊന്നുമില്ല.  ഭയപ്പെ ടേണ്ട കാര്യവുമില്ല. ശരീരം വലുതാണങ്കിലും പാവങ്ങൾ ആണു ഞങ്ങൾ. സസ്യാഹാരമേ കഴിക്കൂ. ഞങ്ങളുടെ സഹോദരങ്ങളെ അടിമകളാക്കി ചങ്ങലക്കിട്ട് നങ്ങൾ ഭേദിച്ച് പണി എടുപ്പിക്കുകയല്ലേ?. നിങ്ങൾ ദൈവത്തിന്റെ പേരിൽ നടത്തുന്ന ഒരോ ഉത്സവത്തിനും ഞങ്ങളുടെ കണ്ണീരിന്റെ ഉപ്പു കലർന്നിട്ടുണ്ട്.

       നിങ്ങൾ ഞങ്ങളുടെ ആവാസ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി ഞങ്ങളുടെ ആവാസ വ്യവസ്ഥ തകർത്തപ്പോൾ ഈ കോലാഹലം ഒന്നും കണ്ടില്ലല്ലോ? ഞങ്ങളുടെ കാടു മുഴുവൻ നടുങ്ങു മാറ്പാറ പൊട്ടിച്ചപ്പോഴും പ്രതികരിക്കാൻ ആരേയും കണ്ടില്ല. വനം വെട്ടിനിരത്തി വെട്ടിപ്പിടിച്ച് ഞങ്ങളുടെ സാമ്രാജ്യത്തിൽ നിങ്ങൾ നടത്തിയ അധിനിവേശത്തിന്  എതിരേയും ഒരു ചെറുവിരൽ പോലും ഉയർന്നില്ല. കറണ്ടുവേലി കെട്ടിയും, റെയിൽപ്പാളം പണിതും എത്ര സഹോദരങ്ങളെയാണ് നിങ്ങൾ കൊന്നത്. ഞങ്ങളു സഞ്ചാര പന്ഥം മുഴുവൻ അടയ്ച്ച് ഞങ്ങൾ കൂട്ടം തെറ്റിയപ്പോൾ ഞങ്ങളിവിടെ വന്നു പെട്ടതാണ്.ഞങ്ങൾക്ക് തിരിച്ചു പൊകാൻ വഴിയില്ല. വഴിയറിയില്ല. നിങ്ങൾ ബഹളം കൂട്ടിക്കല്ലെറിഞ്ഞ് പടക്കം പൊട്ടിച്ച് ഓടിച്ചാൽ ഞങ്ങൾ എവിടെപ്പോകും.

       പിന്നെ കാടിനേക്കാൾ സുരക്ഷിതം ഇവിടാണ്. ഇവിടാരും ഞങ്ങളെ ആനക്കൊമ്പിനു വേണ്ടി ക്കൊല്ലില്ല. കാടിന്റെ മറവിൽ അതും പേടിക്കണം. പിന്നെ ഞങ്ങളുടെ കൂട്ടരെത്തന്നെ ബന്ധികളാക്കി നമ്മളെ തുരത്താനാണ് നിങ്ങളുടെ ശ്രമം."നിങ്ങൾ ഇപ്പോൾ സ്വതന്ത്രരാണ്, ഉടൻ കാട്ടിലേക്ക് പൊയ്ക്കൊള്ളൂ.അല്ലങ്കിൽ ഇവർ ചങ്ങലക്കിടും വഴി ഞങ്ങൾ കാണിച്ചു തരാം" എന്നാണവർ പറഞ്ഞതെന്ന് നിങ്ങൾ അറിയുന്നില്ല. അതു ഞങ്ങൾ മനസിലാക്കുന്നു. തിരിച്ചു പോകുന്നു. ഇനി ഈ നശിച്ച നാട്ടിലേക്കില്ല.