Thursday, August 10, 2017

      ആദ്യ ബസ്സ്- ഒരു കരിവണ്ടി.. [നാലു കെട്ട് - 138]

             ആദ്യമായി നാട്ടിലൂടെ ബസ് സർവ്വീസ് തുടങ്ങിയത് അച്ഛൻ പറഞ്ഞറിയാം. പിൽക്കാലത്ത് അതിൽ യാത്ര ചെയ്തിട്ടുമുണ്ട്. ബസ്സിന്റെ ബോണറ്റ് മുമ്പിലേക്ക് തള്ളിയ ആകൃതി. കൽക്കരി യാ ണ് ഇന്ധനം. വണ്ടിക്കു പുറകിൽ ഒരു സിലിണ്ടർ ഉണ്ട്. അതിൽ കരിനിറച്ച് കത്തിയ്ക്കുo. ഒരു പ്രത്യേക ആകൃതിയുള്ള കമ്പിയിട്ട് ശക്തിയായി കറക്കിയാണ് സ്റ്റാർട്ടാക്കുന്നത്. സ്റ്റാർട്ടാകുമ്പോ വണ്ടി ആകെ വിറയ്ക്കാൻ തുടങ്ങും. നല്ല ശബ്ദവുേo.   ബോണറ്റ് പടപടാ ന്ന് അടിക്കാൻ തുടങ്ങും. 

        ഇവിടെ അടുത്തുകൂടി വയ്ക്ക o പാലാ റൂട്ടിൽ ആണ് ആദ്യ സർവ്വീസ്. ഏറ്റുമാനൂർ പ്രസിദ്ധമായ ചിറയിൽ കുടുബാഗങ്ങളുടെ വകയാണ് ബസ്. " SMS .സർവ്വീസ്. ഒരു താടിക്കാരൻ ആയിരുന്നു സാരഥി. "താടി വാലാ " എന്ന് ആ ബസിന് പറയാറുള്ളത് ഓർക്കുന്നു. ഞങ്ങൾ കുട്ടികൾക്ക് അയാൾ ഹീറോ ആയിരുന്നു. ഡ്രൈവറുടെ  വലത്തു വശത്ത് പിടിപ്പിച്ചിരിക്കുന്ന വളഞ്ഞ കഴലിന്റെ അറ്റത്തുള്ള ബലൂൺ പോലുള്ള ഹോൺ ആണ് കുട്ടികൾക്ക് ഏറ്റവും ഇഷ്ടം. 
     വണ്ടിയുടെ നീളത്തോ ട് നീളം ഫുട്‌സ്റ്റെപ്പുണ്ട്..  ബസ്സിൽ രണ്ടു ക്ലാസാണ്. മുമ്പിലിരിക്കാൻ ചാർജ് കൂടുതൽ ആണ്. അവിടെ പഞ്ഞി നിറച്ച സീററാണ്. പുറകിൽ ചകിരി നിറച്ചോ, അല്ലങ്കിൽ വെറും പലക യോ ആകും.പുറകിൽ പുകയുടെ ശല്യംകൂടും.പ്രത്യേക സ്റ്റോപ്പ് ഒന്നുമില്ല.എല്ലായിടത്തും നിർത്തും.കാത്തു കിടക്കുകയും ചെയ്യും. 

       ഇന്നത്തെ അത്യന്താധുന കബസ്സുകൾ പരിചയിച്ച പുതുതലമുറക്ക് ഇതൊരത്ഭുതമാകാം. സത്യത്തിൽ അങ്ങിനെ ഒരു ബസിൽ യാത്ര ചെയ്യാൻ കൊതി തോന്നുന്നുണ്ട്.

No comments:

Post a Comment