ഒരു
വർഷം കൂടിക്കഴിഞ്ഞു . പുതുവർഷമായി . ഒരു വയസുകൂടെ കൂടി . ആയുസ്സ്
ഒരുവർഷം കൂടി കുറഞ്ഞു . പക്ഷെ ഒരുവയസ് കുറഞ്ഞു എന്ന് ചിന്തിക്കൂ . അപ്പോൾ
ആയുസ്സ് ഒരുവർഷം കൂടെ കൂട്ടിക്കിട്ടും . സ്വർഗരാജ്യത്തിനുവേണ്ടിയും
മോക്ഷത്തിനുവേണ്ടിയും നെട്ടോട്ടമോടാതെ സ്വർഗം ഇവിടെ സൃഷ്ടിക്കുക . നമ്മുടെ
മനസിലും പ്രവർത്തിയിലും സന്തോഷത്തിന്റെ ,സഹാനുഭൂതിയുടെ നിറം നിറയ്ക്കുക .
എല്ലാവർക്കും നിറപ്പകിട്ടാർന്ന പുതുവൽസരാശം സകൾ .......Wednesday, December 31, 2014
Sunday, December 28, 2014
അഗ്നിസാക്ഷി .................
കൊച്ചു ഡോണി ഉറക്കമുണര്ന്നതെ ഓടിയത് പുൽക്കൂട്ടിലെക്ക് ആണ് .
ക്രിസ്തുമസ്അപ്പൂപ്പൻ സമ്മാനം കൊണ്ടുവച്ചിരിക്കും .നല്ലകുട്ടികൾക്ക്
സമ്മാനം തരാൻ പാപ്പ മാനുകളെപൂട്ടിയ തെന്നുന്ന വണ്ടിയിൽ വരും .ചുവന്ന
കൊട്ടും കൂമ്പൻ തൊപ്പിയും വെളളത്താടിയും വലിയ സോക്സും .സോക്സ് നിറയെ
സമ്മാനങ്ങൾ . Tuesday, December 23, 2014
തക്രധാര ---ഒരു പൊയറ്റിക്ക് ആയുർവേദ ചികിത്സ .......
ധാരതോണിയിൽ അഭ്യംഗത്തിന് ശേഷം തക്ക്രധാര . നെല്ലിക്കയും മുത്തങ്ങയും
മറ്റുമരുന്നുകളും കഷായം വച്ച് ഒറഒഴിച്ച് കലക്കി അരിചെടുക്കും .അതാണ്
ധാരക്ക് . നെറ്റിയിൽ പുരികത്തോട് ചേർന്ന് ഒരു തുണികൊണ്ട് ഒരു
കേട്ടുകെട്ടും . കണ്ണുരഡും പഞ്ഞിയും തുണിയും ഉപയോഗിച്ച് മൂടുന്നു . മുകളിൽ
തൂക്കിയിട്ടിരിക്കുന്ന ധാരപ്പാത്രത്തിൽനിന്ന് ധാരധാര ആയി ഒരു
പെണ്ടുലത്തിന്റെ കൃത്യതയോടെ നെറ്റിയിൽ വിഴ്ത്തുന്നു . പ്രസിദ്ധ ആയുർവേദ
ആചാര്യൻ തോട്ടംശിവകരൻ നമ്പൂതിരിയുടെ പതിഞ്ഞസ്വരത്തിലുള്ള നിർദേശങൾ
,പക്ഷികളുടെ കളകൂജനങ്ങൾ ,അങ്ങു ദൂരെനിന്ന് അണ്ണാറാക്ക ണ്ണൻറെ ചിൽ ചിൽ ശബ്ദം
,ദൂരെ ഏതോ അമ്പലത്തിൽ നിന്നുള്ള ശ൦ ഖ നാദം ...ആ നിശ ബ്ദതയിൽ ഞാൻ
അതീന്ദ്ര്യധ്യാ നത്തിൽ എന്നപോലെ ഒരു പുതിയ അനുഭൂതിയിൽ ലയിക്കുന്നു .
സുഖചികിത്സക്ക് തക്ക്രധാര എൻറെ ആഗ്രഹമായിരുന്നു .അതും ഈ ശാന്ത സുന്ദരമായ
ഗ്രാമീണ ചികിത്സാലയത്തിൽ .എൻറെ സിരാവ്യൂഹം മൂഴുവൻ ഈ ധാരയുടെ തണുപ്പറിഞ്ഞു .
സുഖമറിഞ്ഞു .Friday, December 19, 2014
ഒരു അബ്ക്കാരിയുടെ കണക്കുപുസ്തകം .......
ബാർ അനുവദിക്കാൻ -20 കോടി . മദ്യനയം നടപ്പാക്കാതിരിക്കാൻ -10 കോടി . കോടതിയിൽ വക്കിൽ ഫീസ് സർക്കാർ വക്കീലിനുൽപ്പെടെ -5 കോടി . മന്ത്രിമാർ മദ്യ നയത്തിൽ മാറ്റം എന്ന് പറഞ്ഞപ്പോൾ അത് തിരുത്താൻ -25 കോടി . അടിസ്ഥാന സൌകര്യമോരുക്കിയാൽ തരാമെന്ന് പറഞ്ഞതുകൊണ്ട് അതിന് ചെലവ് -40 കോടി . മദ്ദ്യവർജനമാണ് നമ്മുടെ നയം എന്നുപറഞ്ഞ ഖടകകക്ഷികൾക്ക് മിണ്ടാതിരിക്കാൻ -5 കോടി വീണ്ടും മദ്യനയം തിരുത്താൻ -40 കോടി മദ്യനയത്തിന് വേണ്ടിയുള്ള പ്രചാരണ യാത്രക്ക് സംഭാവന -1 കോടി
വീണ്ടും സർക്കാർ നയം മാറ്റിയാൽ സര്ക്കാരിനെ പുതപ്പിക്കാൻ ഒരു കോടിക്ക് -20 രൂപ .

Tuesday, December 16, 2014
സഹധർമ്മം ചരത :
വേളിനിസ്ചയം കഴിഞ്ഞ് എല്ലാവരും തിരിച്ചെത്തിയതിന്റെ ബഹളമാണ് പുറത്ത് . ഉണ്ണിയുടെ വേളിനിസ്ച്ചയമായിരുന്നു . ഉണ്ണിമായയുടെ ഉണ്ണി . എൻറെ പേരക്കിടാവ് . നിശ്ചയത്തിനു പോകണം . അവൻറെ ഭാഗ്യം ചെയ്ത കുട്ടിയെ ക്കാണണം . പക്ഷെ ഈ പ്രായമായ എന്നെ ആരുകൊണ്ടുപോകാൻ . മക്കളെല്ലാം കൊമ്പൻമ്മാർ . എല്ലാസൗഭാഗ്യവുമായി വിലസുന്നവർ . ഒരമ്മയുടെ മനസരിയാത്തവർക്ക് എന്തു സൌഭാഗ്യമുണ്ടയാലെന്ത് . അവരെ കുറ്റപ്പെടുത്തിയിട്ടുകാര്യ മില്ല . എല്ലാവർക്കും അവരവരുടെ കാര്യം
. പക്ഷേ ഞാൻ ചെന്നില്ലങ്കിൽ ഉണ്ണിമായയുടെ മനസ് വേദനിക്കും .അവൾക്ക് ഏറ്റവും വലുത് എൻറെ സാന്നിദ്ധ്യമാണ് . എനിക്കത് നന്നായറിയാം . ഞാൻ എത്തിക്കോളാം എന്നവൾക്ക് വാക്കു കൊടുത്തതാണ് .
സമയം സന്ധ്യ ആകാറായി . "അമ്മമ്മേ "......അല്ല ആരാ അത് എൻറെ ഉണ്ണിയല്ലേ ?
"ഞാൻ മാത്രമല്ല ഒരു പുതിയ ആൾ കൂടിയുണ്ട് അമ്മമ്മയുടെ അനുഗ്രഹം വാങ്ങാൻ ."
എൻറെ കാലിൽ തൊട്ടു വന്ദിച്ച ആ കുട്ടിയെ ഞാൻ പിടിച്ചുയർത്തി . രണ്ടു പേരേയും കെട്ടിപ്പിടിച്ചു .. എൻറെ സന്തോഷാശ്രുക്കൾ അനുഗ്രഹവർഷമായി അവരിൽപ്പതിച്ചു

Clic
|
Monday, December 8, 2014
ആഗ്രി ബേർട്‌സ് ........
ഈ മുഖം മൂടിവച്ച് വെള്ള ഉടുപ്പിട്ടുവന്നവർ നമ്മുടെ താറാവുകളെ ജീവനോടെ തീയിലിട്ടു കൊല്ലുന്നച്ചാ . എനിക്കു പേടിയാകുന്നു . എൻറെ പ്രിയപ്പെട്ട പുള്ളിതാറാവിനേയും അവര് പിടിക്കുമോ ?......താരാവുകൾക്ക് പക്ഷിപ്പനി വന്നിട്ടല്ലേ . അത് മറ്റുള്ളവയിലേക്ക് പകരാതിരിക്കാനല്ലേ അവരതിനെ കൊല്ലുന്നത് . ..മാളൂട്ടി യുടെ കണ്ണുകലങ്ങി .അവൾ വിതുംബി കരഞ്ഞു അച്ഛൻറെ മാറിൽ മുഖമമർത്തി കണ്ണുകളടച്ച് കരഞ്ഞു .
മോളു കരയണ്ട .അതു കാണാൻ നിൽക്കണ്ട അകത്ത് പൊയ്ക്കൊള്ളു . അച്ഛാ എനിക്ക് പനിവന്നാൽ പകരാതിരിക്കാൻ എന്നെ ക്കൊന്നിട്ടേ തീയിലിടാവു . അല്ലങ്കിൽ മാളുവിന് പൊള്ളും .
മോളേ ................

Wednesday, December 3, 2014
മനസിലും ഉത്സവത്തിൻറെ കൊടിയിറക്കം .........
ഉത്സവത്തിന് കൊടിയിറങ്ങുകയാണ് . എൻറെ മനസ്സ് ഒരു 55 -വർഷം പുറകോട്ടുപോയി . പൂതുക്കോവിൽഏകാദശിവിളക്ക് ഞങ്ങളുടെ ഉത്സവമാണ് . ആനയും മേളവും വച്ചുവാണിഭവും ,കൂത്തും കഥകളിയും കുറത്തിയാട്ടവും ...എന്നുവേണ്ട എല്ലാം ..ശാന്തമായ ഈ ഗ്രാമീണഅന്തരീക്ഷം ശ ബ്ദായമാനമാക്കും . ആനയുടെ ചൂരുവരെ ആസ്വാദ്യകരം . ഉത്സവത്തിന് കൊടികയരുമ്പോൾ മനസും ഒരു പ്രത്യേക തലത്തിലെത്തുന്നു . അന്ന് അതുവരെ സമ്പാദിച്ചുവച്ച നാണയത്തുട്ടുകളുടെ കുടുക്ക പൊട്ടിക്കും . അനിയത്തിക്ക് വള ബലൂണ്‍ എനിക്ക് ഒരു തോക്ക് . പൊട്ടാസ് വച്ച് പോട്ടിക്ക്കുന്ന തോക്ക് . അനിയത്തിക്ക് പേടിയാണ് . അവളുടെ പുറകില്ചെന്നു കാഞ്ചി വലിക്കും .
എല്ലാം പെട്ടന്നു കഴിഞ്ഞു . ആനയെ ഇരുത്തിപ്പൂജിച്ച് കൊടിയിറക്കി ആറാട്ടിന് പുറപ്പെടും . കൊടിമരത്തിൽനിന്ന് ആ കൊടിക്കൂറ താഴുമ്പോൾ മനസിന് ഒരു വിഷമമാണ് . ഇനി അടുത്തവർഷതെക്കുള്ള കാത്തിരുപ്പാണ് . നാണയത്തുട്ടുകൾ ശേഖരിക്കാൻ പുതിയ മണ്കുടുക്ക വാങ്ങി കാത്തിരിക്കും .

Cli
|
Subscribe to:
Posts (Atom)