Thursday, March 21, 2024
മധുരരാക്ഷസൻ [കീശക്കഥകൾ.309 ]. നീ പാരമ്പര്യമായിട്ടു തന്നെ എൻ്റെ കുടുംബത്തെ നശിപ്പിക്കാനിറങ്ങിയിരിക്കുകയാണ് അല്ലേ? ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടി നീ ഇഞ്ചിഞ്ചായി എൻ്റെ അച്ഛനെ കൊന്നു. പക്ഷേ അന്ന് ഞങ്ങൾ നിസ്സഹായരായിരുന്നു. നിരായുധരായിരുന്നു. പക്ഷേ ഇന്ന് നിന്നെ നേരിടാൻ രാസായുധങ്ങൾ സജ്ജം: നീ പഞ്ചസാരയുടെ അളവു കൂട്ടുമ്പോൾ ഇൻസുലിൻ്റെ നിയന്ത്രിത ബോംബിഗിലൂടെ നിന്നെ പ്രതിരോധിക്കാൻ ജനങ്ങൾ പഠിച്ചു. പക്ഷേ നിൻ്റെ പ്രലോഭനം മധുരത്തോടുള്ള ആസക്ത്തി കൂട്ടി അമിതഭക്ഷണത്തിന് ഭ്രമിപ്പിച്ച് നീ ജനങ്ങളെ വലയ്ക്കാൻ തുടങ്ങി. നിന്നെ നശിപ്പിക്കാൻ ആയുധങ്ങൾ കയ്യിലുണ്ടന്നുള്ള ധാരണയിൽ അറിഞ്ഞു കൊണ്ട് തന്നെ നിൻ്റെ കെണിയിൽപ്പലരും വീണു. ദുഷ്ട്ടശക്തികൾ അഴിഞ്ഞാടുമ്പോൾ അതിന് സഹായഹസ്തവുമായി, സഹായിക്കാനെന്ന പേരിൽ കഴുകന്മാർ നമ്മുടെ ചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി. നിന്നെ ഉന്മൂലനം ചെയ്താൽ അവരുടെ കൊയ്ത്ത് അവസാനിയ്ക്കും. അവർ നിന്നെപ്പറ്റിയുള്ള ഭീതി വളർത്തി അവരുടെ ബിസിനസ് സാമ്രാജ്യം അവർ വിപുലപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാതെ ആയുധക്കച്ചവടം നടത്തുന്നവരേപ്പോലെ അവർ നിന്നെയും പ്രോത്സാഹിപ്പിച്ചു. പക്ഷേ ഇന്ന് നിൻ്റെ ആക്രമണ തോതറിയാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്.പിന്നെ പരിഹാരത്തിന് ആരേയും ചതിക്കാത്ത പ്രകൃതിയും നിന്നെ പൂർണ്ണമായും പ്രതിരോധാക്കാൻ രാസായുധം മാത്രം പോര എന്നു ഞാൻ തിരിച്ചറിഞ്ഞു. പ്രലോഭനത്തിൽ വീഴാതെ ഞാൻ മധുരം നിയന്ത്രിച്ചു.അമിതാഹാരത്തിന് പകരം പല വട്ടം നിന്നെപ്രതിരോധിക്കാനുള്ള പ്രകൃതിദത്തമായ ഭക്ഷണക്രമം ഞാൻ സ്വായത്തമാക്കി. ധാരാളം നാരുകളുള്ള കരിവെപ്പില, ഉലുവ, ഞാവൽപ്പഴത്തിൻ്റെ കുരു ഉണക്കിപ്പൊടിച്ചത്: കറുവാപ്പട്ട, നെല്ലിക്ക, പാവയ്ക്ക ഇവയെല്ലാം നിന്നെ ചെറുക്കാനുള്ള ആയുധമാക്കി ഞാൻ യുദ്ധം തുടർന്നു. ഇഞ്ചിയിലുള്ള ആൻ്റി ഡയബറ്റിക്ക് പോപ്പർട്ടി ഞാൻ തിരിച്ചറിഞ്ഞു. കാർ ബോഹൈഡ്രേറ്റ് അടങ്ങിയ അരിയും ഗോതമ്പും മൈദയും ഞാൻ നിയന്ത്രിച്ചു.പ്രാട്ടീൻ സമ്പന്നമായ ആഹാരക്രമം ഞാൻ ശീലിച്ചു. പഞ്ചസാരയും, കൽക്കണ്ടവും ശർക്കരയും ഞാനും പേക്ഷിച്ചു. ഇൻഡ്യയിൽ പത്തിൽ ഒന്നു പേരെ വച്ച് നീകീഴടക്കി '. .നമ്മുടെ പ്രകൃതിയിൽ, നിന്നെ തോൽപ്പിക്കാനുള്ള ആയുധങ്ങൾ ഉണ്ട് എന്നു ഞാൻ തിരിച്ചറിഞ്ഞു.ഇനി നീ കീഴടങ്ങുകയേ രക്ഷയുള്ളു. നാവിൻ്റെ രൂചിയും അമിത വിശപ്പിൻ്റെ മോഹവും മററു പ്രകൃതി വിഭവങ്ങൾ കൊണ്ട് പ്രതിരോധിക്കാൻ ഞാൻ പഠിച്ചു. 'ഇനി രാക്ഷസനി ഗ്രഹത്തിനുള്ള അവതാരത്തിനായി കാത്തിരിക്കാതെ നിന്നെ തോൽപ്പിയ്ക്കാൻ ഞങ്ങൾ പഠിച്ചു.'
Subscribe to:
Post Comments (Atom)
No comments:
Post a Comment