Friday, March 15, 2024
യന്ത്രമനുഷ്യൻ [കീശക്കഥ-3 08] ചെവി കേൾക്കില്ല.പ്രായം കൂടി.കേൾവിക്കുറവ് ഒരനുഗ്രഹമായാണ് തോന്നിയത്. ആവശ്യമില്ലാത്തതൊന്നും കേൾക്കണ്ടല്ലോ? പക്ഷേ മക്കൾ സമ്മതിക്കില്ല. അച്ഛൻ എന്നും എവർഗ്രീൻ ആയി ഇരിക്കണം. ഒരു ഹിയറിംഗ് എയ്ഡ് ഫിറ്റ് ചെയ്യണം.. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലിൻ്റെ നിർദ്ദേശം. മൂന്നു ലക്ഷം വരെ വിലയുള്ളത് ഉണ്ട്.പല ശ്രവണ സഹായിയും മുമ്പിൽ നിരത്തി.അച്ഛന് നല്ലതു തന്നെ വേണം. രൂപാ പ്രശ്നമല്ല.തലമുടി മുഴുവൻ പൊഴിഞ്ഞപ്പഴും മക്കൾക്ക് സങ്കടം. ഹെയർ പ്ലാൻ്റ് ചെയ്യാം. അച്ഛൻ ഈ പ്രായത്തിലും സുന്ദരനായിരിക്കണം. സമ്മതിച്ചില്ല. അവസാനം ഒരു കോമ്പ്രമൈസ്.വിഗ് ആയാലും മതി. കണ്ണിന് കാഴ്ച്ചക്കുറവ്.ഓപ്പറേഷൻ തന്നെ വേണം. ക്രിത്രി മകൃഷ്ണമണി തന്നെ പിടിപ്പിച്ച് കാഴ്ച്ച തിരിച്ചുപിടിച്ചു. . ഒരു ചെറിയ നെഞ്ചുവേദന. ഹാർട്ട് അറ്റായ്ക്കാണ് മൂന്നു ബ്ലോക്ക് .ധമനിക്കുള്ളിൽ കൃത്രിമ സ്റ്റമ്പ് ഇട്ട് മൂന്നു ബ്ലോക്കും മാറ്റി. എന്നിട്ടും ശുദ്ധവായു ശ്വസിക്കാൻ വിഷമo. ഹൃദയത്തിൻ്റെ മിടിപ്പിനെ ബാധിക്കും. തുടർന്നാൽ അപകടമാണ് ഒരു പെയ്സ് മെയ്ക്കർ വയ്ക്കാം. നല്ല വില കൂടിയ ഒന്ന് നെഞ്ചിനകത്ത് പ്രതിഷ്ഠിച്ചു. തീർന്നില്ല അദ്ധ്യാഹിതം.ഒന്നു വീണു കാലിൻ്റെ മുട്ട് ഉൾപ്പടെ പൊട്ടിച്ചിതറി. സാരമില്ല. പരിഹാരമുണ്ട്. മുട്ടിൻ്റെ ചിരട്ട വേറേ വച്ച് പിടിപ്പിച്ച് സ്റ്റീൽ കമ്പിയിട്ട് പോയ എല്ലിൻ കഷ്ണങ്ങൾ നട്ടും ബോൾട്ടും ഇട്ട് മുറുക്കി. ഇത്രയൊക്കെ ആയിപ്പോൾ എൻ്റെ ഹൃദയം പണിമുടക്കാൻ തുടങ്ങി.ഹൃദയവാൽവിന് തകരാർ: ബൈപ്പാസ് വേണം. വാൽവ് മാറ്റി വയ്ക്കണം. പന്നിയുടെ വാൽവാണ് സജസ്റ്റ് ചെയ്തത്.സമ്മതിച്ചില്ല. ചത്താലും വേണ്ടില്ല അതു വേണ്ട. അവസാനം മക്കൾ വഴങ്ങി. കൃത്രിമ വാൽവ് പിടിപ്പിക്കാം ഇപ്പോൾ രക്തസമ്മർദ്ദം കൂടുന്നതിന് മരുന്നുണ്ട്. ഈ ഒരോ ഫിറ്റി ഗും പരിപാലിയ്ക്കാൻ വേണ്ട മരുന്നിനു പുറമേ .പഞ്ചസാര കൂടിയത് പെട്ടന്നാണ്.പ്രമേഹം.ഇൻസുലിൻ കുത്തിവയ്പ്പ് വേണം. മുട്ടിനു മുകളിൽ കൈത്തണ്ടയിൽ ഒരു മിഷ്യൻപിടിപ്പിച്ചു തന്നു. ആവശ്യത്തിന് ഇൻസുലിൻ ഈ എ ന്ത്രം കണ്ടെത്തി പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചോളും. ആഹാരം ഇറക്കാൻ വിഷമം അനുഭവപ്പെട്ടത് തിരിച്ചടി ആയി. അന്നനാളം ചുരുങ്ങുന്നു. സാരമില്ല. ട്യൂബിടാം. ട്യൂബിൽ ക്കൂടെ ആഹാരവും വെള്ളവും മരുന്നും കൊടുക്കാം. അങ്ങിനെ എരിവറിയാതെ മധുര മറിയാതെ എനിക്കുള്ള ആഹാരം കൃത്യമായി ഉള്ളിലെത്തി. യൂറിനറി ഇൻഫക്ഷൻ. യൂറിൻ ബ്ലോക്കായി. യൂറിൻ രക്തത്തിൽ കലർന്നു.ബ്ലഡ് യൂറിയ ക്രിയേററ് ചെയ്തു. ആകെ ഭ്രാന്തു പിടച്ച പോലെ സാരമില്ല ട്യൂബിടാം.ഇന്നു ഞാനൊരു പ്രത്യേക മനുഷ്യനാണ്.ഒരു യന്ത്രമനുഷ്യൻ.ഒന്നു മരിച്ചാൽ മതിയായിരുന്നു. ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ രൂപം നൽകിയ മനുഷ്യ ശരീരം ആണങ്കിലേ ഞങ്ങൾക്കു വേണ്ടൂ. ഞങ്ങൾ തന്നതെല്ലാം മാററി യന്ത്രങ്ങൾ പിടിപ്പിച്ച നിങ്ങളെ ഞങ്ങൾക്ക് വേണ്ട. സ്വർഗ്ഗത്തിലും നരകത്തിലും നിങ്ങളെ കയറ്റില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment