Thursday, March 21, 2024
മധുരരാക്ഷസൻ [കീശക്കഥകൾ.309 ]. നീ പാരമ്പര്യമായിട്ടു തന്നെ എൻ്റെ കുടുംബത്തെ നശിപ്പിക്കാനിറങ്ങിയിരിക്കുകയാണ് അല്ലേ? ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടി നീ ഇഞ്ചിഞ്ചായി എൻ്റെ അച്ഛനെ കൊന്നു. പക്ഷേ അന്ന് ഞങ്ങൾ നിസ്സഹായരായിരുന്നു. നിരായുധരായിരുന്നു. പക്ഷേ ഇന്ന് നിന്നെ നേരിടാൻ രാസായുധങ്ങൾ സജ്ജം: നീ പഞ്ചസാരയുടെ അളവു കൂട്ടുമ്പോൾ ഇൻസുലിൻ്റെ നിയന്ത്രിത ബോംബിഗിലൂടെ നിന്നെ പ്രതിരോധിക്കാൻ ജനങ്ങൾ പഠിച്ചു. പക്ഷേ നിൻ്റെ പ്രലോഭനം മധുരത്തോടുള്ള ആസക്ത്തി കൂട്ടി അമിതഭക്ഷണത്തിന് ഭ്രമിപ്പിച്ച് നീ ജനങ്ങളെ വലയ്ക്കാൻ തുടങ്ങി. നിന്നെ നശിപ്പിക്കാൻ ആയുധങ്ങൾ കയ്യിലുണ്ടന്നുള്ള ധാരണയിൽ അറിഞ്ഞു കൊണ്ട് തന്നെ നിൻ്റെ കെണിയിൽപ്പലരും വീണു. ദുഷ്ട്ടശക്തികൾ അഴിഞ്ഞാടുമ്പോൾ അതിന് സഹായഹസ്തവുമായി, സഹായിക്കാനെന്ന പേരിൽ കഴുകന്മാർ നമ്മുടെ ചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി. നിന്നെ ഉന്മൂലനം ചെയ്താൽ അവരുടെ കൊയ്ത്ത് അവസാനിയ്ക്കും. അവർ നിന്നെപ്പറ്റിയുള്ള ഭീതി വളർത്തി അവരുടെ ബിസിനസ് സാമ്രാജ്യം അവർ വിപുലപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാതെ ആയുധക്കച്ചവടം നടത്തുന്നവരേപ്പോലെ അവർ നിന്നെയും പ്രോത്സാഹിപ്പിച്ചു. പക്ഷേ ഇന്ന് നിൻ്റെ ആക്രമണ തോതറിയാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്.പിന്നെ പരിഹാരത്തിന് ആരേയും ചതിക്കാത്ത പ്രകൃതിയും നിന്നെ പൂർണ്ണമായും പ്രതിരോധാക്കാൻ രാസായുധം മാത്രം പോര എന്നു ഞാൻ തിരിച്ചറിഞ്ഞു. പ്രലോഭനത്തിൽ വീഴാതെ ഞാൻ മധുരം നിയന്ത്രിച്ചു.അമിതാഹാരത്തിന് പകരം പല വട്ടം നിന്നെപ്രതിരോധിക്കാനുള്ള പ്രകൃതിദത്തമായ ഭക്ഷണക്രമം ഞാൻ സ്വായത്തമാക്കി. ധാരാളം നാരുകളുള്ള കരിവെപ്പില, ഉലുവ, ഞാവൽപ്പഴത്തിൻ്റെ കുരു ഉണക്കിപ്പൊടിച്ചത്: കറുവാപ്പട്ട, നെല്ലിക്ക, പാവയ്ക്ക ഇവയെല്ലാം നിന്നെ ചെറുക്കാനുള്ള ആയുധമാക്കി ഞാൻ യുദ്ധം തുടർന്നു. ഇഞ്ചിയിലുള്ള ആൻ്റി ഡയബറ്റിക്ക് പോപ്പർട്ടി ഞാൻ തിരിച്ചറിഞ്ഞു. കാർ ബോഹൈഡ്രേറ്റ് അടങ്ങിയ അരിയും ഗോതമ്പും മൈദയും ഞാൻ നിയന്ത്രിച്ചു.പ്രാട്ടീൻ സമ്പന്നമായ ആഹാരക്രമം ഞാൻ ശീലിച്ചു. പഞ്ചസാരയും, കൽക്കണ്ടവും ശർക്കരയും ഞാനും പേക്ഷിച്ചു. ഇൻഡ്യയിൽ പത്തിൽ ഒന്നു പേരെ വച്ച് നീകീഴടക്കി '. .നമ്മുടെ പ്രകൃതിയിൽ, നിന്നെ തോൽപ്പിക്കാനുള്ള ആയുധങ്ങൾ ഉണ്ട് എന്നു ഞാൻ തിരിച്ചറിഞ്ഞു.ഇനി നീ കീഴടങ്ങുകയേ രക്ഷയുള്ളു. നാവിൻ്റെ രൂചിയും അമിത വിശപ്പിൻ്റെ മോഹവും മററു പ്രകൃതി വിഭവങ്ങൾ കൊണ്ട് പ്രതിരോധിക്കാൻ ഞാൻ പഠിച്ചു. 'ഇനി രാക്ഷസനി ഗ്രഹത്തിനുള്ള അവതാരത്തിനായി കാത്തിരിക്കാതെ നിന്നെ തോൽപ്പിയ്ക്കാൻ ഞങ്ങൾ പഠിച്ചു.'
Tuesday, March 19, 2024
ദാഹജലം [കാനന ക്ഷേത്രം - 47] ഭയങ്കര ചൂട്. ജലക്ഷാമം.കുടിവെള്ളത്തിനായി ജീവജാലങ്ങൾക്കു് കാനനക്ഷേത്രത്തിൽ പലിടത്തായി ജലം സo ഭരിച്ചിട്ടുണ്ട്.പക്ഷി ക ൾ കൂട്ടമായി വന്ന് തുടിച്ച് കുളിച്ച് വെള്ളം കുടിച്ചു പോകുന്നു.ഇത് കാണുമ്പോൾ നമുക്കാ ണാ ശ്വാസം വഴിവക്കിനുള്ള കാനന ക്ഷേത്രത്തിൻ്റെ പടിപ്പുരയിൽ ഒരു വലിയ മൺപാത്രത്തിൽ നല്ല ശുദ്ധമായ കുടിവെള്ളം നിറച്ചു വയ്ക്കും. അടച്ചു വയ്ക്കാൻ അടപ്പുണ്ട് ' അതിൽത്തന്നെ ടാപ്പുണ്ട്.ഒരു മൺ കപ്പും അടുത്തു വച്ചിട്ടുണ്ട്. ദാഹിച്ചുവലഞ്ഞു വരുന്ന വഴിയാത്രക്കാർക്ക് ഒരു ചെറിയ ആശ്വാസമാകുമെങ്കിൽ ആകട്ടെ. എന്നും വെള്ളം നിറച്ചുവയ്ക്കും .
Friday, March 15, 2024
വഴിയോരം ഒരാരാമം" - മരങ്ങാട്ടുപിള്ളി ഗ്രാമപ്പഞ്ചായത്തിൻ്റെ സൗന്ദര്യവൽക്കരണത്തിന് നമ്മുടെ പഞ്ചായത്തിൻ്റെ വഴിയോരം മുഴുവൻ പൊതു ജനപങ്കാളിത്തത്തോടെ സൗന്ദര്യവൽക്കരണത്തിനുള്ള ഒരു പ്രോജക്റ്റ് പഞ്ചായത്ത് സമക്ഷം സമർപ്പിക്കുന്നു. നിർദ്ദേശങ്ങൾ1. കാട്കയറി വെയ്സ്റ്റ് തള്ളിമലിനമായിക്കിടക്കുന്ന വഴിയോരങ്ങൾ മുഴുവൻ പൂച്ചടികൾ കൊണ്ടും ഔഷധ സസ്യങ്ങൾ കൊണ്ടും സമ്പുഷ്ടമാക്കി പഞ്ചായത്തിൻ്റെ സൗന്ദര്യവൽക്കരണം പൂർത്തിയാക്കുക.2. ആയൂർവേദത്തിന് നമ്മുടെ പഞ്ചായത്തിനെ പ്രത്യേകം അടയാളപ്പെടുത്തിയ ഈ സമയത്ത് അതിൻ്റെ പ്രസക്തി വലുതാണ്3. ഒരോ ഏരിയയിലും സ്പോൺസർമാരെ സംഘടിപ്പിക്കുക.4. അതു പരിപാലിക്കുന്നതിന് കഴിവതും വഴിവക്കിൽ താമസിക്കുന്നവരെ ചുമതലപ്പെടുത്തുക. ബോധവൽക്കരിക്കുക. ബാക്കി വരുന്നതിൻ്റെ ചുമതല പഞ്ചായത്ത് ഏറ്റെടുക്കണം.5. ഒരോ വാർഡിലെയും മെമ്പർമാർ അതിൽ മുൻ കൈ എടുക്കുക. തൊഴിലുറപ്പു പദ്ധതിയിൽ ഇത് ഉൾപ്പെടുത്തുക.അതു പോലെ ഹരിത കർമ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തുക6. വനം വകുപ്പിൻ്റെയും, ജൈവ വൈവിദ്ധ്യ ബോർഡിൻ്റെയും ഹരിത കേരള മിഷൻ്റെയും സഹകരണം തേടുക7. ഓർമ്മ മരം വഴിവക്കിൽ താമസിക്കുന്നവർ അവർക്ക് മൺമറഞ്ഞു പോയ പ്രിയപ്പെട്ടവർക്കു വേണ്ടി ഒരു മരം വച്ചുപിടിപ്പിച്ച് പരിപാലിക്കാവുന്നതാണ്. ഈ സ്വപ്ന പദ്ധതി നടപ്പിൽ വരുമ്പോൾ അതിനൊപ്പം നിൽക്കാൻ "കാനന ക്ഷേത്രം; എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനവും കൂടെ ഉണ്ടാവും എന്ന് അനിയൻ തലയാററുംപിള്ളി കാനനക്ഷേത്രം, [ഒരു ജൈവ വൈവിദ്ധ്യ ഉദ്യാനം ] കുറിച്ചിത്താനം 944738644
യന്ത്രമനുഷ്യൻ [കീശക്കഥ-3 08] ചെവി കേൾക്കില്ല.പ്രായം കൂടി.കേൾവിക്കുറവ് ഒരനുഗ്രഹമായാണ് തോന്നിയത്. ആവശ്യമില്ലാത്തതൊന്നും കേൾക്കണ്ടല്ലോ? പക്ഷേ മക്കൾ സമ്മതിക്കില്ല. അച്ഛൻ എന്നും എവർഗ്രീൻ ആയി ഇരിക്കണം. ഒരു ഹിയറിംഗ് എയ്ഡ് ഫിറ്റ് ചെയ്യണം.. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലിൻ്റെ നിർദ്ദേശം. മൂന്നു ലക്ഷം വരെ വിലയുള്ളത് ഉണ്ട്.പല ശ്രവണ സഹായിയും മുമ്പിൽ നിരത്തി.അച്ഛന് നല്ലതു തന്നെ വേണം. രൂപാ പ്രശ്നമല്ല.തലമുടി മുഴുവൻ പൊഴിഞ്ഞപ്പഴും മക്കൾക്ക് സങ്കടം. ഹെയർ പ്ലാൻ്റ് ചെയ്യാം. അച്ഛൻ ഈ പ്രായത്തിലും സുന്ദരനായിരിക്കണം. സമ്മതിച്ചില്ല. അവസാനം ഒരു കോമ്പ്രമൈസ്.വിഗ് ആയാലും മതി. കണ്ണിന് കാഴ്ച്ചക്കുറവ്.ഓപ്പറേഷൻ തന്നെ വേണം. ക്രിത്രി മകൃഷ്ണമണി തന്നെ പിടിപ്പിച്ച് കാഴ്ച്ച തിരിച്ചുപിടിച്ചു. . ഒരു ചെറിയ നെഞ്ചുവേദന. ഹാർട്ട് അറ്റായ്ക്കാണ് മൂന്നു ബ്ലോക്ക് .ധമനിക്കുള്ളിൽ കൃത്രിമ സ്റ്റമ്പ് ഇട്ട് മൂന്നു ബ്ലോക്കും മാറ്റി. എന്നിട്ടും ശുദ്ധവായു ശ്വസിക്കാൻ വിഷമo. ഹൃദയത്തിൻ്റെ മിടിപ്പിനെ ബാധിക്കും. തുടർന്നാൽ അപകടമാണ് ഒരു പെയ്സ് മെയ്ക്കർ വയ്ക്കാം. നല്ല വില കൂടിയ ഒന്ന് നെഞ്ചിനകത്ത് പ്രതിഷ്ഠിച്ചു. തീർന്നില്ല അദ്ധ്യാഹിതം.ഒന്നു വീണു കാലിൻ്റെ മുട്ട് ഉൾപ്പടെ പൊട്ടിച്ചിതറി. സാരമില്ല. പരിഹാരമുണ്ട്. മുട്ടിൻ്റെ ചിരട്ട വേറേ വച്ച് പിടിപ്പിച്ച് സ്റ്റീൽ കമ്പിയിട്ട് പോയ എല്ലിൻ കഷ്ണങ്ങൾ നട്ടും ബോൾട്ടും ഇട്ട് മുറുക്കി. ഇത്രയൊക്കെ ആയിപ്പോൾ എൻ്റെ ഹൃദയം പണിമുടക്കാൻ തുടങ്ങി.ഹൃദയവാൽവിന് തകരാർ: ബൈപ്പാസ് വേണം. വാൽവ് മാറ്റി വയ്ക്കണം. പന്നിയുടെ വാൽവാണ് സജസ്റ്റ് ചെയ്തത്.സമ്മതിച്ചില്ല. ചത്താലും വേണ്ടില്ല അതു വേണ്ട. അവസാനം മക്കൾ വഴങ്ങി. കൃത്രിമ വാൽവ് പിടിപ്പിക്കാം ഇപ്പോൾ രക്തസമ്മർദ്ദം കൂടുന്നതിന് മരുന്നുണ്ട്. ഈ ഒരോ ഫിറ്റി ഗും പരിപാലിയ്ക്കാൻ വേണ്ട മരുന്നിനു പുറമേ .പഞ്ചസാര കൂടിയത് പെട്ടന്നാണ്.പ്രമേഹം.ഇൻസുലിൻ കുത്തിവയ്പ്പ് വേണം. മുട്ടിനു മുകളിൽ കൈത്തണ്ടയിൽ ഒരു മിഷ്യൻപിടിപ്പിച്ചു തന്നു. ആവശ്യത്തിന് ഇൻസുലിൻ ഈ എ ന്ത്രം കണ്ടെത്തി പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചോളും. ആഹാരം ഇറക്കാൻ വിഷമം അനുഭവപ്പെട്ടത് തിരിച്ചടി ആയി. അന്നനാളം ചുരുങ്ങുന്നു. സാരമില്ല. ട്യൂബിടാം. ട്യൂബിൽ ക്കൂടെ ആഹാരവും വെള്ളവും മരുന്നും കൊടുക്കാം. അങ്ങിനെ എരിവറിയാതെ മധുര മറിയാതെ എനിക്കുള്ള ആഹാരം കൃത്യമായി ഉള്ളിലെത്തി. യൂറിനറി ഇൻഫക്ഷൻ. യൂറിൻ ബ്ലോക്കായി. യൂറിൻ രക്തത്തിൽ കലർന്നു.ബ്ലഡ് യൂറിയ ക്രിയേററ് ചെയ്തു. ആകെ ഭ്രാന്തു പിടച്ച പോലെ സാരമില്ല ട്യൂബിടാം.ഇന്നു ഞാനൊരു പ്രത്യേക മനുഷ്യനാണ്.ഒരു യന്ത്രമനുഷ്യൻ.ഒന്നു മരിച്ചാൽ മതിയായിരുന്നു. ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ രൂപം നൽകിയ മനുഷ്യ ശരീരം ആണങ്കിലേ ഞങ്ങൾക്കു വേണ്ടൂ. ഞങ്ങൾ തന്നതെല്ലാം മാററി യന്ത്രങ്ങൾ പിടിപ്പിച്ച നിങ്ങളെ ഞങ്ങൾക്ക് വേണ്ട. സ്വർഗ്ഗത്തിലും നരകത്തിലും നിങ്ങളെ കയറ്റില്ല
പാച്ചുവിൻ്റെ നൊയമ്പ് [അച്ചു ഡയറി-516] പാച്ചുവിന് റംസാൻ നൊയമ്പ് .കൂട്ടുകാരനുമായി ബറ്റുവച്ച് വന്നിരിക്കുകയാണ്.നിനക്ക് ഒരു ദിവസം മുഴുവൻ ആഹാരം കഴിക്കാതെ ഇരിയ്ക്കാൻ പറ്റുമോ? ഞങ്ങൾ റംസാൻ കാലത്ത് അങ്ങിനെയാണ്. ഞങ്ങൾക്കുo ശിവരാത്രിയും ഏകാദശിക്കുo ഒക്കെ നൊയമ്പുണ്ട്. അവനും വിട്ടുകൊടുത്തില്ല. അങ്ങിനെയാണ് ശനിയാഴ്ച്ച ഒന്നും കഴിക്കാതെ ഫാസ്റ്റിഗ് ആയിരിക്കും എന്നവൻ പ്രഖ്യാപിച്ചത്.അമ്മ കളിയാക്കിയിട്ടും അവൻ പിന്മാറിയില്ല. ഏട്ടന് പറ്റാത്ത കാര്യത്തെപ്പററി ഏട്ടൻ അഭിപ്രായം പറയണ്ട. അവനെന്നേം വിടുന്ന ലക്ഷണമില്ല: അമ്മേ പാച്ചുവിൻ്റെ പിറന്നാൾ ഇത്തവണ കേമമാക്കണം. സദ്യക്ക് പുറമേ പിസ്സയും ഐസ്ക്രീമും വേണം. കൂട്ടുകാരെ ഒക്കെ വിളിയ്ക്കണം. കേക്ക് ഇന്നു തന്നെ ഓർഡർ ചെയ്യണം.പാച്ചുവിനും ഉത്സാഹമായി." എന്നാണ് നിൻ്റെ പിറന്നാൾ എന്നറിയാമോ പാച്ചുവിന്.ശനിയാഴ്ച്ച. അന്നു പാച്ചുവിന് ഫാസ്റ്റിഗ്അല്ലേ? സാരമില്ല നീ കേക്ക് കട്ടു ചെയ്ത് തന്നാൽ മതി" പാച്ചു ഒന്നു ഞട്ടി. ശനിയാഴ്ച്ച ഒന്നും കഴിക്കില്ല എന്നു ഞങ്ങളുടെ ഒക്കെ മുമ്പിൽ വച്ച് അവൻ പ്രതിജ്ഞ എടുത്തതല്ലേ. അവൻ പതുക്കെ ഞങ്ങളുടെ അടുത്തെത്തി. അമ്മേ ഞാൻ എൻ്റെ തീരുമാനം ഒന്നു റീതിങ്ക് ചെയ്യാൻ പോണൂ. എൻ്റെ പിറന്നാളിന് കൂട്ടുകാരെ ഒക്കെ വിളിച്ചിട്ട് മോശമല്ലേ ഞാനൊന്നും കഴിക്കാതിരുന്നാൽ." അതുസാരമില്ല ഞങ്ങൾ എല്ലാവരോടും നേരത്തേ പറഞ്ഞോളാം" ഞാനെടുത്ത ഡിസിഷൻ എനിക്കു മാറ്റാൻ മേലേ? നിങ്ങൾ പറഞ്ഞിട്ടല്ലല്ലോ ഞാൻ തീരുമാനിച്ചത്. ഞാനെൻ്റെ തീരുമാനം മാറ്റുന്നു. വളരെ കൂളായി ട്ടാണ് അവൻ അത് പറഞ്ഞത്. ദുഷ്ട്ടൻ. അവനൊരു ചമ്മലുമില്ല.
Subscribe to:
Posts (Atom)