Saturday, February 24, 2024
പരിപ്പുവട [കീ ശക്കഥ-307] മദ്ധ്യകേരളത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രം. അതിൻ്റെ നടയിൽ അൽപ്പം മാറി ഒരു വെജിറ്റേറിയൻ ഹോട്ടൽ. അത്യന്താധുനിക സൗകര്യങ്ങൾ. നല്ല വിശപ്പുണ്ട്. ഊണിൻ്റെ സമയമാണ്.പെട്ടന്നാണ് എൻ്റെ ചിന്ത വർഷങ്ങൾ പുറകോട്ടു പോയത്.അന്നവിടെ ഒരു പഴയ ബ്രാഹ്മണ ഹോട്ടൽ ആയിരുന്നു. ആ ചെളി പിടിച്ച ബഞ്ചും ഡസ്ക്കും.ചില്ലലമാരിയിൽ പരിപ്പുവട, ഉഴുന്നുവട, പഴംബോളി.അതിൻ്റെ ഹരം പിടിപ്പിക്കുന്ന ഗന്ധം.അമ്പതു വർഷം മുമ്പാണ്. റയിൽവേയുടെ ഒരു ടെസ്റ്റ് എഴുതാൻ സുഹൃത്തുമൊത്തു പോന്നതാണ്. അന്ന് Sസ്ററു ക ഴിഞ്ഞിറങ്ങുമ്പോൾ നമ്മുടെ രണ്ടു പേരുടെയും കയ്യിൽ ആകെ നാലു രൂപ. വണ്ടിക്കൂലി മാറ്റി വച്ച് ബാക്കിയ്ക്ക് എന്തെങ്കിലും കഴിക്കാം. മൂന്നു പരിപ്പുവടക്കുള്ള ക്യാഷ് ഉണ്ട്.പരിപ്പുവട ഓർഡർ ചെയ്തു. സ്വാമി ഒരു വാഴയിലയിൽ മൂന്നു പരിപ്പുവട കൊണ്ടുവച്ചു."ചായ ? കാപ്പി ?""ഒന്നും വേണ്ട കുടിക്കാൻ പച്ച വെള്ളം കിട്ടിയാൽ മതി. ചായക്കറ പിടിച്ച ആ ചില്ലു ഗ്ലാസിൽ സ്വാമി വെള്ളം കൊണ്ടു വച്ചു.മൂന്നാമത്തെപ്പരിപ്പുവട പങ്കിട്ട് കഴിച്ച് പച്ച വെള്ളവും കുടിച്ച് അവിടുന്നിറങ്ങി. അതൊരു കാലം. പിന്നെ ക്രമേണ ഞങ്ങൾ പിരിഞ്ഞു. രണ്ടു പേരും രണ്ടു വഴിക്ക്.അമ്പതു വർഷമായി. പിന്നെക്കണ്ടിട്ടില്ല. ഇന്നു ഞാനിരിക്കുന്ന കസേര ഇരുന്ന സ്ഥലത്തായിരുന്നു ആ പഴയ തടി ബഞ്ചും ഡസ്ക്കും."എന്താണ് കഴിക്കാൻ?""ഒരു പരിപ്പുവട " പെട്ടന്നങ്ങിനെയാണ് പറഞ്ഞത്. അയാൾ അത്ഭുതത്തോടെ നോക്കി. ഈ ഊണിൻ്റെ സമയത്ത് .എല്ലാവരും എന്നെ ശ്രദ്ധിച്ചു ക്യാഷി ലിരിക്കുന്ന ആളും എന്നെ സൂക്ഷിച്ചു നോക്കുന്നു. അദ്ദേഹം സാവധാനം അടുത്തുവന്നു."പരിപ്പുവടക്ക് ചായയും കാപ്പിയും ഒന്നും വേണ്ടല്ലോ? പച്ചവെള്ളം മതിയായിരിക്കും." ഞാൻ ഞട്ടിത്തിരിഞ്ഞു നോക്കി. അവൻ ചിരിക്കുന്നു. ആര് .. എൻ്റെ പഴയ കൂട്ടുകാരൻ. അന്നുപരിപ്പുവട ഭാഗം വച്ച എൻ്റെ പ്രിയ സുഹൃത്ത്. സത്യത്തിൽ ഞട്ടിപ്പോയി. ഞാനവനെ സൂക്ഷിച്ചു നോക്കി. എന്തൊരു മാറ്റം." നീ .ഇവിടെ?"അവനടുത്തു വന്നിരുന്നു.പിന്നെ പഴയ കഥകൾ" ഒത്തിരി കഷ്ടപ്പെട്ടു. പല ബിസിനസും നടത്തിപ്പൊളിഞ്ഞ് ആത്മഹത്യയുടെ വക്കിൽ വരെ എത്തിയതാണ്. അവസാനം ഈ ഹോട്ടൽ ബിസിനസിൽ എത്തി "എനിയ്ക്കൽ ഭൂതം തോന്നി: ഈ ഹോട്ടൽ ബ്രാഞ്ച് എനിയ്ക്കറിയാം കേരളത്തിലും പുറത്തും ഒരുപാട് ബ്രാഞ്ചുകൾ. വെജിറ്റേറിയൻ ഭക്ഷണത്തിന് ഒരു നൂതന ബ്രാൻ്റ്. ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രാൻ്റ്. ഞാനൽ ദുതത്തോടെ അവൻ്റെ കഥ കേട്ടിരുന്നു."തൻ്റെ കാര്യം പറഞ്ഞില്ലല്ലോ?"ജോലിയുമായി ലോകസഞ്ചാരം' പെൻഷ്യനായി. ഇപ്പം അൽപ്പസ്വൽപ്പം സാഹിത്യം .കുറച്ച് പൊതുപ്രവർത്തനം'" ആ പഴയ സൗഹൃദയങ്ങളുടെ കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല.അവൻ എൻ്റെ പ്ലെയിറ്റിൽ നിന്ന് ആ പരിപ്പുവട പകുതി പൊട്ടിച്ചു കഴിച്ചു.ആ പഴയ പങ്കുവയ്ക്കലിൻ്റെ രുചി.ആ പഴയയിടത്തിൽത്തന്നെ.അവൻ പൊട്ടിച്ചിരിച്ചു.
Monday, February 19, 2024
ബ്രഹ്മ യുഗം ഒരു ഭ്രമ യുഗം ഭയത്തിൻ്റെ സൗന്ദര്യം ഇത്ര സൗമ്യമായി ഒപ്പി എടുത്ത ഒരു പടം വേറേയില്ല. കഥ പറയാൻ കറുപ്പും വെളുപ്പും മാത്രം. ഇതൊക്കെ ഒരുക്കാൻ രാഹുൽ സദാശിവൻ്റെ "ഭൂതകാലം" ഒട്ടും മോശമല്ല മമ്മൂട്ടി എന്ന മഹാനടൻ്റെ പകർന്നാട്ടം അൽഭുതകരം. ആ ഗംഭീര ശബ്ദവും ആ കൊലച്ചിരിയും അതിനൊത്ത ശരീരഭാഷയും'. ഈ സിനിമയിൽ മമ്മൂട്ടിയേ കാണാൻ പറ്റില്ല.കൊടുമൺ പോറ്റി എന്ന ഭീകരനെ മാത്രം: ആ ചിരി രക്തം മരവിപ്പിക്കും. തേവർ എന്ന പാണനിലൂടെ ആ ഭയത്തിൻ്റെ സൗന്ദര്യ ശാസ്ത്രം മുഴുവൻ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. അർജുൻ അശോകൻ എന്ന ആ അനുഗ്രഹീത ന ട നിലൂടെ. അടിമപ്പണി ചെയ്യുമ്പഴും പ്രതികാരം ഉള്ളിൽ കൊണ്ടു നടക്കുന്ന സിദ്ധാർത്ഥ ഭരതൻ്റെ ഒതുങ്ങിയുള്ള അഭിനയവും നന്നായി. മനുഷ്യ മനസ്സിലേയ്ക്കുള്ള ആ ചാത്തനേറ് ഹൃദയത്തിൽ ആണ്ടിറങ്ങും.കലാസംവിധായകൽ ജ്യോതിഷ് ശങ്കറും അൽഭുതകരമായ അനുഭൂതിയാണ് സമ്മാനിച്ചത്. വളരെക്കാലം കൂടി ഒരു നല്ല സിനിമ കണ്ടു.
Wednesday, February 14, 2024
കരിപ്പടവത്തു കാവിലെ ഗരുഡൻ പറവ [നാലുകെട്ട് - 568] ദേവീക്ഷേത്രങ്ങളിലെ മറ്റൊരു അനുഷ്ഠാന കല. ദാരികവധം കഴിഞ്ഞ് രക്ത ദാഹി ആയി കാളി കലിതുള്ളി രക്ത പാനത്തിനായി പാഞ്ഞു നടക്കുന്നു. ഭദ്രകാളിയുടെ കോപം ശമിപ്പിയ്ക്കാൻ മഹാവിഷ്ണു തൻ്റെ വാഹനമായ ഗരുഡനെ നിയോഗിക്കുന്നു. ഗരുഡൻ ദേവിയുടെ മുമ്പിൽ നൃത്തം ചെയ്യുന്നു.ദേവിയുടെ കോപം അടങ്ങുന്നില്ല. അവസാനം ഗരുഡൻ തൻ്റെ രക്തം ദേവിയ്ക്ക് സമർപ്പിക്കുന്നു.അതു പാനം ചെയ്ത് ദേവിയുടെ കോപം ശമിക്കുന്നു. അതാണ് ഈ അനുഷ്ഠാനകലയുടെ ഐതിഹ്യം. കാരപ്പടവത്തുകാവിൽ അപൂർവ്വമായി തൂക്കവില്ലിൽ കോർത്തുള്ള ഗരുഡൻ തൂക്കം കണ്ടിട്ടുണ്ട്. പുറത്തെ തൊലി ഒന്നു പൊട്ടിച്ച് രക്തം വരുത്തി കച്ചയിലാണ് വില്ല് കോർക്കുക. ഗരുഡൻ പറവയാണ് ഇപ്പോൾ സർവ്വസാധാരണം. കൊക്കും ചിറകും ശരീരത്തിൽ വച്ചു കെട്ടി ചമയങ്ങൾ അണിഞ്ഞ് മുഖത്ത് ചായം തേച്ച് നൃത്തമാടുന്ന ഗരുഡൻ പറവ കാണാൻ തന്നെ ഒരു കൗതുകമുണ്ട്.പ്രതാനുഷ്ഠാനങ്ങളോടെ വേണം ഈ അനുഷ്ഠാനകലയിൽപ്പങ്കെടുക്കാൻ .ചെണ്ട മദ്ദളം ഇലത്താളം ആണ് വാദ്യ അകമ്പടി. ഇവിടെ പാണ്ടിമേളത്തോടു കൂടിയാണ് ഗരുഡൻ പ റവ. ഒമ്പത്കരകളുടെ അധിപയാണ് കാരിപ്പടവത്ത് കാവിലമ്മ. ദേശതാലപ്പൊലിയും ഗരുഡൻ പറവയും ഈ ദേശങ്ങളിൽ നിന്നൊക്കെ വന്നു കണ്ടിട്ടുണ്ട്. ഇപ്പോൾ ഓരോ കുടുംബക്കാരും ഇത് ഒരു വഴിപാട് പോലെ ചെയ്യാറുണ്ട്. ഇത്തവണ പന്ത്രണ്ടോളം ഗരുഡന്മാർ പലിടങ്ങളിൽ നിന്ന് ഘോഷയാത്ര ആയി ക്ഷേത്രമൈതാനത്തിൽ എത്തി നടയിലേക്ക് ആഘോഷമായി നീങ്ങുന്നു കുംഭഭരണിയുടെ വർണ്ണാഭമായ ഈ അനുഷ്ഠാന കല മനസിന് ഹരം പകരുന്നതാണ്. ഭക്തർക്ക് സായൂജ്യവും
Tuesday, February 13, 2024
കുറിച്ചിത്താനം കാരിപ്പടവത്ത് കാവിൽ മുടിയേറ്റ് [ നാലുകെട്ട് -567]ഈ നാലു കെട്ടിലെ ഭരദേവതയുമായുള്ള ബന്ധമാകാം പണ്ട് കാവിൽ നിന്ന് ഇവിടെ ഇറക്കി പൂജപതിവുണ്ടായിരുന്നത്. കുംഭഭരണിയുടെ അനുഷ്ഠാന കലയായ മുടിയെറ്റ് ഇത്തവണ തന്ന അനുഭൂതി ഒന്നു വേറേ തന്നെയായിരുന്നു. മുടിയേററിന് കഥകളിയോടും ചാക്യാർകൂത്തിനോടും ചെറിയ സാമ്യം ഉണ്ട്. ഒരു അനുഷ്ടാന കല ആയതു കൊണ്ട് തന്നെ ഇതിൻ്റെ ദൈവിക ചടങ്ങുകൾ അനവധിയാണ് കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി ,പ്രതിഷ്ഠാ പൂജ, കളം മായ്ക്കൽ ഇവയാണ് ആദ്യം നടക്കുക. ആദ്യം ശിവനും നാരദനും ആണ് രംഗത്ത് വരുക. ദാരിക നേക്കൊണ്ടുള്ള ശല്യം ശിവഭഗവാനെ നാരദമഹാമുനി വിശദീകരിച്ചു കൊടുക്കുന്നു. ദാരികനെ നിഗ്രഹിച്ച് ഭൂമിയെ രക്ഷിക്കണമെന്നപേക്ഷിക്കുന്നു. ദാരിക വധത്തിനായി ഭദ്രകാളിയെ ചുമതലപ്പെടുത്തുന്നു. പിന്നെ ദാരികൻ്റെ പുറപ്പാടാണ്. ഓടിനടന്ന് സകലതും നശിപ്പിച്ച് തന്നോട് യുദ്ധം ചെയ്യാൻ ധൈര്യമുള്ളവരെ വെല്ലുവിളിച്ച് ചടുല നൃത്തം ചെയ്യുന്നു.പിന്നെ ഭദ്രകാളിയുടെ പുറപ്പാടാണ്. ഭീകരമായ യുദ്ധം നടക്കുന്നു. അവസാനം ദാരികനും കൂട്ടരും പാതാളത്തിൽ ഒളിയ്ക്കുന്നു. രാത്രി ആയാൽ മായാ യുദ്ധത്തിൽ കാളിയെ തോൽപ്പിക്കാം. അതായിരുന്നു ദാരികൻ്റെ ഉദ്ദേശം.ഇതു മനസിലാക്കിയ കാളി തൻ്റെ മുടി കൊണ്ട് സൂര്യബിംബം മറയ്ക്കുന്നു. രാത്രി ആയി എന്നു കരുതി യുദ്ധത്തിനായി ദാരികനും കൂട്ടരും തിരിച്ചെത്തുന്നു. കാളിമുടി മാറ്റി. സൂര്യബിംബം തെളിഞ്ഞു. പിന്നെ നടന്ന ഭീകര യുദ്ധത്തിൽ ദാരികനെയും കൂട്ടരേയും കാളി വധിക്കുന്നു. പിന്നെ കാളിയുടെ കോപം തണുപ്പിക്കാനുള്ള ശ്രമമായി.നിലവിളക്കും, പന്തവും, ഇടക്ക് തെളളി എറിഞ്ഞുണ്ടാകുന്നതീ ജ്യാലയും കാളിയുടെ അലർച്ചയും ഒരു വല്ലാത്ത കാഴ്ച്ചാനുഭവമാണ് ഭക്തർക്ക് നൽകുന്നത്. തിരുമറയൂർ വിജയൻ മാരാരും സംഘവുമാണ് ഇത്തവണത്തെ മുടിയേറ്റ് അരങ്ങേറിയത്.തിരുമ റയൂർ ഗിരിജൻ മാരാരുടെ കാളി കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കുടുബാംഗമാണ് വിജയൻ മാരാർ എന്നു മനസിലാക്കുന്നു.
Friday, February 2, 2024
കാരിപ്പടവത്ത് കാവ് --{നാലുകെട്ട് - 566 ]കുറിച്ചിത്താനം കാരിപ്പടവത്തുകാവിൽ കുംഭഭരണി.ആ ജനകീയ ഉത്സവത്തിൻ്റെ കേളികൊട്ട് ആരംഭിച്ചു കഴിഞ്ഞു. എൻ്റെ തറവാടുമായി ആചാരങ്ങൾ ഇടകലർന്ന് കിടക്കുന്ന കാരിപ്പടവത്ത് കാവിനേപ്പറ്റിയുള്ള ഓർമ്മകൾ ഇന്നും മനസിൽ ഞാൻ സൂക്ഷിക്കുന്നു..ഒമ്പത് കരകൾക്ക് അധിപയായ ഭദ്രകാളിയാണ് അവിടുത്തെ പ്രധാന പ്രതിഷ്ഠ . ഇവിടേക്ക് കുംഭഭരണിക്ക് ഇറക്കിപ്പൂജ പതിവുണ്ടായിരുന്നു . തറവാട്ടിലെ പരദേവതാ സങ്കല്പ്പവുമായുള്ള സാമ്യമോ അടുപ്പമോ ആയി ആണ് ഇതിനെ സാക്ഷിപ്പെടുത്തുന്നത് . ഏതാണ്ട് ആയിരം വർഷത്തിൽ താഴെ പഴക്കത്തിന് രേഖകളുള്ള ഈ അതിപ്പുരാതന ക്ഷേത്രത്തിൽ ഭദ്രകാളിക്കൊപ്പം ശിവനും ,ദുർഗ്ഗയും ഉണ്ട് . ഈ ശയ്വ സകല്പ്പത്തിന് "കൊച്ചേറ്റുമാനൂരപ്പൻ " എന്ന് പഴമക്കാർ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട് . മൂന്ന് പ്രധാന മൂർത്തികൾ ഒരു ചുറ്റംമ്പ ലത്തിനുള്ളിൽ പടിഞ്ഞാട്ട് ദർശനമായി ! ഇതൊരപൂർവതയാണ് . "കലംകരിക്കൽ " പുത്തരി നിവേദ്യവുമായി ബന്ധപ്പെട്ടതാണ ന്നുതോന്നുന്നു . പുതിയ മങ്കലവുമായി ആയിരക്കണക്കിന് ഭക്തർ ഇവിടെ എത്തുന്നു ക്ഷേത്രത്തിൽ നിന്നുതന്നെ അതിൽ പാകം ചെയ്ത് പൂജിച്ച് നിവേദ്യം നല്കും . മുടിയേറ്റും ,ഗരുഡൻ തൂക്കവും ,ഒറ്റത്തൂക്കവും ഉണ്ണിയെ കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ചിട്ടുണ്ട് .അതുപോലെ ക്ഷേത്ര മൈതാനത്തിന്റെ ഒരു മൂലക്ക് കൊഴി വെട്ടുവരെ ഉണ്ടായിരുന്നുവത്രേ .അവരുടെ നല്ല താളത്തിൽ ഉള്ള കൊട്ടും തലയാട്ടംകളിയും അന്ന് ഉണ്ണിയുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ട്ടിച്ചിരുന്നു .ഇന്നും ആ താളത്തിലുള്ള ഉടുക്കുകൊട്ടും പാട്ടും കേൾക്കാൻ ഭരണി ദിവസം അവിടെ സമയം ചെലവഴിക്കും. ദേവിയോടുള്ള ആ അർപ്പണ മനോഭാവത്തിലുള്ള ആ പാട്ടിൻ്റെയും നൃത്തത്തിൻ്റെയും ഹരവും, ലയവും ഒന്നു വേറേയാണ്. നിഷ്ക്കളങ്കമായ ഭക്തി എന്നു പലപ്പഴും തോന്നിയിട്ടുണ്ട് ഗുരുവായൂരിൽ മേൽപ്പത്തൂരിന്റെ "നാരായണീയം "പോലെ പ്രസിദ്ധമാണ് മഠ൦ ശ്രീധരൻ നമ്പൂതിരിയുടെ "അ൦ബികാഷ്ട്ടപ്രാസം " . ഒരുവർഷത്തെ ഈ ക്ഷേത്രത്തിലെ ഭജനത്തിനിടെ രചിച്ച ഈ ദേവീ സ്തുതി 120 -ശ്ലോകങ്ങൾ അടങ്ങിയതാണ് . പ്രസിദ്ധ ഭിഷഗ്വവരൻ ആയിരുന്ന ഈ കവി ശ്രേഷ്ട്ടൻ ഈ താറവാട്ടിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത് . ഈ ബന്ധം ഉണ്ണി എന്നും ഒരഭിമാനമായി കരുതിയിരുന്നു .ഒരമ്പലത്തിൻ്റെ അന്തരീക്ഷത്തേക്കാൾ പ്രത്യേക തയുണ്ട്കാവു കളുടെ ആരാധനാരീതിക്ക് .കൂടുതൽ ജനകീയ മാണന്നു തോന്നണൂ. ഒമ്പതു കരകൾക്കധിപയായ ദേവീ സന്നിധിയിൽ നവരാത്രിയും പ്രധാനമാണ്.
Subscribe to:
Posts (Atom)