Wednesday, May 1, 2019

മാർ വലിന്റെ അവഞ്ചേഴ്സ്കണ്ടു മുത്തശ്ശാ [ അച്ചു ഡയറി-286 ]

മുത്തശ്ശാ അച്ചു അവഞ്ചേഴ്സ് എന്ന സിനിമ കണ്ടു.അച്ചൂന് ഇഷ്ടമുള്ള മെയിൻ ഹീറോസ് ഒക്കെ ഒന്നിക്കുന്ന സിനിമ! മിക്കവാറും ഇത് ഇങ്ങിനെയുള്ള അവസാനത്തെ സിനിമയാകും. മൂന്നു മണിക്കൂർ നീണ്ട ഒരു വലിയ സിനിമ. അത് എഴുതിയ സ്റ്റാൻലി മരിച്ചു പോയി മുത്തശ്ശാ. അത് പോലെ മാർവെൽ കമ്പനി ഡിസ് നിക്ക് വിറ്റു എന്നറിയുന്നു.മാർ വൽ കോമിക്സിൽ 21 സിനിമ ഇറങ്ങി. ഇരുപത്തിരണ്ടാമത്തേതാണിത്.

സ്പൈഡർ മേൻ, ഹൾക്ക്, അയൺമെൽ, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിഎല്ലാവരും ഈ സിനിമയിൽ ഉണ്ട്. ഈ സിനിമയിലെ വില്ലൻ ടാനോസ് ഈ യൂണിവേഴ്സിലെ പകുതി ജീവജാലങ്ങളെ കൊല്ലാൻ തീരുമാനിക്കുന്നു. ബാക്കി ഉള്ളവർക്ക് സുഖമായി ജീവിക്കാനാണ് അങ്ങിനെ ചെയ്യുന്നതു്. യൂണിവേഴ്സിൽ പലിടങ്ങളിൽ നിന്നുള്ള അഞ്ച് സൂപ്പർ പവ്വർ സ്റ്റോൺ കൊണ്ടുവന്ന് അതുകൊണ്ട് അത് ചെയ്യാനാണ് ടാനോസ് പ്ലാൻ ചെയ്തത്. അതു തടയാനാണ് ഇവരെല്ലാം ഒത്തുകൂടുന്നത്. ഈ പോരാട്ടത്തിൽ ടാനോസിനേയും അയാളുടെ പടയാളികളേയും ഇവർ നശിപ്പിക്കുന്നു. ആ കല്ലുകൾപതിച്ച കയ്യുറ ഉപയോഗിച്ച് സാപ്പ് ചെയ്തു് അയൺ മേൻ ആണയാളെ കൊല്ലുന്നത്. പക്ഷേ അതിന്റെ ശക്തി താങ്ങാനാവാതെ അയൺ മേൻമരിക്കുന്നു. അതാ അച്ചൂന് സങ്കടായേ. അയൺ മേൻമരിക്ക ണ്ടായിരുന്നു.
അതുപോലെ ഇവരെല്ലാവരും ഒന്നിച്ച ഒരു സിനിമ ഇനി ഉണ്ടാകില്ലന്നറിഞ്ഞപ്പോൾ അച്ചൂന് വിഷമായി. രാത്രി അച്ചു സ്വപ്നത്തിൽ ഇത് പറഞ്ഞു കരഞ്ഞു എന്നമ്മ പറഞ്ഞു. ഏതായാലും അച്ചൂന് സങ്കടായി.....

No comments:

Post a Comment