അലക്സാണ്ടറുടെ കത്ത്....
[ കുറ്റാന്വേഷണ കഥ] by അനിയൻ തലയാറ്റും പിള്ളി [aniyantn@gmail.com] കഥാപാത്രങ്ങൾ 1. ഡിക്റ്ററ്റീവ് നന്ദ ഗോപാൽ വർമ്മ 2. റാത്തോട് [വർമ്മയുടെ സഹായി ] 3. അലക്സാണ്ടർ 4. മുരുകൻ 5 ചന്ദ്രൻ സീൻ - 1 [ രാവിലെ പത്തു മണി.ഡിക്റ്ററ്റീവ് നന്ദ ഗോപാൽ വർമ്മ തന്റെ ഓഫീസിൽ കസേരയിൽ ഇരിക്കുന്നു. മേശപ്പുറത്ത് ലാപ്ടോപ്പ്. സഹായി റാത്തോഡ്കത്തുകൾ പരിശോധിക്കുന്നു.] റാത്തോഡ്. :- സർ വിചിത്രമായൊരുകത്ത്.അയാളുടെ മുറ്റത്തെ മോഷണം പോയ ടൈൽസ് അന്വേഷിക്കണമെന്ന്. ഇത് വെയ്സ്റ്റ് ബോക്സിൽ തട്ടാം. വർമ്മ :- വരട്ടെ അതൊന്നുറക്കെ വായിക്കൂ. [ റാത്തോട് കത്ത് ഉറക്കെ വായിക്കുന്നു ] പ്രിയപ്പെട്ട വർമ്മ സാറിന്, വളരെ നിസാരമായ ഒരു കാര്യത്തിനാണ് ഈ കത്ത് എന്നു തോന്നുന്നുണ്ടങ്കിൽ ക്ഷമിക്കണം.കഴിഞ്ഞ രാത്രി എന്റെ മുറ്റത്തിട്ടിരിക്കുന്ന ടൈൽ ഇളക്കി മോഷ്ടിക്കാൻ ഒരു ശ്രമം നടന്നു.. ഈ ആഴ്ച്ച ഇതു മൂന്നാമത്തെ തവണയാണ് ശ്രമിക്കുന്നത്. ഞാൻ അമേരിക്കയിൽ ആയിരുന്നു. ഇപ്പോൾ വീട് പുതുക്കിപ്പണിത തേ ഉള്ളു. സാമൂഹിക വിരുദ്ധരാകാനും മതി. അങ്ങയെപ്പോലെ പ്രസിദ്ധനായ ഒരാൾക്ക് എന്തിനാണ് ഇങ്ങിനെ ഒരു കത്തെഴുതിയതു് എന്ന് എനിക്കിപ്പഴും അറിയില്ല. എന്ന് സ്നേഹത്തോടെ അലക്സാണ്ടർ കുരു ശിങ്ങൽ. ഫോൺ No..... റാന്തോട്:- ഒരമേരിക്കക്കാരന്റെ ഹുങ്ക് വർമ്മ :- അങ്ങിനെ പറയാൻ വരട്ടെ. ഇതു കേട്ടിട്ട് രസം തോന്നുന്നു. നമുക്കവിടെ വരെ ഒന്നു പോകാം. കാറ് ഇറക്കൂ. സീൻ - 2 [അലക്സാണ്ടറുടെ വീടിന്റെ പൂമുഖം. ഒരു കാർ പാഞ്ഞു വന്ന് മുറ്റത്തു നിൽക്കുന്നു. വർമ്മയും, റാത്തോടും ഇറങ്ങുന്നു. അകത്തുനിന്ന് അലക്സാണ്ടർ ഓടി വരുന്നു ] അലക്സ്:- സർ അകത്തു വരൂ ഞാൻ കാത്തിരിക്കുകയായിരുന്നു. കുടിക്കാൻ "ഹോട്ട് ഓർ സോഫ്റ്റ്". വർമ്മ :- ഒന്നും വേണ്ട. കാര്യങ്ങൾ വിശദമായി പ്പറയൂ. [അലക്സാണ്ടർ കാര്യങ്ങൾ വിശദീകരിക്കുന്നു.] വർമ്മ :- മറ്റെന്തെങ്കിലും വിലപിടിപ്പുള്ളത് ഇവിടെ നിന്നു നഷ്ടപ്പെട്ടിട്ടുണ്ടോ? അലക്സ്:- ഒന്നുമില്ല. സാറെന്നെ കളിയാക്കരുത് ഈ നിസാര കാര്യത്തിന് അങ്ങയെ സമീപിച്ചതിന്. അങ്ങയുടെ വിലയേറിയ സമയം...... വർമ്മ :- ഇഷ്ട്ടികമോഷ്ട്ടിക്കാൻ മാത്രം ഇത്ര റിസ് ക്കെടുത്ത് ഒരു കള്ളൻ. അതും ചുവന്ന ഇഷ്ടിക മാത്രം.വി ചിത്രമായിരിക്കുന്നു. വേറെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് ഉറപ്പല്ലേ? അലക്സ്: അതേ. വർമ്മ :- എനിക്കാ സ്ഥലം ഒന്നു കാണണം. [ മൂന്നു പേരും മുറ്റത്തേക്കിറങ്ങുന്നു. മുറ്റത്ത് പല നിറത്തിലുള്ള ടൈൽ നല്ല ഡിസൈനിൽ പാകിയിരിക്കുന്നു.] വർമ്മ:- ഈ കള്ളന് ചുവന്ന കല്ലിനോട് മാത്രം ഇത്രസ് നേഹം. അതും ഒരു നിരയിലുള്ളതിനോട് മാത്രം. [വർമ്മ അവിടെ മുഴുവൻ പരിശോധിക്കുന്നു.] വർമ്മ :- ഒന്നോടെ ആലോചിച്ചു നോക്കൂ കഴിഞ്ഞ ദിവസങ്ങളിൽ എന്തെങ്കിലും മോഷണം പോയോ എന്ന്. അലക്സ്:- ഇല്ല.എന്നാൽ എന്തെങ്കിലും കാണാതെ പോയോ എന്നു ചോദിച്ചാൽ... വർമ്മ :- പറയൂ. അലക്സ്:- ഒരു വലിയ സ്വർണ്ണമാല. അവളുടെ കുടുംബത്തിൽ പരമ്പരാഗതമായി കൈമാറി വന്നതാണ്. മരണസമയത്ത് അവൾക്ക് അവളുടെ അമ്മ കൊടുത്തതാണ്. അതിനോട് അവൾക്കുള്ള സെന്റിമെൻസ് വലുതാണ്. ഇത്തവണ വന്നപ്പോൾ അമേരിക്കയിൽ നിന്ന് ഒരു ഖയ മ ണ്ട് ലോക്കറ്റ് കൊണ്ടുവന്നു.അത് കോർക്കാനാണത് ലോക്കറിൽ നിന്നെടുത്തതു്. അത് ബാങ്ക് ലോക്കറിൽ തന്നെ തിരിച്ചു വച്ചേക്കാം എന്നവൾ പറഞ്ഞിരുന്നു. വച്ചു കാണും. വർമ്മ :- ലോക്കർ താങ്ങൾക്ക് തുറക്കാമോ? അലക്സ്: പറ്റും. ഞങ്ങൾക്ക് ആർക്കു വേണമെങ്കിലും പിറ്റും. വർമ്മ :- ഇന്നുതന്നെ അതുറപ്പു വരുത്തൂ എന്നിട്ട് എന്നെ വിളിക്കൂ. അലക്സ്: ശരിസാർ. വർമ്മ :- ആരാണ് ഈ ടൈയിൽ ഇട്ടത്. അലക്സ്: ഗുഡ് വിൽ കൺട്രക്ഷൻ. അതിന്റെ പ്രൊപ്രൈറ്റർ ചന്ദ്രൻ എന്റെ ഫ്രണ്ടാണ്. വർമ്മ :- ടൈൽ പാകിയത് ആരാണ് നന്നായിട്ടുണ്ട്. എനിയ്ക്കും കുറച്ചു വർക്ക് ഉണ്ടായിരുന്നു. അയാളെത്തന്നെ കിട്ടണം. അലക്സ്:- മുരുകനാണ്. കഴിഞ്ഞ ആറുമാസമായി ചന്ദ്രന്റെ പണിക്ക് മേൽനോട്ടം വഹിക്കുന്നത്. അവൻ ഈ കുടുബത്തിലെ ഒരംഗത്തിന്റെ കൂട്ടാണ്. എന്റെ അൾ സേഷ്യന് തീറ്റ കൊടുക്കുന്നതു മുതൽ കളിപ്പിക്കുന്നത് വരെ അവനാണ്. വർമ്മ "ഞങ്ങൾ ഇറങ്ങുന്നു.മാലയുടെ കാര്യം വിളിച്ചു പറയൂ. സീൻ - 3 [ വർമ്മയുടെ ഓഫീസ്. ഫോൺ ബല്ല് അടിക്കുന്നു. വർമ്മ വന്നെടുക്കുന്നു."സാർ ഇതു ഞാനാണ്. ലോക്കറിൽ മാലയാല്ല. അവളെ വിളിച്ചിരുന്നു ഞാൻ വച്ചു കാണും എന്നാണവൾ വിചാരിച്ചത് " വർമ്മ :- ഞാൻ നാളെ വരാം [ഫോൺ താഴെ വക്കുന്നു. റാത്തോട് കടന്നു വരുന്നു.] വർമ്മ: നമുക്ക് ഗുഡ് വിൽകൺട്രക്ഷൻ ഓഫീസ് വരെ ഒന്നു പോകാം. [ രണ്ടു പേരും തയാറായി പുറത്തിറങ്ങുന്നു ] സീൻ - 4 [ ഗൂഡ്‌വിൽ കൺട്രക്ഷന്റെ ഓഫീസ്. വർമ്മയും റാത്തോഡും അവിടെ എത്തുന്നു. ചന്ദ്രൻ ഓടി ഇറങ്ങി വരുന്നു. അവരെ ഒരു ചെറിയ മുറിയിലേക്ക് ആനയിക്കുന്നു.] ചന്ദ്രൻ :- പ്രസിദ്ധ സി റ്റക്റ്റീവ് നന്ദ ഗോപാൽ വർമ്മ. അങ്ങിവിടെ. ഒന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ അവിടെ വന്നേ നേ. വർമ്മ:- ഞങ്ങൾ വന്നത് ഒരു ബിസിനസ് കാര്യം സംസാരിക്കാനാണ്. ഞാൻ അലക്സാണ്ടറുടെ ടൈൽ വർക്ക് കണ്ടു. നന്നായിട്ടുണ്ട്. എനിക്ക് കുറേ വർക്കുണ്ട്. ആരായിരുന്നു പണിക്കാരൻ ചന്ദ്രൻ " മുരുകൻ. നല്ല പണിക്കാരനാണ്. ഓവർടൈം ചെയ്താലും ക്യാഷ് ഉണ്ടാക്കണം എന്നൊരു ചിന്തയേ ഒള്ളു. വർമ്മ :- വിശ്വസിക്കാമോ? ചന്ദൻ: നൂറുശതമാനം.അനാവശ്യമായി ഒരു പൈസ ചെലവാക്കില്ല. കുടിയില്ല. പുകവലിയില്ല. ഇങ്ങിനെ ഒള്ളവരെ കിട്ടാൻ വിഷമം വർമ്മ:- നാളെ രണ്ടു മണിക്ക് അവനോട് അലക്സാണ്ടറുടെ വീട്ടിൽ വരാൻ പറയൂ. ഞങ്ങൾ അവിടെക്കാണും. ചന്ദ്രൻ :- രണ്ടു മണിക്കു തന്നെ വന്നിരിക്കും സാർ. ഞാനും വരാം. വർമ്മ :- ശരി. ഞങ്ങൾ ഇറങ്ങുന്നു. [വർമ്മയെ കാറിനടുത്തു വന്ന് ചന്ദ്രൻ യാത്ര ആക്കുന്നു ] സീൻ - 5 [അലക്സാണ്ടറുടെ വീട് .ആരേയെപുറത്ത് പ്രതീക്ഷിച്ച് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഒരു കാർ മുറ്റത്ത്. വർമ്മ സാറിനെ അലക്സാണ്ടർ ഓടി വന്നു സ്വീകരിക്കുന്നു. മൂന്നു പേരും കൂടി അകത്തേക്ക് പോകുന്നു ] അലക്സ്:- ഇഷ്ടിക ക്കേസ് എന്നു പറഞ്ഞ് അങ്ങയെ വരുത്തി എങ്കിലും ഇന്ന് ആ മാലയുടെ കേ സാണ് അങ്ങ് പരിഹരിച്ചു തരണ്ടത്.- അത് എങ്ങിനേയും കണ്ടെടുത്തു തരണം. വർമ്മ :-"ഏതാണ്ട് നാലു മാസത്തോളം ആയില്ലേ. അതത്ര എളുപ്പമല്ല. അലക്സ്: അമൂല്യമായ ആ മാലയുടെ സെന്റിമെൻസ് ഞാൻ പറഞ്ഞല്ലോ? കിട്ടിയാൽ അതിന്റെ വിലയുടെ അമ്പതു ശതമാനം അങ്ങയുടെ ഫീസ്. വർമ്മ :- ഈ മുറ്റത്തിന്റെ ഒഴിമുഴുവൻ പോയി. ആ ടൈൽ നിരത്തിയവനോട് ഞാൻ വരാൻ പറഞ്ഞിട്ടുണ്ട് .വരുമ്പോൾ ആ കുത്തി ഇളക്കിയ ഭാഗം മാത്രം ഒന്നിട്ടു തരാൻ പറയണം. അലക്സ്:- പിന്നേം സാറ് ആ ടൈലിന്റെ പുറകേ ആണല്ലോ? എനിക്കൊരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം. വർമ്മ :-( ചിരിക്കുന്നു ] ഞാൻ പറഞ്ഞ പോലെ പറയൂ? മുരുകൻ വരുന്നുണ്ടന്നു തോന്നുന്നു എനിക്ക് കുറെ വർക്ക് ഉണ്ടന്നാ അവനോട് പറഞ്ഞിരിക്കുന്നത്. സീൻ - 6 [അലക്സാണ്ടറുടെ വീടിന്റെ മുറ്റം. വർമ്മ മുറ്റത്തിട്ടിരിക്കുന്ന ടൈൽസ് പരിശോധിക്കുക്കുന്നു. പൊക്കറ്റിൽ നിന്നും ഒരുലൻസ് എടുത്തു ഒരോ ഇഷ്ടികയും പരിശോധിക്കുന്നു. നടുക്കായുള്ള ഒരു റഡ് ടൈലിൽ എത്തി നിൽക്കുന്നു. ചിരിച്ചു കൊണ്ട് അവരുടെ അടുത്ത് തിരിച്ചെത്തുന്നു ] വർമ്മ :- നിരത്തിയത് നന്നായിട്ടുണ്ട്. പിന്നെ ഒരു കാര്യം ചോദിക്കാൻ വിട്ടു. മോഷണശ്രമം നടന്ന രാത്രി പട്ടി വല്ലാതെ കുരച്ചിരുന്നോ? കാരണം കൂട്ടിൽ കിടക്കുന്ന പട്ടിക്ക് കാണാൻ പാകത്തിനാണല്ലോ മുറ്റം. അലക്സ്:- ഇല്ല കുരച്ചാൽ ഞാൻ അറിയണ്ടതാണ്. ആദ്യത്തെ രണ്ടു പ്രാവശ്യം ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. അലക്സാണ്ടർ: - ഹാ.മുരുകൻ വന്നല്ലോ [ഒരു ചെറുപ്പക്കാരൻ സൈക്കിളിൽ വരുന്നു. സൈക്കിൾ സ്റ്റാന്റിൽ വച്ച് നടന്നു വരുന്നു ] മുരുകൻ:- രണ്ടു മണിക്ക് വരാൻ പറഞ്ഞിരുന്നു. അലക്സ്:- രണ്ടുകാര്യം. ഒന്ന് സാറിന് കുറച്ചു ടൈലിന്റെ പണിയുണ്ട് പിന്നെ കുറേ ടൈൽ പൊട്ടിപ്പോയിട്ടുണ്ട് അതൊന്നിട്ടുതരണം. [വർമ്മ അവനെത്തന്നെ ശ്രദ്ധിക്കുന്നു. അവന്റെ കണ്ണിൽ ഒരു തിളക്കം.] മുരുകൻ:- അത് ഞാൻ തന്നെ ഇട്ടു തരാം. സാറതിനൊന്നും തരണ്ട. കാരണം ഇട്ടതു ശരിയാകാത്തതു കൊണ്ടല്ലേ ഇളകിപ്പോയത്. വർമ്മ :- വേഗം പണി തീർക്കാൻ ആളെ കൂട്ടിക്കൊ? മുരുകൻ :- വെണ്ട സാർ ഞാൻ തന്നെ ചെയ്തോളാം. തിരക്കുപിടിച്ച പണിയിലാണ് അതുകൊണ്ട് ഞാൻ രാത്രി വന്നു ചെയ്തു കൊള്ളാം. [ചന്ദ്രൻ ഓടിക്കിതച്ചു വരുന്നു ] വർമ്മ :- ചന്ദ്രനും എത്തിയല്ലോ. നന്നായി. [വർമ്മ മുരുകന്റെ അടുത്തേക്ക് വരുന്നു.] വർമ്മ :- മുരുകൻ എനിക്കൊരുപകാരം ചെയ്തു തരണം. മുരുകൻ:- സർ പറയൂ വർമ്മ ,:- ഈ അലക്സാണ്ടറുടെ മോഷണം പോയ മാല ഏതു ടൈലിന്റെ ചുവട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് പറയ്.എന്നിട്ടതങ്ങ് എടുത്തു കൊടുത്തേക്ക്. മ്രുരുകൻ ഒന്നു ഞ ട്ടുന്നു. ബാക്കിയുള്ളവർ അത്ഭുതത്തോടെ വർമ്മയേ നോക്കുന്നു ] മുരുകൻ:- എന്താ സാറു പറയുന്നേ?[ മുരുകന്റെ ശബ്ദത്തിൽ ഒരു വിറയൽ ) വർമ്മ :- ഞാൻ പറഞ്ഞതുപോലെ ചെയ്യ്. അലക്സാണ്ടർ: - എനിക്കൊന്നും മനസിലാകുന്നില്ല. വർമ്മ:- ഞാൻ നടന്ന കാര്യങ്ങൾ ഒന്നു വിശദീകരിച്ചു നോക്കാം. ശരിയാണോ എന്ന് മുരുകൻ പറഞ്ഞാൽ മതി. സീൻ - 7 [ ഇത് ഫ്ലാഷ് ബാക്കായി കാണിക്കാം] അലക്സാണ്ടറുടെ പണി നടക്കുന്ന വീട്.പണിക്കിടെ എന്തോ സാധനം എടുക്കാൻ മുരുകൻ വീട്ടിനകത്തു കയറുന്നു. മേശപ്പുറത്ത് ഊരി വച്ച ഒരു സ്വർണ്ണമാല കാണുന്നു.നാലുപാടും ഒന്നു നോക്കി അത് വേഗം കൈക്കലാക്കുന്നു. വേഗം പുറത്തിറങ്ങുന്നു.മാല നഷ്ടപ്പെട്ടതറിഞ്ഞ് പണിക്കാരെ പരിശോധിച്ചാൽ പിടിക്കപ്പെടും എന്നു മനസിലാക്കിയ മുരുകൻമാല പണി നടക്കുന്ന ഒരു ടൈലിനടിയിൽ ഒളിക്കുന്നു സിമിന്റിട്ട് ഉറപ്പിക്കുന്നു. ഉളികൊണ്ട് ആ ചുവന്ന ടൈലിൽ ഒരു കുരിശടയാളം ഇടുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ അടുത്ത ടൈലും നിരത്തുന്നു,.അന്ന് എല്ലാവരും കൂടി ഉത്സാഹിച്ച് അന്നു തന്നെ ടൈൽ ഇട്ട് തീർക്കുന്നു. മുരുകൻ ആ ടൈലിന്റെ സ്ഥാനം ഒന്നു കൂടെ ഉറപ്പാക്കുന്നു. പിന്നെ മുരുകൻ പണിക്കു വന്നപ്പോൾ ടൈലിന്റെ പോളീഷിഗ് കഴിഞ്ഞിരുന്നു.മുരുകനിട്ട അടയാളം മാഞ്ഞു പോയിരുന്നു ] സീൻ - 8 [വീണ്ടും ക്യാമറാ അലക്സാണ്ടറുടെ മുറ്റത്തേക്ക് ] വർമ്മ :- ഞാൻ പറഞ്ഞതി ത്രയും ശരിയല്ലേ? ചുവന്ന ടൈൽ ആണന്നും മദ്ധ്യഭാഗത്താണന്നും മുരുകന റിയാമായിരുന്നു മുരുകൻമൂന്നു ദിവസമായി മാലക്കുവേണ്ടിയുള്ള ശ്രമമാണ് നമ്മൾ കണ്ടത്. ശരിയല്ലേ? മുരുകൻ:- സർ എന്തൊക്കെയാ പറയുന്നത് എനിക്കൊന്നുമറിയില്ല. വർമ്മ :- എന്നാൽ ഞാൻ പറയുന്ന ടൈൽ ഒന്ന് ഇളക്കി എടുത്തു തരണം. [വർമ്മ മുറ്റത്തിന്റെ മദ്ധ്യത്തിലുള്ള ഒരു ചുവന്ന ടൈൽ കാണിച്ചു കൊടുക്കുന്നു. ചന്ദ്രന്റെ തീ പാറുന്ന നോട്ടം അവനെ അനുസരിപ്പിക്കുന്നു. മുരുകൻ മനസില്ലാ മനസോടെ വിറയ്ക്കുന്ന കൈ കൊണ്ട് ആ ടൈൽ ഇളക്കി മാറ്റുന്നു. ആ ടൈലിനടിയിൽ സിമിന്റിൽ പൊതിഞ്ഞ് അലക്സാണ്ടറുടെ മാല ] [ ചന്ദ്രൻ ചാടി മുരുകന്റെ കേളറിപ്പിടിച്ചുയർത്തുന്നു. അടിക്കാനായി കയ്യോങ്ങുന്നു.] അലക്സ്:- വേണ്ട അവനെ പോലീസിൽ ഏൽപ്പിക്കാം. വർമ്മ ..:- എന്റെ അഭിപ്രായം മുരുകനെ വെറുതെ വിടണമെന്നാണ്. പ്രലോഭിപ്പിക്കാൻ പാകത്തിന് ഇത്ര വില കൂടിയ മാല അലക്ഷ്യമായി ഇട്ടനിങ്ങളും കുറ്റക്കാരനാണ്.അയാൾ നല്ല പണിക്കാരനാണ്.അയാളുടെ ഭാവി കളയണ്ട. മുരുകൻ :- സാർ. എന്നെ രക്ഷിക്കണം [പൊട്ടിക്കരയുന്നു.] അമ്മയുടെ ഒരോ പ്രേഷന് ഒരു വലിയ തുക വേണമായിരുന്നു. അതിനു ചെയ്തു പോയതാണ്. മാപ്പാക്കണം. അലക്സാണ്ടർ: മാല ആ ടൈലിന്റെ ചുവട്ടിലാണന്നും മുരുകനാണ തു ചെയ്തതെന്നും എങ്ങിനെയാണ് കണ്ടു പിടിച്ചത്. വർമ്മ :- അതു നിസാരം.ലൻസ് വച്ച് നോക്കിയപ്പോൾ മുരുകനിട്ട അടയാളം കാണാൻ സാധിച്ചു മുരുകന് കാഷ് അത്യാവശ്യമായിരുന്നു എന്ന് ചന്ദ്രനിൽ നിന്നും മനസിലായി. രാത്രി പട്ടി കുരച്ചില്ല എന്നത് പരിചയമുള്ള ആരോ ആണന്നു ഊഹിച്ചു.പിന്നെ പണി തന്നെ ചെയ്തു കൊള്ളാമെന്നും രാത്രി പണിയാമെന്നും പറഞ്ഞപ്പോൾ സംശയം ഇരട്ടിച്ചു. അലക്സ് :- ഇനി അങ്ങേക്ക് തരാമെന്നു പറഞ്ഞ പ്രതിഫലം അതിപ്പഴേ തന്നേക്കാം വർമ്മ :- അതിന്റെ പകുതി മൂരുകന് കൊടുത്തോളൂ. അവന്റെ അമ്മയുടെ ഓപ്പറേഷൻ നടക്കട്ടെ. പിന്നെ ചന്ദ്രൻ ഇതിന്റെ പേരിൽ അവനെ പിരിച്ചുവിടണ്ട. [എല്ലാവരും അത്ഭുതത്തോടെ വർമ്മയെ നോക്കുന്നു. മുരുകൻ കണ്ണീരൊലിപ്പിച്ച് കൂപ്പു കയ്യോടെ ഒരു നിൽപ്പാണ്] NB. സ യ റ ക്റ്റർക്ക് സൗകര്യത്തിന് അതിന്റെ "വൺ ലൈൻ സ്ക്രിപ്റ്റ് "പിന്നീട് വേണമെങ്കിൽ അയച്ചുതരാം
|
No comments:
Post a Comment