Saturday, April 27, 2019

അന്തർജനം..... [കീ ശക്കഥ-78]

നീണ്ട എട്ടു വർഷം എനിക്ക് നഷ്ടമായോ? രണ്ടു കുട്ടികളെപ്പോറ്റി വലുതാക്കുന്നത് വരെ അങ്ങിനെ ചിന്തിക്കാൻ സമയം കിട്ടിയില്ല എന്നതാണ് വാസ്തവം. ശോഭനമായൊ ഒരമേരിക്കൻ കരിയർ സ്വപ്നം കണ്ടാണ് ആ വിവാഹത്തിന് സമ്മതിച്ചത്.പിന്നീട് ഇങ്ങോട്ടു പൊന്നതും.
അന്ന് പഠനനത്തിൽ മിടുക്കിയായിരുന്നു. പഠിക്കണം. എവിടേയും ഒന്നാമതെത്തണം. പഠനത്തിന്റെ പടവുകൾ ഒന്നൊന്നായി, ഒന്നാമതായി ചവിട്ടിക്കയറി.ബിടെക്കും, എംടെക്കും,എം ബിയേയും എല്ലാം എന്റെ കാൽച്ചുവട്ടിലായി. ഇനി നല്ലൊരു ജോലി. നാട്ടിലൊരു ജോലിയിൽത്തളച്ചിടപ്പെടെ രു ത ന്ന് ഉറച്ചിരുന്നു.കഴിവുള്ളവർക്ക് ഏറ്റവും ഉയരത്തിലെത്താൽ പറ്റുന്നിടത്ത്.അതായിരുന്നു മോഹം. അതിനമേരിക്ക തന്നെ നല്ലതെന്നു തീരുമാനിച്ച നിമിഷമാണ് ഈ വിവാഹത്തിന് സമ്മതിച്ചത്. സ്നേഹ സമ്പന്നനായ ഭർത്താവ്.നല്ല കുടുംബം .സ്വപ്നം കാണാൻ പറ്റാത്ത ജീവിത സാഹചര്യങ്ങൾ ആദ്യം ആകെ ഭ്രമിച്ചു പോയി. അദ്ദേഹത്തിന്റെ Hi വിസയുടെ ഡിപ്പൻസന്റ് വിസയുമായാണ് ഞാനെത്തിയത്.സ്വന്തമായി ജോലി കിട്ടാൻ സാദ്ധ്യത ഇല്ല എന്നറിഞ്ഞത് അപ്പഴാണ്. സാരമില്ല ഉടനേ അദ്ദേഹത്തിന് ഗ്രീൻകാർഡ് കിട്ടും അന്ന് സ്വന്തമായി ജോലി കിട്ടാൻ വിഷമമില്ല.അതിനുള്ള കാത്തിരിപ്പായി പിന്നെ. ആദ്യ കുഞ്ഞ് പിറന്നപ്പോൾ അവന്റെ ജനനം അമേരിക്കയിൽ മതി എന്നു വച്ചു.അങ്ങിനെ അവൻ അമേരിക്കൻ സിറ്റിസ നാ യി.ഏതായും അവന് നാലുവയസു വരെ അവന്റെ കൂടെ വേണം. അടുത്തത് ഉടനെ വേണ്ട എന്നു കരുതിയതാണ് .എന്തായാലും ജോലിക്കിനിയും കാത്തിരിക്കണം. അതിനു മുമ്പ് കുട്ടികളുടെ പറക്കമുറ റണം. അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു അത്. രണ്ടാമത്തെ പെൺകുഞ്ഞ്. അതിനെ വളർത്താൻ നാലു വർഷം. ഇപ്പോൾ ജോലിഭാരം കൂടി.രണ്ടു കുട്ടികളേയും ശ്രദ്ധിക്കണം.അദേഹത്തിന്റെ ജോലിത്തിരക്കിനിടെ ഒന്നിനും സമയം കിട്ടില്ല.
രണ്ടാമത്തെ കുട്ടിയും സ്കൂളിൽ ചേർന്നു. ഇപ്പം ഒരു പണിയുമില്ല കുട്ടികൾക്ക് അവരുടെ ഫ്രണ്ട്സായി പ്രധാനം.അവർക്ക് എന്റെ സാമിപ്യം വലിയ അത്യാവശ്യമില്ലാതായി. എന്തോ ഒരു വല്ലാത്ത ഒറ്റപ്പെടൽ.വെറുതെ പെട്ടി തുറന്ന് സർട്ടിഫിക്കറ്റുകൾ., കിട്ടിയ മെഡലുകൾ എല്ലാം മേശപ്പുറത്തുനിരത്തി.അതിൽ നോക്കിയിരുന്നപ്പോൾ എനിക്ക് എന്നോടു തന്നെ പു ഛം തോന്നിത്തുടങ്ങി.ഇതിനായിരുന്നോ ഇത്രയും പഠിച്ചത്. പഴയ ആ തറവാട്ടിൽ നിന്ന് പെൺകുട്ടികൾക്ക് ഉപരിപഠനം അസാദ്ധ്യമായിരുന്നു.എന്റെ വാശിയും അച്ഛന്റെ സപ്പോർട്ടും.അല്ലങ്കിൽ അവിടെ ഏതെങ്കിലും ഇല്ലത്ത് ഒരന്തർജനമായി. കഷ്ടം. ഇന്നും ഈ അമേരിക്കയിലും അന്തപ്പുരത്തിനപ്പുറം കിടക്കാത്ത ഒരന്തർജനമല്ലേ. മുമ്പിലിരിക്കുന്ന സർട്ടിഫിക്കറ്റുകൾ ഒരു വലിയ ഭാരമായി എന്റെ മനസിനെ ഞരുക്കിത്തടങ്ങിയോ.?
ഇതിന്നായിരുന്നോ ഇത്ര വലിയ സ്വപ്നങ്ങളുമായി ഈ സമ്പന്ന ഭൂമിയിൽ എത്തിയത് . ഈ സമൃദ്ധിയുടെ നടുവിൽ ഒരന്തർജനമായി എത്രനാൾ. അന്തപുരം വിധിച്ച എന്റെ മുത്തശ്ശിയും അമ്മയും ഞാനും തമ്മിൽ എന്തു വ്യത്യാസം.
അപകടകരമായ ചിന്തകൾ മനസിന്റെ താളം തെറ്റിച്ചു തുടങ്ങി. മനസിനെ പിടിച്ചു നിർത്താൻ പറ്റാതെ വരുമോ?ആ ഭയം എന്റെ മനസിന്റെ പിരിമുറുക്കം പിന്നേയും കൂട്ടി.
" അവൾ ഭാഗ്യവതി.തങ്കക്കുടം പോലെ രണ്ടു മക്കൾ സ്നേഹസമ്പന്നനായ ഭർത്താവ്.നാട്ടിലാർക്കും സ്വപ്നം കാണാനാവാത്ത സുഖസമൃദ്ധി. " തികച്ചും ശരിയാണ്. പക്ഷേ മനസിന്റെ ഒരു കോണിൽ നിന്ന് ഒരു കർഷതാബോധം പത്തി വിടർത്തിത്തുടങ്ങി.അതിന്റെ വിഷജ്വാല എന്നെത്തന്നെ ഇല്ലാതാക്കുമോ എന്നു തോന്നിത്തുടങ്ങി,. എന്റെ പൊന്നുമക്കളും എന്റെ എല്ലാമെല്ലാമായ ഭർത്താവും എന്നിൽ നിന്നകലുന്നതായി ചിന്തിച്ചു തുടങ്ങി. നാട്ടിലെ ഇരുട്ടുമുറിയിലെ കരി റാന്തൽ എന്നെ മാടി വിളിക്കുന്ന പോലെ.


No comments:

Post a Comment