Monday, May 6, 2019
ഇരട്ട മരിക [നാലുകെട്ട് - 2 20] അന്നൊക്കെ ആ ഇരട്ട മരിക്ക നമ്മുടെ അടുക്കളയിലെ ഒരു സന്തത സഹചാരി ആയിരുന്നു.മരം കൊണ്ടുള്ള ആ മരികക്ക്, പളുപളെത്തി ളങ്ങുന്ന പാത്രങ്ങൾ വന്നപ്പഴും മനസിൽ ഒരു വലിയ സ്ഥാനം ഉണ്ടായിരുന്നു. സാധാരണ അത് പ്ലാവ്, വേങ്ങ എന്നിവ കൊണ്ടാണുണ്ടാക്കാറ്. വേങ്ങയുടെ ഔഷധ ഗുണം ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. സാധാരണ ഉപ്പു മരിക പോലെ അതിന് അടപ്പു കാണാറില്ല. നിലത്തു വച്ചാൽ ഒരു കാരണവശാലും മറിഞ്ഞു പോകാത്ത രീതിയിൽ ആണ് അതിന്റെ രൂപകൽപ്പന. മരപ്പാവില, ഉപ്പു മരിക, ചിരട്ടക്കയിൽ തുടങ്ങിയവ സർവ്വസാധാരണമായിരുന്നു അന്ന്. എന്നാൽ മൺപാത്രം അത്ര സർവ്വസാധാരണമായിക്കാണാറില്ല. അതിന് അന്ന് ഒരു പതിത്വം കൽപ്പിച്ചിരുന്നു.അതു് ഒരിക്കലും ശുദ്ധമാകില്ലന്നു മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാണതിന് കാരണം എന്നു മനസിലായിട്ടില്ല,
Subscribe to:
Post Comments (Atom)
No comments:
Post a Comment