Friday, May 17, 2019
Thursday, May 16, 2019
Monday, May 6, 2019
ഇരട്ട മരിക [നാലുകെട്ട് - 2 20] അന്നൊക്കെ ആ ഇരട്ട മരിക്ക നമ്മുടെ അടുക്കളയിലെ ഒരു സന്തത സഹചാരി ആയിരുന്നു.മരം കൊണ്ടുള്ള ആ മരികക്ക്, പളുപളെത്തി ളങ്ങുന്ന പാത്രങ്ങൾ വന്നപ്പഴും മനസിൽ ഒരു വലിയ സ്ഥാനം ഉണ്ടായിരുന്നു. സാധാരണ അത് പ്ലാവ്, വേങ്ങ എന്നിവ കൊണ്ടാണുണ്ടാക്കാറ്. വേങ്ങയുടെ ഔഷധ ഗുണം ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. സാധാരണ ഉപ്പു മരിക പോലെ അതിന് അടപ്പു കാണാറില്ല. നിലത്തു വച്ചാൽ ഒരു കാരണവശാലും മറിഞ്ഞു പോകാത്ത രീതിയിൽ ആണ് അതിന്റെ രൂപകൽപ്പന. മരപ്പാവില, ഉപ്പു മരിക, ചിരട്ടക്കയിൽ തുടങ്ങിയവ സർവ്വസാധാരണമായിരുന്നു അന്ന്. എന്നാൽ മൺപാത്രം അത്ര സർവ്വസാധാരണമായിക്കാണാറില്ല. അതിന് അന്ന് ഒരു പതിത്വം കൽപ്പിച്ചിരുന്നു.അതു് ഒരിക്കലും ശുദ്ധമാകില്ലന്നു മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാണതിന് കാരണം എന്നു മനസിലായിട്ടില്ല,
Thursday, May 2, 2019
അച്ചുവിന് അനന്യ കുട്ടിയെ കാണണം
അച്ചു ന് അനന്യക്കുട്ടിയെക്കാണണം [അച്ചു ഡയറി-287]
അച്ചു ഈ അമേരിക്കയിൽ ഇരുന്ന് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ സിംഗർ കാണാറുണ്ട്.അച്ചൂന്പാട്ടിഷ്ടാണ്. ഋതു കുട്ടനേം അനന്യക്കുട്ടിയേം ആണ് ഏറ്റവും കൂടുതൽ ഇഷ്ടം. അവരുടെ പാട്ടും വർത്തമാനവും ഇഷ്ടാണു്.
ഇന്നലെ അനന്യക്കുട്ടിയുടെ പാട്ട് അച്ചു കേട്ടു. "വ്യത്യസ്ഥനാം ഒരു "..... എന്നു തുടങ്ങുന്ന പാട്ട്. അതവൾ തെറ്റിക്കുമെന്ന് അച്ചു വിചാരിച്ചു. കാരണം ഡാൻസ് കളിച്ചു കൊണ്ടല്ലേ പാടുന്നത്. പക്ഷേ ഒരു വരി പോലും തെറ്റിയില്ല. എന്തു രസമായിട്ടാപാടിയത്. ഇതൊക്കെ എങ്ങിനെയാ ഓർത്തിരിക്കുന്നത്!
അച്ചൂന് ഒരു സിസ്റ്റർ ഇല്ല.അതാ അനന്യ കുട്ടിയെ ഇത്രയും ഇഷ്ട്ടം. ഒന്നു കാണണന്നുണ്ടായിരുന്നു. പാട്ട് നേരിൽ കേൾക്കാനാ. ഫെയ്സ് ബുക്കിൽ ഞാൻ ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കും. പാട്ടു മാത്രമല്ല സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ അവൾ അവിടേയും കസറും. ഒരു ചമ്മലുമില്ല.അനന്യക്ക് ഫസ്റ്റ് കിട്ടിയാൽ മതി ആയിരുന്നു.
ഫസ്റ്റ് കിട്ടാൻ ഞാൻ ഉണ്ണികൃഷ്ണനോട് പ്രാർത്ഥിക്കാറുണ്ട്. വ്യൂ വേഴ്സ് ആവശ്യപ്പെട്ടാൽ ഒരുപാട്ട് പാടാറുണ്ടല്ലോ.അച്ചുവിനും കൂട്ടുകാർക്കും വേണ്ടി ഒരു പാട്ട് അനന്യ യേക്കൊണ്ട് പാടിയ്ക്കാൻ എം.ജി. അങ്കിളിനോട് മുത്തശ്ശൻ പറയുമോ? അച്ചു ഇത്രയും ദൂരെ അമേരിക്കയിൽ ആയതു കൊണ്ടല്ലേ?

Wednesday, May 1, 2019
മാർ വലിന്റെ അവഞ്ചേഴ്സ്കണ്ടു മുത്തശ്ശാ [ അച്ചു ഡയറി-286 ]
മുത്തശ്ശാ അച്ചു അവഞ്ചേഴ്സ് എന്ന സിനിമ കണ്ടു.അച്ചൂന് ഇഷ്ടമുള്ള മെയിൻ ഹീറോസ് ഒക്കെ ഒന്നിക്കുന്ന സിനിമ! മിക്കവാറും ഇത് ഇങ്ങിനെയുള്ള അവസാനത്തെ സിനിമയാകും. മൂന്നു മണിക്കൂർ നീണ്ട ഒരു വലിയ സിനിമ. അത് എഴുതിയ സ്റ്റാൻലി മരിച്ചു പോയി മുത്തശ്ശാ. അത് പോലെ മാർവെൽ കമ്പനി ഡിസ് നിക്ക് വിറ്റു എന്നറിയുന്നു.മാർ വൽ കോമിക്സിൽ 21 സിനിമ ഇറങ്ങി. ഇരുപത്തിരണ്ടാമത്തേതാണിത്.
സ്പൈഡർ മേൻ, ഹൾക്ക്, അയൺമെൽ, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിഎല്ലാവരും ഈ സിനിമയിൽ ഉണ്ട്. ഈ സിനിമയിലെ വില്ലൻ ടാനോസ് ഈ യൂണിവേഴ്സിലെ പകുതി ജീവജാലങ്ങളെ കൊല്ലാൻ തീരുമാനിക്കുന്നു. ബാക്കി ഉള്ളവർക്ക് സുഖമായി ജീവിക്കാനാണ് അങ്ങിനെ ചെയ്യുന്നതു്. യൂണിവേഴ്സിൽ പലിടങ്ങളിൽ നിന്നുള്ള അഞ്ച് സൂപ്പർ പവ്വർ സ്റ്റോൺ കൊണ്ടുവന്ന് അതുകൊണ്ട് അത് ചെയ്യാനാണ് ടാനോസ് പ്ലാൻ ചെയ്തത്. അതു തടയാനാണ് ഇവരെല്ലാം ഒത്തുകൂടുന്നത്. ഈ പോരാട്ടത്തിൽ ടാനോസിനേയും അയാളുടെ പടയാളികളേയും ഇവർ നശിപ്പിക്കുന്നു. ആ കല്ലുകൾപതിച്ച കയ്യുറ ഉപയോഗിച്ച് സാപ്പ് ചെയ്തു് അയൺ മേൻ ആണയാളെ കൊല്ലുന്നത്. പക്ഷേ അതിന്റെ ശക്തി താങ്ങാനാവാതെ അയൺ മേൻമരിക്കുന്നു. അതാ അച്ചൂന് സങ്കടായേ. അയൺ മേൻമരിക്ക ണ്ടായിരുന്നു.
അതുപോലെ ഇവരെല്ലാവരും ഒന്നിച്ച ഒരു സിനിമ ഇനി ഉണ്ടാകില്ലന്നറിഞ്ഞപ്പോൾ അച്ചൂന് വിഷമായി. രാത്രി അച്ചു സ്വപ്നത്തിൽ ഇത് പറഞ്ഞു കരഞ്ഞു എന്നമ്മ പറഞ്ഞു. ഏതായാലും അച്ചൂന് സങ്കടായി.....

Subscribe to:
Posts (Atom)