എമിൽഡാ... [ കീ ശക്കഥ-72]
ജീൻസ്, ടി ഷർട്ട്.തൊളത്ത് ഒരു ബാഗ്. കയ്യിൽ ഒരു സൺഗ്ലാസ്.റിസോർട്ടിൽ വന്നിറങ്ങിയപ്പഴേ എല്ലാവരും ശ്രദ്ധിച്ചു.ഇഗ്ലണ്ടിൽ നിന്നാണ്. ഏതാണ്ട് ഒരു ഇരുപത്തി അഞ്ച് വയസു പ്രായം.ഒരു ഓൺലൈൻ കോളമിസ്റ്റ്, നല്ല ഒരു ബ്ലോഗ് റൈറ്റർ, ഫ്രീലാന്റ് ജേർണലിസ്റ്റ്. എമിൽ ഡയേപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. അവരുടെ ബ്ലോഗ് ഞാൻ ഫോളോ ചെയ്യുന്നുമുണ്ട്. നേരിട്ട് പരിചയപ്പെട്ടണം.തിരക്കൊഴിയട്ടെ. രാവിലെ തന്നെ കൊട്ടേജിൽ എത്തി. ഒരു ഇംഗ്ലീഷ് പെപ്പറും ഒരു റോസാപ്പൂവും. എമിൽ ഡക്ക് സന്തോഷമായി. "താങ്ക് യൂ.പ്ലിസ്" അവർ അടുത്ത കസേര ചൂണ്ടിക്കാണിച്ചു. എത്ര പെട്ടന്നാണവൾ സുഹൃത്തായതു്. പതിനഞ്ചാം വയസിൽ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും പിരിഞ്ഞതാണ്. അവിടെ അങ്ങിനെയാണ്. പറക്കാൻ അവർ പഠിപ്പിക്കും. പറക്കമുറ്റിയാൽ പിന്നെ സ്വതന്ത്രമാക്കും. എവിടെ എങ്കിലും പോയിപ്പണി എടുത്ത് പഠിക്കാം. ജോലി ചെയ്യാം. ഇവിടുത്തെ സാസ്ക്കാരിക പൈതൃകം. പരമ്പരാഗത ചികിത്സി സാരീതികൾ. സാമൂഹിക പശ്ചാത്തലം. ഇതെല്ലാം പഠിക്കാനാണ് ഒറ്റക്ക് ഇറങ്ങിത്തിരിച്ചത്.ആ തന്റെ ടവും കൂസലില്ലായ്മയും എനിക്കിഷ്ടപ്പെട്ടു.കേരളത്തിലെ സാമൂഹികി ചിറ്റു പാട്കളെപ്പറ്റിയാണ് അവൾ ആദ്യം ചോദിച്ചത്.കുറേ അവർ പഠിച്ചിട്ടുണ്ട്.ഇവിടെ അച്ഛനും അമ്മയും മക്കളും പേരമക്കളും ആയുള്ള അറ്റാച്ച്മെന്റ്, വയസായവർക്കുപോലും പേരമക്കളോടും മററുമുള്ള വൈകാരിക അടുപ്പം ഇതൊക്കെ അവൾക്കത്ഭുതമാണ്. ഇവിടെ സ്വന്തം വീടും ആ വീടിനു ചുറ്റും സ്നേഹം കൊണ്ട് കെട്ടിയിട്ടിരിക്കുന്ന ബന്ധങ്ങളും അവർക്കന്യമാണ്. ഇവിടുത്തെ അറേയ്ജീ ഡ് മാര്യേജിന്റെ സ്ഥിരത ഇതൊക്കെ അവരുടെ പഠന വിഷയമാണ്. " ഞാൻ എന്റെ പേരന്റ്സിനെ കണ്ടിട്ട് ഒരു പാടായി. ഞാൻ പൊന്നതിനു ശേഷം അവർ ഡിവോഴ്സ് ആയി.രണ്ടു പേരും വേറേ വിവാഹം കഴിച്ചു. ഞാൻ ഡാഡിയുടെ വിവാഹത്തിന് പോയിരുന്നു." അവർ അതൊരു സാധാരണ സംഭവം പോലെയാണ് പറഞ്ഞത്. " എമിൽഡയുടെ കുടുംബ ജീവിതം" വിവാഹം കഴിഞ്ഞില്ല. ഞാനും ജോർജ്ജും ഒന്നിച്ചു താമസിക്കുന്നു. വിവാഹം കഴിക്കണമോ എന്ന് രണ്ടു പേർക്കും തീരുമാനിക്കാൻ കുറച്ച് സമയം വേണം." ഇപ്പോൾ അതൊന്നുമല്ല പ്രശ്നം. എനിക്ക് കേരളീയരുടെ പരമ്പരാഗത രീതികൾ, പൈതൃകം അതൊക്കെയാണ് എന്റെ പഠന വിഷയം. അതിനെന്നെ സഹായിക്കണം." അങ്ങിനെ ദിവസങ്ങൾ കടന്നു പോയി.ഞങ്ങൾ പിരിഞ്ഞു. പിന്നെ അവളെപ്പറ്റി മാസങ്ങളോളം ഒരു വിവരവും ഇല്ലായിരുന്നു. ഒരു ദിവസം ഒരു ഫോൺ. തമ്മിൽക്കാണണം. പറ്റുമെങ്കിൽ എയറോ ഡ്രോമിൽ വരൂ. അവൾ സമയം പറഞ്ഞു. ഞാൻ ഞട്ടിപ്പോയി. അവൾ ആ കെ മാറിയിരിക്കുന്നു. സെററു മുണ്ടുടുത്ത് പൊട്ടു തൊട്ട്. കണ്ണെഴുതിയിട്ടുണ്ട്. "എനിക്ക് കേരളം ഇഷ്ടപ്പെട്ടു.അതിൽ ഒരു ഉദാത്ത മൂല്യം ഞാൻ കാണുന്നു. ഞാനിന്നു പോകുന്നു. ജോർജിനേം കൂട്ടി ഞാൻ വീണ്ടും വരും. അവനതിനു സമ്മതമാണങ്കിൽ മാത്രം അവനുമായി വിവാഹം നടക്കും. അല്ലങ്കിൽ ഇവിടെ ഒരാളെ നിങ്ങൾ കണ്ടു പിടിച്ചു തരണം. അവൾ എന്റെ കൈ പിടിച്ചുകുലുക്കി.ഹഗ് ചെയ്ത് വിമാനത്താവളത്തിന്റെ തിരക്കിൽ ലയിച്ചു.
|
Sunday, February 24, 2019
അന്യൻ [ കീ ശക്കഥ 72]
അഞ്ചു വർഷത്തിനുശേഷമാണ് നാട്ടിലേക്ക് വന്നത്. നല്ലൊരു വീട് പൂർത്തിയാക്കി. പക്ഷേ ഇതുവരെ എന്റെ വീട് ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ തലയിലേറ്റിയാണ് പ്രവാസി ആയത്.ഇന്നവർ സുഖ സമൃദ്ധിയിലാണ്. എല്ലാവരേയും കാണണം. കുറച്ചു ദിവസം എല്ലാം മറന്ന് വീട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കണം. അപ്രതീക്ഷിതമാകണം സന്ദർശനം. ഉറപ്പിച്ചതാണ്.വീട്ടിലെത്തി. സാവധാനം അകത്തു കയറി. അവിടെ ഒരനക്കവുമില്ലല്ലോ? അച്ഛനും അമ്മയും ടി.വി.സീരിയലിൽ ലയിച്ചിരിക്കുന്നു. അച്ഛന്റെ ഒരു കയ്യിൽ ഫോണും മറ്റേക്കയിൽ റിമോട്ടും. അനിയൻ ലാപ് ടോപ്പിൽ അവന്റെ ലോകത്ത്. അനിയത്തി മാറിയിരുന്ന് മൊബൈൽ ഫോണിൽ ആരോടോ ചാറ്റ് ചെയ്യുന്നു. കുഞ്ഞ് അനിയൻ വീഡിയോ ഗയിം കളിച്ചു കൊണ്ടിരിക്കുന്നു,. ആരും അന്യോന്യം ഒന്നും മിണ്ടുന്നില്ല.എന്തിന് അന്യോന്യം ശ്രദ്ധിക്കുന്നു പോലുമില്ല. ഞാൻ സാവധാനം ഗോവണി കയറി മുകളിലെത്തി. ബാത്ത് റൂമിൽ പോകാൻ തിരക്കുണ്ട്. ഇങ്ങിനെ ഒരാൾ വീട്ടിൽ വന്നത് ആരും അറിഞ്ഞിട്ടില്ല. നല്ല വിശപ്പുണ്ട്. കുളിച്ചിട്ട് താഴേക്ക് പോകാം. സുഖമായി കുളിച്ചു.രണ്ടു ദിവസത്തേ ഉറക്കമുണ്ട്.കട്ടിലിൽ ഒന്നു നീണ്ടു നിവർന്നു കിടന്നു. എന്തൊരു സുഖം. പക്ഷേ ക്ഷീണ കൊണ്ട് ഉറങ്ങിപ്പോയതറിഞ്ഞില്ല. മുറിക്ക് പുറത്തൊരു ബഹളം കേട്ടാണുണർന്നത്. മുറിക്ക് പുറത്ത് എല്ലാവരും ഉണ്ട്. നാട്ടുകാർ വടിയുമായി വേറേ. അനിയത്തി റൂമിൽ വന്നപ്പോൾ ക്കട്ടിലിൽ ആരോ കിടക്കുന്നത് കണ്ട് മുറി പുറത്തു നിന്ന് ലോക്ക് ചെയ്തതാണ്. കള്ളനെക്കയോടെ പിടിക്കാൻ. "അച്ഛാ ഇത് ഞാനാണ് " എല്ലാവരും ഒന്നു ഞട്ടി. പിന്നെ കുറേ സമയം സ്നേഹപ്രകടനം. "മോനെ എന്തെങ്കിലും വന്നു കഴിക്ക് "അമ്മയുടെ വക.താഴെച്ചെന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന എന്തൊക്കെയോ എടുത്തു തന്നു. വിശപ്പു കൊണ്ട് എല്ലാം അകത്താക്കി. " എന്നും കാണാറുള്ള ഒരു സീരിയൽ ഉണ്ട്. ഇപ്പം പരസ്യം കഴിഞ്ഞു കാണും. ഇതു കഴിഞ്ഞു വേണം അടുക്കളയിൽക്കയറാൻ. മോനൊന്നുവി ശ്രമിക്. ഞാൻ പതുക്കെ സ്വീകരണമുറിയിലേക്ക് ചെന്നു.ടി.വി.കാണുന്നതിനിടെ അച്ഛ നും അമ്മയും എന്തൊക്കെയോ ചോദിച്ചു. ഏട്ടാ ഈ ഗയിം ഇപ്പക്കഴിയും അതു കഴിഞ്ഞു വരാം.അനിയത്തിയുടെ ചാറ്റി ഗ് ഇനിയും കഴിഞ്ഞിട്ടില്ല. അവൾ അതിനിടെ ഒരു ഹായ് പറഞ്ഞു. ഏട്ടാ ഞാൻ ഒരു പ്രധാന പ്രോജ്ക് ററിലാണ് അതൊന്നൊതു:ക്കിയിട്ടു വരാം. ഞാൻ ഒരപരിചിതന്റെ കൂട്ട് അവിടെ ഇരുന്നു.ടി.വി.സീരിയൽ കഴിയാൻ. പക്ഷേ അതു കഴിഞ്ഞ് എല്ലാവരും മൊബൈൽ കയ്യിലെടുത്തു.ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. എനിക്കാകെ ഭ്രാന്തു പിടിച്ചു. ഞാൻ മുകളിൽച്ചെന്ന് എന്റെ പെട്ടി തുറന്നു.അതിൽ ഒരു പൊ ർ ട്ടബിൾ മൊബൈൽ ജാമർ ഉണ്ട് .നാട്ടിലേക്കാണന്നറിഞ്ഞപ്പോൾ ഒരു കൂട്ടുകാരൻ തന്നതാണ്.ഇതു നിനക്കു വേണ്ടി വരും.നിയമവിരുദ്ധമാണ്. എന്നാലും ഞാൻ അത് സെറ്റ് ചെയ്തു് വീട്ടിലെ ഒരു മൊബൈലിനും സിഗ്നൽ കിട്ടാതാക്കി. പിന്നെക്കണ്ടത് ഒരു പരക്കംപാച്ചിലായിരുന്നു. സിഗ്നൽ കുറയുമ്പോൾ കിട്ടുന്നത് ടറസിൽ ആണ്. എല്ലാവരും പുറകെ പുറകേ ട റസിലേക്ക് കയറി. എന്താണോ ഇവർക്കൊക്കെ ഇത്ര സംസാരിക്കാൻ. അങ്ങിനെ സ്വന്തം കുടുംബത്തിൽ ഞാൻ ഒരന്യ നായപോലെ. ഒരു തരത്തിൽ ഇവിടെ എല്ലാവരും അങ്ങിനെ തന്നെ എന്നു തോന്നുന്നു.
|
ഹെയർ ചലഞ്ച് [കീ ശക്കഥ-73]
" നിങ്ങളൊരു വലിയ സെലിബ്രറ്റിയാണ് നിങ്ങളോട് ഒരു വലിയ ബിസിനസ് ഡീൽ സംസാരിക്കാനാണ് ഞാൻ വന്നത് ". രൂപ അയാളെ സൂക്ഷിച്ചു നോക്കി. ഒരു വലിയ ബിസിനസ് മാഗ്നറ്റിന്റെ എല്ലാ പ്രൗഢിയും ഉണ്ട്. " പറയൂ " "നിങ്ങളുടെ മനോഹരമായ മുടി ഞങ്ങളുടെ കമ്പനിക്ക് .സൗജന്യമായി.തരണം.ഈ നാട്ടിലെ പ്രസിദ്ധമായ ഒരു വിമൻസ് കോളേജിൽ വച്ച്.മാധ്യമങ്ങളുടെ മുമ്പിൽ വച്ച്.ക്യാൻസർ രോഗികൾക്കായി ഒരു ഹയർ ചലഞ്ച്. നിങ്ങൾക്ക് കമ്പനി 25 ലക്ഷം രൂപാ തരും. സിനിമയിൽ അഭിനയിക്കുമ്പോൾ നിങ്ങൾ അല്ലങ്കിലും മിക്കവാറും വിഗ് ആണല്ലോ ഉപയോഗിക്കുന്നതു്. " രൂപാ അയാളെ തുറിച്ചു നോക്കി.ആദ്യം അയാളോട് ഒരുതരം വെറുപ്പാണ് തോന്നിയത് "ഒരു കോടി രൂപാ. സമ്മതം." അയാൾ ഒരു ഭാവവ്യത്യാസവും കൂടാതെ അതു സമ്മതിച്ചു. "ഈ നാടകം ക്രൂരമാണെന്നെനിക്കറിയാം. ഒരു ക്യാൻസർ രോഗിക്കും നിങ്ങൾ വിഗ് സൗജന്യമായി നൽകില്ല. കുറഞ്ഞത് 25000 രൂപാ വച്ച് നിങ്ങൾ വാങ്ങും. പേരിന് ഒന്നോ രണ്ടോ പേർക്ക് സൗജന്യമായി കൊടുത്താൽ ആയി. മരണത്തോട് മല്ലിടുന്ന പാവം ക്യാൻസർ രോഗികളുടെ വികാരം നിങ്ങൾക്കറിയില്ല. ഒരു രോഗിയും ആസമയത്ത് അവരുടെ സൗന്ദര്യത്തെപ്പറ്റിച്ചിന്തിക് ഹെയർ ചലഞ്ച് വൻ വിജയമായിരുന്നു.എന്റെ ത്യാഗം പബ്ലിസിറ്റി ആക്കി അവർ കോളേജുകൾ തോറും പരിപാടികൾ നടത്തി കോടികൾ സംബാദിച്ചു. പക്ഷേ.. അയാൾക്കറിയില്ല ഈ രൂപയുടെ രൂപവും വികലമാകാൻ പോവുകയാണന്ന്. മുടി കൊഴിയാൻ പോവുകയാണന്ന്. കഴിഞ്ഞ ആഴ്ച്ച ആയിരുന്നു രോഗനിർണ്ണയം.കമിററ് ചെയ്ത കുറച്ചു സിനിമകൾ കൂടി ചെയ്ത് തീർക്കാനുണ്ട്. അതു വരെ ഇത് രഹസ്യമായി വയ്ക്കണം. സോക്ട്ടർ നമ്പ്യാരുമായുള്ള എഗ്രിമെന്റായിരുന്നു അത്. നാളെ മുതൽ കീമോ തുടങ്ങുകയാണ്.നമ്പ്യാർ സാറിന്റെ പ്രസിദ്ധമായ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽത്തന്നെ. പാവപ്പെട്ട രോഗികൾക്കൊക്കെ തികച്ചും സൗജന്യമായി ചികിത്സ കൊടുക്കുന്ന ആശുപത്രി. നമ്പ്യാർ സാർ ചിരിച്ചു കൊണ്ട് എന്നെ സ്വീകരിച്ചിരുത്തി. " അന്നു പറഞ്ഞ പോലെ കീമോ വേണ്ടി വരും. ഇന്നുതന്നെ തുടങ്ങാം. മുടിയൊക്കെ പ്പൊഴിയും അറിയാമല്ലോ? പക്ഷേ രോഗിക്ക് ധൈര്യം ഉണ്ടങ്കിൽ ഞാൻ രോഗം മാറ്റിത്തരാം" " പാവങ്ങളെ സൗജന്യമായി ചികിത്സിച്ച്, മനോധൈര്യം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന അങ്ങയുടെ ഈ സംരഭത്തിന് എന്റെ വക ഒരു ചെറിയ സംഭാവന. അങ്ങയുടെ സമ്പാദ്യം മുഴുവൻ ഇവിടെ മുടക്കിക്കഴിഞ്ഞു എന്നെനിക്കറിയാം" ഒരു കോടി രൂപയുടെ ഒരു ചെക്ക് മേശപ്പുറത്ത് വച്ചു. നമ്പ്യാർ സാർ ഒന്നു ഞട്ടി . '' അങ്ങുഞട്ടണ്ട. ക്യാൻസർ രോഗികൾക്ക് സൗജന്യ മുടി ദാനം എന്നു പറഞ്ഞ് പാവങ്ങളെപ്പറ്റിച്ചതിന് എനിക്കു് വിഗ്കമ്പനിക്കാർ തന്ന തുകയാണിത്. ഇത് അങ്ങയുടെ പരിപാവനമായ ഈ സ്ഥാപനത്തിനിരിക്കട്ടെ. ഇനി എന്റെ സമ്പാദ്യവും ഈ സ്ഥാപനത്തിന് സ്വന്തം.....
|
Subscribe to:
Posts (Atom)