കറവനും കുറത്തിയും [ നാലുകെട്ട് - 202]
അന്ന് തറവാട്ടിൽ വരാറുള്ള കുറവനും കറത്തിയും കുട്ടികൾക്ക് ഒരു ഹരമാണ്. അവർ ശരിക്കും താടോടികൾ ആണ്. കാക്കാലൻ, കക്കാലത്തി എന്നും പറയാറുണ്ട്. നമ്മളെ അത്ഭുതപ്പെടുത്താനുള്ള ചെപ്പിടിവിദ്യകൾ അവർക്കറിയാം. മകുടി ഊതി പാമ്പിനെക്കളിപ്പിക്കുക അവരുടെ സ്ഥിരം പരിപാടിയാണ്. അതുപോലെ തത്തകളെപ്പിടിച്ച് ഒരു വടിയിൽ കെട്ടി സൂക്ഷിച്ചിരിക്കും. ഈ തത്തകളേയും പാമ്പുകളേയും അവർക്ക് കാശു കൊടുത്ത് സ്വതന്ത്രമാക്കി വിടുന്നത് ഒരു പുണ്യമായി അന്നു കരുതിയിരുന്നു. മുത്തശ്ശൻ പല പ്രാവശ്യം അങ്ങിനെ വിടുന്നത് കണ്ടിട്ടുണ്ട്. കാശു കൊടുത്താൽ പാമ്പിനെ അവർ പാമ്പിൻ കാവിൽക്കൊണ്ടുപോയിത്തുറന്നു വിടും.
കൈനോട്ടം. പക്ഷിശാസ്ത്രം, നാവേറുചൊല്ലുക എന്നിവയിലൂടെ വീടുകളിലുള്ള സ്ത്രീജനങ്ങളേയും കുട്ടികളേയും അവർ പാട്ടിലാക്കുന്നു,.കൂട്ടിലടച്ച തത്തകളെക്കൊണ്ട് കാർ ഡെടു പ്പിച്ച് ഭാവി പറയുന്ന അവരെ എല്ലാവർക്കും ഇഷ്ട്മായിരുന്നു .വിശ്വാസമായിരുന്നു.
ചെപ്പിടിവിദ്യയിൽ ഇവർ പലരും അദ്വിതീയ രാ ണ്. യാതൊരു മറയുമില്ലാതെ അവർ നടത്തുന്ന " ചെപ്പും പന്തും "കളി ആധുനിക മാജിക്കിന്റെ ബാലപാഠമാണ്. പിന്നീട് വാഴ കുന്നം അതു വികസിപ്പിച്ചെടുത്ത് നിരന്തര സാധനയിലൂടെ ലോകത്തിത് മുമ്പിൽ ഒരു വലിയ അത്ഭുതമായി പ്രദർശിപ്പിച്ചിരുന്നു
വെറുതേ ഭിക്ഷ യാചിക്കുകയല്ലാതെ തങ്ങൾ സ്വായത്തമാക്കിയ ലൊട്ടുലൊടുക്ക് വിദ്യകൾ പ്രദർശിപ്പിച്ച് അവർ നേടുന്ന സമ്പാദ്യത്തിന് ഒരു മാന്യതയുണ്ടായിരുന്നു. ഇന്ന് അന്യം നിന്നുപോയ അവർ ഉത്സവപ്പറമ്പിൽപ്പോലും കാണാതായിരിക്കുന്നു.