ആചുവപ്പു കുപ്പായം [കീശക്കഥ-43]
ഫാനിൽ കുരുക്കു മുറുകി .സ്റ്റൂളിൽക്കയറി കഴുത്തിൽ കുരുക്കിട്ടു. പുറത്ത് ഭീകരരൂപി ആയ പുഴ. എന്റെ പ്രിയപ്പെട്ടവളുടേയും ഉണ്ണിക്കുട്ടന്റെയും ജീവനെടുത്ത പുഴ. ഒരു നിമിഷം ഞാൻ ആ പുഴയെത്തന്നെ നോക്കി നിന്നു. എന്റെ ജീവൻ നിന്റെ മുമ്പിൽ പൊലിയുന്നത് നീ കാണണം.
പെട്ടന്നാണ് പുറത്തൊരു കരച്ചിൽ. എന്റെ ഉണ്ണിക്കുട്ടന്റെ കളിക്കൂട്ടുകാരന്റെ അമ്മയാണ്. അവൻ കുത്തൊഴുക്കിലേക്ക് വഴുതി വീണിരിക്കുന്നു. .ആ ചുവന്ന ഉടുപ്പു മാത്രം ഒരു നിമിഷം ഞാൻ കണ്ടു. എന്റെ ഉണ്ണിക്കും ഇതുപോലെ ഒരു ചുവപ്പടുപ്പ് വാങ്ങിയിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല. ഓടിച്ചെന്ന് ആ പുഴയിലേക്ക് എടുത്തു ചാടി. സർവ്വ ശക്തിയും ഉപയോഗിച്ചു നിന്തി. അവന്റെ ഉടുപ്പിന്റെ ഒരറ്റം എന്റെ പിടിയിലായി. പിന്നെ ഒരു ജീവൻമരണ പോരാട്ടമായിരുന്നു. എങ്ങിനേയും അവനെ രക്ഷിക്കണം. ഒരു പ്രകാരത്തിൽ കരക്കടുപ്പിച്ചു .അവനെ രക്ഷിച്ചു.ആളുകൾ ഓടിക്കൂടി.എല്ലാവരുടേയും അഭിനന്ദനങ്ങൾ. ഞാനതു കേട്ടില്ല. എന്റെ പക മുഴുവൻ ആ പുഴയോടായിരുന്നു.പിന്നെ ഒരു വൃതം പോലെ ഈ പുഴയോടുള്ള യുദ്ധമായിരുന്നു. ഈ മഹാപ്രളയത്തിൽ ഇനി ആരുടേയും ജീവൻ ഇവളെടുക്കരുത്. മരിക്കാൻ തീരുമാനിച്ച എന്നെ ഭയപ്പെടുത്താൻ അവൾക്കുമായില്ല.'
ആർക്കും സാധിക്കാത്ത സാഹസികത ആയിരുന്നു എന്റെ നോട്ടം. അനേകം ആളുകളെ ഞാൻ രക്ഷപെടുത്തി. അസാദ്ധ്യമായതിനൊക്കെ എന്നെ തേടി വന്നു. ഒരുന്മാദം പോലെ അവ ഞാൻ ഏറെറടുത്തു.ഈ ഒഴുക്കിൽപ്പെട്ട എന്റെ പ്രിയപ്പെട്ടവളേയും കുഞ്ഞിനേയും എനിക്കു കണ്ടെത്താനായില്ല.
അക്കരെ കടുങ്ങിക്കിടക്കുന്നവർക്ക് ആഹാരം എത്തിക്കണം. ചുറ്റും പ്രളയമാണ്.ആർക്കും ധൈര്യമില്ല. മോട്ടോർ ബോട്ടു പോലും നിയന്ത്രിക്കാൻ പറ്റില്ല. ഞാനതേറ്റെടുത്തു.ഇക്കരെ തെങ്ങിൽ ബന്ധിച്ചവടവുമായി ഞാൻ ആ കുത്തൊഴുക്കിലേക്ക് എടുത്തു ചാടി. ഒഴുക്ക് എന്നെ ദൂരേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നു ഒരു പ്രകാരത്തിൽ അക്കരെ എത്തി. അവിടെ ഒരു മരത്തിൽ വടം ബന്ധിച്ചു. പുഴക്കരുകിൽ പൊന്തക്കാട്ടിൽ ഒരു ചുവപ്പു നിറം. ഞാൻ ചാടി ഇറങ്ങി.ഒരു സ്ത്രീ അവിടെക്കിടക്കുന്നു. മാറത്ത് ചേർത്തു പിടിച്ച ഒരു കുട്ടിയും. ഞാൻ ഞട്ടിപ്പോയി. അന്നെന്റെ ഉണ്ണിയ്ക്കും അവന്റെ കൂട്ടുകാരനും ചുവപ്പുടുപ്പാണ് വാങ്ങിയിരുന്നത്. ഞാൻ പൊന്തക്കാടുകൾ വകഞ്ഞ് അവരെ പുറത്തെടുത്തു.ഹൃദയഭേദകമായ കാഴച്ച. എന്റെ പ്രിയപ്പെട്ടവളും.എന്റെ ഉണ്ണിക്കുട്ടനും. ആ ചേതന അററ ശരീരങ്ങൾ ചേർത്തു പിടിച്ച് എത്ര നേരം. ഒന്നും ഓർമ്മയില്ല. അണ്ഡകടാഹം മുഴുവൻ നടുങ്ങുന്ന രീതിയിൽ ഞാൻ അലറി വിളിച്ചു........

No comments:
Post a Comment