Friday, March 6, 2026
ഒരു മൊട്ടിവേഷൻ ക്ലാസ് [ കീശക്കഥ-187] മൊട്ടി വേഷൻ ക്ലാസിന് ചെന്നതാണ്. പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾ കൗമാരപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും .അവർക്ക് ഒരു ദിശാബോധം നൽകണം. പഠനവും തൊഴിലും ഒന്നിച്ചു കൊണ്ടു പോകുന്നതിനെപ്പറ്റി ബോധവൽക്കരിക്കണം. എല്ലാവരെയും പരിചയപ്പെട്ടു.നല്ല സ്മാർട്ട് ആയ കുട്ടികൾ ." രക്ഷകർത്താക്കളുടെ സൗജന്യത്തിൽ മാത്രം പഠനവും മാറ്റാവശ്യങ്ങളും നിറവേറ്റുന്നവർ എത്ര പേർ ഉണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് പണി എടുത്ത് കാശുണ്ടാക്കുന്നവർ ഒന്നു കൈ പൊക്കൂ" ആരും കൈ പൊക്കിയില്ല." ഏറ്റവും ചുരുങ്ങിയത് അച്ഛൻ വാങ്ങിത്തന്ന മൊബൈൽ ചാർജു ചെയ്യാനുള്ള ക്വാഷ് എങ്കിലും പണി എടുത്തുണ്ടാക്കുന്നവർ ?"ആരുമില്ല.എല്ലാവരുoഓമനിച്ചു വളർത്തപ്പെടുന്നവർ കഷ്ടം.ഇപ്പോൾ കാലം മാറി. നമക്കുള്ളത് നമ്മൾ തന്നെ പണി എടുത്തുണ്ടാക്കണം. പറ്റുമെങ്കിൽ അച്ഛനമ്മമാരെയും സഹായിക്കണം. വിദേശ രാജ്യങ്ങളിൽ എല്ലാ ജോലിയും മാന്യമാണ്. അവിടെ പതിനഞ്ചു വയസു കഴിഞ്ഞ കുട്ടികൾ സ്വയം പണി എടുത്ത് ക്യാഷ് ഉണ്ടാക്കിപ്പഠിക്കുന്നു. എത്ര വലിയ കോടീശ്വരൻമ്മാരുടെ മക്കൾ ആയാലും, ആ കുട്ടികളുടെ കണ്ണിൽ തിളക്കം. ഞങ്ങൾ ശ്രമിക്കും സാർ അടുത്തമാസം തുടർ ക്ലാസിനു വരുമ്പോൾ ഞങ്ങളത് തെളിയിച്ചിരിക്കും. മാസം രണ്ടു കഴിഞ്ഞു. വീണ്ടും കുട്ടികളെ അഭിമുഖീകരിക്കണ്ട സമയമായി. ഒരൊ ടേമിലും ഒരോ ക്ലാസ്.അതാണ് പറഞ്ഞിരിക്കുന്ന ത്. ഇത്തവണ അവർ നല്ല ഉത്സാഹത്തിലാണ്. ഒരോരുത്തർ എഴുനേറ്റുനിന്ന് അവർ കാഷ് ഉണ്ടാക്കിയ രീതി വിവരിച്ചു. ചിലർ പെയിൻ്റിഗ്, കാറ്ററി ഗ്, റബർ വെട്ട്, സൂപ്പർമാർക്കറ്റ്, ഹോട്ടലിൽ പാത്രം കഴുകുന്നവർ വരെ. അവരുടെ ആവശ്യം കഴിഞ്ഞു വീട്ടിലും സഹായിക്കുന്നു.അവസാനം ഒരു പെൺകുട്ടി എഴുനേറ്റു."സാർ എനിക്ക് നല്ല സൗന്ദര്യം ഉണ്ട്. ആരോഗ്യവും. ഞാനെൻ്റെ ശരീരം വിറ്റ് കാശുണ്ടാക്കുന്നു. വീട്ടുകാരെയും സഹായിക്കുന്നുണ്ട്. " ഒരു കൂസലുമില്ലാതെ അവളുടെ മറുപടി.എല്ലാവരും സ്തപ്ധരായി.....
ഐരാവതം [ കീശക്കഥകൾ -188] ആനച്ചന്തം ഒന്നു വേറെ .എഴുന്നള്ളത്തിന് അതിൻ്റെ പകിട്ട് അനുപമം.പക്ഷെ മൃഗസ് നേഹികളുടെ എതിർപ്പ്.ആന പിണക്കത്തിൻ്റെ ഭീകരത. ആനപ്പുറത്തിരിക്കുന്നവർക്ക് മാത്രമല്ല ആ ന പിണങ്ങിയാൽ അപകടം. എന്നാൽ ഇത്തവണ ആർട്ടിഫിഷ്യൽ ആനയാകാം: ശരിക്കും ചെവിയാടുന്ന തുമ്പിക്കൈ ഉയർത്തുന്ന ചലിയ്ക്കാൻ സാധിക്കുന്ന ഒരാന സാദ്ധ്യമാണ്. തീററ വേണ്ട: ആനക്കാർ വേണ്ട, എലഫ്റ് സ്ക്വാഡ് വേണ്ട, മദം പൊട്ടുകയുമില്ല. വെടിക്കെട്ടും ആവാം. ഇത്തവണ ഉത്സവത്തിനതാകാം ഓർഡർ ചെയ്തു. ഏറ്റവും വലുത് തന്നെ ആകട്ടെ. ആർട്ടിഫിഷ്യൽ റോബോട്ടിക്ക് ആന വന്നു. എല്ലാവരും ഞട്ടിപ്പോയി. പാമ്പാടി രാജൻ്റെ സൗന്ദര്യം, തെച്ചിക്കാടൻ്റെ തലയെടുപ്പ്. അതിൻ്റെ മുകളിൽ ഒരു സ്വിച്ച് ബോർഡുണ്ട്. അതിനെ ചലിപ്പിക്കാൻ ഓൺ ചെയ്താൽ മതി. അകത്തു പിടിപ്പിക്കുന്ന ഒരു മോട്ടോർ മുഖാന്തിരമാണിത് സാധിയ്ക്കുന്നത് 'റിമോട്ടുപയോഗിച്ചും ആകാം ഉത്സവം തുടങ്ങി. അവനെ തലേകെട്ട് കെട്ടിച്ചു.ആടയാഭരണങ്ങൾ അണിയിച്ചു. ശരിക്കും ഒറിജിനൽ ഗജരാജൻ: തിടമ്പ് കയറ്റി.അതിന് ഗോവണി വേണം കുട, ആലവട്ടം വെഞ്ചാമരം: മേളം മുറുകി ആനചലിക്കാനായി സ്വിച്ചിടണം. സ്വിച്ച്ഓൺ ചെയ്തു .പെട്ടന്ന് തിടമ്പ് പിടിച്ച ആൾക്ക് ഒരു ഞട്ടൽ അയാൾ വിറയ്ക്കാൻ തുടങ്ങി, തിടമ്പ് തെറിച്ച് താഴെ വീണു. ആനയെ ചലിപ്പിക്കാനുള്ള സ്വിച്ചിൽ നിന്ന് ഷോക്കടിച്ചതാണ്.പെട്ടന്നു വീഴാതിരിക്കാൻ കുട എടുത്ത ആൾ അങ്ങേരെ പ്പിടിച്ചു.നാലുപേർക്കും ഷോക്ക് .ഓഫ് ചെയ്യാൻ പറയുന്നുണ്ട്. ആരുകേൾക്കാൻ. നാലുപേരും ഉരുണ്ടുതാഴെ വീണു: ആകെ ബഹളം;ആൾക്കാരും മേളക്കാരും നാലുപാടും ഓടി. ആംബുലൻഡ് വന്നു. അവരെ ആശുപത്രിയിലേക്ക് മാറ്റി. സർക്യൂട്ട്ഷോർട്ടായി.ആനപ്പുറം പുകയാൻ തുടങ്ങി.പക്ഷെ നമ്മുടെ ഗജരാജന് ഒരു കുലുക്കവുമില്ല ഒറ്റനിൽപ്പാണ്.
Subscribe to:
Comments (Atom)
