Friday, September 17, 2021
യഥോകൃഷ്ണ തഥോജയ "മഹാഭാരതത്തിലെ ഇതിഹാസപുരുഷൻ - സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ! ഭാരതത്തിലൊ ലോകത്തു തന്നെയോ ഇത്ര വൈരുദ്ധ്യരൂപമുള്ള ഒരു ആരാധനാ സങ്കൽപ്പം വേറേ ഇല്ല എന്നു തന്നെ പറയാം. കളിക്കഞ്ഞു മുതൽ സർവ്വ ചരാചരങ്ങളുടേയും പരമാത്മാവ് വരെ വ്യാപിച്ചുകിടക്കുന്നു ആ പൂർണ്ണാവതാര സങ്കൽപ്പം. കർമ്മഫലം ആഗ്രഹിക്കാതെക്കാതെ കർമ്മം ചെയ്യൂ കർമ്മഫലം താനേ വന്നു ചേരും. അങ്ങിനെ കർമ്മയോഗവും സംഖ്യായോഗവും മററും കോർത്തിണക്കി യ ഗീതോപദേശം വച്ച് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പഠിക്കുന്നത് രസാവഹമാണ്. കളിക്കുഞ്ഞായും, കുസൃതിക്കുടുക്കയായും, ഗോപികാ ചോരനായും, കരുത്തനായ പോരാളി ആയും, നയ കോവിദനായും അന്തിമമായി രൂപം പ്രാപിച്ചിട്ടില്ലാത്ത ഒരപൂർവ്വ ദേവ സങ്കൽപ്പം.! മഹാഭാരതത്തിനു മുമ്പ് ജനിച്ച് മഹാഭാരതത്തിൽ പൂർണ്ണരൂപം പ്രാപിച്ച ആ അവതാര സങ്കൽപ്പം അനുപമമാണ്. അവസാനം ശാപഗ്രസ്ഥനായി തൻ്റെ കുലം മുഴുവൻ നശിച്ച് ഒരു വേടനാൽ കൊല്ലപ്പെടുന്ന ഒരു സാധാരണ മനുഷ്യനായി ആദിവ്യ തേജസ് ഭൂമിയിൽ നിന്ന പ്രത്യക്ഷമാകുന്നു. " യഥോ ധർമ്മ യഥോ ജയ. എന്നത് " യഥോ കൃഷ്ണ യഥോ ജയ. എന്നാക്കി മാറ്റുന്നുണ്ട് വ്യാസൻ.മഹാഭാരതത്തിനകത്തും പുറത്തും പറഞ്ഞു പകർന്നു നൽകിയ ഈ "കൃഷ്ണൻ്റെ ചിരി " എന്ന കൃതി ഞാൻ സവിനയം സഹൃദയർക്കായിസമർപ്പിക്കുന്നു. അനിയൻ തലയാറ്റുംപിള്ളി
Thursday, September 16, 2021
.പശുപതിയുടെ പശുക്കൾ. [ കീശക്കഥകൾ-142 ]പശുപതി നമ്പൂതിരിപ്പാടിന് നൂറ് വയസ്.ആ വലിയ തറവാട്ടിൽ അതിലും വലിയ ഒരു ഗോശാലയും പശുക്കളും. ആനയെ മേടിച്ച് മുറ്റത്തു നിർത്താൻ ആസ്തിയുണ്ടായിട്ടും അതു വേണ്ട പശുക്കൾ മതി എന്നു തീരുമാനിച്ച പശു പ തി .പശുക്കളുടെ ഗുണ ഗണങ്ങൾ പറയുമ്പോൾ നമ്പൂതിരിപ്പാടിന് നൂറു നാവാണ്. കുട്ടിക്കാലം മുതൽ കൂടുതൽ സമയം ആ മിണ്ടാപ്രാണികളുടെ കൂടെ.പാലും, തൈരും, മോരും, നെയ്യും എല്ലാം ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്തതു തന്നെ. എന്തിന്! ചാണകവും,ഗോമൂത്രവും വരെ അത്യുത്തമം. മുപ്പത്തിമൂന്ന് ദേവഗണങ്ങൾ പശുവിൽ ലയിച്ചിരിക്കുന്നുവത്രേ? തറവാടിൻ്റെ തറ ചാണകം കൊണ്ടു മെഴുകിയാണ് സൂക്ഷിക്കുന്നത്. സിമിൻ്റും, ടൈലും ഒന്നുമില്ല. വളരെ ഔഷധ ഗുണമുള്ള പഞ്ചഗവ്യം, പശുവിൻ്റെ പാല്, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ കൊണ്ടാണുണ്ടാക്കുന്നത്. അതിന് മന്ത്ര സിദ്ധി വരുത്തി പൂജിച്ചും കൊടുക്കാറുണ്ട്. ഒരു നല്ല കീടനാശിനി ആയും ജൈവവളമായും പഞ്ചഗവ്യം ഉപയോഗിക്കാറുണ്ട്. വേനൽക്കാലമായാൽ മുറം മുഴുവൻ ചാണകം കലക്കി ഒഴിച്ച് ചൂലുകൊണ്ടടിച്ച് ശുദ്ധിയാക്കും. ചാണകവരളി ഉണക്കി ക്കത്തിയ്ക്കാനും ഉപയോഗിക്കും. ഭസ്മം ഉണ്ടാക്കുന്നത് ചാണകം ഉമ്മിയിൽ ചുട്ടെടുത്താണ്.അതിനിടെയാണ് പശുപതിയ്ക്ക് ഒരു നെഞ്ചുവേദന,. എതിർത്തെങ്കിലും കുട്ടികൾ ബലമായി ആശുപത്രിയിലാക്കി. ഹാർട്ടിൻ്റെ വാൽവ് തകരാറിലാണ്. മാറ്റിവയ്ക്കണം.നമ്പൂതിരിപ്പാട് സമ്മതിച്ചില്ല.അങ്ങിനെ എനിയ്ക്ക് ജീവിയ്ക്കണ്ട .പശുപതി പിടിവാശി തുടർന്നു.അങ്ങിനെയാണ് പ്രസിദ്ധ ഹൃദ്രോഗ വിദഗ്ദ്ധൻ വാര്യർ എത്തിയത്.വാര്യരും പശുപതിയും കളിക്കൂട്ടുകാരാണ്. ഒരു വല്ലാത്ത അടുപ്പം അവർ തമ്മിലുണ്ടായിരുന്നു. കുറേക്കാലമായി അന്യോന്യം സമ്പർക്കമില്ല. അച്ഛനെ നമ്മതിപ്പിയ്ക്കാൻ കുട്ടി കൾ വരുത്തിയതാണ്. അവർ കുറെ അധികം സമയം സംസാരിച്ചു. ആദ്യം സമ്മതിച്ചില്ല. അവസാനം വാര്യർ പറഞ്ഞു."തിരുമേനിയുടെ ഹൃദയവാൽവ് തകരാറിലാണ്. അതു മാറ്റി വച്ചില്ലങ്കിൽ ഏതു സമയത്തും അങ്ങ് മരിക്കും..... പക്ഷേ അങ്ങയെ രക്ഷിക്കാൻ ഒരു മാർഗ്ഗമുണ്ട് ശ്വസിക്കുന്നതും ഉശ്ചസിക്കുന്നതും പ്രാണവായുവാണന്നങ്ങു വിശ്വസിക്കുന്ന ഗോമാതാവ് അങ്ങയുടെ ജീവൻ രക്ഷിക്കും. ആ പശുവിൻ്റെ ഹൃദയ ചർമ്മം കൊണ്ടുള്ള വാൽവിന് അങ്ങയേ രക്ഷിയ്ക്കാൻ പറ്റും."നമ്പൂതിരിപ്പാട് ഒന്നു ഞട്ടി. ആ കണ്ണുകൾ വിടർന്നു. "എൻ്റെ എല്ലാമെല്ലാമായ ഗോമാതാവിൻ്റെ ഹൃദയാംശം എൻ്റെ ഹൃദയത്തിൽ ചേർത്തുവച്ച് എനിയ്ക്ക് ജീവൻ നീട്ടി നൽകുക. ഇതിൽപ്പരം ഒരു ഭാഗ്യം എന്തുണ്ട്. നമ്മതം."ഈ നൂറാം വയസിലും പശുപാലനവുമായി പശുപതി .
Saturday, September 11, 2021
രാശിചക്രം " - ഒരു ഒന്നാന്തരം ക്ലോക്ക് ഞാൻ നക്ഷത്ര വനത്തെയും ,നവഗ്രഹവനത്തേയും, രാശിചക്ര വനത്തേപ്പറ്റിയും എഴുതിയപ്പോൾ വളരെ അധികം പേർ സംശയം ചോദിച്ച് എഴുതിക്കണ്ട് .ഇതു മുഴുവൻ ആധികാരികമായി പ്പറയാനുള്ള പാണ്ഡിത്യമൊന്നുമെനിയ്ക്കില്ല.എനിക്കു മനസിലായത് കറിയ്ക്കാം. തെറ്റുണ്ടങ്കിൽ തിരുത്തിത്തരൂ. സൂര്യചന്ദ്രന്മാരും, നക്ഷത്രങ്ങളും, മറ്റു ഗ്രഹങ്ങളും ഭൂമിയിലുണ്ടാക്കുന്നു സ്വാധീനത്തെപ്പറ്റിപ്പഠിക്കുന്ന ഒരു പുരാതന ശാസ്ത്ര ശാഖയാണ് ജ്യോതിഷം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഇവയുടെ ഒക്കെ സ്ഥാനം നോക്കി ഫലം നിശ്ചയിക്കുന്ന ഒരു ശാസ്ത്രം. ഭാരതീയ ജ്യോതിഷം 12 രാശികൾ, 27 നക്ഷത്രങ്ങൾ, 9ഗ്രഹങ്ങൾ ഇവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രം. മേടം,ഇടവം, മധു നം, കർക്കിടകം, ചിങ്ങം, കന്നി, തുലാം തുടങ്ങി 12 രാശികൾ.360 നെ 12 കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഒരു രാശി.വ്യാഴത്തിന് ഒരു രാശി താണ്ടാൻ 12 വർഷം വേണം. അതായതു് ഒരു വ്യാഴവട്ടം. കിഴക്ക് മേടം, ചിങ്ങം, ധനു, തെക്കു്, ഇടവം, കന്നി, മകരം അങ്ങിനെ അതിൻ്റെ ദിക്ക് നിശ്ചയിച്ചിരിക്കുന്നു. രാശിചക്രം ഒരു ഒന്നാന്തരം ക്ലോക്കാണ്. തുടങ്ങുന്നത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട്.ല ,ഗു ,കു ,സ, ശി, ശു, ച, ര എന്നിങ്ങിനെ കാണിച്ചിരിക്കുന്നത് ഗ്രഹങ്ങളേയും, സൂര്യനെയും, ചന്ദ്രനേയും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യൻ്റെയും ചന്ദ്രൻ്റെയും സഞ്ചാരപാതയിലുള്ള നക്ഷത്ര സമൂഹത്തിൻ്റെ ആകൃതി അനുസരിച്ച് ഒരോ ചിത്രങ്ങളായാണ് വിവക്ഷിച്ചിരിയുന്നത്. സിംഹം, യുവതി, തുലാസ്, തേൾ, വില്ല്, മകര മത്സ്യം, കുടം, മീൻ, ആട്, കാള, പ്രണയിനികൾ, ഞണ്ട് എന്നിങ്ങനെയുള്ള പല ചിത്രങ്ങളായി.ഈ നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി സമയം, കാലം, എന്നിവ കൃത്യമായി ഗണിയ്ക്കാൻ പററും
Wednesday, September 8, 2021
ആ ചിലങ്ക മണി [കീശക്കഥകൾ - 141 ]ഇന്ന് കുഞ്ഞുമോളുടെ അരങ്ങേറ്റമാണ്.ഭരതനാട്യം മൂന്നു വർഷമായി പഠിക്കുന്നു. പൂർണ്ണത വരാതെ അരങ്ങേറ്റം പാടില്ല. ഇത് വെറും ഒരു കലയല്ല. ദൈവദത്തമായ അനുഗ്രഹമാണ്.ശാസ്ത്രീയ നൃത്തരൂപങ്ങളുടെ മാതാവ്. ഭാവ - രാഗ-താളങ്ങളുടെ ആദ്യക്ഷരങ്ങളോട് നാട്യം ചേർത്താൽ ഭരതനാട്യമായി.ഭരതമുനിയുടെ അഭിനയ ദർപ്പണത്തിൽപ്പറയുന്നതാണ്. ഗുരുവിനെ വന്ദിച്ച് വേദിയിലേയ്ക്ക്.അച്ഛൻ്റെയും അമ്മയുടെയും കാലു തൊട്ടു വന്ദിച്ചു അവൾ. സന്തോഷം കൊണ്ട് എൻ്റെ കണ്ണു നിറഞ്ഞത് അവളറിയാതിരിക്കാൻ പാടുപെട്ടു.സരസ്വതീദേവിയേയും സാക്ഷാൽനടരാജനേയും വേദിയിലേയ്ക്കാ വാഹിച്ചാണ് ആരംഭം.പിന്നെ വേദിയിൽ മറ്റാരും പ്രവേശിക്കാൻ പാടില്ല. ആദ്യം ഗണപതി സ്തുതി. പിന്നെ സരസ്വതീവന്ദനം. അടുത്തത് ശിവസുത്രുതി. അവസാനം ഭൂമീദേവിയോട് മാപ്പ് ചോദിക്കണം.തൻ്റെ പാദ താഡനം കൊണ്ട് നോവിച്ചതിത്.നാലു മണിക്കൂർ നീണ്ട പരിപാടിയാണ്. പാവം.മടുത്തു കാണും. പക്ഷേ അവൾക്ക് ഒരു കൂസലും ഇല്ല .നൃത്തത്തിൽ ലയിച്ച് നടനം തുടർന്നപ്പോൾ പരിസരം മറന്ന പോലെ. ഇനി ശിവതാണ്ഡവമാണ്. ചടുലതാളം. ഞാൻ വേദിക്ക് മുമ്പിൽത്തന്നെ കസേരയി ൽഇരിക്കുന്നുണ്ട്. എൻ്റെ അടുത്ത് അവൾക്ക് വേണ്ടപ്പെട്ടവർ എല്ലാമുണ്ട്.പെട്ടന്ന് അവളുടെ ചിലങ്കയിലെ ഒരു മുത്ത് തെറിച്ച് അവളുടെ കാൽച്ചുവട്ടിൽത്തന്നെ വീണു.അവൾ അറിഞ്ഞില്ല. എൻ്റെ ഉള്ളു പിടച്ചു.അവൾ അതിൽ ചവിട്ടിയാൽ ആ ഇളം കാൽമുറിഞ്ഞതു തന്നെ. ചോര പ്രളയമാകും. അരങ്ങേറ്റം പകുതി വച്ച് അവസാനാപ്പിക്കണ്ടി വരും എൻ്റെ തല കറങ്ങുന്ന പോലെ. എല്ലാവരുടേയും മുഖത്ത് ടൻഷൻ ഉണ്ട് അവളുടെ ചുവടുകൾക്കൊപ്പം ആ ചിലങ്ക മണിയും തെന്നി മാറിക്കൊണ്ടിരുന്നു. വേദിയിൽ കയറി ആരെങ്കിലുമതൊന്നെടുത്തു മാറ്റിയിരുന്നെങ്കിൽ.ഞാൻ അവളുടെ ഗുരുവിനെ സമീപിച്ച് അപേക്ഷിച്ചു." പാടില്ല. ഇത്ര ദിവ്യമായ വേദിയിൽ അരങ്ങേറ സമയത്ത് വേറൊരാൾ കയറാൻ പാടില്ല. ഞാൻ പോലും. ചിലങ്ക കൊണ്ട് നർത്തകിയുടെ കാൽ മുറിഞ്ഞാലും അതു പുണ്യമായി കണ്ടാൽ മതി" ഞാനവളുടെ അമ്മയാണ്. താണ്ഡവനൃത്തത്തിൻ്റെ ചടുലതാളത്തിൽ അവളുടെ കാല് ആ ചിലങ്ക മണിയിൽ ചവിട്ടിയാൽ!. ചിന്തിക്കാൻ കൂടിവയ്യ. അവൾ വേദന കൊണ്ടു പുളയും. അരങ്ങേറ്റം പകുതി വച്ച് നിർത്തണ്ടി വരും. എന്താ ചെയ്യുക. എൻ്റെ തല കറങ്ങുന്നതു പോലെ. അവളുടെ നൃത്തം ആസ്വദിക്കാനുള്ള ആഗ്രഹവും ഉപേക്ഷിക്കണ്ടി വന്നു. അവളുടെ പാദ ചലനങ്ങളും ആ ചിലങ്ക മണിയും. അൽഭുതം തോന്നി അവളുടെ ചടുലതാളത്തിനിടെ ഒരിക്കൽപ്പോലും അവളതിൽച്ച വിട്ടിയില്ല. അവസാനം അവളുടെ ആ ഇളംപാദ ചലനത്തിൽ ആ ചിലങ്കയുടെ മണി തെറിച്ച് എൻ്റെ മടിയിൽ വീണു. ഹാവൂ... ആശ്വാസമായി ..
Tuesday, September 7, 2021
ശ്രീ.മമ്മൂട്ടിയുമായി ഒരിയ്ക്കൽ.... മമ്മൂട്ടി എന്ന മഹാനടന് ഇന്ന് എഴുപത് വയസ്.മുമ്പ് മമ്മൂട്ടിയേ നേരിൽക്കാണാനും, സംസാരിയ്ക്കാനും കിട്ടിയ അവസരം മറക്കില്ല.2007-ൽ ആയിരുന്നു കുറിച്ചിത്താനം പൂതൃക്കോവിലിൽ 25-ാമത് ഭാഗവതസത്രം അരങ്ങേറിയത്.ഏഴു ദിവസത്തെ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾക്ക് ശേഷം സമാപന സമ്മേളനം. സമ്മേളനത്തിൽ മുഖ്യാധിഥി മമ്മൂട്ടി വേണം. മള്ളിയൂരും അന്ന് അതിന് താൽപ്പര്യം പ്രകടിപ്പിച്ചു. ഞാനും ശ്രീ ബാബു നമ്പൂതിരിയും കൂടിയാണ് അദ്ദേഹത്തെ കാണാൻ പോയത്.ഷൂട്ടി സ്ഥലത്തു വന്നാൽ സൗകര്യമാണ് എന്നറിയിച്ചതനുസരിച്ച് അവിടെച്ചെന്നു. ഞങ്ങളെ സ്വീകരിച്ചിരുത്തി "ഇപ്പം വരാം " എന്നു പറഞ്ഞ് ഷൂട്ടി ഗിന് പോയി. പത്തു മിനിട്ടിനകം തിരിച്ചു വന്നു.ബാബു നമ്പൂതിരി വിഷയം അവതരിപ്പിച്ചു. അദ്ദേഹം ഒന്നു ചിരിച്ചു. " ഇത്ര മഹത്തായ ഒരുആത്മീയ വേദിയിൽ ഞാൻ സംസാരിച്ചാൽ പ്രശ്നമാവില്ലല്ലോ?" പിന്നെകുറേ നേരം സംസാരിച്ചിരുന്നു. സത്ര വേദിയിലെ പ്രഭാഷണങ്ങളേപ്പററിയും ഒക്കെ ചോദിച്ചറിഞ്ഞു. പിന്നെ ഹിന്ദു പുരാണത്തിലേയ്ക്കും ഭഗവത് ഗീതയിലേയ്ക്കും സംസാരം നീണ്ടു.അന്ന് ഞട്ടിപ്പോയത് ഞങ്ങളാണ്.ഈ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അവഗാഹം ഞങ്ങളെഞട്ടിച്ചു കളഞ്ഞു. നല്ല വായനയുള്ള അപൂർവ്വം കലാകാരന്മാരിൽ ഒരാളാണദ്ദേഹം. വാക്കു പറഞ്ഞ പോലെ കൃത്യസമയത്ത് അദ്ദേഹം എത്തി. വേദിയിലുണ്ടായിരുന്ന മള്ളിയൂരിൻ്റെ കാലു തൊട്ട് വന്ദിച്ച് അദ്ദേഹം പ്രസംഗം തുടങ്ങി. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരൊന്നാന്തരം ആത്മീയ പ്രഭാഷണത്തിൻ്റെ തലത്തിലേയ്ക്ക് ആ വാക്ചാതുരി ഉയർന്നു. അവസാനം "നന്നായി '' എന്നു പറഞ്ഞ് മള്ളിയൂർ അദ്ദേഹത്തെ മള്ളിയൂർക്ക് ക്ഷണിച്ചതും ഇന്നും ഓർക്കുന്നു. ആ മഹാപ്രതിഭക്ക് പിറന്നാൾ ആശംസകൾ. ....സ്നേഹത്തോടെ...
Monday, September 6, 2021
രാശിചക്രവനം [കാനന ക്ഷേത്രം - 15] കാനനക്ഷേത്രസങ്കൽപ്പത്തിൽ നവഗ്രഹവനത്തിനും ,നക്ഷത്ര വനത്തിനും അടുത്താണ് രാശിചക്ര വനം. നക്ഷത്രരാശികളെ എല്ലാം ചേർത്ത് ഒരു ചക്രരൂപത്തിലാക്കുന്നതാണ് രാശിചക്രം. ഒരു വൃത്തത്തിൻ്റെ ആവൃത്തി മു ണ്ണൂററി അറുപത് ഡിഗ്രി. ആ ചക്രത്തിനെ മുപ്പത് ഡിഗ്രി വീതമുള്ള പന്ത്രണ്ട് തുല്യ ഭാഗങ്ങളായി ത്തിരിക്കുന്നു. ഭൂമി തിരിയുമ്പോൾ മുപ്പത് ദിവസത്തോളം സൂര്യൻ ഈ പന്ത്രണ്ട് രാശികളിൽ ഒന്നിൽ ആയിരിയ്ക്കും. ആ മാസത്തേ നമ്മൾ ആ പേര് നൽകി വിളിക്കുന്നു. രാശിചക്രം വൃത്താകൃതിയിലാണങ്കിലും എളുപ്പത്തിന് ചതുരത്തിൽ ആണ് വരക്കുക.രാശിവനം വൃത്താകൃതിയിൽത്തന്നെയാണ് രൂപകൽപ്പന ചെയ്യുക.ഈ ഒരോ രാശിക്കും ഒരോ വൃക്ഷങ്ങൾ സങ്കൽപ്പിച്ചിട്ടുണ്ട്. അതു ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നു അതേ രാശിയിൽത്തന്നെ. അതാത് ദിക്കിൽ തന്നെ വച്ചുപിടിപ്പിക്കും. മിയാ വാക്കി, " എന്ന ജപ്പാൻ രീതിയാണ് ഇതിനും ഉപയോഗിക്കുന്നത്. ഒരോ രാശിക്കും സങ്കൽപ്പിച്ചിരിക്കുന്ന വൃക്ഷങ്ങൾ താഴെക്കൊടുക്കാം.മേടം - രക്തചന്ദനം, ഇടവം - ഏഴിലം പാല, മിഥുനം - ദന്തപ്പാല, കർക്കിടകം - പ്ലാശ്. ചിങ്ങം - ഇലന്ത ., കന്നി - മാവ്, തുലാം - ഇലഞ്ഞി, വൃശ്ചികം - കരിങ്ങാലി, ധനു - അരയാൽ, മകരം - കരിവീട്ടി, കുംഭം - വഹ്നി, മീനം -പേരാൽ.
Thursday, September 2, 2021
?മുത്തശ്ശാ അച്ചൂന് സ്ക്കൂൾ തുറന്നു. [അച്ചു ഡയറി 450]ഇവിടെ അമേരിയ്ക്കയിൽ സ്ക്കൂൾ തുറന്നൂ മുത്തശ്ശാ. കൂട്ടുകാരെ മുഴുവൻ കണാൻ കൊതി ആയിത്തുടങ്ങി. എന്നാലും അച്ചൂന് പേടിയുണ്ട്. ഇൻജക്ഷൻകഴിഞ്ഞിട്ട് അധിക ദിവസമായില്ല. പതിനഞ്ചു ദിവസം വരെ ശ്രദ്ധിക്കണംDr. പറഞ്ഞു.ഉത്സാഹത്തോടെ ഓടി സ്ക്കൂളിൽ ചെന്നപ്പോൾ അവിടെ ആർക്കും വലിയ ഉത്സാഹമില്ല. ഹഗ് ചെയ്യില്ല. ഷെയ്ക്ക് ഹാൻൻ്റില്ല, കൂട്ടുകാരേ നോക്കി ഒന്നു ചിരിച്ചാൽപ്പോലും മാസ്ക്ക് കാരണം ആരും അറിയില്ല. ഒരോരുത്തർക്കും പ്രത്യേകം ഇരിപ്പിടമാണ്. അടുത്തിടപഴകാൻ സമ്മതിക്കുന്നില്ല. സമ്മതിച്ചാലും മിക്കവാറും കുട്ടികൾ അതിനു തയാറാകില്ല. ഞങ്ങൾക്ക് കൊറോണയെ നേരിടണ്ടത് എങ്ങിനെ എന്ന് നന്നായറിയാം. ഒരോരുത്തർക്കും പ്രത്യേകം ലോക്കർ ഉണ്ട്. അവനവൻ്റെ സാധനങ്ങൾ സൂക്ഷിക്കാൻ. പേനയും പെൻസിലും ഒന്നും ഷയർ ചെയ്യാൻ പാടില്ല. കോമണായി വച്ചിരുന്ന ഡ്രിങ്കിഗ് വാട്ടർ മാറ്റിയിരികുന്നു.സാനിറ്റൈസർ വച്ചിട്ടുണ്ടങ്കിലും അച്ചൂൻ്റെ ബാഗിൽ സാനിറ്റൈസർ ഉണ്ട്.അച്ചു അതേ ഉപയോഗിക്കൂ.ബസിൽപ്പോരുമ്പോഴാണ് പ്രശ്നം.പാച്ചൂൻ്റെ കാര്യമാ മുത്തശ്ശാ പേടി. അവൻ കൊച്ചു കുട്ടിയല്ലേ.?പോരാത്തതിന് വികൃതിയും മാസ്ക്ക് ശരിക്കു ധരിക്കുന്നുണ്ടോ ആവോ? എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്. സ്ക്കൂളിൽ നിന്ന് വന്നാൽ നല്ല ചൂടുവെള്ളത്തിൽ സോപ്പ് തേച്ച് കുളിച്ചിട്ടേ ആഹാരം കഴിക്കൂ. പാച്ചുവരുമ്പഴേ മാസ്ക് ഊരി ദൂരെ എറിയും. എന്നിട്ട് ഉറക്കെ ഒച്ചയുണ്ടാക്കി ഓടി നടക്കും. പാവം ഇത്രയും സമയം മാസ്ക്ക് വച്ചതിൻ്റെ വിഷമമാ.
Subscribe to:
Posts (Atom)