ഒരു പുരാതന ഫോട്ടോസ്റ്റാറ്റ് മിഷ്യൻ..
ആക്രിക്കാരന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് അവൻനാലു കെട്ടിന്റെ നിലവറയിൽ വിശ്രമം കൊണ്ടിട്ട് കാലം കുറേ ആയി .കറണ്ടു വേണ്ടാത്ത, കൈ കൊണ്ട് കറക്കി പ്രവർത്തിപ്പിക്കുന്ന അവൻ അന്ന് ഒത്തിരി പേർക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട്.
ഒരു കാർബൺ നിറക്കുന്ന ഒരു സിലിണ്ടർ. അടിയിൽ പേപ്പർ വയ്ക്കാനൊരു പ്രതലം. വശങ്ങളിൽ രണ്ട് ചക്രങ്ങൾ.അതിൽ പിടിപ്പിച്ചിരിക്കുന്ന ലിവർ കറക്കി ഈ കാർബൺ സിലിണ്ടർ താഴത്തെ പ്രതലത്തിൽ അമർത്താം.
ആദ്യം ഒരു പ്രത്യേകതരം പേപ്പറിൽ വിഷയം ഒരു പ്രത്യേക രീതിയിൽ ടൈപ്പ് ചെയ്തെടുക്കുന്നു. ആ പേപ്പറിൽ ചെറിയ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കിയാണ് ടൈപ്പ് ചെയ്യുന്നത്.അങ്ങിനെ രൂപപ്പെടുന്ന അക്ഷരങ്ങൾ അടങ്ങിയപേപ്പർ അടിയിലെ പ്രതലത്തിൽ വച്ചിരിക്കുന്നു. ഈ കാർ ബൻസിലിണ്ടർ അതിൽ അമർത്തുന്നു. വശങ്ങളിലുള്ള ലിവർ കറക്കിയാണതു സാധിക്കുന്നത്,.അങ്ങിനെ നമുക്ക് ആവശ്യാനുസരണം കോപ്പി എടുക്കാം. നല്ല ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്നവരും അന്നുണ്ടായിരുന്നു. മനോഹരമായ ഒരു മയിലിനെ അങ്ങിനെ അന്നു വരച്ചു തന്നത് വളരെക്കാലം ഞാനെന്റെ പുസ്തക താളുകളിൽ സൂക്ഷിച്ചിരുന്നു.
ഗതകാല പ്രതാപത്തിന്റെ പ്രതീകമായി ഇന്നും അവൻ നാലു കെട്ടിൽ സുരക്ഷിതം
No comments:
Post a Comment