Monday, December 16, 2019
കിരീടം..... [കീ ശക്കഥകൾ - 100]ഇട്ടൂപ്പിന് ആ മോപ്പഡ് കിട്ടിയത് വെറും നാനൂറ്റി എമ്പത് രൂപയ്ക്ക്. രാവിലെ പത്രവിതരണം മുതൽ മത്സ്യക്കച്ചവടവും, പച്ചക്കറി വിൽപ്പനയും ഈ വണ്ടി ഉപയോഗിച്ച്.സ്ഥിരോത്സാഹി ആയ ഇട്ടൂപ്പ് ആ കടം വീട്ടിയത് തന്നെ മത്സ്യം കൊടുത്താണ്അങ്ങിനെ ഒരു ദിവസം ഇട്ടൂപ്പിനെ പോലീസ് പിടിച്ചു. ഇട്ടൂപ്പി നാദ്യം മനസിലായില്ല.എന്നും പത്രം വിതരണം ചെയ്യുന്ന ഇട്ടൂപ്പ് പത്രം വായിക്കാറില്ല. ഹെൽമെറ്റിന്റെ കഥയും പാവം ഇട്ടൂപ്പ് അറിഞ്ഞില്ല. അഞ്ഞൂറ് രൂപാ ചാർജു ചെയ്തു. ഇനി ഹെൽമെറ്റ് വച്ചേ യാത്ര ചെയ്യാവൂ എന്നൊരു താക്കീതും.ഇട്ടൂപ്പ് തിരിച്ചു പോന്നു. പക്ഷേ വഴിക്ക് വച്ച് വീണ്ടും പിടികൂടി. ഒരു തവണ പിഴ അടച്ചതാണന്നും. ഞാൻ ഹെൽമെറ്റ് വാങ്ങാൻ പോവുകയാണന്നും പറഞ്ഞു നോക്കി. എ മാൻ കനിഞ്ഞില്ല. വീണ്ടും രൂപാ അഞ്ഞൂറ്. തന്റെ പ്രിയപ്പെട്ട മോപ്പഡ് വഴിയരുകിൽ വച്ച് ഒരു ഒട്ടോറിക്ഷയിൽ ഹെൽമെറ്റ് വാങ്ങാനുള്ള യാത്ര. എഴുനൂറ്റമ്പത് രൂപാ കൊടുത്ത് ഹെൽമെറ്റ് വാങ്ങി ഓട്ടോക്ക് 250 രൂപയും കൊടുത്ത് വന്നപ്പോഴും ഏമാന്മാർ അവിടെത്തന്നെ. ഹെൽമെറ്റ് വാങ്ങി നോക്കി ഇതിന് ഐ എസ്.ഐമാർക്കില്ലല്ലോ?ഇതു വച്ചാൽ അപകടമാണ്. ഇത് പോര നല്ലത് ഞങ്ങൾ തരാം. ആയിരം രൂപാ കൊടുക്കണ്ടി വരും. പുതിയ ഹെൽമെറ്റുമായി വീട്ടിലെത്തി. ആകെ മനപ്രയാസമായി.രണ്ടു ദിവസത്തേക്ക് ഇട്ടൂപ്പ് പുറത്തിറങ്ങിയില്ല. പത്രവിതരണം വേറൊരാളെ ഏൾപ്പിച്ചു. ഒരാഴ്ച്ചകഴിഞ്ഞു. കുടുംബം പട്ടിണി ആകുംഇട്ടൂപ്പ് വണ്ടി പുറത്തെടുത്തു. ഹെൽമെറ്റ് എടുത്തു തലയിൽ വച്ചത് ഓർമ്മയുണ്ട് അതിലിരുന്ന കുളവിനെ രേ ചെവിയിലേക്കാണ് കയറിയത്. വേദന സഹിക്കാൻ വയ്യാതെ ഹെൽമെറ്റ് ഊരി ദൂരെ എറിഞ്ഞു. അത് അടുത്തുള്ള തോട്ടിൽ വീണ് ഒഴുകിപ്പോയത് ഇട്ടൂപ്പറിഞ്ഞില്ല. വേദന കൊണ്ട് പുളയുന്ന ഇട്ടൂപ്പിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.രണ്ടു ദിവസം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആകെ ചെലവ് മുവായിരം.കിരീടത്തിനു വേണ്ടി തന്റെ വണ്ടിയുടെ വിലയുടെ പത്തിരട്ടിക്കാശു മുടക്കണ്ടി വന്ന ഇട്ടൂപ്പ് ഇന്ന് നടന്നാണ് പത്രവിതരണം. മത്സ്യവിൽപ്പനയും പച്ചക്കറി വിൽപ്പനയും അങ്ങിനെ തന്നെ. പെട്രോൾ ചെലവില്ല. ആരോഗ്യവും മെച്ചം. ഇട്ടൂപ്പിന്റെ തലച്ചോറിനു കേടുപറ്റില്ലല്ലോ എന്ന സന്തോഷം ഗവൺമന്റിനും.....
Subscribe to:
Post Comments (Atom)
No comments:
Post a Comment