വിശ്വ പൗരൻ [ കീ ശക്കഥകൾ -232]
കാലാകാലങ്ങളായുള്ള നിയമങ്ങൾ ഒന്നു പൊളിച്ചെഴുതണം. ചിത്രഗുപ്തനെ ധർമ്മരാജാവ് ചുമതലപ്പെടുത്തി. ഇങ്ങോട്ട് അനധികൃതമായി കടന്നു വരുന്നവരെ ഒഴിവാക്കണം. ഇവിടെ നരകവും സ്വർഗ്ഗവും നിറഞ്ഞു.ഇനി ആരേയും ഇവിടെ പ്രവേശിക്കാൻ സ്ഥലമില്ല.അതിനൊരു മാനദണ്ഡം സ്വീകരിക്കാനാണ് ചിത്രഗുപ്തനെ ചുമതലപ്പെടുത്തിയത്.
സ്വന്ത തീരുമാനപ്രകാരം ആത്മഹത്യ ചെയ്യുന്നവരെ ഒഴിവാക്കാം. അതുകൊണ്ടൊന്നും ഇവിടുത്തെ തിരക്ക് കുറയില്ല. നാട്ടിലെ ധർമ്മാധർമ്മങ്ങൾ നോക്കി മരണം വിധിക്കാൻ ഞാനിന്ന് അശക്തനാണ്. ധർമ്മരാജന്റെ പരിവേദനം!. പഴയതുപോലെ എല്ലാവരുടേയും പാപഭാരം നോക്കി ഇങ്ങോട്ടു പ്രവേശിപ്പിക്കൂ കഎളുപ്പമല്ല. ഇതിനൊന്നും കഷ്ടപ്പെടാൻ എനിക്കു പറ്റില്ല. എനിക്കാണങ്കിൽ പ്രായമായി.: ഇവിടെ ഇതു മൂഴുവൻ നടത്താൻ ഞാനും ചിത്രഗുപ്തനും മാത്രമേ ഒള്ളു. സഹായിക്കാനൊരാളില്ല. തീരുമാനങ്ങൾക്ക് അല്ലങ്കിലും വേറൊരാളെക്കൂടി സമ്മതിക്കാറുമില്ല. അമിതാധികാരം ഉള്ളതുകൊണ്ട് എന്തും ചെയ്തു കളയാമെന്ന ഹുങ്ക് ഉണ്ടാകാതിരുന്നാൽ മതി.
ഇപ്പഴത്തെ ഭൂമിയിലെ അനിശ്ചിതത്വം ഒഴിവാക്കി അതിരുകളില്ലാത്ത നമ്മുടെ സാമ്രാജ്യത്തിൽ എത്താൻ ആഗ്രഹിക്കുന്നവർ ഇന്നനവധിയാണ്. വിശ്വ പൗരൻ എന്ന പദവി നൽകി അവർക്ക് നമുക്ക് അമരത്വം നൽകാം. വേഷവും, ഭാഷയും ,ദേശവും, ജാതിയും നോക്കാതെ ഒന്നിച്ചു കഴിയാൻ അവസരം കിട്ടിയാൽ സ്വർഗ്ഗമായാലും, നരകമായാലും അവർ ഇവിടെ എത്തും.