Wednesday, October 15, 2014

    ധനുഷ്ക്കോടി ----ഇന്ന് ഒരു പ്രേതഭൂമി ..

         അവുൽപകിർ ജയിനുല്ലബ്ദീൻ അബ്ദുൾ കലാമിൻറെ പാവന ഭവനം . രാമേശ്വരത്ത് മോസ്ക്ക് സ്ട്രീറ്റിൽ .ആ മഹാനുഭാവനെ മനസ്സിൽ വണങ്ങി ധനുഷ്ക്കോടിയിലെക്ക് . പ്രതാപകാലത്ത് നല്ല ഒരു വാണിജ്യ തുറമുഖ നഗരമായിരുന്നു ധനുഷ്ക്കോടി . പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന്ശേഷം ഇന്നു ഇതൊരു പ്രേതഭൂമിയാണ്‌ .
        മഹോദധിയുടെയും [ബംഗാൾ ഉൾക്കടൽ ]രത്നാകരത്തിന്റെയും [ഇന്ത്യൻ മഹാസമുദ്രം ]സംഗമസ്ഥാനം . ശ്രീരാമചന്ദ്രൻ തൻറെ ധനുഷ്കൊണ്ട് സേതുബന്ധനത്തിന്റെ സ്ഥലം രേഖപ്പെടുത്തിയ സ്ഥാനം ധനുഷ്ക്കൊടി . അന്ന് ഈ മഹാസമുദ്രങ്ങളെ കീറിമുറിച് വേര്തിരിച്ചതിന്റെ കോപമാകാം പിൽക്കാലത്ത്‌ സമുദ്രം തന്നെ ഈ നഗരം തകർത്ത്തരിപ്പണമാക്കിയത് .
        തകർന്നടിഞ്ഞ റെയിൽവേയുടെ ചിലഭാഗങ്ങൾ ,വള്ളങ്ങളൂടേയ്യൂ മറ്റ് കടൽ യാനങ്ങളുടേയും അസ്ഥിപന്ജരങ്ങൾ ,ജീവസാന്നിത്യം അറിയിക്കനെന്നവണ്ണം അങ്ങിങ്ങ് ചെറിയ ചെറിയ മുക്കുവക്കുടിലുകൾ . ഒരു മരുഭൂമി പോലെ പരന്നുകിടക്കുന്ന വിശാലമായ ഭൂമി . അതിലൂടെ ഒരുതരം പ്രത്യേക വണ്ടിയിൽ ഒരു മണിക്കൂർ യാത്ര . അങ്ങിനെ കടൽത്തീരത്ത് അണയാം . ഏതാണ്ട് ഒരു കിലോമീറ്ററോളം കടലിൽക്കൂടെ നമുക്ക് നടക്കാം .
      നഷ്ട്ടപ്രതാപത്തിന്റെ ദുഃഖ സ്മൃതിയോടെ ധനുഷ്ക്കോടിയോടു വിട    
രാമൻറെ ഈശ്വരൻ --രാമേശ്വരത്ത്

              രാവണനിഗ്രഹത്തിനുശേഷം രാമേശ്വരത് തിരിച്ചെത്തിയ ശ്രീരാമചന്ദ്രൻ ബ്രമ്മഹത്യാ പാപനിവര്തിക്ക് ശ്രീ  പരമശിവനെ ഭജിക്കുന്നു . ശിവപ്രതിസ്ടക്കായി ഒരു ശിവലിഗത്തിന് ഹനുമാനെ ഹിമാലയത്തിലേക്ക് അയക്കുന്നു . ഹനുമാൻ എത്താൻ വ്യ്കിയതിനാൽ സീതാദേവി മണലുകൊണ്ട് ശിവലിംഗം നിർമ്മിക്കുന്നു ആ രണ്ടുവിഗ്രഹവും അവിടെക്കാണാം .അവിടെ ശിവന്റെ വലതുഭാഗത്തു ആണ് പാർവതിദേവി .
ദ്രാവിടിയൻ വാസ്തുശിൽപ്പചാരുതയിൽ നിർമ്മിച്ചതാണ് ഇന്നത്തെ രാമേശ്വര ക്ഷേത്രം . ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്രകാരങ്ങൾ [കോറിഡോർ ]ഇവിടെയാണ് . ആകെ 3850 -അടി നീളം . 6..9 -മീറ്റർ ഉയരം . 1212 -ഓളം ചിത്രത്തൂനുകളാൽ അലങ്കൃതം .
        അമ്പലത്തിനകത്ത് 22 പവിത്രകുണ്ഡ്ങ്ങ ൾ . ഇതിൽ പലതിനും ഉപ്പുരസം ഇല്ലന്നുള്ളത് അത്ഭുതം . ചിലതിൽ ചൂടുവെള്ളമാണ് . ഓരോന്നും നമ്മുടെ ശിരസിൽ ഒഴിച്ചുതരുന്നു . അങ്ങിനെ നമ്മൾ പാപവിമുക്തമാക്കപ്പെടുന്നു ഓരോ പുണ്ണ്യ നദിയിലെയും ജലം ശ്രീരാമൻ തൻറെ 22 -ദിവ്യാസ്ത്രങ്ങളാൽ ഈ കിണറുകളിലേക്ക് ആവാഹിച്ചിരുന്നു എന്ന് വിശ്വാസം .
     ഇവിടെ ഭക്തി ഈ മഹാൽഭുതത്തിനു വഴിമാറിയോ എന്ന് സംശയം .