Wednesday, April 30, 2025
അമേരിക്കയിൽ തിരുവാതിരയുടെ നാടൻ ശീലുകളിൽ മയങ്ങി. [അമേരിക്ക - 104] അമേരിക്കയിൽ വന്ന് ആദ്യ ദിവസം തന്നെയാണ് കേരളാ കൾച്ചറൽ സൊസൈറ്റിയുടെ കലോത്സവത്തിൽ പങ്കെടുക്കാനവസരം കിട്ടിയത്. അവിടുത്തെ ഒരു സ്ക്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.കാറ് പാർക്ക് ചെയ്ത് ഹാളിൽക്കയറുമ്പഴേ ഒരു വല്ലാത്ത ഗൃഹാതുരത്വം അനുഭവപ്പെടുന്ന തിരുവാതിരപ്പാട്ടാണ് നമ്മളെവരവേറ്റത്. വേദിയിൽ തിരുവാതിര മത്സരം നടക്കുകയാണ് തനി നാടൻ രീതിയിൽ സെററുമുണ്ട് ഉടുത്ത്, നിലവിളക്ക് വച്ച് വായ്ക്കുരവയുമായിത്തുടങ്ങിയ തിരുവാതിര ആദ്യ അവസാനം അതിൻ്റെ തനിമ നിലനിർത്തിയിരുന്നു. ഭൂമിയുടെ മറുവശത്ത് ഈ സ്വപ്ന ഭൂമിയിൽ നമ്മുടെ നാടിൻ്റെ തുടിപ്പ് അരങ്ങേറിയപ്പോൾ ഉണ്ടായ അനുഭൂതി ഒന്നു വേറെയാണ് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൻ. ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ്. കൾച്ചറൽ അവയർ നസ് പ്രൊമോട്ട് ചെയ്യുന്നതിനൊപ്പം ഏഷ്യൻ, ഇൻഡ്യൻ വംശജരുടെ സോഷ്യൽ ആക്റ്റിവിററീസും ഇവർ പ്രൊമോട്ട് ചെയ്യുന്നു ആ ഹാൾ തിങ്ങി നിറഞ്ഞ് പ്രവാസികൾ.അതിനു മുമ്പ് നടത്തിയ പരിപാടികൾക്കുള്ള സമ്മാന വിതരണവും വേദിയിൽ നടക്കുന്നുണ്ട്. Dr. ആശാ പോറ്റിയും ശ്രീ.പ്രതിപ് പട്ട മനയും ഉൾപ്പടെ പലരുടേയും പരിചയം പുതുക്കാനുള്ള അവസരവുമായി അത് മാറി. ഇനി അടുത്തു നടക്കുന്ന സ്വസ്തിയുടെ പ്രോ ഗ്രാമിലേക്ക് Dr. ആശ ക്ഷണിക്കുകയും ചെയ്തു. .നാടൻ കലകളുടെ പ്രൊമോഷനും കലാകാരന്മാർക്കുള്ള ആദരവും കാലങ്ങളായി സ്വസ്തി നടത്തുന്നു.ഇത്തവണ സോപാന സംഗീതത്തിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. സോപാന സംഗീതത്തിൽ അതിപ്രഗൽഭനായ സാക്ഷാൽ അമ്പലപ്പുഴ വിജയകുമാർ തന്നെ പരിപാടിക്കെത്തുന്നുണ്ട്. ഒരു പക്ഷെ നമ്മുടെ നാട്ടിലേക്കാൾ നമ്മുടെ ആഘോഷങ്ങൾ തനിമയോടെ അവതരിപ്പിക്കുന്നത് പ്രവാസികൾ ആണന്നു തോന്നി. കഴിഞ്ഞ തവണ വന്നപ്പോൾ " പത്രിക"യുടെ വിഷു ആഘോഷത്തിൽ പങ്കെടുത്തത് ഓർക്കുന്നു. സമ്മാനദാനവും കഴിഞ്ഞ് സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്
Friday, April 25, 2025
മാരകായുധങ്ങളുമായി പിടിയിൽ [അമേരിയ്ക്ക- 101 ]അമേരിക്കയിലേക്ക് പല പ്രാവശ്യം പോയിട്ടുണ്ട്. യാത്രയുടെ ത്രില്ല് പലപ്പഴും ആസ്വദിച്ചിട്ടുണ്ട്. ലഗേജ് ബാഗ് കയററി വിടുമ്പോൾ ഒരു ആവറേജ് മലയാളി കൊണ്ടു പോകുന്ന പിക്കിൾസും ചിപ്സും ഒക്കെത്തന്നെയാണ് ഭൂരിഭാഗവും.അവർ എതിർത്താൽ ചവററുകൊട്ടയിൽ ഇട്ടു വരണ്ടി വരും.. ഭാഗ്യം പെട്ടി തുറക്കണ്ടി വന്നില്ല. ബോർഡിഗ് പാസും കിട്ടി. പക്ഷേ മെയിൽ ഗേയ്ററിൽ ഇമിഗ്രേഷൻ ചെക്കിഗ് ഉണ്ട്. വാച്ച് മാല ബൽററ് ഷൂസ് ഇലകോണിക്ക് ഉപകരണങ്ങൾ എല്ലാം ഒരോരോ ട്രേയിൽ ഇട്ട് സ്കാനി ഗിന് കയറ്റി വിടും.പിന്നെ നമ്മെ ചെക്കു ചെയ്യും.അവരുടെ ഗേയ്ററിൽ കൂടി കടന്നപ്പഴേ എന്നെ പിടിച്ചു. "എനി ഇലട്രോണിക്ക് ഡി വൈ സസ്" ?"നോ " ഞാൻ പറഞ്ഞു. അവരും അവരുടെ യന്ത്രവും അതു വിശ്വസിച്ചില്ല.അവർ എന്നെ അകത്തേക്ക് വിടുന്നില്ല. എൻ്റെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ പാസ്പ്പോർട്ട് ഉൾപ്പടെ ഓപ്പണായി ട്രേകളിൽ ബൽറ്റ് വഴി അപ്പറം എത്തിക്കഴിഞ്ഞു. അതെടുക്കുന്നതു വരെ ഒരുമനസമാധാനമില്ല. ഇവർ വിടുന്ന ലക്ഷണവുമില്ല. അവസാനമാണ് മനസിലായത് എൻ്റെ ചെവിയിൽ വച്ചിരിക്കുന്ന ഹിയറി ഗ് എയ്ഡ് ആണ് വില്ലൻ. അതെടുത്താൽ അവർ പറഞ്ഞത് കേൾക്കില്ല. എടുത്ത മാറ്റാതെ പോകാനുംസമ്മതിക്കില്ല. അവസാനം അവർ കടത്തിവിട്ടു. അപ്പുറത്തു ചെന്ന് എല്ലാം ചെക്ക് ചെയ്തു. ആ ആഭരണങ്ങൾ എടുത്തണിഞ്ഞു.പാസ്പ്പോർട്ട് സുരക്ഷിതമായി കയ്യിൽ വച്ചു. അപ്പഴാണു് എൻ്റെ ഹാൻ്റ് ബാഗ് കാണാനില്ല. ഏഴു കിലോ വരെ ഹാൻസ് ബാഗിൽ അനുവദിച്ചിട്ടുണ്ട്.സ്ക്കാൻ കഴിഞ്ഞ് ബാഗ് അവർ പിടിച്ചു വച്ചിരിക്കുകയാണ്. " ബാഗിൽ എന്തെങ്കിലും മാരകായുധങ്ങൾ?".Ak.47 കടത്തിയ ഭീകരരുടെ കൂട്ട് എന്നേയും ചോദ്യം ചെയ്തു.ഇശ്വരാ കുട്ടികൾക്കു വേണ്ടി കറിക്കത്തി വല്ലതും ഭാര്യ എടുത്ത് വച്ചിട്ടുണ്ടാകുമോ? ഇല്ല ഉറപ്പ്. പക്ഷേ അവർ വിട്ടില്ല. ഞാൻ ബാഗ് കയ്യിൽ നിന്ന് വച്ചിട്ടല്ല. മററുള്ളവർ ഒന്നുoഒളിച്ചുകൊണ്ടുവയ്ക്കാനും സാദ്ധ്യതയില്ല: ഇശ്വരാ, നാട്ടിലെങ്ങാൻ ഇത്രയും അറിഞ്ഞാൽ മതി അതിൻ്റെ പരിസമാപ്തി അറിയുന്നതിന് മുമ്പ് ചാനൽ ചർച്ചയിൽ എന്നെ ഭീകരവാദി ആയി പ്രഖ്യാപിച്ചു ചർച്ച തുടങ്ങിയിട്ടുണ്ടാവും. അവസാനം ബാഗ്തുറപ്പിച്ചു.ഒരു ബ്ലയിഡിൻ്റെ കഷ്ണവും ഒരു പാവം നയിൽ കട്ടറും. അതുപേക്ഷിക്കാൻ തയാറായതോടെ അവർ എന്നെ വെറുതെ വിട്ടു.വെറും ഒരു ബ്ലയിഡിൻ്റെ മുറി കൊണ്ട് വിമാനം റാഞ്ചിയാലോ? എന്തായാലുo നിയമം പാലിക്കപ്പെടണ്ടതാണ്.കുറ്റം എൻ്റെതാണ്.അങ്ങിനെ അകത്തു കയറി.
Monday, April 14, 2025
സമൃദ്ധമായി വിഷു ആശംസകൾ മാത്രം വിഷു. മക്കളും പേരമക്കളും അടുത്തില്ലാതെ എന്തു വിഷു. ഒരു ചടങ്ങു പോലെ കണികണ്ടു. ഭഗവാൻ്റെ മുഖത്തു പോലും ഒരു സന്തോഷമില്ലന്നു തോന്നി. കഴിഞ്ഞ വർഷത്തെ പടക്കവും കമ്പിപ്പൂത്തിരിയും കാൽപ്പെട്ടിയിലിരിപ്പുണ്ട്: ആര് ആർക്കു വേണ്ടി കത്തിയ്ക്കാൻ .വിത്തും കൈക്കോട്ടും പാടി പറ ക്കുന്ന കതിരുകാണാക്കിളിയില്ല. നാട്ടിൽ നെൽകൃഷിയും കതിരുമില്ല. വിളവെടുപ്പ് ഉത്സവത്തിന് വിളവെടുക്കാനൊന്നുമില്ല. നാണ്യവിളകൾ മാത്രം. റബറും ജാതിയും തൊടിക കയ്യടക്കിക്കഴിഞ്ഞു. വിഷുക്കൈനീട്ടം കൊടുക്കാനും വാങ്ങാനും ആളില്ല. എന്തിന് കണിക്കൊന്ന പോലും ഒരു ചടങ്ങു പോലെ നേരത്തേ പൂത്ത് പിൻ വാങ്ങി മാമ്പഴം പറിക്കാനാളില്ല. വവ്വാലും അണ്ണാനും പാതി കഴിച്ച് നമുക്കായി ഉപേക്ഷിച്ചു പോകും.അവർക്ക് നന്ദിയുണ്ട്. പകുതി നമുക്ക് തരും. ഗുഹ പത്നി ശ്രീരാമ ഭഗവാന് കൊടുത്ത പോലെ പരിപാവനമായ ഒരു ദാനം ' .ഒന്നുമില്ലങ്കിലും ഇന്ന് ഏറ്റവും സമൃദ്ധമായ ഒന്നുണ്ട്. വിഷു ആശംസകൾ.
Subscribe to:
Posts (Atom)