Sunday, August 4, 2024

അച്ചൂന്ബർത്ത്ഡെ ആഘോഷം ഇല്ല മുത്തശ്ശാ. [ അച്ചൂ ഡയറി-570] മുത്തശ്ശാ അച്ചൂന് വെക്കേഷനാണ് ഇത്തവണ നാട്ടിൽ വരാൻ പറ്റിയില്ല." പ്ലാൻ യുവർ വെക്കേഷൻ " അച്ഛൻ പറഞ്ഞതാണ്. യാത്രകൾ പോയി. ഇപ്പോൾ അച്ചു ജോലിയ്ക്ക് പോകുന്നുണ്ട്. സോഷ്യൽ വർക്കാണ്. പ്രതിഫലമില്ലാതെ.അതു പോലെ കുട്ടികളെ സൗജന്യമായി ഗിത്താർ പഠിപ്പിക്കുന്നുണ്ട്. അങ്ങിനെയാണ് എല്ലാവരും കൂടി അച്ചൂൻ്റെ ബർത്ത് ഡേ ആഘോഷിക്കാൻ തീരുമാനിച്ചത്. എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. മുത്തശ്ശാ അച്ചൂന് ഒരുത്സാഹവും തോന്നണില്ല. നാട്ടിലെ ദുരന്തങ്ങൾ അറിഞ്ഞപ്പോൾ ആകെ മനസിന് ഒരു വിഷമം. എന്തൊരു ഭീകരമാണ് അവിടുത്തെ അവസ്ഥ. ലാൻ്റ് വൈസ്ലയിഡി ഗ് ഇത്ര ഭീകരമായി കെട്ടിട്ടുപോലുമില്ല. കഴിഞ്ഞ തവണ അച്ചു നാട്ടിൽ വന്നപ്പോൾ നമ്മൾ വയനാട്ടിൽ പോയതല്ലെ. എത്ര മനോഹരമായ നാട് .അതു മുഴുവൻ തകർത്തുകളഞ്ഞല്ലോ മുത്തശ്ശാ. ആകെ വിഷമായി.ഒരു സ്കൂൾ മുഴുവൻ മണ്ണിനടിയിലായി അത്രേ. നാൽപ്പത്തി ഒമ്പത് കുട്ടികൾ ഒലിച്ചുപോയി . അച്ചൂന് ബർത്ത് ഡേ ആഘോഷിക്കാൻ മനസ്സ് വരുന്നില്ല.കാലാവസ്ഥ പ്രവചനത്തിന് നമ്മുടെ നാട്ടിൽ കുറേക്കൂടി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താമെന്നു തോന്നുന്നു.ഇവിടെ അമേരിക്കയിൽ ഒരോ സമയത്തെയും കൃത്യമായി പ്രവചിക്കും. അതിനുള്ള ആധുനിക സൗകര്യങ്ങൾ ഉണ്ട്. നമുക്കും അതിനായി കൂടുതൽ ശ്രമിക്കാം. അവിടത്തെ ജനങ്ങളുടെ കൂട്ടായ്മയും ഗവന്മേൻ്റിൻ്റെ നിശ്ചയദാർഡ്യവും കാണുമ്പോൾ അതും നടപ്പിൽ വരുത്തും എന്നച്ചൂന് ഉറപ്പുണ്ട് ഇത്തവണ ആഘോഷം വേണ്ടന്നു വച്ച് നാട്ടിലെ ദുരന്തം അനുഭവിക്കുന്നവർക്ക് എന്തെങ്കിലും ചെയ്താലോ എന്നാലോചിക്കുകയാണ് മുത്തശ്ശാ. ന്യൂസ് കണ്ടിട്ട് അച്ചൂന് ഉറങ്ങാൻ പറ്റുന്നില്ല .എന്തെങ്കിലും സഹായിക്കണമെങ്കിൽ പുറന്നാൾ വേണ്ടന്നു വച്ചിട്ടു വേണോ? പാച്ചുവിൻ്റെ ചോ

No comments:

Post a Comment