Thursday, August 29, 2024
ഔഷധത്തണലിൽ ഒരു പച്ചക്കറിത്തോട്ടം.[ കാനന ക്ഷേത്രം - 45] എൻ്റെ കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഒരു നൂറ്റി അമ്പതോളം ഔഷധ സസ്യങ്ങൾക്ക് ഇഷ്ടിക കൊണ്ട് ചതുരത്തിൽ തറ കെട്ടി മനോഹരമാക്കിയിരിക്കുന്നു. ഇനി അതിൽ ചാണകവും, കരിക്കും, കമ്പോസ്റ്റും നിറയ്ക്കും അതിൽ വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യും ഔഷധത്തണലിൽ ഒരു പച്ചക്കറി കൃഷി.അങ്ങിനെ വിവിധ തരം പച്ചക്കറി ക ൾ കൊണ്ട് ഈ ജൈവ വൈവിദ്ധ്യ ഉദ്യാനം നിറയും അതിനുള്ള പണികൾ പൂർത്തി ആയി .ഇനി നല്ല പച്ചക്കറിതൈകൾ സംഘടിപ്പിക്കണം.കൃഷിഭവൻ്റെയും കോഴാ ബ്ലോക്ക് അഗ്രികൾച്ചറൽ ഫാമിൻ്റെയും സഹകരണം തേടണം. രാസവളമിടാതെ മരുന്നടിയ്ക്കാതെ ശുദ്ധമായ പച്ചക്കറി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ സംരംഭത്തിനു പിന്നിൽ അടുത്ത മാസം ആദ്യംതന്നെ അതിൻ്റെ നിലം ഒരുക്കൽ പൂർത്തി ആകും. ഒരു മനോഹര വെള്ളച്ചാട്ടം ഉൾപ്പടെ കാനന ക്ഷേത്രം അങ്ങിനെ അടുത്ത ഘട്ടത്താലേക്ക് കയറും.
Wednesday, August 28, 2024
:ക്യാൻസർ രോഗികൾക്ക് സഹായവുമായി അച്ചുവും കൂട്ടുകാരും. [ അച്ചു ഡയറി-571]
മുത്തശ്ശാ കേരളാ അസോസിയേഷൻ ഓഫ് ഗ്രയ്റ്റർ വാഷിംഗ്ടൻ മുത്തശ്ശൻ ഒർക്കുന്നില്ലെ?അന്ന് അവർ ഒരു വലിയ പരിപാടിയിൽ വച്ച് അച്ചൂൻ്റെ ഡയറിയുടെ രണ്ടാം ഭാഗം പ്രകാശനo ചെയ്തത്.അവർ ഇന്ന് ഓണാഘോഷം ഗംഭീരമായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അന്ന് ക്യാൻസർ രോഗികളെ സഹായിക്കാൻ അച്ചു മുൻ കൈ എടുക്കാൻ പോകുന്നു മുത്തശ്ശാ.അച്ചുസും കൂട്ടുകാരും കൂടി ആയിരക്കണക്കിന് ഗ്രീററി ഗ്കാർഡുണ്ടാക്കി അവിടെ നിൽക്കും. കിട്ടുന്ന ക്യാഷ് മുഴുവൻ ക്യാൻസർ രോഗികളെ സഹായിക്കാൻ തിരുവനന്തപുരത്തുള്ള "ആശ്രയ " എന്ന സംഘടനക്ക് അയച്ചു കൊടുക്കും.അവർ ക്യാൻസർ രോഗികൾക്കായി എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മുത്തശ്ശനറിയോ?
ലോകത്ത് പല സ്ഥലത്തു നിന്നും അവർക്ക് ഇതുപോലെ സഹായം ലഭിക്കുന്നുണ്ട്. അതവർ ഭംഗിയായി അർഹതയുള്ളവർക്ക് വിതരണം ചെയ്യുന്നു. രോഗികൾക്കും ആശ്ര7തർക്കും ഒരു പാട് സഹായം അവർ ചെയ്തിട്ടുണ്ട്. "അണ്ണാറക്കണ്ണനും തന്നാലായത് " എന്നു മുത്തശ്ശൻ പറയാറില്ലേ.അതു പോലെ ഒരു ജോലി.
കേട്ടപ്പോൾ നിസാരമെന്ന് മുത്തശ്ശന് തോന്നിയെങ്കിൽ തെറ്റി. അതൊരു വലിയ മൂമൻ്റ് ആക്കാൻ അച്ചൂന്പററി. നല്ല ഒരു തുക സംഘടിപ്പിച്ചു കൊടുക്കണം'ഞങ്ങൾ തന്നെ വരച്ചുണ്ടാക്കിയതാണ് ഗിഫ്റ്റ് കാർഡുകൾ.എല്ലാവരും സഹായിക്കുന്നുണ്ട്.ഇതിന് ഒരു മോട്ടിവേഷൻ്റെ അംശം കൂടി ഉണ്ട് മുത്തശ്ശാ.ഇതുവിജയിച്ചാൽ നമ്മുട്ടെ വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ഒരു ചലഞ്ച് കൂടി ഏറ്റെടുക്കണമെന്ന് അച്ചൂന് മോഹമുണ്ട്.
Monday, August 12, 2024
സുഗന്ധവ്യഞ്ജനോദ്യാനം [ കാനനക്ഷേത്രം - 45]
കാനനക്ഷേത്രത്തിൽ ഒരു സ്പൈസസ് ഗാർഡൻ കൂടി .വൃത്തത്തിൽ ഒരു സ്ഥലം ക്രമീകരിച്ച് അതിൽ ചുറ്റും മിയാ വാക്കി രീതിയിൽ നിലം ഒരുക്കി അതിൽ ഒരു നിശ്ചിത അകലത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ നട്ടുപിടിപ്പിക്കുന്നു.
എലവറുങ്ങം, പതിമുഖം, ഏലം, കുരുമുളക്, കറുവാ പ്പെട്ട, ജാതി, ഗ്രാംപൂ ,കരിവേപ്പ്, നാരകം;സർവ്വ സുഗന്ധി അയമോദകം എന്നിവ ആവൃത്തത്തിനു ചുറ്റും വച്ചു പിടിപ്പിക്കുന്നു. അതിൻ്റെ മദ്ധ്യഭാഗം പേൾ ഗ്രാസ് പിടിപ്പിച്ച് കമനീയമാകുന്നു. നമ്മുടെ ആഹാരത്തിന്നും മരുന്നിനും ആവശ്യമുള്ളത് നമുക്ക് ഒരു സ്ഥലത്ത് നിന്ന് സംഘടിപ്പിക്കാം. ഇതിനിടയിലുള്ള സ്ഥലത്ത് പനിക്കൂർക്കയും, പച്ചകൊത്തമല്ലിയും കൃഷി ചെയ്യാം.
കാനനക്ഷേത്രത്തിൽ ഒരു സ്പൈസസ് ഗാർഡൻ കൂടി .വൃത്തത്തിൽ ഒരു സ്ഥലം ക്രമീകരിച്ച് അതിൽ ചുറ്റും മിയാ വാക്കി രീതിയിൽ നിലം ഒരുക്കി അതിൽ ഒരു നിശ്ചിത അകലത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ നട്ടുപിടിപ്പിക്കുന്നു.
എലവറുങ്ങം, പതിമുഖം, ഏലം, കുരുമുളക്, കറുവാ പ്പെട്ട, ജാതി, ഗ്രാംപൂ ,കരിവേപ്പ്, നാരകം;സർവ്വ സുഗന്ധി അയമോദകം എന്നിവ ആവൃത്തത്തിനു ചുറ്റും വച്ചു പിടിപ്പിക്കുന്നു. അതിൻ്റെ മദ്ധ്യഭാഗം പേൾ ഗ്രാസ് പിടിപ്പിച്ച് കമനീയമാകുന്നു. നമ്മുടെ ആഹാരത്തിന്നും മരുന്നിനും ആവശ്യമുള്ളത് നമുക്ക് ഒരു സ്ഥലത്ത് നിന്ന് സംഘടിപ്പിക്കാം. ഇതിനിടയിലുള്ള സ്ഥലത്ത് പനിക്കൂർക്കയും, പച്ചകൊത്തമല്ലിയും കൃഷി ചെയ്യാം.
Tuesday, August 6, 2024
ഈ ഹൃദയ സ്വാന്തനം കേരളത്തിനു മാത്രം സ്വന്തം: സമാനതകളില്ലാത്ത ആ മഹാദുരന്തം നാടിനെ അപ്പാടെ വിഴുങ്ങിയപ്പോൾ നമ്മൾ പകച്ചു നിന്നില്ല. രാഷ്ട്രീയം നോക്കാതെ മതവൈരം മറന്ന് ഒറ്റക്കെട്ടായി അതിനെ നേരിട്ടു. ആയിരക്കണക്കിനാൾ ക്കാരെ രക്ഷിച്ചു.സൈന്യവും പൊലീസും ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റും, മററു ഗവന്മേൻ്റ് മിഷ്യനറികളും ജനങ്ങൾക്കൊപ്പം കൂടി .നൊടിയിടയിൽ ദുരന്തഭൂമിയിലേയ്ക്ക് ഒരു സ്വാന്തന സേതു സൈന്യം നിർമ്മിച്ചു.മരിച്ചവരുടെ ബന്ധുക്കൾക്ക് സ്വാന്തനമേകാൻ കേരള ജനത ഒറ്റക്കെട്ടായി നിന്നു.ഒ രപസ്വരവും ഇല്ലാതെ . ഇനി പുനരധിവാസം! അതിനു കുറെ കെട്ടിടങ്ങൾ പോരാ. ഒരു വലിയ ടൗൺഷിപ്പ് തന്നെ രൂപകൽപ്പന ചെയ്തു വരുന്നു. എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങായി തണലായി ഉടനേ അത് പ്രാവർത്തികമാകട്ടെ. അവർക്ക് ഒരു തൊഴിൽ കണ്ടെത്താൻ ഈ സഹായവുമായെത്തിയ വലിയ സംരംഭകർക്ക് കഴിഞ്ഞെങ്കിൽ .വീടു പണിതു കൊടുക്കാമെന്നു പറഞ്ഞവരെ ഒക്കെ ഈമാസ്റ്റർ പ്ലാനിൽ നമുക്ക് പങ്കാളി ആക്കാം എല്ലാവരും ആ ആശയം സ്വാഗതം ചെയ്തിട്ടുണ്ട്.അധികം വൈകാതെ ആ ടൗൺഷിപ്പ് ഉയർന്നു വരും. കാരണം ഇതു കേരളമാണ്.
Sunday, August 4, 2024
അച്ചൂന്ബർത്ത്ഡെ ആഘോഷം ഇല്ല മുത്തശ്ശാ. [ അച്ചൂ ഡയറി-570] മുത്തശ്ശാ അച്ചൂന് വെക്കേഷനാണ് ഇത്തവണ നാട്ടിൽ വരാൻ പറ്റിയില്ല." പ്ലാൻ യുവർ വെക്കേഷൻ " അച്ഛൻ പറഞ്ഞതാണ്. യാത്രകൾ പോയി. ഇപ്പോൾ അച്ചു ജോലിയ്ക്ക് പോകുന്നുണ്ട്. സോഷ്യൽ വർക്കാണ്. പ്രതിഫലമില്ലാതെ.അതു പോലെ കുട്ടികളെ സൗജന്യമായി ഗിത്താർ പഠിപ്പിക്കുന്നുണ്ട്. അങ്ങിനെയാണ് എല്ലാവരും കൂടി അച്ചൂൻ്റെ ബർത്ത് ഡേ ആഘോഷിക്കാൻ തീരുമാനിച്ചത്. എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. മുത്തശ്ശാ അച്ചൂന് ഒരുത്സാഹവും തോന്നണില്ല. നാട്ടിലെ ദുരന്തങ്ങൾ അറിഞ്ഞപ്പോൾ ആകെ മനസിന് ഒരു വിഷമം. എന്തൊരു ഭീകരമാണ് അവിടുത്തെ അവസ്ഥ. ലാൻ്റ് വൈസ്ലയിഡി ഗ് ഇത്ര ഭീകരമായി കെട്ടിട്ടുപോലുമില്ല. കഴിഞ്ഞ തവണ അച്ചു നാട്ടിൽ വന്നപ്പോൾ നമ്മൾ വയനാട്ടിൽ പോയതല്ലെ. എത്ര മനോഹരമായ നാട് .അതു മുഴുവൻ തകർത്തുകളഞ്ഞല്ലോ മുത്തശ്ശാ. ആകെ വിഷമായി.ഒരു സ്കൂൾ മുഴുവൻ മണ്ണിനടിയിലായി അത്രേ. നാൽപ്പത്തി ഒമ്പത് കുട്ടികൾ ഒലിച്ചുപോയി . അച്ചൂന് ബർത്ത് ഡേ ആഘോഷിക്കാൻ മനസ്സ് വരുന്നില്ല.കാലാവസ്ഥ പ്രവചനത്തിന് നമ്മുടെ നാട്ടിൽ കുറേക്കൂടി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താമെന്നു തോന്നുന്നു.ഇവിടെ അമേരിക്കയിൽ ഒരോ സമയത്തെയും കൃത്യമായി പ്രവചിക്കും. അതിനുള്ള ആധുനിക സൗകര്യങ്ങൾ ഉണ്ട്. നമുക്കും അതിനായി കൂടുതൽ ശ്രമിക്കാം. അവിടത്തെ ജനങ്ങളുടെ കൂട്ടായ്മയും ഗവന്മേൻ്റിൻ്റെ നിശ്ചയദാർഡ്യവും കാണുമ്പോൾ അതും നടപ്പിൽ വരുത്തും എന്നച്ചൂന് ഉറപ്പുണ്ട് ഇത്തവണ ആഘോഷം വേണ്ടന്നു വച്ച് നാട്ടിലെ ദുരന്തം അനുഭവിക്കുന്നവർക്ക് എന്തെങ്കിലും ചെയ്താലോ എന്നാലോചിക്കുകയാണ് മുത്തശ്ശാ. ന്യൂസ് കണ്ടിട്ട് അച്ചൂന് ഉറങ്ങാൻ പറ്റുന്നില്ല .എന്തെങ്കിലും സഹായിക്കണമെങ്കിൽ പുറന്നാൾ വേണ്ടന്നു വച്ചിട്ടു വേണോ? പാച്ചുവിൻ്റെ ചോ
Subscribe to:
Posts (Atom)