Friday, February 25, 2022

വൃക്ഷായൂർവേദം [ കാനന ക്ഷേത്രം - 22 ] മനുഷ്യരെപ്പോലെ തന്നെ തൃദോഷഫലങ്ങളെ അടിസ്ഥാനമാക്കിയാണ് " വൃക്ഷായൂർവേദ "ത്തിൽ വിവരിക്കുന്ന വൃക്ഷ പരിപാലനവും ചികിത്സയും.ഭീമ പാലരാജാവിൻ്റെ കൊട്ടാരം വൈദ്യനായ സുര പാലനാണ് 300 സ് ലോഗങ്ങളിലൂടെ ഇത് ആദ്യമായി ലിപിയിലാക്കിയതെന്ന് പറയാം.അതിനു ശേഷം ചാണക്യൻ്റെ അർത്ഥശാസ്ത്രത്തിലും ഇതിൻ്റെ വിവരണങ്ങൾ കാണാം. വൃക്ഷങ്ങളുടെയും മററു സസ്യജാലങ്ങളുടെയും ചികിത്സാരീതികൾ ഇതിൽ വിവരിക്കുന്നു. അതുപോലെ രോഗം വരാതിരിക്കാനും, ഉൽപ്പാദനം കൂട്ടാനും ഉള്ള മരുന്നുകൾ ഇതിൽ പറയുന്നുണ്ട്.തുളസിച്ചെടിയുടെ സാമിപ്യം പലതിൻ്റെയും അസുഖങ്ങളെ അകറ്റുന്നു തക്കാളിയും തുളസിയും അടുത്തു വച്ച് തക്കാളിയുടെ പല അസുഖങ്ങളും മാറിയതായി എനിക്ക് അനുഭവം ഉണ്ട്. അതുപോലെ ഹരിത കഷായം [ ചാണകം,ഗോമൂത്രം, ശർക്കര', കഞ്ഞി വെള്ളം, മറ്റു പച്ചിലകൾ എന്നിവ ചേർത്ത് തയാറാക്കുന്നത് ] ,ഗുണപജലം, പുകയിലക്കഷായം, പഞ്ചഗവ്യം എന്നിവയും പരീക്ഷിച്ചു കണ്ടിട്ടുണ്ട്. ഈ ഇടെ പൊള്ളലേറ്റ വളരെ പ്രായമുള്ള ഒരു നാട്ടുമാവിനെ മരുന്നുകൾ ഉണ്ടാക്കി തേച്ച് പിടിപ്പിച്ച് കൊടിമുണ്ടുകൊണ്ട് പൊതിഞ്ഞ ഒരു ചികിത്സാരീതി കണ്ടു. സത്യത്തിൽ അവരോട് സ്നേഹം തോന്നി. ആ മാവിനെ ജീവനുള്ള ഒരു മനുഷ്യനെപ്പോലെയാണ് പരിചരിക്കുന്നത്. ചേര് എന്നൊരു മരമുണ്ട് അതിൻ്റെ ചുവട്ടിൽക്കൂടി പോയാൽ മതി ചിലർക്ക് ശരീരം മുഴുവൻ ചൊറിയും.എന്നാൽ അടുത്ത് താന്നിമരം കൂടിവച്ചാൽ ഈ അലർജി ഒഴിവാകും,.അതു പോലെ മരച്ചീനി കൃഷിക് ഇടകലർത്തി ഒരു ആയുർവേദ സസ്യം വച്ചുപിടിപ്പിച്ചാൽ എലി ആ പ്രദേശത്തേക്ക് വരില്ലത്രേ. രണ്ടിൽ നിന്നും ആദായം കിട്ടുകയും ചെയ്യും ആധുനിക കൃഷിരീതിയും, രോഗപ്രതിരോധ ചികിത്സയും, ഫലപ്രദമായ പഴയ വൃക്ഷാ യൂർവേദത്തിൽപ്പറയുന്ന ചികിത്സയും സമഞ്ജസമായി പരീക്ഷിച്ച് നോക്കണ്ടതാണ്. തള്ളേണ്ടത് തള്ളി കൊള്ളേണ്ടത് കൊണ്ടും ഉള്ള ഒരു ചികിത്സരകാരീതിയാണ് നമുക്ക് വേണ്ടത്,. എനിയ്ക്ക് അതിനേപ്പറ്റി അത്ര അവഗാഹമില്ല അറിവുള്ളവർ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.

Sunday, February 20, 2022

പോസ്റ്റുമാൻ്റെ തല [ കീശക്കഥകൾ - 158] മഹാരാജാവ് കലിപ്പിലാണ്. തിട്ടൂരം ഒപ്പിടില്ലത്രേ. മഹാരാജാവിന് കുശിനിക്കാരനെ നിയമിക്കാൻ സമ്മതമല്ലന്നു പറഞ്ഞ് പോസ്റ്റുമാൻ്റെ കയ്യിൽ മന്ത്രികത്ത് കൊടുത്തു വിട്ടു. രാജാവ് ഉടവാൾ കയ്യിലെടുത്തു. ഒപ്പിട്ടില്ലങ്കിൽ കീഴ് വഴക്കങ്ങൾ തെറ്റും തിരുമനസിനെ അനുനയിപ്പിക്കണം. മന്ത്രിമാർ പരക്കം പാഞ്ഞു. രാജാവ് തിട്ടൂരത്തിൽ റബർ സ്റ്റാമ്പ് വച്ച് ഒപ്പിട്ടില്ലങ്കിൽ മാമൂലുകൾ തെറ്റും. ഭരണഘടനാ പ്രതിസന്ധി രൂപം കൊള്ളും അവസാനം ഒത്തുതീർപ്പ്. മന്ത്രിയുടെ സമ്മതത്തോടെ നിയമനം നടത്തിക്കോളൂ. രാജാവ് വഴങ്ങിയില്ല. എനിക്ക് മന്ത്രി ലിഖിതം ഒപ്പിട്ടു കൊണ്ടു ത്തന്ന ആ ധിക്കാരിയുടെ തല എനിക്കു വേണം. അവസാനം മന്ത്രി വഴങ്ങി.പോസ്റ്റുമാൻ്റെ തല വെട്ടി സ്വർണ്ണത്താലത്തിൽ വച്ച് രാജാവിന് സമർപ്പിച്ചു. രാജാവ് സംപ്രീതനായി. എല്ലാം തുല്യം ചാർത്തിക്കൊടുത്തു. അങ്ങ് ആ പോസ്റ്റുമാൻ്റെ തല എനിക്ക് തിരിച്ചു തരണം. രാജാവ് സമ്മതിച്ചു മന്ത്രി ആ തല കൊണ്ടുപോയി പോസ്റ്റുമാൻ്റെ കഴുത്തിൽ ഒട്ടിച്ച് വച്ച് ജീവിപ്പിച്ച് അദ്ദേഹത്തെ രാജ്യത്തെ പോസ്റ്റുമാസ്റ്റർ ജനറലായി നിയമിച്ചു.അങ്ങിനെ ശുഭപര്യവസാനി ആയി ആ കഥ അവസാനിച്ചു

Friday, February 18, 2022

അമ്മ മനസ് [ ഏകാങ്കം. - 5] [ഒരു പഴയ വീട്. അകത്തുനിന്ന് പൂട്ടിയിരിക്കുന്നു. ദേവാനന്ദ് വാതിലിൽ മുട്ടുന്നു.കുറ്റി തുറക്കുന്ന ശബ്ദം. കതകു തുറന്നു പാർവ്വതി പുറത്തേക്ക് വരുന്നു.]പാർവതി: ആരാണ്? മനസ്സിലായില്ല.ദേവാനന്ദ് :ഞാൻ ദേവാനന്ദ്.മോനേ ഒന്നു കാണാൻ വന്നതാ. ഡോക് ട്ടറും കൂടെയുണ്ട്.പാർവ്വതി: [അൽഭുതത്തോടെ ] അടുത്ത വീട്ടിൽ ഇന്നു വരുമെന്നു പറഞ്ഞ ആ വലിയ ബിസിനസ് കാരൻ ദേവാനന്ദ്.? അകത്ത് അങ്ങേക്ക് ഒരു നല്ല കസേര പോലുമില്ല.ദേവാനന്ദ് :[അകത്തേക്ക് കയറുന്നു. ഒരു ഒറ്റമുറി വീട്. മൂലക്ക് ഒരു തയ്യൽ മിഷ്യൻ. അടുത്ത് ഒരു പഴയ കട്ടിൽ അവിടെ ഒരു കുട്ടി കിടന്നുറങ്ങുന്നുണ്ട്. അവിടെയുള്ള ഒരു ബഞ്ചിൽ ഇരിക്കുന്നു.] മോൻ്റെ വിഷമം അറിഞ്ഞു വന്നതാണ്.പാർവ്വതി.. അവൻ ഓടി അടുത്ത വീട്ടിൽ പ്പോകും എന്നു പേടിച്ചാ വീട് കുറ്റിയിട്ടത്. അവിടെ വലിയ ഒരാൾ വരുന്നുണ്ട്. അതു കൊണ്ട് യാതൊരു കാരണവശാലും മോനേ അങ്ങോട്ടു വിടരുത്. അവനെ മുറിയിലിട്ട് പൂട്ടിയാലും തരക്കേടില്ല. അടുത്ത വീട്ടുകാരുപറഞ്ഞതാണ്. അവൻ മാനസിക വളർച്ച എത്താത്ത കുട്ടിയാണ്. ഉണർത്തിയാൽ സാറിന് ഉപദ്രവമാകുംദേവാനന്ദ് [ഡോക്ട്ടറെ വിളിക്കുന്നു.. ഡോക്ട്ടർ കിടന്നു വരുന്നു മോൻ്റെ അടുത്തുവന്നു പരിശോധിയ്ക്കുന്നു ] അതിനൊക്കെ ചികിത്സയുണ്ട്. ഡോക്ട്ടർ പരിശോധിക്കട്ടെ.പാർവതി: അങ്ങ് അവിടെപ്പോയില്ലേ?ദേവാനന്ദ് :ഞാനിങ്ങോട്ടായിട്ട് വന്നതാണ്. വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം കിട്ടുമോ എന്നറിയാൻ അവരേവിളിച്ചതാണ്. ഭർത്താവ്?പാർവതി: [ഒന്നു പരുങ്ങുന്നു ] ഞങ്ങൾ കോളേജിൽ വച്ചു കണ്ട് സ്നേഹിച്ചു കല്യാണം കഴിച്ചതാണ്.വീട്ടുകാർക്കെതിർപ്പായിരുന്നു.പക്ഷേ കട്ടി മാനസിക വളർച്ച ഇല്ലാത്ത കുട്ടി ആണന്നറിഞ്ഞപ്പോൾ ഉപേക്ഷിക്കാൻ പറഞ്ഞു. പറ്റില്ല എന്നു ഞാൻ തീർത്തു പറഞ്ഞു. അന്നദ്ദേഹം എന്നെ ഉപേക്ഷിച്ച് പോയതാണ്. പിന്നെ കണ്ടിട്ടില്ല.ദേവാനന്ദ് :അപ്പോൾ എങ്ങിനെ ജീവിക്കുന്നു. വീട്ടുകാർ.?പാർവ്വതി .. ആരും സഹായത്തിനില്ല. കുട്ടിയെ ഇവിടെ തനിച്ചാക്കി പണിക്ക് പോകാൻ പറ്റില്ല. കൂടെക്കൊണ്ടുപോകാനും പറ്റില്ല.. തയ്യൽപഠിച്ചിരുന്നത്‌ കൊണ്ട് കഷ്ട്ടിച്ച് കാര്യങ്ങൾ നടക്കുന്നു.സോക്ട്ടർ: ഇദ്ദേഹത്തിന് ഇങ്ങിനെയുള്ള കുട്ടികൾക്ക് വേണ്ടി ലോക പ്രസിദ്ധമായ ഒരു സ്ഥാപനമുണ്ട്.കുട്ടിയേ അവിടെ ആക്കൂ .ദേവാനന്ദ് :കുട്ടിയേ ഞങ്ങൾ താമസിപ്പിച്ച് ചികിത്സിച്ച് മുഖ്യധാരയിലെക്കെത്താറായാൽ നിങ്ങളെ ഏൾപ്പിക്കാം. അതിനിടെ നിങ്ങൾക്ക് ജീവിയ്ക്കാനൊരു നല്ല തുകയും തരാം. ഭർത്താവുമായി സംസാരിച്ച് ഒന്നിച്ച് താമസിക്കാനുള്ള സൗകര്യവും ഒരുക്കാം.കുട്ടി കൂടെ ഇല്ലാത്തപ്പോൾ അയാൾ സമ്മതിക്കുംപാർവതി: [ഒന്നാലോചിച്ച് ] സ്വന്തം കുട്ടിയുടെ അസുഖം കാരണം എന്നെ വിട്ടുപോയ ഭർത്താവിൻ്റെ കൂടെ എനിക്കിനി താത്പ്പര്യമില്ല. കുട്ടിക്ക് നല്ല ചികിത്സ കിട്ടുന്നതിൽ സന്തോഷമേ ഉള്ളു. പക്ഷേ അങ്ങു തരാമെന്നു പറഞ്ഞ ആ തുക എനിക്ക് വേണ്ട.ദേവാനന്ദ് : [ അൽഭുതത്തോടെ അവളെ നോക്കുന്നു ] പിന്നെ ഞങ്ങൾ എന്തു ചെയ്തു തരണം. എന്തായാലും പറഞ്ഞോളൂ നടന്നിരിക്കും.പാർവ്വതി: ഇങ്ങിനുള്ള കുട്ടികൾക്കാശ്രയമായ അവിടെ എനെറ് കുട്ടിയെ വിടാം. അങ്ങ് എനിക്കൊരു പകാരം ചെയ്താൽ മതി. ഇങ്ങിനുള്ള കുട്ടികളെ നോക്കാനുള്ള ഒരു ജോലി അവിടെ എനിക്കു തരൂ. എനിക്ക് ശമ്പളവും വേണ്ട. എൻ്റെ കൂട്ടിക്കൊപ്പം ബാക്കിയുള്ളവരേയും ശുശ്രൂഷിച്ച് ഞാൻ അവിടെ കൂടിക്കോളാം .ദേവാനന്ദ് :[ അത്ഭുതത്തോടെ അവളെ നോക്കുന്നു. രണ്ടു കയ്യും കൂപ്പി തൊഴുന്നു ] നടന്നിരിക്കും. ഇന്നു മുതൽ തന്നെ

Wednesday, February 16, 2022

അച്ചൂന് "ഞവരപ്പായസം" തേയ്ക്കണം [ അച്ചു ഡയറി-454] 'മുത്തശ്ശാ അച്ചു നാട്ടിലേക്ക് വരുന്നുണ്ട്. മുത്തശ്ശൻ്റെ ബ്ലോഗിൽ ആയൂർവേദ ചികിത്സ യേപ്പററി എഴുതിയത് വായിച്ചു.അച്ചു അൽഭുതപ്പെട്ടു പോയി. എത്ര തരം ചികിത്സകളാണ്.അച്ചൂന് ഏറ്റവും ഇഷ്ടായത് ഞ വരപ്പായസം ആണ്.മസ്സി ലുകൾക്ക് ശക്തി കിട്ടാനും നരവ് സ് സിസ്റ്റം സ്റ്റിമുലേറ്റു ചെയ്യാനും നല്ലതാണന്ന് എഴുതിക്കണ്ടു.ഒബിസിറ്റി കുറയ്ക്കാനും തൊലിക് നല്ല നിറം കിട്ടാനും ഈ ചികിത്സകൊണ്ട് കഴിയും എന്നും വായിച്ചു. അമേരിയ്ക്കയിൽ അച്ചൂൻ്റെ സ്ക്കൂളിൽ ഒരു ദിവസം നമ്മുടെ ആയ്യൂർവേദ ചികിത്സ യേപ്പറ്റി ടീച്ചർ പറഞ്ഞു. "എ പോയ റ്റിക് റജു ന്യു വേഷൻ ട്രീറ്റ്മെൻ്റ് ഓഫ് കേരളാ " എന്ന്. അച്ചൂ നഭിമാനം തോന്നി.അച്ചു നാട്ടിൽപ്പോകുമ്പോൾ ആയുർവേദ ചികിത്സ ചെയ്യുന്നുണ്ടന്ന് ഫ്രണ്ട്സി നോട് പറഞ്ഞു. അസുഖത്തിനല്ല അസുഖം വരാതിരിയ്ക്കാനാണ് ചികിത്സ എന്നു പറഞ്ഞിട്ട് അവർക്ക് മനസിലായില്ല മുത്തശ്ശാ. കുറുന്തോട്ടി കഷായത്തിൽ പാല് ഒഴിച്ച് അതിൽ ഞവര അരി വേവിച്ചെടുത്ത്, ശരീരത്തിൽ ഓയിൽ മാസ്സേജിന് ശേഷം തേച്ചു പിടിപ്പിച്ച് തിരുമ്മുന്നു. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞ് ചൂടുവെള്ളത്തിൽ കുളിയ്ക്കണം. സോപ്പിന് പകരം ചെറുപയർ പൊടി ആണന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഇതൊക്കെ വിസ്തരിച്ചു പറഞ്ഞപ്പോൾ പാച്ചൂൻ്റെ കമൻ്റ് അവന് ഞവരപ്പായസം കഴിച്ചാൽ മതി എന്ന്. അവൻ ഏട്ടനെ കളിയാക്കിയതാണന്നച്ചൂന് മനസിലായി. പക്ഷേ ആ കമൻ്റ് അച്ചൂ നിഷ്ടായി മുത്തശ്ശാ

Monday, February 14, 2022

വാലൻ്റയിനേയും നമ്മൾ മറന്നു... ഇശ്വരാ വാലൻ്റെയിൻ ഡേ അല്ല വാലൻ്റയിൻ വാരം.ഏഴു ദിവസം! ഒരോ ദിവസവും പ്രണയത്തിൻ്റെ ഓരോ ചവിട്ടുപടികൾ പ്രൊപ്പൊസ് ഡേയിത്തുടങ്ങിഹഗ് ഡേയും, കിസ് ഡേയും കടന്ന് പിറ്റേ ദിവസം സാക്ഷാൽ വാലൻറ യി ൻ ഡേ. പണ്ട് കാലങ്ങളിൽ കാമ്പസ് പ്രണയം ദിവ്യമായിരുന്നു. അതൊരു മധുരതരമായ ഓർമ്മയായി അന്യോന്യം അറിയിക്കാതെ കുറച്ചു കാലം. പിന്നെ വായിയ്ക്കാൻ വാങ്ങിയ പുസ്തകത്തിലും ഓട്ടോഗ്രാഫിലും വ്യംഗ്യമായ വെളിപ്പെടുത്തലുകൾ.അവസാനം പ്രണയ ലേഖനം.അന്യോന്യം പറയാതെ സ്നേഹം ഉള്ളിൽ കൊണ്ടു നടന്ന് വെളിപ്പെടുത്താത്തവരും അനവധി. അന്നത്തെ വിരഹത്തിനും ഒരു മധുരമുണ്ടായിരുന്നു. കാലം മാറി.. ഫ്രണ്ട്ഷിപ്പായി. അന്യോന്യം ആരോഗ്യകരമായ സൗഹൃദം. കരുതലും തണലുമായി കൂട്ടുകാരുടെ കൂടെ ആടിപ്പാടി നടന്നു. അതും ഒരു തരത്തിൽ ഉദാത്തമായിരുന്നു.പക്ഷേ അവർ മടി കൂടാതെ പ്രണയം തുറന്നു പറഞ്ഞു. രണ്ടു പേരും ഒത്ത് മുന്നേറി.അല്ലങ്കിൽ തുറന്നു പറഞ്ഞു പിന്മാറി. പിന്നേയും പരിണാമം .വർത്തമാനകാലത്തിൽ വികാരം ഭരിയ്ക്കുന്ന സ്വാർത്ഥത മുഖമുദ്രയായ പ്രണയം. പങ്കാളിയ്ക്ക് സമ്മതമില്ലങ്കിലും ഭ്രാന്തമായി പ്രണയിക്കും നിരസിച്ചാൽ കൊല്ലും. ഇങ്ങിനെ ഒരു മാനസിക കാലാവസ്തക്ക് മയക്കുമരുന്നും പലർക്കും കൂട്ടായി. അവിടെ പരിശുദ്ധ പ്രണയത്തിൻ്റെ ആ അപ്പോസ്തലനെ നമ്മൾ മറന്നു.അന്ന് വിവാഹം കഴിക്കുന്നത് പട്ടാളക്കാർക്ക് നിഷിദ്ധമായിരുന്നു. രാജകൽപ്പന. അവരെ സ്വാന്തനപ്പെടുത്തി അവരുടെ പ്രണയിനിയുമൊത്തുള്ള വിവാഹം നടത്തിക്കൊടുത്ത വാലൻ്റയിനെ രാജാവ് തുറുങ്കിലടച്ചു. ജയിലധികാരിയുടെ അന്ധയായ മകളെേ പ്രേമിച്ച് തൻ്റെ ദിവ്യമായ പ്രണയം കൊണ്ട് അവളുടെ അന്ധത മാറ്റിയതായി കഥ. പക്ഷേ രാജകൽപ്പനയിൽ അദ്ദേഹത്തിൻ്റെ ശിരസ് ഛേദിക്കുന്നതാണ് കാഴ്ച്ച തിരിച്ചു കിട്ടിയ ആ കാമിനി കാണുന്നത്. ആ മഹാനുഭാവൻ്റെ പേരിൽ സ്നേഹം ആഘോഷിക്കുമ്പോൾ വൻ വ്യവസായത്തിനുള്ള വിൽപ്പന ച്ചരക്കായി നിങ്ങൾ സ്വയം മാറിയത് നിങ്ങൾ അറിഞ്ഞില്ല.. നിങ്ങൾ ആ പാവം വാലൻ്റയിനേ മറക്കരുത്...

Saturday, February 12, 2022

കൊറോണാമാപിനി [ കീശക്കഥ-156]സമ്പർക്കം കൊണ്ടാണയിത്തം വന്നത്. ഏതായാലം ക്വാറൻ്റയിൻ തീരുമാനിച്ചു. ഞാൻ മുഖാന്തിരം വേറൊരാൾക്ക് പകരരുത്. ഉറപ്പിച്ചിരുന്നു. ഇതെത്ര ദിവസം. പത്തു ദിവസം വേണം അജ്ഞാതവാസം. അതു പോര. RTPC R. പത്തു ദിവസത്തിനകം കണ്ടു പിടിച്ചാൽ വീണ്ടും പത്തു ദിവസം അജ്ഞാതവാസം.വ്യാസ നീതിയാണ്. അനുസരിക്കുക തന്നെ. ഭയപ്പെട്ട പോലെ സംഭവിച്ചു. നീ കൊ റോണാ ബാധിതൻ.പനിയില്ല, ചുമയില്ല, തൊണ്ടക്ക് വേദനയില്ല. രുചിയുണ്ട്, മണമുണ്ട്. വിശപ്പുണ്ട്.അതുകൊണ്ടൊന്നും കാര്യമില്ല ചാപ്പ കുത്തിക്കഴിഞ്ഞു.പുതിയ ഇനമാണ്. അവൻ മുമ്പ് പറഞ്ഞ ദൂ ശീലങ്ങൾ ഒന്നും കാണിക്കില്ലത്രെ.' എൻ്റെ വിധി ലോകം മുഴുവൻ പരന്നു.ഗവണ്മെൻ്റിൽ നിന്ന്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ നിന്ന്, പഞ്ചായത്തിൽ നിന്ന്. എല്ലാവരും അസുഖം അന്വേഷിച്ചു വിളിച്ചു. അതൊരു സുഖമാണ്. അന്വേഷിക്കാൻ നമുക്ക് മാത്രമുള്ള ഈ സംവിധാനത്തിൽ ബഹുമാനം തോന്നി. പക്ഷേ ബാധ എന്നെ വിട്ടൊഴിഞ്ഞിട്ട് കാര്യമില്ല. അത് ബോദ്ധ്യം വരണം. എനിക്കും മാലോർക്കും. അതിനു മാർഗമുണ്ട്.വീട്ടിലിരുന്നു സ്വസ്തമായി ചെക്ക് ചെയ്യാവുന്ന "കൊറോണാമാപിനി " കിട്ടും.ദക്ഷിണ ഇരുന്നൂറ്റി അമ്പത്.പുലമാറാൻ ചടങ്ങുകൾ ഒത്തിരിയുണ്ട്. ആദ്യം കുളിച്ചു ശുദ്ധമായി വരണം. പായ്ക്കറ്റ് സാവധാനം പൊട്ടിക്കുക.അതിൽ ദർഭ പുല്ലുപോലെ ഒരു സ്റ്റിക്കുണ്ട്. അതിൻ്റെ അറ്റംപന്തം പോലെ ഒരു ഭാഗമുണ്ട്. അത് കയിലെടുക്കുക. അത് ഇടത്തേ മൂക്കിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും കറക്കുക. വീണ്ടും പവിത്രം ഊരി കൈകഴുകി അത് വീണ്ടും വലത്തേ മൂക്കിലിട്ട് കറക്കണം. അതിലൊരു ട്യൂബിൽ ഓസ്തരണംപോലെ ഒരു ദ്രാവകമുണ്ട്. അതതുറന്ന്സ് കാബിൻ്റെ അറ്റം അതിൽ മുങ്ങാൻ പാകത്തിനിട്ട് ഇളക്കുക..അതിൽ നിന്ന് ടസ്റ്റ് കാർഡ് പുറത്തെടുത്ത് അതിൽ ഈ ഓസ്‌ത്തരണം ( ലിക്വിഡ് ] പകരുക. അതിൻ്റെ ലിഡിൽ നോക്കിയിരുന്നാൽ ബാധ ഒഴിഞ്ഞു പോയോ എന്നറിയാം. ടെസ്റ്റ് ലൈൻ Tയിൽ വന്നാൽ ബാധ ഒഴിഞ്ഞിട്ടില്ല എന്നു മനസിലാക്കാം. വീണ്ടും പത്തു ദിവസം അജ്ഞാതവാസം. ഉദ്വേഗനിമിഷങ്ങൾ..ഭാഗ്യം അവൻ "C , യിൽ വന്നു വിശ്രമിച്ചു. സമാധാനമായി ബാധപൂർണ്ണമായും ഒഴിഞ്ഞു പോയിരിക്കുന്നു. എന്നിലെ കളങ്കം മാറിക്കിട്ടി.തികച്ചും കോവിസ് മുക്ത്തൻ. ഇനി അടുത്ത ബാധ വരുന്നത് വരെ വണക്കം...

Friday, February 11, 2022

പരീക്ഷിത്ത് [ഏകാങ്കം - 2 ][ ഒരു ആഡ ബര വീടിൻ്റെ സ്വീകരണമുറി. ഭിത്തിയിൽ യക്ഷ ഗാനത്തിൻ്റെ ഫോട്ടോ പല പ്രായത്തിലുള്ള കുട്ടികളുടെ ചിത്രങ്ങളും ഭിത്തിയിൽ തൂക്കിയിട്ടിട്ടുണ്ട്. ലത അസ്വസ്ഥമായി ഉലാത്തുന്നു. ഇടക്ക് ബാത്തു റൂമിലേക്ക് ഓടുന്നു. തിരിച്ചു വരുന്നു. മുഖത്ത് ക്ഷീണം]ലത :ലളിതയല്ലേ. നീ ഉടനെ ഇവിടെ വരണം. എനിയ്ക്കാകെ സുഖമില്ല.ലളിത. ഞാൻ ക്ലിനിക്കിൽ ഒ.പി.യിൽ ആണ്. ഞാൻ കാറയയ്ക്കാം നീ ഉടനെ ഇങ്ങോട്ടു പോരേ.കബ്ലീറ്റ് ചെക്കപ്പ് നടത്താം.ലത :എനിയ്ക്ക് വല്ലാത്ത ഛർദ്ദി. തലകറക്കവും. [കാറിൻ്റെ ഹോണടി ശബ്ദം. ലത ഉടൻ പുറത്തേക്ക് ചെല്ലുന്നു.][സമയം രണ്ടു മണി. ലത സന്തോഷത്തോടെ ഓടിക്കയറി വരുന്നു. കയ്യിൽ ഒരു കടലാസുണ്ട് ഫോണിൻ്റെ അടുത്തുചെന്ന് ഡയൽ ചെയ്യുന്നു ] 'ലത :- മോഹനനല്ലേ. ഉടനേ ഇവിടെ വരണം.തിരക്കെല്ലാം മാറ്റി വച്ച് ഉച്ചകഴിഞ്ഞ് ലീവെടുത്ത് ഉടനെ ത്തണം[ ലത സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഇടയ്ക്ക് കയ്യിലുള്ള പേപ്പർ നോക്കുന്നുണ്ട്. ഇടക്കിടെ പുറത്തേക്ക് ശ്രദ്ധിക്കുന്നുണ്ട്. ][ മോഹൻ പരിഭ്രമിച്ച് ഓടി വരുന്നു.] എന്തു പറ്റി. എന്തിനാണിത്ര പെട്ടന്ന് വരാൻ പറഞ്ഞത്?.ലത.. എനിക്ക് ഛർദിയും തലകറക്കവും. Dr.ലളിതയുടെ അടുത്ത് പോയി ചെക്കു ചെയ്തു. [ ലത ആ റിസൽട്ട് മോഹനന് നീട്ടുന്നു. മോഹനൻ പേപ്പർ വാങ്ങി നോക്കുന്നു. സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നു. ഓടിച്ചെന്ന് ലതയെ കെട്ടിപ്പിടിക്കുന്നു.]ലത :പതുക്കെ... ഇനി പഴയതുപോലെ വേണ്ട. നമ്മുടെ കുഞ്ഞു വയറ്റിൽ വളരുന്നുണ്ട് എന്നോർക്കണം.മോഹനൻ: [ലതയുടെ വയറ്റിൽ കൈവച്ച് ] വർഷങ്ങളുടെ കാത്തിരിപ്പ്. എനിക്കും ഒരു സന്തോഷ വാർത്തയുണ്ട് കാസർകോട്ടെ ഈ ശാപം പിടിച്ച ഗ്രാമത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ. ഈ സന്തോഷ വാർത്തകൾ നമുക്ക് ആഘോഷിക്കണം എവിടെ പോകണം നീ തീരുമാനിച്ചോ?ആദ്യം നല്ല സ്ട്രോ ഗ് ആയി ഒരു ചായ ഉണ്ടാക്കിക്കൊണ്ടു വരൂലത :ചായ മാത്രമാക്കണ്ട ഒരു മണിക്കൂർ സമയം തന്നാൽവിഭവ സമൃദ്ധമാക്കാം[ലത അകത്തേക്ക് പോകുന്നു. മോഹനൻ സാവധാനം എഴുനേറ്റ് ബുക്ക് ഷെൽഫിൽ നിന്ന് ഒരു പുസ്തകം കയ്യിലെടുക്കുന്നു. കസേരയിൽ ഇരുന്ന് വയിക്കുന്നു.]ലത :ചായയുമായി വരുന്നു.പലഹാരംഡയി നിഗ് ടേബിളിൽ ഒരുക്കിയിട്ടുണ്ട് [വിഷാദമഗ്നനായി കസേരയിൽ ഇരിക്കുന്ന മോഹനനെ ശ്രദ്ധിക്കുന്നു. അടുത്തു ചെല്ലുന്നു.]ലത :- എന്തു പറ്റി പെട്ടന്ന് ഒരു സങ്കടം.മോഹനനൻ: [ വിഷമത്തോടെ ] ഞങ്ങൾക്ക് ഇപ്പോൾ കുട്ടി വേണ്ട. ഇത് നമുക്ക് അബോർട്ട് ചെയ്തു കളയാം.ലത :[ഞട്ടിത്തരിക്കുന്നു.] എന്തു വിഢിത്തമാണ് നിങ്ങൾ പറയുന്നത്. എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാനോ?[ ലതയുടെ കയ്യിൽ നിന്ന് ചായക്കപ്പ് താഴെ വീണ് ചിതറുന്നു.മോഹനനെ തുറിച്ചു നോക്കുന്നു ][ മോഹനൻ എഴുനേൽക്കുന്നു. കയ്യിൽ ൽ നിന്ന് ആ പുസ്തകം താഴെ വീഴുന്നു.മോഹനനൻ: പണ്ട് അശ്വ സ്ഥാമാവ് വിഷം ചീറ്റുന്ന ബ്രഹ്മാസ്ത്രം ഗർഭത്തിൽക്കിടക്കുന്ന പരീക്ഷിത്തിനെ ആണ് ലക്ഷ്യം വയ്ക്കുന്നത് ഈ തലമുറയും എന്തിന് തലമുറകൾ തന്നെ വിഷലിപ്തമാക്കുന്ന ആ അസ്ത്രം തടയാൻ ഒരവതാരം ഉണ്ടായിരുന്നു.ലത :- മനസിലായില്ല. [മോഹനൻ്റെ കയ്യിൽ നിന്ന് താഴെ വീണ ആ പുസ്തകം ലത എടുക്കുന്നു."എൻഡോസൽഫാൻ്റെ ഇരകൾ "ലത പൊട്ടിക്കരയുന്നു.മോഹനനൻ.: അന്നു പരീക്ഷിത്തിനെ രക്ഷിച്ച പോലെ ഈ നാടു മുഴുവൻ രക്ഷിക്കാനുള്ള ഒരവതാരത്തിനായി നമുക്ക് കാത്തിരിക്കാം

Thursday, February 10, 2022

ഗോതമ്പിൻ്റെ നിറമുള്ള പെൺകുട്ടി [ഏകാങ്കം - 1 ] [ ഒരു വലിയ നമ്പൂതിരിത്തറവാടിൻ്റെ പൂമുഖം. ഒരു വലിയ ചാരുകസേരയിൽ അച്ഛൻ തിരുമേനി. അടുത്ത് മുറുക്കാൻ ചെല്ലം. കയ്യിൽ രാമച്ച വിശറി]നമ്പൂതിരി ":താത്രീ ഉണ്ണിയെക്കണ്ടില്ലല്ലോ? വരണ്ട സമയം കഴിഞ്ഞിരിക്കുന്നു.താത്രി [അകത്തുനിന്ന് ] അവനിപ്പം ഇങ്ങെത്തും.തീവണ്ടി വൈകിയ താവും. നാലു ദിവസത്തേയാത്രയല്ലേ.?"[ പിടയ്ക്കൽ ഒരു കാറ് വന്നു് നിൽക്കുന്ന ശബ്ദം ]നമ്പൂതിരി :- "ഓ ഉണ്ണി വന്നല്ലോ..ങേ., കൂടെ ഒരു പെൺകുട്ടിയും ഉണ്ടല്ലോ?"[ ഉണ്ണി പെൺകുട്ടിയുമായി ക്കയറി വരുന്നു .രണ്ടു പേരുടെയും മുഖത്ത് പരിഭ്രമം ഉണ്ട് ]ഉണ്ണി :- അച്ഛാ.... [ രണ്ടു പേരും അച്ഛൻ നമ്പൂതിരിയുടെ കാലു തൊട്ട് വന്ദിക്കുന്നു ]നമ്പൂതിരി [ ഉണ്ണിയേ നോക്കുന്നു.] എന്തേ വൈകിയത്...അല്ല... ഇതേതാ ഒരു പെൺകുട്ടി കൂടെ. മനസിലായില്ലല്ലോ?ഉണ്ണി [ഒന്നു പരുങ്ങി ] എൻ്റെ ഭാര്യയാണ്നമ്പൂതിരി : (അമ്പരപ്പോടെ ] ങ്ങെ... അപ്പോ എന്നായിരുന്നു വിവാഹം.ഉണ്ണി: - ഒരു മണിക്കൂർ മുമ്പ്. രജിസ്ട്രോ ഫീസിൽ വച്ച്.നമ്പൂതിരി :- ആട്ടെ... എത്ര കാലമായി നിനക്ക് ഈ കുട്ടിയുമായി പ്പരിചയംഉണ്ണി: നാലു മണിക്കൂർ മുമ്പ്. ട്രയിനിൽ വച്ച് പരിചയപ്പെട്ടതാണ്നമ്പൂതിരി :- നാട്?ഉണ്ണി: - പഞ്ചാബ് .നമ്പൂതിരി :- വീട്ടിലാരൊക്കെയുണ്ട്. വിട്ടിലിറഞ്ഞിട്ടാണോ?ഉണ്ണി: - അവൾ അനാഥയാണ്. അനാഥാലയത്തിലാണ് വളർന്നത്.ഇവിടെ ഒരു നല്ല ജോലി കിട്ടി. ജോയിൻ ചെയ്യാൻ വന്നതാണ്.അവക്കാരുമില്ല..അച്ഛൻ അനുഗ്രഹിക്കണം. [ഒരു വലിയ പൊട്ടിത്തെറി പ്രതീക്ഷിച്ചാണതു പറഞ്ഞത് ]നമ്പൂതിരി :[ അകത്തേക്ക് നോക്കി ] താത്രീ.. അഷ്ടമംഗല്യം ഇങ്ങട് എടുത്തോളൂ. ഇവരെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകൂ.... [ പകച്ചു നിന്ന ഉണ്ണിയോട് ] നിൻ്റെ ഗോതമ്പിൻ്റെ നിറമുള്ള നിൻ്റെ കുട്ടിയെ എനിക്കക്ക്പിടിച്ചിരിക്കുന്നു. അകത്തേയ്ക്ക് ചെല്ലൂ.

Sunday, February 6, 2022

അങ്ങിനെ ഒരു ഗിത്താർ അച്ചൂന് വേണ്ട [ അച്ചു ഡയറി-456] മുത്തശ്ശാ അച്ചൂൻ്റെ ഗിത്താർ പഠനം ഒരു സ്റ്റേജ് കഴിഞ്ഞു. നല്ല മാഷായിരുന്നു. അവസാനത്തെ ക്ലാസിൽ മാഷുപറഞ്ഞു അച്ചു ഒരു നല്ല ഗിത്താർ വാങ്ങണന്ന്.ഹവായിഐലൻ്റിൽ "കോവ" എന്നൊരു വൃക്ഷത്തിൻ്റെ തടിയാണ് ഏറ്റവും നല്ലത്. ലൈററ് വെയ്റ്റ്, നല്ല കളർ സ്പേക്ട്രം, ഗ്രയിൻ പാറ്റേൺ എല്ലാം സൂപ്പർ. ചുവപ്പും ബ്രൗണു കലർന്ന തടികൊണ്ടുണ്ടാക്കിയ ഗിത്താറിന് നല്ല ടോൺ കിട്ടും. മിഡി ൽ റയ്ഞ്ച് ടോണുംബസ്റ്റ്. പക്ഷേ വില കുറേ കൂടും. അച്ഛനോട് പറയൂ ഒരെണ്ണം വാങ്ങിത്തരാൻമഹോഗണിയെക്കായിലും ദേവതാരുവിനേക്കായിലും നല്ലതാണ് കോവ. പക്ഷേ അച്ചു ആ "കോവ" വൃക്ഷത്തേപ്പറ്റി പഠിക്കണം. അതിൻ്റെ അമിതമായ ഉപയോഗം കാരണം ആ വൃക്ഷം ഭൂമുഖത്ത നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. .അച്ചു ന് അപൂർവ്വ വൃക്ഷങ്ങളെപ്പററി പഠിക്കുന്നതിഷ്ടമാണ്.ഹവായിഐലൻ്റിൽ മാത്രം കാണുന്ന കോവ അവിടുത്തെ പരിസ്ഥിതി സംരക്ഷണത്തിന് വളരെ പ്രയോജനമുള്ള വൃക്ഷമാണ്. അന്തരീക്ഷത്തിൽ നിന്ന് അത് ജലാംശം വലിച്ചെടുക്കും. പക്ഷികൾക്ക് ആവാസ കേന്ദ്രം ഒരുക്കും. അറ്റ് മോസ് പ്രിക്ക് പൊല്യൂഷൻ തടയാൻ ഇത്ര നല്ല ഒരു വൃക്ഷം വേറേയില്ല. പക്ഷേ അതിൻ്റെ ഉപയോഗം മനുഷ്യൻ കണ്ടു പിടിച്ചതോടെ അതു കൂട്ടമായി വെട്ടി എടുത്തു തുടങ്ങി.ഗിത്താറുണ്ടാക്കാൻ വേണ്ടിത്തന്നെ എത്ര തടിയാ വെട്ടിയത്.അങ്ങിനെ അമിതമായ ഉപയോഗം കൊണ്ട് ആ അമൂല്യമായ മരം ഭൂമിക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ. അതു കൊണ്ടുണ്ടാക്കുന്ന ഗിത്താർ ലോകപ്രസിദ്ധമാണ്. പക്ഷേ അച്ചൂന് അതു വേണ്ട എന്നഛനോട് പറഞ്ഞു. ഇന്നാ മരം സംരക്ഷിക്കാൻ അവർ പടാപാട് പെടുകയാണ്. അതു കൊണ്ടുണ്ടാക്കുന്ന ഗിത്താർ എത്ര നല്ലതാണങ്കിലും അച്ചൂ.നത് വേണ്ട. ഒരു നാടിൻ്റെ പരിസ്ഥിതി മുഴുവൻ നശിപ്പിച്ചിട്ട് അച്ചുന്ഗിത്താർ വായിക്കണ്ട. അച്ചൂന് സാധാരണ ഗിത്താർ മതി.

Wednesday, February 2, 2022

നാഗപഞ്ചമി [കീ ശക്കഥകൾ - 155] വനപാലകർ കാട്ടിലെത്തിച്ച് ആ കൂടു തുറന്നു."ബാബ പറഞ്ഞു കൊണ്ടു മാത്രം നിന്നെ വെറുതെ വിടുന്നു.അല്ലങ്കിൽത്തല്ലിച്ചതച്ച് കൊന്നേനേ "അവൻ കാട്ടിലേക്ക് ശരവേഗത്തിൽ ഇഴഞ്ഞു നീങ്ങി. അവൻ്റെ താവളത്തിൽ എത്തിയപ്പോൾ ചുറ്റുനിന്നും ശീൽക്കാരം.നാഗരാജൻ്റെ പുറകിൽ സകല നാഗങ്ങളും. അവ ശാപവചനങ്ങളോടെ അവന് ചുറ്റും കൂടി."നീ എന്തക്രമമാണ് കാണിച്ചത്. എന്തിനാണ് ബാബയെ മാരകമായി കടിച്ച് മുറിവേൽപ്പിച്ചത്.ബാബ ആരാണന്നു നിനക്കറിയോ? നമ്മുടെ വംശത്തിൻ്റെ രക്ഷകനാണ്. മനുഷ്യർ എവിടെ വച്ചു കണ്ടാലും നമ്മളെത്തല്ലിക്കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു അതിന് മാറ്റം വരുത്തിയത്‌ ബാബയാണ്. പാമ്പുകൾ മനുഷ്യരുടെ ശത്രു അല്ല എന്നവരെ അദ്ദേഹം പഠിപ്പിച്ചു കൊടുത്തു. നമ്മളെ പൂജിക്കുന്ന ഒരു പാട് ഇടങ്ങളുണ്ട് അവിടെ. അവിടെക്കയറിയാണ് നീ അതിക്രമം കാണിച്ചത്.ബാബ നമ്മുടെ രാജവംശത്തിലെ ഇരുനൂറോളം നാഗങ്ങളെ ആണ് രക്ഷിച്ച് കാട്ടിലെത്തിച്ചത്.അതു പോലെ 38000 ത്തോളം മററു പാമ്പുകളേയും.ജനമേജയരാജാവിൻ്റെ സർപ്പയാഗം തടഞ്ഞ ആസ്തികൻ്റെ അവതാരമാണ് ബാബ എന്ന് നമ്മുടെ കുലം വിശ്വസിക്കുന്നു. എന്നിട്ടാണ് നീ ആ മനുഷ്യനെ ദംശിച്ചത്. അതിനുള്ള ശിക്ഷ നീ അനുഭവിക്കണം""ഞാൻ മാത്രമല്ലല്ലൊ... ഇതിനു മുമ്പ് പല പ്രാവശ്യം നമ്മുടെ വംശം അയാളെ ദംശിച്ചിട്ടുണ്ടല്ലോ?"" ഉണ്ട് പക്ഷെ അത് അദ്ദേഹത്തിൻ്റെ രക്ഷക്കായിരുന്നു. നീ പറഞ്ഞത് ശരിയാണ് 300 തവണ എങ്കിലും കടിച്ചിട്ടുണ്ട് ചെറിയ ഇടവേളകളിൽ.വിഷത്തിനെതിരെ ബാബയുടെ ശരീ രത്തിൽ പ്രതിരോധം തീർക്കാനായിരുന്നു അത്. ചെറിയ ദംശനം മാത്രം. പക്ഷേ നീ ചെയ്തതല്ല. ബാക്കിയുള്ളവരിൽ നിന്ന് നിൻ്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അതിക്രൂരമായി അദ്ദേഹത്തിൻ്റെ തുടയിലെ പ്രധാന ഞരമ്പിൽത്തന്നെ ആഞ്ഞു കൊത്തി. ദംശനം ഏറ്റിട്ടും ബാബ ചെയ്തതെന്താണന്ന് നിനക്കറിയോ ബാക്കിയുള്ളവരുടെ ക്രോധത്തിൽ നിന്നും നിന്നെ രക്ഷിച്ച് കാട്ടിൽ ക്കൊണ്ടുവിടാൻ ഏർപ്പാടാക്കിയാണ് ആശുപത്രിയിലേയ്ക്ക് പോയത്.""എനിക്ക് തെറ്റുപറ്റി ഞാനെന്തു പ്രായശ്ചിത്തമാണ് ചെയ്യുക. മുത്തശ്ശൻ പഠിപ്പിച്ചു തന്ന ഒരു വിദ്യയുണ്ട്. കടിച്ച് വിഷമിറക്കി സ്വയം മരിച്ചുവീഴുക .അതു ചെയ്യാൻ ഞാൻ തയാറാണ്. പക്ഷേ ഇപ്പോൾ അതിന് സാധ്യതയില്ലല്ലോ?""മാർഗ്ഗമുണ്ട്.ഇത് ശ്രാവണമാസത്തിലെ വെളുത്ത പക്ഷമാണ്.അതിന് അഞ്ചാം നാൾപഞ്ചമി.ആ നാഗപഞ്ചമി വരെ നീ ജലപാനം കഴിയ്ക്കാതെ ബാബയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം. അഞ്ചു ദിവസം നീ പഞ്ചാഗ്നി നടുവിൽ അവനു വേണ്ടി നാഗരാജാവിനോട് പ്രാർത്ഥിക്കണം. അഞ്ചു ദിവസം ആ ജീവൻ പിടിച്ചു നിർത്താൻ സാധിച്ചാൽ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷ പെടും. രക്ഷിക്കാനായില്ലങ്കിൽ നീ ആ അഗ്നിയിൽചാടി ആത്മാഹൂതി ചെയ്യണം. ഞങ്ങൾ ചുറ്റും കാവലുണ്ടാകും.""ഞാനദ്ദേnത്തെ രക്ഷിക്കും ഉറപ്പ്.അല്ലങ്കിൽ ഞാൻ അഗ്നിയിൽ ആത്മാഹൂതി ചെയ്യും" അതൊരു ഉറച്ച ശബ്ദമായിരുന്നു.

Tuesday, February 1, 2022

കൊറോണാവതാരം (കീശക്കഥകൾ-154] ."ഹലോ ഞാൻ വന്നിട്ട് രണ്ട് വർഷമായി. ഇതു വരെ എനിക്ക് പിടി തരാത്ത നിന്നിലേയ്ക്ക് ഞാൻ പടർന്നു കയറാൻ പോവുകയാ. എൻ്റെ വരവിൻ്റെ രണ്ടാം വാർഷികം തികക്കുന്ന ഇന്നുതന്നെ "" നിങ്ങളാരാ,, എന്താ നിങ്ങൾക്ക് വേണ്ടത് ""ഓ.. എന്നെ മനസ്സിലായില്ല അല്ലേ?എൻ്റെ രണ്ടാം അവതാരവും കഴിഞ്ഞ് ഇതു മൂന്നാമത്തെ അവതാരമാ. നിങ്ങൾ എനിക്കൊരു നല്ല പേരിട്ടുട്ടുണ്ടല്ലോ,, ഓ... ഒമി ക്രോൺ. കൊള്ളാം. നല്ല പേര്. ഇനിയും ഏഴവതാരം കൂടി ബാക്കിയുണ്ട്. നല്ല പേര് കണ്ടു വച്ചോളാൻ പറ""എന്തിനാ നീ ഈ മനുഷ്യരെ കഷ്ടപ്പെടുത്താൻ ഈ അവതാരമെടുക്കുന്നത്. അന്നു ഭഗവാൽ ദുഷ്ട നിഗ്രഹത്തിനാണ് അവതാരമെടുത്തത്. നിങ്ങൾക്ക് ഒരു ന്യായവും പറയാനില്ല."."ദുഷ്ട നിഗ്രഹം! അതാപേക്ഷികമാണ് മഹാബലിയും രാവണനും എല്ലാം ഒരർത്ഥത്തിൽ ശിഷ്ടന്മാരായിരുന്നു.എന്നിട്ടും ശിക്ഷിച്ചില്ലേ?""ഞാൻ ചെയ്യുന്നത് കുറേക്കൂടി മഹത്തരം ആണ് നിങ്ങളുടെ വിനാശകരമായ ശീലങ്ങളെ, പ്രവർത്തികളെ നിയന്ത്രിക്കാനൊരവസരം ഒരുക്ക ണം. അതിന് മരണഭയം തന്നെ വേണം. അതിനൊരന്ത്യം വന്നില്ലങ്കിൽ കാടുകളും പുഴകളും നശിപ്പിക്കുന്ന ഈ പ്രവർത്തിനിങ്ങൾ തുടരും.ഈ ഭൂമി നശിക്കും. ഭൂമിയെ രക്ഷിക്കുകയാണ് എൻ്റെ ലക്ഷ്യം; ""ഒരു കണക്കിന് നീ പറയുന്നത് ശരിയാണ് മനുഷ്യൻ്റെ സ്വാർത്ഥ തക്കു വേണ്ടി ഇവയെല്ലാം നശിപ്പിച്ച് ശുദ്ധജലവും, ശുദ്ധവായുവും കിട്ടാതായി. യുദ്ധത്തിൽ ജൈവായുധങ്ങൾ വരെ ഉപയോഗിച്ചു തുടങ്ങി. ഈ പോക്ക് ഒന്നാം സാനിപ്പിക്കണ്ടതു തന്നെയാണ്. അതിന് നീ ഈ പല വേഷത്തിൽ വന്ന് നമ്മളെ ഒക്കെ നശിപ്പിച്ചിട്ടെന്തു കാര്യം."" കാര്യമുണ്ട്.. നിങ്ങൾ മാറി ചിന്തിച്ചു തുടങ്ങും. നിങ്ങളുടെ ധൂർത്ത് ഇപ്പോൾത്തന്നെ കുറഞ്ഞില്ലേ? തീവ്രവാദവും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും ഒരു പരിധി വരെ നിന്നില്ലേ പ്രാണവായുവിൻ്റെ വില നിങ്ങൾക്ക് ഇതിനകം മനസിലായിക്കാണുമല്ലോ.? എണവായൂ കിട്ടാതെ ജനങ്ങൾ പിടഞ്ഞു മരിക്കുന്നത് നിങ്ങൾക്ക് കണ്ടണ്ടി വന്നില്ലേ? പണം കൊണ്ട് എന്തും നേടാം എന്നുള്ള ഹുങ്ക് മാറിയില്ലെ?എന്നാലെങ്കിലും ഈ ആർത്തി നിങ്ങൾ ഒന്നവസാനിപ്പിക്കുമെന്നു കരുതി.നാട് ഹരിതാഭമാക്കാൻ ശ്രമിക്കുമെന്നു കരുതി. എവിടെ! നിങ്ങൾ പഠിക്കില്ല. ഇനിയും അവതാരങ്ങൾ വേണ്ടിവരും ""പക്ഷേ, ഈ പാവം എന്നേ നീ ആക്രമിക്കുന്നു. നിങ്ങളുടെ ചിന്തക്കൊപ്പമാണ് ഒരു പരിധി വരെ ഞാനും എന്നിട്ടും..""നിങ്ങളും പഠിക്കാനുണ്ട് നിങ്ങൾ സ്വയംപര്യാപ്തമാകണം, നിങ്ങൾക്ക് ചെയ്യാവുന്ന പണി നിങ്ങൾ സ്വയം ചെയ്യാൻ പഠിക്കണം. ഇനി ഒറ്റ ഒരുത്തൻ പത്തു ദിവസത്തെക്കു് നിങ്ങളുടെ അടുത്തേക്ക് വരില്ല. അപ്പോൾ പഠിക്കും. പണികൾ നിങ്ങൾ തന്നെ ചെയ്യും.അങ്ങിനെ അതൊരു ശീലമാകും " കലി ബാധിച്ച നളനെപ്പോലെ എൻ്റെ ശരീരവും അങ്ങിനെ വിഷലിപ്തമായ ശരീരവുമായി ഞാൻ എൻ്റെ കസേരയിലെക്ക് ചാഞ്ഞു