ഫുഡ് ഇൻ യോഗിക്ക് കൾച്ചർ [അമേരിക്ക - 68]
നമ്മൾശീലിച്ച ആഹാരരീതിയുടെ ഒരു വലിയ പൊളിച്ചെഴുത്താണ് അമേരിക്കയിലെ " ഇഷാ ''ക്യാൻന്റീനിൽ നമ്മളെക്കാത്തിരുന്നത്.ആദ്യം ഓഫീസിൽ നിന്ന് കൂപ്പൺ വാങ്ങണം.കൃത്യം അത്രയും ആഹാരം മാത്രമേ അവിടുണ്ടാക്കൂ. പാകം ചെയത് ഒന്നര മണിക്കൂർ കഴിഞ്ഞത് അവിടെ ഉപയോഗിക്കില്ല. പ്രോസസ് ഡ് ഫുഡ് അവിടെ ഇല്ലന്നു തന്നെ പറയാം. നോൺ വെജിറേററിയൻ ആ പരിസരത്ത് അടിപ്പിക്കില്ല.
രണ്ടു നേരമേ അവർക്ക് ആഹാരം ഉള്ളു. കാപ്പി, ചായ അങ്ങിനെ ഒന്നും ഉപയോഗിക്കില്ല. രാവിലെ 11 മണിക്കും രാത്രി 7.30ക്കും. നല്ല ചൂട് സൂപ്പ് എല്ലാ ദിവസവും കാണും. ചെറുപയർ മുളപ്പിച്ചതുകൊണ്ട് ഒരു സൂപ്പ് കഴിച്ചത് ഒരനുഭവമായിരുന്നു.പിന്നെ കുറേ അധികം വെജിറ്റബിൾ സാലഡ്. ഫ്രൂട്സ് ഇഷ്ടം പോലെ. ചെറുപയർ മുളപ്പിച്ചത് ഒരു തോരൻ. ധാരാളം ഇലകളും, സസ്യങ്ങളും പല തരത്തിൽ മിശ്രണം ചെയ്തത്. ധാന്യങ്ങൾ അധികം ഉപയോഗിക്കില്ല. അപൂർവ്വമായി ഉപയോഗിക്കുന്നതു തന്നെ അതിന്റെ തവിട് കളയാതെ. അധികവും മില്ലക്സ്. ചാമ, റാഗി തുടങ്ങിയവ. അവരുടെ ഫാമിൽ നിന്നും ഫ്രഷായി പറിച്ചു മാത്രം ഉപയോഗിക്കുന്നു. എരിവിന് കുരുമുളക് പൊടി വച്ചിരിക്കും. ഉപ്പും പ്രത്യേകം വയ്ക്കും. ആവശ്യമുള്ളവർക്ക് വേണ്ടി.
ഈ "ഫുഡ് ഇൻ യോഗിക്ക് കൾച്ചർ " ഒരനുഭവമാണ്.ഹുക്കും ബർ പീനട്ട് സലാഡ്, ആഷ് ഗ്രൗണ്ട് സലാഡ്, കാബേജ് വിത്ത് കോക്കനട്ട്.പാലക് ഫ്രൂട്ട് സലാഡ്. ഇങ്ങിനെ എല്ലാം പ്രകൃതി വിഭവങ്ങൾ മാത്രം. കുടിക്കാൻ ഫ്രൂട്ട് ജ്യൂസ് .വേറേനിവർത്തിയില്ലാത്തതു കൊണ്ട് രണ്ടു ദിവസം അതായിരുന്നു ആഹാരക്രമം. പക്ഷേ അത് മനസിനും ശരീരത്തിനും നൽകുന്ന ഉന്മേഷം അതെന്നെ അത്ഭുതപ്പെടുത്തി.അശാസ്ത്രീയമായ ആഹാരരീതിയുടെ തടവറയിലായിരുന്നു നമ്മൾ ഇതുവരെ എന്നു തോന്നി.ആ ഹാരരീതികളുടെ മുൻവിധികളിൽ ഒന്നു മോചനം അനിവാര്യമാണന്നു മനസു പറഞ്ഞു കൊണ്ടിരുന്നു. മനസു പോലെ ശരീരവും ശുദ്ധമാക്കുന്ന ആ യോഗിക് കൾച്ചർ മനസിനെ വല്ലാതെ സ്വാധീനിച്ചതായിത്തോന്നി
No comments:
Post a Comment