ഉണ്ണികൃഷ്ണന്റെ ഹാപ്പി ബര്ത്ഡേ .....
മുത്തശ്ശാ നാളെ ഉണ്ണികൃഷ്ണന്റെ പുറന്നാളല്ലേ ? അച്ചുവിന് "ഹാപ്പി ബർത്ത് ഡേ " പറയണമെന്നുണ്ടായിരുന്നു .അതുപോലെ ഒരു കേക്കും കട്ട് ചെയ്യണം . പക്ഷേ എത്ര മെഴുകുതിരി വേണമെന്നറിയില്ല . അല്ലങ്കിൽ മെഴുകുതിരി വേണ്ടാ .അത് ചിലപ്പോൾ ഉണ്ണികൃഷ്ണന് ഇഷ്ട്ടപ്പെട്ടില്ലങ്കിലോ .
അഷ്ട്ടമി രോഹിണിയുടെ അന്ന് അർദ്ധരാത്രീലാ ഉണ്ണികൃഷ്ണൻ ഉണ്ടായത് .കംസനെ പേടിച്ചാ ഉണ്ണികൃഷ്ണനെ അമ്പാടിയിൽ ആക്കിയത് . നാട്ടിൽ കുട്ടികൾ ഉണ്ണികൃഷ്ണന്റെ വേഷം കെട്ടി ശോഭായാത്ര ഉണ്ടന്ന് അമ്മ പറഞ്ഞു .അമേരിക്കയിൽ ഇതൊന്നുമില്ല .നാട്ടിലായിരുന്നങ്കിൽ കൂടാമായിരുന്നു . കഴിഞ്ഞ തവണ ടി വി യിൽ കണ്ടിരുന്നു .എത്ര ഉണ്നിക്രിഷ്ണന്മാരാ .
നാട്ടിൽ അമ്പലത്തിൽ ഉണ്ണിഅപ്പം ഉണ്ടാക്കും . അച്ചുവിന് ഉണ്ണിയപ്പം വലിയ ഇഷ്ട്ടാ .അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ട് .പിറന്നാളിന് കേക്ക് വേണ്ട ഉണ്ണിയപ്പം മതി . ഉണ്ണികൃഷ്ണനും അതാ ഇഷ്ട്ടം